• കൊയിലാണ്ടി
  • September 8, 2024

ഭാരതീയ മത്സ്യ പ്രവർത്തക സംഘം ധർണ്ണ നടത്തി

കൊയിലാണ്ടി: ഭാരതീയ മത്സ്യ പ്രവർത്തക സംഘം നേതൃത്വത്തിൽ ധർണ്ണ നടത്തി. തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷമായ ഭാഗങ്ങളിൽ കടൽഭിത്തി ശക്തമാക്കണമെന്നും, നിശ്ചിത സ്ഥലങ്ങളിൽ പുലിമുട്ടുകൾ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടും. മത്സ്യതൊഴിലാളി സമാശ്വാസ പദ്ധതിയിലെ തുക വിതരണം ചെയ്യണമെന്നും, ഡീസലിനും, മണ്ണെണ്ണയ്ക്കുംക്കും, മറ്റ് സംസ്ഥാനങ്ങൾ നൽകുന്നത് …

പി ടി ഉഷക്ക് എബിവിപിയുടെ ആദരവ്

കൊയിലാണ്ടി: നിയുക്ത രാജ്യസഭാ എം.പി – ഇന്ത്യയുടെ അഭിമാനമായ പി ടി ഉഷക്ക് എബിവിപി വിദ്യാർത്ഥികൾ കൊയിലാണ്ടി നഗർ സമിതിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ജില്ലാ സമിതി അംഗം പ്രണവ് കീഴരിയൂരിന്റെ നേതൃത്വത്തിൽ എബിവിപി കൊയിലാണ്ടി നഗർ സമിതി പൊന്നാട അണിയിച്ച് ആദരിച്ചു. നഗർ പ്രസിഡണ്ട് …

പെരുവട്ടൂരിൽ കലിയൻ ദിനാഘോഷം

കൊയിലാണ്ടി: പെരുവട്ടൂരിൽ കലിയൻ ദിനാഘോഷം സംഘടിപ്പിച്ചു. കള്ള കര്‍ക്കിടകം കലിതുള്ളുന്ന കാലവര്‍ഷം, വയ്യായ്കകള്‍ ഇല്ലായ്മകള്‍, കടുത്ത രോഗങ്ങള്‍ എല്ലാം കൊണ്ടും കര്‍ക്കിടകം ആളുകള്‍ക്കിഷ്ടമില്ലാത്ത മാസമാണ് കര്‍ക്കടകത്തിലെ കഷ്ടപ്പാടും ബുദ്ധിമുട്ടും ഒഴിവാക്കാനും വീട്ടില്‍ ഐശ്വര്യവും സമൃദ്ധിയും പുലരാനുമായി ഒട്ടേറെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നടത്താറുണ്ട്. മിഥുനത്തിലെ …

”അണിചേരാം സ്ത്രീ പക്ഷ നവകേരളത്തിനായ്” കെ.എസ്.ടി.എ വനിതാ ദിനം ആചരിച്ചു

കൊയിലാണ്ടി: അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് കെ.എസ്.ടി.എ കൊയിലാണ്ടി വനിത വേദിയുടെ നേതൃത്വത്തിൽ വനിതാ ദിനം ആചരിച്ചു. അണിചേരാം സ്ത്രീ പക്ഷ നവകേരളത്തിനായ് എന്ന പരിപാടി കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി എ സംസ്ഥാന സമിതി അംഗം കെ. …

ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ കൊയിലാണ്ടി പൗരാവലി അനുശോചിച്ചു

കൊയിലാണ്ടി : മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടും കേരളത്തിൽ മതേതര ജനാധിപത്യം കാത്തു സൂക്ഷിക്കുന്നതിനു നേതൃത്വം നൽകുകയും ചെയ്ത പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ കൊയിലാണ്ടിയിലെ പൗരാവലി അനുശോചിച്ചു. അതുശോചന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷയായി. മുസ്ലിം …

കൃഷി കൂട്ടായ്മയുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി

കൊയിലാണ്ടി : നഗരസഭ 32-ാം വാർഡിൽ കൃഷി കൂട്ടായ്മയുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി. ഫ്ലൈഔവറിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ ഒരേക്കറോളം വരുന്ന സ്ഥലത്താണ് പ്രദേശവാസികളുടെ കൃഷി കൂട്ടായ്മയുടെ നേതൃതത്തിൽ ജൈവിക രീതിയിലുള്ള പച്ചക്കറി കൃഷി ആരംഭിച്ചത്. കൂട്ടായ്മയിലെ മുതിര്‍ന്ന അംഗം സി. കെ. ജയദേവന്‍ …

തിരുവങ്ങൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം

കൊയിലാണ്ടി: തിരുവങ്ങൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം.16 പവനും 20000 രൂപയും കളവു പോയി. തിരുവങ്ങൂർ പരത്തോട്ടത്തിൽ ഷർഷാദിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ശനിയാഴ്ച രാവിലെ കുടുംബ സമേതം കാസർഗോഡ് ബന്ധു വീട്ടിൽ പോയി ഞായറാഴ്ച രാത്രിയാണ് തിരിച്ചെത്തിയത്. ഇന്ന് രാവിലെ നോക്കുമ്പോഴാണ് വീടിൻ്റെ …

“എല്ലാവരും കൃഷിയിലേക്ക് “എന്ന സന്ദേശമുയർത്തിപ്പിടിച്ച് കോഴിക്കോട് ജില്ലാ നടീൽ ഉത്സവം : കീഴരിയൂരിൽ

കൊയിലാണ്ടി: എല്ലാവരും കൃഷിയിലേക്ക് എന്ന സന്ദേശമുയർത്തിപ്പിടിച്ച് കോഴിക്കോട് ജില്ലാ നടീൽ ഉത്സവം കൊയിലാണ്ടി ഏരിയയിൽ കീഴരിയൂരിൽ നടന്നു. സിപിഐ എം നേതൃത്വത്തിൽ നടക്കുന്ന സംയോജിത കൃഷിയുടെ ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി. വിഷുവിന് വിഷരഹിത പച്ചക്കറി എന്നത് പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിടുന്നു. കർഷകർ ,കർഷക …

സമൂഹ അടുക്കള ആരംഭിച്ചു

കൊയിലാണ്ടി: കോവിഡ് മൂന്നാം തരംഗം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കൊയിലാണ്ടിയില്‍ സമൂഹ അടുക്കളയ്ക്ക് തുടക്കമിട്ട് ഡി.വൈ.എഫ്.ഐ. വിവിധ കേന്ദ്രങ്ങളില്‍ നിന്നും പാചകം ചെയ്തു കൊണ്ടുവരുന്ന ഭക്ഷണങ്ങള്‍ കൊയിലാണ്ടി ബസ്റ്റാന്റ് പരിസരത്തുവെച്ചാണ് വിതരണം ചെയ്യുകയെന്ന് ഡി.വൈ.എഫ്.ഐ നേതാക്കൾ അറിയിച്ചു. എല്ലാ ദിവസവും ഭക്ഷണ വിതരണം ഉണ്ടാകും. …

ദാമു കാഞ്ഞിലശ്ശേരി സ്മാരക നാടക പുരസ്കാരം വേണു കുനിയിലിന്.

കൊയിലാണ്ടി: പ്രശസ്ത നാടക പ്രവർത്തകനും സംഘാടകനുമായിരുന്ന ദാമു കാഞ്ഞിലശ്ശേരിയുടെ സ്മരണാർത്ഥം പൂക്കാട് കലാലയം ഏർപ്പെടുത്തിയ നാടക പുരസ്കാരത്തിന് ഇത്തവണ വേണുകുനിയിലിനെ തെരഞ്ഞെടുത്തു. നാടക പിന്നണി പ്രവർത്തകൻ, സംഘാടകൻ, നടൻ എന്നീ നിലകളിൽ നാടക രംഗത്തെ നാലുപതിറ്റാണ്ടിലേറെക്കാലത്തെ  സംഭാവനകൾ പരിഗണിച്ചാണ് പുരസ്ക്കാരം. പൂക്കാട് കലാലയത്തിൻ്റെയും മറ്റ് ഗ്രാമീണ …

അകലാപ്പുഴയില്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായി ശിക്കാരി ബോട്ടുകളും

ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറിയ അകലാപ്പുഴയില്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായി ശിക്കാരി ബോട്ടുകളും എത്തിതുടങ്ങി. പത്തു പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ശിക്കാരി ബോട്ടിന്‍റെ ജലയാത്ര കഴിഞ്ഞ ദിവസം ആരംഭിച്ചു. പുറക്കാട് ഗോവിന്ദന്‍ക്കെട്ട് ബോട്ടിങ് കേന്ദ്രത്തില്‍ നിന്നാണ് യാത്രകള്‍‍ തുടങ്ങുക. 60 പേര്‍്ക്ക് സഞ്ചരിക്കാന്‍ …

റെയിൽവെ അടിപ്പാതിയലേക്ക് ചരക്ക് ലോറി ഇടിച്ച് കയറി

കൊയിലാണ്ടി: റെയിൽവെ അണ്ടർ പാത്തിലേക്ക് ലോറി ഇടിച്ചു കയറി വൻ അപകടം ഒഴിവായി. ഇന്നു രാവിലെ ആറ് മണിയോടെയാണ് സംഭവം. ബാലുശ്ശേരി ഭാഗത്തു നിന്നും സിമൻ്റുമായെത്തിയ  ലോറിയാണ് അണ്ടർ പാത്തിലേക്ക് ഇടിച്ചു കയറിയത്. ദിശമാറി പോകുന്നത് കണ്ട് നാട്ടുകാർ ഒച്ച വെച്ചപ്പോഴാണ് ലോറി …

കാർഷിക വിപണന കേന്ദ്രം ആരംഭിച്ചു

കൊയിലാണ്ടി: നഗരസഭ കൃഷിശ്രീ കാർഷിക സംഘം കാർഷിക വിപണന കേന്ദ്രം ഉദ്ഘാടനം എം.എൽ.എ കാനത്തിൽ ജമീല നിർവ്വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ.പി. സുധ അധ്യക്ഷത വഹിച്ചു. ആദ്യ വിൽപ്പന വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ നിർവ്വഹിച്ചു. ചടങ്ങിൽ കൃഷി ഓഫീസർ ശുഭ …

ഗാന്ധി സ്മൃതി സദസ് സംഘടിപ്പിച്ചു

അരിക്കുളം : രാഷ്ട്ര പിതാവിന്റെ 75ാം രക്തസാക്ഷി ദിനത്തിൽ അരിക്കുളം സി.യു.സി. കോ-ഓഡിനേഷന്റെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി സദസ് സംഘടിപ്പിച്ചു. ടി.എം. പ്രതാപചന്ദ്രന്റെ അധ്യക്ഷതയിൽ ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി സെക്രട്ടറി പി. കുട്ടികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡണ്ട് ടി.എം.സുകുമാരൻ, …

കൊയിലാണ്ടി നഗരസഭയില്‍: പ്രതിപക്ഷം ബഹളം

കൊയിലാണ്ടി: നഗരസഭക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചാണ് യു.ഡി.എഫ് അംഗങ്ങൾ ബഹളംവെച്ച് സഭയില്‍നിന്നും ഇറങ്ങിപ്പോയി. സർക്കാരിന്റെ കോവിഡ് മാനദണ്ഡ പ്രകാരം 50 പേർക്ക് യോഗങ്ങളിൽ പങ്കെടുക്കാം എന്നിരിക്കെ നഗരസഭ കൗൺസിൽ യോഗം ഓൺലൈനിൽ ആക്കാനുള്ള തീരുമാനം ചോദ്യങ്ങളിൽ നിന്ന് ഓളിച്ചോടനാണെന്ന് പ്രതിപക്ഷ നേതാക്കൾ. ഒരു …

കൊയിലാണ്ടി ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്ലസ് വൺ സയൻസ് ബാച്ച് അനുവദിച്ചു

കൊയിലാണ്ടി ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്ലസ് വൺ സയൻസ് ബാച്ച് അനുവദിച്ച് സർക്കാർ ഉത്തരവിട്ടു. കൊയിലാണ്ടി എ.എൽ.എ. കാനത്തിൽ ജമീല നടത്തിയ ഇടപെടലിന്റെ ഭാഗമായാണ് 2022-23 വർഷത്തേക്ക് പുതിയ താൽക്കാലിക ബാച്ചിന് അനുമതി നൽകി സർക്കാർ ഉത്തരവിറക്കിയത്. മേപ്പയ്യൂർ ഗവ. …

ATM കൗണ്ടറിലെ ക്യാഷ് ട്രേയിൽ പണം കണ്ടെത്തി

കൊയിലാണ്ടി: കനറാ ബാങ്കിലെ ATM കൗണ്ടറിലെ ക്യാഷ് ട്രേയിൽ നിന്ന് 9000 രൂപ കണ്ടെത്തി. ഇന്ന് രാവിലെയാണ് കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്തുള്ള പി. എം. ആർ. ബിൽഡിംഗിൽ പ്രവർത്തിക്കുന്ന കനറാ ബാങ്കിന്റെ ATM കൗണ്ടറിൽ നിന്ന് സെക്യൂരിറ്റി ജീവനക്കാരന് പണം …

ടിപിആര്‍ 19.55% കൊയിലാണ്ടി ഡി കാറ്റഗറിയിൽ തുടരും

കൊയിലാണ്ടിയിൽ ടി.പി.ആർ വീണ്ടും കൂടി 19.5.5 ശതമാനമായാണ് ഉയർന്നത്. ഇതോടെ നഗരസഭ ” ഡി ” കാറ്റഗറിയിൽ തുടരും. ഒരാഴ്ചത്തെ അവലോകന കണക്കിൽ 18.1 ശതമാനമാണ് ടി.പി.ആർ. ഇതോടെ രോഗം കൂടിയ 3 വാർഡുകൾ കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിച്ചു. മറ്റൊരു വാർഡ് മൈക്രോ …

സംസ്ഥാനത്തിന് 9,72,590 ഡോസ് വാക്‌സിന്‍ കൂടി ലഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തിന് 9,72,590 ഡോസ് വാക്‌സിന്‍ കൂടി ലഭിച്ചു. 8,97,870 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 74,720 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. എറണാകുളത്ത് 5 ലക്ഷം കോവീഷീല്‍ഡ് വാക്‌സിന്‍ സന്ധ്യയോടെ എത്തിയിട്ടുണ്ട്. ഇതുകൂടാതെ എറണാകുളത്ത് 1,72,380 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും കോഴിക്കോട് 77,220 ഡോസ് …

കിണറ്റിൽ വീണ യുവതിയെ രക്ഷിച്ച യുവാവിനെ പോലീസ് ആദരിച്ചു

കൊയിലാണ്ടി :   കിണറിൽ വീണ യുവതിയെ രക്ഷപ്പെടുത്തിയ യുവാവിന് കൊയിലാണ്ടി പോലീസിൻ്റെ ആദരം. കഴിഞ്ഞ ദിവസം  ഉച്ചയോടെ സ്വന്തം വീട്ടുകിണറ്റിൽ വീണ ഭർതൃമതിയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിയെയാണ് കുറുവങ്ങാട് കുന്നപ്പാണ്ടി താഴെ കുനിയിൽ ഹരിദാസൻ്റെയും റീനയുടെയും മകനായ ഹരികൃഷ്ണൻ അതിസാഹസികമായി …

കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റിന് ജംങ്ഷനിൽ ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രകൻ മരിച്ചു

കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റിന് ജംങ്ഷനിൽ ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രകൻ മരിച്ചു. ചേമഞ്ചേരി തിരുവങ്ങൂർ വെറ്റിലപ്പാറ റഷീജ് കോട്ടേജില്‍ മൊയ്തീൻ കുട്ടിയുടെ മകന്‍ സ്വദേശി അബ്ദുൾ മനാഫ് മരിച്ചത്. അൽപ്പം മുമ്പാണ് സംഭവം ബുള്ളറ്റിൽ യാത്ര ചെയ്യുകയായിരുന്ന യുവാവ് ബസ്സ്സ്റ്റാൻ്റിന് മുൻവശം കോഴിക്കോട് ഭാഗത്തേക്ക് …

കൂത്തം വള്ളി തോട് ശുചീകരിച്ചു.

കൊയിലാണ്ടി: ബി.ജെ.പി.  ബൂത്ത്(കൊല്ലം ബീച്ച്) കമ്മറ്റിയുടെ  നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായും മഴക്കാലപൂർവ്വ ശുചീകരണ യജ്ഞത്തിൻ്റെ യുംഭാഗമായി. കൂത്തം വള്ളി തോട് ശുചീകരിച്ചു.മാലിന്യം നിറഞ്ഞ് ദുർഗന്ധം പത്തുകയും പരിസരവാസികൾക്ക് ജലജന്യരോഗങ്ങൾ പകരുമെന്ന സാധ്യത കണക്കിലെടുത്താണ് ശുചീകരണം നടത്തിയത്.ബി.ജെ.പി. മണ്ഡലം കമ്മിറ്റി ജന:സിക്ര: …

ജെ.സി.ഐ കൊയിലാണ്ടി ട്രെയിനിങ് ക്ലബ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ജെ.സി.ഐ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ച ട്രെയിനിങ് ക്ലബ്  കൊയിലാണ്ടി എം.എൽ.എ ശ്രീമതി കാനത്തിൽ ജമീല നിർവഹിച്ചു. ജെ സി ഐ യുടെ മികച്ച ട്രെയിനർ മാരുടെ സേവനം സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ആരംഭിച്ചിട്ടുള്ളത് . ചടങ്ങിന് ജെ.സി.ഐ കൊയിലാണ്ടി …

മഴക്കാലപൂർവ്വ ശുചീകരണം

കൊയിലാണ്ടി: നഗരസഭയിലെ 41-ാം വാർഡി മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.വാർഡ് കൗൺസിലർ സിന്ധു സുരേഷ് ഉദ്ഘാടനം ചെയ്തു.വാർഡിലെ ചെറിയ തോട് ആദ്യഘട്ടത്തിൽ ശുചീകരിച്ചു. .തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.

പൂ​ജ​യു​ടെ പേ​രി​ലും ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ്

കോ​ഴി​ക്കോ​ട്: മ​ല​ബാ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് കീ​ഴി​ല്‍വ​രു​ന്ന പ്ര​ശ​സ്ത ക്ഷേ​ത്ര​ങ്ങ​ളി​ല്‍ വ​ഴി​പാ​ട്, പൂ​ജ എ​ന്നി​വ ന​ട​ത്തു​ന്ന​തി​ന് ഇ-​പൂ​ജ (e -pooja) എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന ഭ​ക്ത​ജ​ന​ങ്ങ​ളി​ല്‍ നി​ന്ന് പ​ണം ത​ട്ടി​പ്പു ന​ട​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​താ​യി മ​ല​ബാ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു. മ​ല​ബാ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡോ …

വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ പി.സി.ജോര്‍ജ് അന്തരിച്ചു

മലയാള സിനിമയില് വില്ലന് കഥാപാത്രങ്ങളിലൂടെ തിളങ്ങിയ നടന് പി.സി ജോര്ജ് അന്തരിച്ചു. 74 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് വെച്ചായിരുന്നു അന്ത്യം. തൃശൂര് കൊരട്ടി സ്വദേശിയാണ്. ശനിയാഴ്ച കറുകുറ്റി സെന്റ് ജോസഫ് ബത്ലഹേം പള്ളിയില്വച്ചാണ് സംസ്കാരം . ശാരീരിക അവശതകളെ തുടര്ന്ന് ജോര്‍ജ് …

കോവിഡ്‌ മൊബൈൽ മെഡിക്കൽ യുണിറ്റ് പ്രവർത്തനം ആരംഭിച്ചു

കൊയിലാണ്ടി: കോവിഡ്‌ മൊബൈൽ മെഡിക്കൽ യുണിറ്റ് മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവർത്തനം ആരംഭിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. കെ. പി. ഗോപാലൻനായർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രസന്ന പി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ചങ്ങാടത്ത്, മെഡിക്കൽ ഓഫീസർ …

അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണകിറ്റ് വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭ പരിധിയില്‍ താമസിക്കുന്ന  അതിഥി തൊഴിലാളികള്‍ക്കുളള ഭക്ഷണകിറ്റ് വിതരണം മുന്‍സിപ്പൽ ചെയര്‍പേയ്സണ്‍ കെ.പി. സുധ കിഴക്കെപാട്ട് നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഇ.കെ, അജിത്ത്, വില്ലേജ് ഓഫീസര്‍ അനില്‍ ചുക്കോത്ത് എന്നിവര്‍ പങ്കെടുത്തൂ. കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയില്‍ ആകെയുളള 450 അതിഥി തൊഴിലാളികള്‍ക്ക്  ഇന്നും നാളെയുമായ് കിറ്റ് വിതരണം …

കാപ്പാട് തീരദേശ മേഖലയില്‍ കടല്‍ പ്രക്ഷുബ്ധം

കൊയിലാണ്ടി: വിനോദ സഞ്ചാര കേന്ദ്രമായ കാപ്പാട് തുവ്വപ്പാറ മുതൽ കൊയിലാണ്ടി ഹാർബർ വരെ കടലാക്രമണം രൂക്ഷം. കാപ്പാട് നിരവധി വൃക്ഷങ്ങൾ കടപുഴകി. തീരപ്രദേശത്തെ കടകൾക്ക് കേടുപാടുകൾ പറ്റിയിട്ടുണ്ട് ഏഴു കുടിക്കൽ വളപ്പിൽ ബീച്ചിൽ 25 മീറ്റർ നീളത്തിൽ തീരദേശ റോഡ് തകർന്നു. കൊയിലാണ്ടി ഹാർബർ …

കാട്ടിലെ മയിൽ നാട്ടിലിറങ്ങി

കൊയിലാണ്ടി: കാട്ടിലെ മയിൽ നാട്ടിലിറങ്ങിയത് കൗതുക കാഴ്ചയായി ചെങ്ങോട്ടു കാവ് പഞ്ചായത്തിലെ കൊണ്ടം വള്ളിയിലാണ് ബുധനാഴ്ച രാവിലെ മയിൽ ഇറങ്ങിയത്. തങ്ങളുടെ വീടിനു മുന്നിലൂടെ മയിലിൻ്റെ കുണുങ്ങി കുണുങ്ങിയുള്ള നടത്തമാണ് നാട്ടുകാർക്കും കുട്ടികൾക്കും കൗതുകവുമായത് ഒപ്പം സന്തോഷവുമായത് . നിരവധി പേർകൗതുകത്തോടെ മയിലിൻ്റെ …

ഇന്ന് രാത്രി 10 മണിവരെ ഇറച്ചി കടകള്‍ക്ക് പ്രവര്‍ത്തിക്കാം, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധം: കൊവിഡ് മാനദണ്ഡം പുതുക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തു ലോക്ഡൗണ്‍ മാര്‍ഗരേഖ പുതുക്കി. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇവര്‍ യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂര്‍ മുന്പ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം. റംസാനോടനുബന്ധിച്ച്‌ ഹോം ഡെലിവറിക്കായി മേയ് 12ന് രാത്രി 10 മണി വരെ …

കെഎസ്‌ഇബി കണക്ഷൻ വിച്ഛേദിക്കൽ നിർത്തി; അടിയന്തര സേവനത്തിന് പവർ ബ്രിഗേഡും റിസർവ്‌ ടീമും

ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്തെ വൈദ്യുതി വിതരണം തടസ്സരഹിതമാക്കാൻ പവർ ബ്രിഗേഡും റിസർവ്‌ ടീമുമായി കെഎസ്‌ഇബി. അടിയന്തര സാഹചര്യങ്ങളിലെ സേവനത്തിനാണ്‌ ഈ സംവിധാനം. അനുസ്യൂതം വൈദ്യുതി ഉറപ്പാക്കാൻ നിലവിലുള്ള ജീവനക്കാരെ ഉൾപ്പെടുത്തിയാണ്‌ റിസർവ്‌ ടീം രൂപീകരിക്കുന്നത്‌. അംഗങ്ങൾ ഓഫീസ്‌ ഹെഡ്‌ക്വാർട്ടേഴ്‌സിൽ തുടരും. ഓഫീസ്‌ മേധാവിക്കാണ്‌ …

ജില്ലവിട്ടുള്ള യാത്ര അടിയന്തിര ആവശ്യങ്ങള്‍ക്കുമാത്രം

തിരു : മറ്റു ജില്ലകളിലേക്കുള്ള യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശനവ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിവരുന്നു. വിവാഹം, മരണാനന്തര ചടങ്ങുകള്‍, ഏറ്റവും അടുത്ത രോഗിയായ ബന്ധുവിനെ സന്ദര്‍ശിക്കല്‍, രോഗിയെ മറ്റൊരിടത്തേക്ക് കൊണ്ടുപോകേണ്ട സാഹചര്യം എന്നിങ്ങനെ ഒഴിവാക്കാനാവാത്ത കാര്യങ്ങള്‍ക്കു മാത്രമേ ജില്ല വിട്ട് യാത്ര ചെയ്യാന്‍ അനുവദിക്കൂ. ജില്ല …

കോഴിക്കോട് ജില്ലയിലെ സപ്ലൈകോ: വാട്‌സാപ്പ് വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം

കോഴിക്കോട്: ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ സപ്ലൈകോ കുടുംബശ്രീയുമായി ചേര്‍ന്ന് ജില്ലയിലെ തിരഞ്ഞെടുത്ത വില്പന ശാലകളിലൂടെ അവശ്യവസ്തുക്കള്‍ വീട്ടിലെത്തിക്കും. ഉപഭോക്താക്കള്‍ക്ക് വാട്സാപ്പ് നമ്പര്‍ വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാമെന്ന് മേഖലാ മാനേജര്‍ അറിയിച്ചു. സൂപ്പര്‍ മാര്‍ക്കറ്റിന്റെ പേര്, വാട്സാപ്പ് നമ്പര്‍ എന്നീ ക്രമത്തില്‍ : ചെറുവണ്ണൂര്‍ …

നഗരത്തില്‍ വാഹനങ്ങളുടെ കുത്തൊഴുക്ക് : നിയന്ത്രണം കടുപ്പിച്ച് പോലീസ്

കൊയിലാണ്ടി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സമ്പൂർണ്ണ ലോക് ഡൗണിൻ്റെ മൂന്നാം ദിവസവും പ്രവർത്തി ദിവസവുമായ തിങ്കളാഴ്‌ച നഗരത്തിലെ ക്ക് വാഹനങ്ങളുടെ കുത്തൊഴുക്ക് പോലീസിൻ്റെ കർശനമായ പരിശോധനയിൽ അനാവശ്യ യാത്രക്കാരെ തിരിച്ചയച്ചു. ആശുപത്രികളിലെക്ക് പോകുന്നവരെയും, ബാങ്കിലെക്ക് പോകുന്നവരെയും മാത്രമാണ് പോലീസ് പോകാനനുവദിച്ചത്.നഗരത്തിൽ ഇന്ന് കർശനമായ …

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് സ്ഥാപിച്ചു

കോഴിക്കോട് : ഓക്സിജൻ ആവശ്യമുള്ള കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് പി.കെ. സ്റ്റീൽ കോംപ്ലക്സിൽ നിന്നുള്ള 13 കിലോലിറ്റർ ശേഷിയുള്ള ടാങ്ക് മെഡിക്കൽ കോളേജ് കോമ്പൗണ്ടിലേക്ക് മാറ്റി സ്ഥാപിച്ചു. ദുരന്തനിവാരണ നിയമപ്രകാരമുള്ള കളക്ടറുടെ ഉത്തരവിൻമേലാണ് നടപടി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് …

അഭിനന്ദനവും, മംഗളപത്രവും

കൊയിലാണ്ടി: കോവിഡ് പ്രോട്ടോകോൾ പാലിച്ച് വിവാഹം പോലീസിൻ്റെ അഭിനന്ദനവും മംഗളപത്രവും നൽകി.ചെറിയമങ്ങാട് കിണറ്റിൻകര വൽസരാജിൻ്റെയും സ്നേഹയുടെയും മകൾ ശ്രുതിയും’ താനൂർ കാരയകത്ത് ദാമോദരൻ്റെയും ഷീലയുടെയും മകൻ നിദാന്തും തമ്മിലുള്ള വിവാഹമാണ് കൊയിലാണ്ടിയിലെ വധൂഗൃഹത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് 20 പേർ മാത്രം ചേർന്ന് …

ചെറിയമങ്ങാട് കടൽതീരം മാലിന്യ മുക്തമാക്കുന്നു

കൊയിലാണ്ടി: 35 ഡിവിഷനിലെ ചെറിയ മങ്ങാട് ഭാഗം 500 മീറ്റർ കടൽത്തീരം മാലിന്യങ്ങൾ നീക്കുന്ന യഞ്ജത്തിനു തുടക്കമായി. സ്വച്. ഭാരത്യ മിഷൻ രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായാണ് ഞായറാഴ്ച  വാർഡു കൗൺസിലർ കെ.കെ.വൈശാഖിൻ്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രംഗത്തിറങ്ങിയ ഇറങ്ങിയവർ 200 മീറ്റർ നീളത്തിൽ തീരം …

ഇന്ന് മുതല്‍ പൊലീസ് പാസ് നിര്‍ബന്ധം

തിരുവന്തപുരം: തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള യാത്രികര്‍ക്ക് ഇന്നുമുതല്‍ പൊലീസ് പാസ് നിര്‍ബന്ധം. ഇന്നും ജില്ലാ അതിര്‍ത്തി മേഖലകളില്‍ കൂടുതല്‍ പരിശോധനയുണ്ടാകും. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി.ചെക്ക്പോസ്റ്റുകളില്‍ സത്യവാങ്മൂലം പരിശോധിച്ചാണ് ആളുകളെ കടത്തി വിടുന്നത്. അടിയന്തര ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ക്ക് പൊലീസ് പാസ് നല്‍കി തുടങ്ങി. …

നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടം മാലിദ്വീപിന് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

നിയന്ത്രണം നഷ്ടപ്പെട്ട് ഭൗമാന്തരീക്ഷത്തിലേക്ക് കടന്ന ചൈനീസ് റോക്കറ്റ് ലോങ് മാര്‍ച്ച് 5 ബിയുടെ കോര്‍‌സ്റ്റേജ് കടലില്‍ പതിച്ചു. മാലിദ്വീപിന് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചുവെന്ന് ചൈന അറിയിച്ചു. റോക്കറ്റില്‍ നിന്നുള്ള മിക്ക അവശിഷ്ടങ്ങളും അന്തരീക്ഷത്തില്‍ കത്തിനശിച്ചതായി ചൈനീസ് സ്റ്റേറ്റ് മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് …

ലോക് ഡൗണ്‍ നിയന്ത്രണം; പോലീസ് പാസ്സിന് ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍ നിലവില്‍ വരും

സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണ്‍ ആരംഭിച്ചു. അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലോക്ഡൗണ്‍ സമയത്ത് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാം. ഇവര്‍ക്ക് പ്രത്യേകം പോലീസ് പാസ്സിന്റെ ആവശ്യമില്ല. വീട്ടുജോലിക്കാര്‍ക്കും കൂലിപ്പണിക്കാര്‍ക്കും തൊഴിലാളികള്‍ക്കും സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യില്‍ കരുതി യാത്ര …

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവില്‍ വന്നു; പൊലീസ് പരിശോധന കര്‍ശനമാക്കി

സംസ്ഥാനത്ത് ഇന്ന് മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവില്‍ വന്നു. പൊലീസ് രാവിലെ തന്നെ പരിശോധന തുടങ്ങി. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ 25,000 പൊലീസുകാരെ വിന്യസിച്ചാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്ത് പോകാന്‍ പൊലീസ് പാസ് നല്‍കും. വിവാഹം, മരണം, ആശുപത്രി യാത്രകള്‍ …

കേരളത്തിൽ അടച്ചിടലിന് തുല്യമായ നിയന്ത്രണം

തിരുവനന്തപുരം: അടുത്ത ഞായറാഴ്ചവരെ അടച്ചിടലിന് തുല്യമായ നിയന്ത്രണം സംസ്ഥാനത്തുണ്ടാകും. കോവിഡ് നിയന്ത്രണവിധേയമാക്കാൻ സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ അടിയന്തര സേവനമേഖലയിലുള്ള സംസ്ഥാന-കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും കോർപ്പറേഷനുകൾക്കും തടസ്സമില്ലാതെ പ്രവർത്തിക്കാം. ഇവയിലെ ജീവനക്കാർക്ക് യാത്രാവിലക്കില്ല. മറ്റുഓഫീസുകൾ അത്യാവശ്യം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കണം. • അടിയന്തരാവശ്യം …

തീരദേശത്ത്ശുചീകരണ പ്രവൃത്തികൾ തുടങ്ങി

കൊയിലാണ്ടി:സ്വച്ഛ് ഭാരത് മിഷൻ്റെ ഭാഗമായി – മഴക്കാലപൂർവ്വ ശുചീകരണ പ്രവൃത്തികൾ കൊയിലാണ്ടി നഗരസഭയിലെ 35 ആം വാർഡിലെ പൊതുസ്ഥലങ്ങൾ വൃത്തിയാക്കുന്ന പ്രവൃത്തിക്ക് തുടക്കമായി. കൗൺസിലർ കെ.കെ.വൈശാഖിൻ്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവൃത്തികൾ ആരംഭിച്ചത്. വാർഡിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്  മാലിന്യങ്ങൾ മുഴുവൻ മാറ്റി പാക്‌ചെയ്തു ഇനി …

ശങ്കരമേനോൻ അനുസ്മരണം

കൊയിലാണ്ടി: ജനസംഘം സ്ഥാപക നേതാവും ,സ്വാതന്ത്രസമര സേനാനിയും, ബി.ജെ.പി.യുടെ ദേശീയ സമിതി അംഗവുമായിരുന്ന എ..കെ ശങ്കരമേനോൻ അനുസ്മരണം  എൻ.പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു . എസ്.ജയ്കി ഷ് മാസ്റ്റ്ർ അദ്ധ്യക്ഷത വഹിച്ചു, കെ.പി മോഹനൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി, കെ.വി സുരേഷ് …

പിറന്നാൾ ആഘോഷത്തിനു മാറ്റി വെച്ച തുക; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെക്ക് നൽകി വിദ്യാർത്ഥി.

കൊയിലാണ്ടി: പിറന്നാളിനായി മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് കൈമാറി വിദ്യാർത്ഥി മാതൃകയായി. കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ സീനിയർ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് തരുൺ എസ് കുമാറാണ് മാതൃകയായത്. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ എ .ലളിത …

അടച്ചിടൽ കാലത്തെ വിദ്യാഭ്യാസത്തിന് മാതൃക യൊരുക്കിയ പ്രധാനധ്യാപകൻ പടിയിറങ്ങി

കൊയിലാണ്ടി: :പ്രതിസന്ധികളിൽ പകച്ചു നിൽക്കാതെ ഇച്ഛാശക്തിയോടെ വിവര സാങ്കേതിക വിദ്യയുടേയും കലയുടേയും സഹവർത്തികരുടേയും സാധ്യതകൾ ഉപയോഗപ്പെടുത്തി അടച്ചിടൽ കാലത്ത് മാതൃകാ വിദ്യാഭ്യാസമൊരുക്കി പ്രധാനാധ്യാപകൻശശികുമാർ പാലയ്ക്കൽ കാപ്പാട് ഗവ. മാപ്പിള യു.പി.സ്കൂളിൻ്റെ പടിയിറങ്ങി.ഭിന്നശേഷി ക്കാർ ഉൾപ്പടെ മുഴുവൻ വിദ്യാർഥികളേയും ഓൺലൈൻ – ഓഫ് ലൈൻ …

പരാഗ് ക്ലോത്ത് മാര്‍ട്ട് സന്ദര്‍ശിച്ചവര്‍ കൊറോണ ടെസ്റ്റ് നടത്തണം

കൊയിലാണ്ടി: ദേശീയപാതയിൽ ഷഹാനിയ ടവറിൽ പ്രവർത്തിക്കുന്ന പരാഗ് ക്ലോത്ത് മാർട്ടിൽ ഏപ്രിൽ 10-ാം തിയ്യതിവരെ തുണിത്തരങ്ങളും മറ്റും വാങ്ങാൻ എത്തിയവർ നിർബന്ധമായും ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തണമെന്ന് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. സ്ഥാപനത്തിൽ തൊഴിലെടുക്കുന്ന ഒരു ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ട സാഹചര്യത്തിലാണ് …

കൊയിലാണ്ടിയില്‍ നിയന്ത്രണം കടുപ്പിക്കുന്നു

കൊയിലാണ്ടി: കോവിഡ് വ്യാപനം കൊയിലാണ്ടി കടുത്ത നിയന്ത്രണത്തിലേക്ക്.  കൊവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിക്കുന്നതിന് നഗരത്തിൽ കടുത്ത നിയന്ത്രണങ്ങൾ നടത്തുന്നതിനും വാക്സിനേഷൻ പൂർണ്ണതയിലെത്തിക്കുന്നതിനും ഇന്ന് ചേർന്ന നഗരസഭ തല ആർ.ആർ.ടി. യോഗവും, തുടർന്ന് നടന്ന സർവ്വകക്ഷി, വ്യാപര, സന്നദ്ധ സംഘടന, മത സ്ഥാപന പ്രതിനിധികളുടെ യോഗവും …

ഗതാഗത നിയന്ത്രണം

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കുന്നതിനായി ഏപ്രില്‍ 6 ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ കണ്ണൂർ-കോഴിക്കോട് ദേശീയപാതയിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തുമെന്ന് കൊയിലാണ്ടി പോലീസ് അറിയിച്ചു. കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് പോകുന്ന വാഹനങ്ങൾ പയ്യോളിയിൽ …

അവശ വോട്ടറെ നിർബന്ധിച്ച് വോട്ട് ചെയ്യിച്ചതായി പരാതി

കൊയിലാണ്ടി: പെരുവട്ടൂർ 121-ാം ബൂത്തിലെ അവശ വോട്ടറെ കെ.പി.സി.സി. അംഗത്തിന്റെ ഒത്താശയോടെ നിർബന്ധിച്ച് വോട്ട് ചെയ്യിച്ചതായി പരാതി. പെരുവട്ടൂർ നടേരി റോഡിൽ ഫാത്തിമാസിൽ 81 വയസ്സുള്ള പാത്തുമ്മക്കുട്ടിയുടെ വോട്ടാണ് ഇത്തരത്തിൽ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് രേഖപ്പെടുത്തിയതായി പരാതി കൊടുത്തിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട LDF …

കെ. റെയിൽ നടപ്പാക്കില്ല: ഉമ്മൻചാണ്ടി

കൊയിലാണ്ടി : യു.ഡി.എഫ്. അധികാരത്തിൽവന്നാൽ കെ. റെയിൽ നടപ്പാക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കൊയിലാണ്ടിയിൽ എൻ. സുബ്രഹ്മണ്യന്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഠത്തിൽ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. അച്യുതാനന്ദൻ സർക്കാരിൻ്റെ കാലത്ത് കൊണ്ടുവന്ന പദ്ധതി യു.ഡി.എഫ്. സർക്കാർ പഠനം നടത്തി …

വാഹനാപകടം യുവാവ് മരിച്ചു

ചേമഞ്ചേരി :വാഹനാപകടത്തിൽ യൂവാവ് മരണപ്പെട്ടു കാഞ്ഞിലശ്ശേരി സ്വദേശി പൂക്കായത്ത്താഴെക്കുനി അമൽജിത്താണ് 20മരണപ്പെട്ടത്. ബൈക്കിന് പിറകിൽ സഞ്ചരിക്കവെ ചേമഞ്ചേരി റജിസ്ത്രാൾ ഓഫീസിന് സമീപം വെച്ച് ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോട് കൂടി അമൽജിത്ത് സഞ്ചരിച്ച ബൈക്കിന് വടകര ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു …

എൻ.ഡി.എ.സ്ഥാനാർത്ഥി പര്യടനം നടത്തി

കൊയിലാണ്ടി: എൻ.ഡി.എ.സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ്റെ തെരഞ്ഞെടുപ്പ് സന്ദർശന പരിപാടികൾ ആവേശപൂർവ്വം പുരോഗമിക്കുന്നു. ചെങ്ങോട്ടുകാവ്, ചേമഞ്ചേരി പഞ്ചായത്തുകളിൽ സന്ദർശനം നടത്തി. ഞാണംപൊയിൽ, ചേലിയ, മേലൂര്, തുടങ്ങിയ സ്ഥലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളെയും,സ്ഥാപനങ്ങളിലും സന്ദർശനം നടത്തി. ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.ഉച്ചയ്ക്ക് ശേഷം ചേമഞ്ചേരി പഞ്ചായത്തിലെ വെങ്ങളം, കാട്ടിൽ പീടിക, …

പത്മശ്രീ ഗുരു ചേമഞ്ചേരിക്ക് കഥകളി വിദ്യാലയം ശ്രദ്ധാഞ്ജലി അർപ്പിച്ചു

കൊയിലാണ്ടി: കഥകളി വിദ്യാലയം ചേലിയ,  ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അനുസ്മരണ പരിപാടി നടത്തി. കഥകളി പഠനത്തിനായി  ജന്മനാട്ടിൽ ഗുരു  സ്ഥാപിച്ച കഥകളി വിദ്യാലയത്തിൽ നടന്ന  ‘ഗുരു സ്മൃതി ‘  പരിപാടിയിൽ സാംസ്കാരിക പ്രവർത്തകരും, ശിഷ്യരും പ്രശിഷ്യരും , ആരാധകരും, നാട്ടുകാരുമടക്കം നൂറുകണക്കിനാളുകൾ  പങ്കെടുക്കുകയുണ്ടായി …

റോഡ് ഷോ നടത്തി

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ആവേശം വാരി വിതറി എൻ.ഡി.എ.സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ കൊയിലാണ്ടിയിൽ റോഡ് ഷോ നടത്തി. നൂറ് കണക്കിനാളുകൾ പങ്കെടുത്തു, ഈസ്റ്റ് റോഡിൽ നിന്നും ആരംഭിച്ച് നഗരം ചുറ്റി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സമാപിച്ചു, എസ്.ആർ.ജയ്കി ഷ്, ഉണ്ണികൃഷ്ണൻ മുത്താമ്പി, അഡ്വ.വി.സത്യൻ, വായനാരി വിനോദ് …

യുവ യാത്ര സമാപിച്ചു.

കൊയിലാണ്ടി: സി.പി.എം.ഭരണത്തിൽ പൊതുകടം വർധിച്ചതല്ലാതെ നാടിന് വേണ്ടി എന്ത് ചെയ്തു വെന്ന് പറയാനാ വാതെ പിണറായി സർക്കാർ നട്ടം തിരിയുകയാണെന്ന് എം.കെ. രാഘവൻ എം.പി. പറഞ്ഞു. കൊയിലാണ്ടിയിലെ യു.ഡി.എഫ്. സ്ഥാനാർഥി എൻ. സുബ്രഹ്മണ്യനെ വിജയിപ്പിക്കണമെന്ന സന്ദേശവു മായി യൂത്ത് ലീഗ് നിയോജക മണ്ഡലം …

സ്വാഗതസംഘം ഓഫീസ് തുറന്നു

കൊയിലാണ്ടി :ഏപ്രിൽ 8, 9, 10, 11 തിയ്യതികളിൽ നടക്കുന്ന ചരിത്ര പ്രസിദ്ധമായ കൊല്ലം പാറപ്പള്ളി മഖാം ഉറൂസിനോടാനുബന്ധിച്ചുള്ള സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം കോഴിക്കോട് വലിയ ഖാളി  സയ്യിദ് മുഹമ്മദ്‌ കോയ ജമലുല്ലൈലി തങ്ങൾ നിർവ്വഹിച്ചു.കൊല്ലം മഹല്ല് നാഇബ് ഖാളി മുഹമ്മദ്‌ …

ഏ.പി.ജെ അബ്ദുൾ കലാമിന്‍റെ ശില്പം സ്ഥാപിച്ചു

കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ശാസ്ത്ര പ്രതിഭയും മുൻ രാഷ്ട്രപതിയുമായ എ പി ജെ അബ്ദുൾ കലാമിന്റെ അർദ്ധ കായ പ്രതിമ സ്ഥാപിച്ചു. ഈ സ്കൂളിലെ കലാദ്ധ്യാപകനായ കെ റജികുമാർ ആണ് ശില്പം നിർമ്മിച്ചത്. മികച്ച ശില്പി കൂടിയാണ് ഈ …

എൻ.ഡി.എ.തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

കൊയിലാണ്ടി: എൻ.ഡി.എ.സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ജില്ലാ വൈ. പ്രസി. എം.സി.ശശീന്ദ്രൻ ഉൽഘാടനം ചെയ്തു  ശബരിമലവിഷയത്തിൽ വിശ്വാസികളെ മുന്നിൽ നിന്നു കുത്തിയ എൽ.ഡി.എഫിനെയും, പിന്നിൽ നിന്ന് കുത്തിയ യു.ഡി.എഫിനെയും വിശ്വാസികൾ പാഠം പഠിപ്പിക്കുമെന്നും എൻ.ഡി.എ. കേരളത്തിൽ വൻ ശക്തിയാവുമെന്നും മുഖ്യ പ്രഭാഷണം നടത്തിയ. …

എൻ.പി.രാധാകൃഷ്ണൻ നാമനിർദേശ പത്രിക സമർപ്പിച്ചു

കൊയിലാണ്ടി: എൻ.ഡി.എ.സ്ഥാനാർത്ഥി.എൻ.പി.രാധാകൃഷ്ണൻ നാമനിർദേശ പത്രിക സമർപ്പിച്ചു. അസി.റിട്ടേണിംഗ് ഓഫീസറായ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ ഫത്തീല മുൻപാകെയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത് .കൊയിലാാണ്ടി സ്റ്റേേഡിയത്തിൽ നിന്നും പ്രകടനമായാണ് നാമനിർദേശ പത്രിക.സമർപ്പണത്തിനായി എത്തിയത്. നേതാക്കളായ എസ്.ആർ.ജയ് കിഷ്, അഡ്വ.വി.സത്യൻ, വായനാരി വിനോദ് ,ഏ …

എൻ. സുബ്രഹ്മണ്യൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കൊയിലാണ്ടി: ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എൻ. സുബ്രഹ്മണ്യൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അസി.റിട്ടേണിംഗ് ഓഫീസറായ പന്തലായനിബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. ഫത്തീല മുൻപാകെയാണ് പത്രികാ സമർപ്പണം നടത്തിയത്. ഡി.സി.സി. പ്രസിഡൻ്റ് യു. രാജീവൻ, ടി.ടി. ഇസ്മായിൽ, .യു.ഡി.എഫ്. തിരഞ്ഞെടുപ്പു കമ്മറ്റി മണ്ഡലം …

എൻ.ഡി.എ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം

കൊയിലാണ്ടി: എൻ.ഡി.എ കൊയിലാണ്ടി നിയോജക മണ്ഡലം സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കൊയിലാണ്ടി പഴയ ആർ .ടി.ഒ.ഓഫീസിനു സമീപത്തെ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. . കൊല്ലം പിഷാരികാവ് ക്ഷേത്രം മുൻ മേൽശാന്തി നാരായണൻ മൂസ്സത് ദീപം കൊളുത്തി ചടങ്ങ് നിർവ്വഹിച്ചത്. നിയോജക മണ്ഡലം …

എൻ.ഡി.എ.സ്ഥാനാർത്ഥി പര്യടനം ആരംഭിച്ചു

കൊയിലാണ്ടി: എൻ.ഡി.എ.സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ ‘ പയ്യോളിയിൽ പര്യടനം നടത്തി. ബലിദാനി സി.ടി.മനോജിൻ്റെ ബലികുടീരത്തിൽ പുഷ്പാർച്ചന നടത്തികൊണ്ടാണ് പ്രചരണം ആരംഭിച്ചത്.തുടർന്ന് പ്രമുഖരായ വ്യക്തികളെയും, പ്രവർത്തകരെയും കണ്ട് വോട്ടഭ്യർത്ഥിച്ചു.കൂടാതെ അയനിക്കാട്, നൃത്തകലാലയം, മൂടാടി, തിക്കോടി മേഖലകളിലും പര്യടനം നടത്തി. കെ.വി.സുരേഷ്,എസ്.ആർ.ജയ് കാഷ്, അഡ്വ.വി.സത്യൻ, വിശ്വൻപിലാച്ചേരി, എം.സി.ശശീന്ദ്രൻ …

കാനത്തിൽ ജമീല പത്രിക സമർപ്പിച്ചു

കൊയിലാണ്ടി: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കാനത്തിൽ ജമീല നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അസി.റിട്ടേണിംഗ് ഓഫീസറായ പന്തലായനിബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ ഫത്തീല മുൻപാകെയാണ് പത്രികാ സമർപ്പണം നടത്തിയത്. കെ ദാസൻ എം എൽ എ, എൽ ഡി എഫ് തെരഞ്ഞെടുപ്പു കമ്മറ്റി …

ഗുരു ചേമഞ്ചേരിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: കഥകളി രംഗത്ത് പ്രതിഭ കൊണ്ടും പ്രതിബദ്ധത കൊണ്ടും വിസ്മയം തീർത്ത കലാകാരനായിരുന്നു ഗുരു ചേമഞ്ചേരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കഥകളിയിലെ അതുല്യ ഗുരുവായ ചേമഞ്ചേരിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി. കഥകളിയുടെ പ്രചാരത്തിനും ഇളംതലമുറയെ കഥകളി പരിശീലിപ്പിക്കുന്നതിനും ജീവിതം സമര്പ്പിച്ച …

ഗുരു ചേമഞ്ചേരി അരങ്ങൊഴിഞ്ഞു.

കൊയിലാണ്ടി: കഥകളിയാചാര്യനും നൃത്തഅധ്യാപകനുമായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻനായർ അന്തരിച്ചു. 105 വയസായിരുന്നു. പുലർച്ചെ നാലോടെ കോഴിക്കോട് കൊയിലാണ്ടി ചേലിയയിലെ വീട്ടിലാണ് അന്ത്യം.കഥകളിക്കായി മാറ്റിവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഭരതനാട്യം, കേരള നടനം എന്നീ കലാരൂപങ്ങളിലും പ്രാവീണ്യമുണ്ടായിരുന്നു. 15 വയസുമുതൽ കഥകളി രംഗത്തുള്ള അദ്ദേഹത്തെ പത്മശ്രീ …

അനുമതിയില്ലാതെ തെരഞ്ഞെടുപ്പ് കൺവെൻഷൻ, ഇടതുമുന്നണി നേതാക്കൾക്കെതിരെ കേസ്സെടുത്തു

കൊയിലാണ്ടി: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തിയതിന് ‘ഇടത് ജനാധിപത്യ മുന്നണി നേതാക്കൾക്കെതിരെ കൊയിലാണ്ടി പോലീസ്സ് കേസ്സെടുത്തു. ഇടത് സ്ഥാനാർത്ഥി കാനത്തിൽ ജമീലയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനാണ് കൊയിലാണ്ടി സ്റ്റേഡിയത്തിലെ പൊതു സ്ഥലത്ത് നടത്തിയത്, അനുമതി ചോദിച്ചിരുന്നെങ്കിലും പോലീസ് ‘അനുമതി നൽകിയിരുന്നില്ല.’ മന്ത്രി …

പൊയിൽക്കാവ് മഹോത്സവം

കൊയിലാണ്ടി: പൊയിൽക്കാവ്. പൊയിൽക്കാവ് ക്ഷേത്രോത്സവം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കലാപരിപാടികൾ ഒഴിവാക്കി പതിവ് ചടങ്ങുകൾ മാത്രമാക്കി നടത്താൻ തീരുമാനിച്ചു. പഞ്ചായത്ത് ഓഫീസിൽ വിളിച്ചു ചേർത്ത പോലീസ്, റവന്യൂ, ഫയർ, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ക്ഷേത്ര ആഘോഷകമ്മിറ്റി ഭാരവാഹികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ സംയുക്ത …

എൽ.ഡി.എഫ് സ്ഥാനാർത്ഥി കാ​ന​ത്തി​ല്‍ ജ​മീ​ല പ്രചാരണ രംഗത്തിറങ്ങി

കൊ​യി​ലാ​ണ്ടി: ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ര്‍​ത്ഥി കാ​ന​ത്തി​ല്‍ ജ​മീ​ല തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം തു​ട​ങ്ങി. കാ​ന​ത്തി​ല്‍ ജ​മീ​ല വി​വി​ധ കേ​ന്ദ്ര​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച്‌ വോ​ട്ട് അ​ഭ്യ​ര്‍​ഥി​ച്ചു. കാ​പ്പാ​ട് ക​നി​വ് സ്നേ​ഹ​തീ​രം അ​ന്തേ​വാ​സി​ക​ളെ കാ​ന​ത്തി​ല്‍ ജ​മീ​ല സ​ന്ദ​ര്‍​ശി​ച്ചു. പ​ന്ത​ലാ​യ​നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡണ്ട് പി. ​ബാ​ബു​രാ​ജ്, ചേ​മ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡണ്ട് …

നാല് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല

കൊയിലാണ്ടി: രണ്ടാം ശനിയാഴ്ചയും ഞായറാഴ്ച പൊതു അവധിയും തിങ്കൾ ചൊവ്വ ദിവസങ്ങളിലെ ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്കും നടക്കുന്നതിനാൽ തുടർച്ചയായ 4 ദിവസങ്ങളിലാണ് ബാങ്കിംഗ് മേഖല നിശ്ചലമാകുക. ജീവനക്കാരുടെ ഐക്യ വേദിയുടെ നേതൃത്വത്തിലാണ് രണ്ട് ദിവസം രാജ്യ വ്യാപകമായി പണിമുടക്കുന്നത്. മിക്ക ബാങ്കുകളിലും …

ശിവരാത്രി ക്ഷേത്രങ്ങളിൽ തിരക്ക്

കൊയിലാണ്ടി: മഹാശിവരാത്രി ക്ഷേത്രങ്ങളിൽ ഭക്തജന തിരക്ക്.ദക്ഷിണകാശി എന്നറിയപ്പെടുന്ന കാഞ്ഞിലശ്ശേരി ക്ഷേത്രത്തിൽ ശിവരാത്രി ദിവസമായ ഇന്ന് വൻ തിരക്കാണ് രാവിലെ കാഴ്ചശീവേലി, വൈകീട്ട് മലക്കെഴുന്നള്ളിപ്പ്, ആലിൻകീഴ് മേളം, തായമ്പക, രാത്രി കുളിച്ചാറോട്ടോടെ ഉൽസവം സമാപിക്കും. മാരാമുറ്റം തെരു മഹാ ഗണപതി ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിൻ്റെ …

ഊരുത്സവം നടത്തി

കൊയിലാണ്ടി : കീഴരിയൂർ തിയേറ്റർ വില്ലേജിൻ്റെ ആഭിമുഖ്യത്തിൽ സാംസ്കാരികോൽസവമായി സംഘടിപ്പിച്ച ‘ഊരുൽസവം-2021’ എഴുത്തുകാരനും പ്രമുഖ പ്രഭാഷകനുമായ എം.ജെ.ശ്രീചിത്രൻ ഉദ്ഘാടനം ചെയ്തു.മാലത്ത് നാരായണൻ സ്മാരക സാഹിത്യ അവാർഡ് നേടിയ കൊച്ചിൻ സർവകലാശാല അസി. ലൈബ്രേറിയൻ കെ.രതീഷിനുള്ള അവാർഡ്‌ സമർപ്പണം എം.ജെ ശ്രീചിത്രൻ നിർവഹിച്ചു. സംഘാടക …

യു.ഡി. എഫ് കൗൺസിലർമാർ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

കൊയിലാണ്ടി: തെരുവ് വിളക്കുകൾ കത്തിക്കാതെ നാടും നഗരവും ഇരുട്ടിലാഴ്ത്തിയ നഗരസഭയുടെ അനാസ്ഥക്കെതിരെ യു.ഡി.എഫ് കൗൺസിൽ പാർട്ടിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് മാർച്ചും പ്രതിഷേധ ധർണ്ണയും നടത്തി. മാസങ്ങളോളമായി നഗരസഭാ പരിധിയിൽ തെരുവ് വിളക്കുകൾ കണ്ണടച്ചിരിക്കുകയാണ്.  തെരുവ് വിളക്കുകൾ റിപ്പയർ ചെയ്യുന്നതിനായി ലക്ഷക്കണക്കിന് രൂപയാണ് നഗരസഭ ചെലവഴിക്കുന്നത് …

ജി.എസ്.പ്രദീപിന്‍റ അശ്വമേധം ഇന്ന് കൊയിലാണ്ടിയില്‍

കൊയിലാണ്ടി: ജി.എസ്.പ്രദീപ്  കൊയിലാണ്ടിയിൽ അശ്വമേധം പരിപാടി വ്യാഴാഴ്ച വൈകീട്ട് 3 മണിക്ക് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ചാണ് പരിപാടി നടക്കും. ഡിവൈഎഫ്ഐ മുഖമാസികയായ യുവധാരയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളപ്പെരുമ, യുവധയുടെ അശ്വമേധം എന്ന പേരിലാണ് പരിപാടി. കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 50 …

മുതിർന്ന കോൺഗ്രസ് നേതാവ് വായനാരി രാമകൃഷ്ണൻ നിര്യാതനായി

കൊയിലാണ്ടി: മുതിർന്ന കോൺഗ്രസ് നേതാവും കൊയിലാണ്ടി സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ പെരുവട്ടൂരിലെ വായനാരി രാമകൃഷ്ണൻ (85) അന്തരിച്ചു. കോൺഗ്രസ് ജില്ലാ സെക്രട്ടറി, ബ്ലോക്ക് – മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ്, കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. …

കൊയി‌ലാണ്ടിയില്‍ കെ ദാസനും, എ. മഹബൂബും സാധ്യത പട്ടികയില്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ സിപിഐഎം സ്ഥാനാര്‍ത്ഥികളുടെ സാധ്യതാപട്ടിക തയ്യാറാക്കി ജില്ലാ സെക്രട്ടേറിയറ്റ്. സിറ്റിങ് എംഎല്‍എമാരെയടക്കം പരിഗണിച്ചാണ് സാധ്യതാപട്ടിക. കൊയ്‌ലാണ്ടിയില്‍ കെ ദാസന്‍, പേരാമ്പ്രയില്‍ ടിപി രാമകൃഷ്ണന്‍, കോഴിക്കോട് നോര്‍ത്തില്‍ എ പ്രദീപ് കുമാര്‍ എന്നിവരെയാണ് സിറ്റിങ് സീറ്റുകളില്‍ പരിഗണിക്കുന്നത്. പേരാമ്പ്രയില്‍ ജില്ലാ സെക്രട്ടറി …

മേലൂർ ക്ഷേത്രക്കുളത്തിൽ നിന്ന് നാലടിയോളം വലിപ്പമുള്ള വിഗ്രഹം കണ്ടെടുത്തു

കൊയിലാണ്ടി: മേലൂർ മഹാ ശിവക്ഷേത്രത്തിനു മുൻവശത്തെ കുളത്തിൽ വിഗ്രഹം കണ്ടെത്തി പുറത്തെടുത്തു. നാല് അടിയോളം ഉയരമുള്ള വിഗ്രഹമാണ് പുറത്തെടുത്തത്. പുരാവസ്തു വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ കുളത്തിൽ നടത്തിയ പരിശോധനയിലാണ് വിഗ്രഹം കണ്ടെത്തി പുറത്തെടുത്തത്.വിഗ്രഹം തിരിച്ചറിയാനുള്ള പരിശോധന തുടരുകയാണ്. ഇത്തരത്തിലൊരു വിഗ്രഹം കുളത്തിൽ ഉണ്ട് …

ശക്തൻ കുളങ്ങര ഉത്സവം

കൊയിലാണ്ടി : വിയ്യൂര്‍ ശക്തൻകുളങ്ങര ക്ഷേത്രോത്സവം തന്ത്രി ച്യവനപ്പുഴ മുണ്ടോട്ട് പുളിയപറമ്പ് ഇല്ലത്ത് കുബേരൻ സോമയാജിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ കൊടിയേറി. വൈകിട്ട് തോറ്റം, തായമ്പക. 3ന് പരദേവതാക്ഷേത്രത്തിൽ കോമരം കൂടിയ വിളക്ക് നാലിന് കോട്ടപ്പുറം കുടവരവ്, പരദേവതാ ക്ഷേത്രത്തിൽ കളപ്രദക്ഷിണം, തേങ്ങയേറും പാട്ടും, …

തെങ്ങ് മുറിക്കുന്നിടെ അപകടം ഫയർഫോഴ്സ് സിവിൽ ഡിഫൻസ് അംഗം മരണമടഞ്ഞു.

കൊയിലാണ്ടി: തെങ്ങ് മുറിക്കുന്നിടെ തെങ്ങ് മുറിഞ്ഞ് ദേഹത്ത് വീണ് അപകടം ഫയർഫോഴ്സ് സിവിൽ ഡിഫൻസ് അംഗം മേലൂർ ബാലൻ മരിച്ചു .ഫയർ & റെസ്ക്യൂ സർവീസിന്റെ പ്രിയ വളണ്ടിയറായിരുന്നു ബാലൻ. 2019 ഡിസംബറിൽ സിവിൽ ഡിഫെൻസ് അംഗമായ ബാലൻ നിരവധി രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി. …

ഫോക് ലോർ അക്കാദമിയുടെ അവാർഡ് സുവർണ്ണചന്ദ്രോത്തിന്

കൊയിലാണ്ടി. 2020ലെ ഫോക് ലോർ അക്കാദമിയുടെ  അവാർഡ് സുവർണ്ണചന്ദ്രോത്ത് അർഹയായി  തിരുവാതിര കളിക്ക് നൽകിയ സംഭാവന പരിഗണിച്ചാണ് അവാർഡിന് പരിഗണിച്ചത്. കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ബിഎഡും സെറ്റും , ഭാരതീദാസൻ സർവ്വകലാശാലയിൽ നിന്ന് ഭരതനാട്യത്തിൽ ബി.എഫ്.എ, തഞ്ചാവൂർ …

സേവാ മെഡിക്കൽസ് ബാലുശ്ശേരിയിൽ ആരംഭിച്ചു

കൊയിലാണ്ടി : സേവാഭാരതി ബാലുശ്ശേരിയിൽ ആരംഭിച്ച സേവാമെഡിസിൻസിന്റെ ഉദ്ഘാടനം സംപൂജ്യ ചിദാനന്ദപുരി സ്വാമികൾ നിർവ്വഹിച്ചു. എല്ലാ ബ്രാൻഡഡ് ഇംഗ്ലീഷ് മരുന്നുകളും 13% മുതൽ 60% വരെ വിലക്കുറവിൽ നൽകുന്ന ഈ സ്ഥാപനം എല്ലാ സർക്കാർ/സ്വകാര്യ ആശുപത്രികളിലെയും ശീട്ടുകളിലെ മരുന്നുകളും ലഭ്യമാക്കും. ജനങ്ങൾക്ക് കൂടുതൽ സഹായം …

മോട്ടോർ വാഹന പണിമുടക്ക്

ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് മാര്‍ച്ച് രണ്ടിന് മോട്ടോര്‍ വാഹന പണിമുടക്ക്. ബസ്, ഓട്ടോ, ടാക്സി എന്നീ വാഹനങ്ങൾ പണിമുടക്കും. സംസ്ഥാന വ്യാപകമായാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മോട്ടോർ വ്യവസായ സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വനം ചെയ്തത്.

കൂൾബാറിന് തീപിടിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ കൂൾബാറിന് തീപിടിച്ചു. രാവിലെ 11 മണിയോടുകൂടിയാണ് ബപ്പൻകാട് ജംങ്ഷനിലുള്ള ഓർമ കൂൾബാറിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചത്. ഉടൻതന്നെ കൊയിലാണ്ടി ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. നിമിഷ നേരംകൊണ്ട് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ കെ. സജീവൻ്റെ നേതൃത്വത്തിൽ എത്തി്ചചേർന്ന 2 യൂണിറ്റ് ഫയർഫോഴ്സ് …

എൻ.ജി.ഒ യൂണിയൻ ധർണ്ണ

കൊയിലാണ്ടി: എൻ ജി ഒ യൂണിയൻ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കൂട്ട ധർണ്ണ സംസ്ഥാന കമ്മിറ്റി അംഗം എസ് ഗോപകുമാർ കൊയിലാണ്ടിയിൽ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് സർക്കാറിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകരുക, കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ അണിനിരക്കുക, പി …

നെസ്റ്റ് : കിടപ്പ് രോഗികൾക്കായി 24 മണിക്കൂർ ഹോം കെയർ സർവ്വീസ് ആരംഭിക്കുന്നു

കൊയിലാണ്ടി: കഴിഞ്ഞ 15 വർഷമായി സ്വാന്തന പരിചരണരംഗത്ത് ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളുടെ പഠന പരിശീലന മേഖലയിലും പ്രവൃത്തിച്ചു വരുന്ന ഒരു സംരംഭമാണ് നെസ്റ്റ് കൊയിലാണ്ടി. ദിനേനയുള്ള നഴ്സ് ഹോം കെയർ, ആഴ്ചയിൽ രണ്ടു ദിവസം ഒ. പി, ഡോക്ടർ ഹോം കെയർ, സൈക്കാട്രി കെയർ, …

പ്രതിഷേധ പ്രകടനം നടത്തി

കൊയിലാണ്ടി:ആലപ്പുഴയിൽ ആർഎസ്എസ് പ്രവർത്തകനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ വെട്ടി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ സംഘപരിവാർ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ജയ് കിഷ് എസ് ആർ,  ഉണ്ണികൃഷ്ണൻ മുത്താമ്പി, ഓ മാധവൻ, അഭിൻ അശോക്, വി കെ ഷാജി, വൈശാഖ് അരിക്കുളം, രാജേഷ് ഒറ്റക്കണ്ടം …

കൈവരികൾ പ്രയാസം സൃഷ്ടിക്കുന്നു: വ്യാപാരികൾ

കൊയിലാണ്ടി : ടൗണിലെ നവീകരണവുമായി ബന്ധപ്പെട്ട് റോഡിന്റെ ഇരു ഭാഗത്തും ഫുട്പാത്തിൻ്റെ മുകളിലൂടെയുള്ള കൈവരികൾക്കിടയിൽ പുറത്തേക്കുള്ള വഴി ഉണ്ടാക്കണമെന്ന് വ്യാപാരികൾ. നിലവിലെ നിർമ്മാണത്തിൽ വളരെയേറെ ദൂരം നടന്ന് കഴിഞ്ഞാൽ മാത്രമേ റോഡിലേക്കുള്ള പ്രവേശനം സാധ്യമാകുകയുള്ളൂ. ഇത് പൊതു ജനങ്ങൾക്കും വ്യാപാരികൾക്കും ഏറേ പ്രയാസം …

മൂടാടി ഊരാളത്ത് സോയ ദാമോദരനെ അനുമോദിച്ചു

കൊയിലാണ്ടി : സംസ്കൃത സാഹിത്യത്തിൽ കാളിദാസന്റെ വർണ്ണ സങ്കൽപ്പം എന്ന വിഷയത്തിൽ കാലടി സംസ്കൃത സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടിയ മൂടാടി ഊരാളത്ത് സോയ ദാമോദരനെ കൊയിലാണ്ടി സേവാഭാരതി വീട്ടിൽ വെച്ച് അനുമോദിച്ചു. ഡോ: പ്രശാന്ത് സേവാഭാരതിയുടെ പുരസ്ക്കാരം സോയ ദാമോദരന് നൽകി …

ചിറ്റാരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നാടിന് സമര്‍പ്പിച്ചു

കൊയിലാണ്ടി: നഗരസഭയും ഉള്ള്യേരി ഗ്രാമ പഞ്ചായത്തും അതിര്‍ത്തി പങ്കിടുന്ന കോരപ്പുഴയുടെ കൈവഴിയായ രാമര്‍പുഴക്ക് കുറുകെ ചിറ്റാരിക്കടവില്‍ പണിത റഗുലേറ്റര്‍ കം ബ്രിഡ്ജ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നാടിന് സമര്‍പ്പിച്ചു. കടലില്‍ നിന്നുള്ള ഉപ്പുവെള്ളം തടഞ്ഞുകൊണ്ട് നഗരസഭയിലും ഉള്ള്യേരി, നടുവണ്ണൂര്‍, അരിക്കുളം, കീഴരിയൂര്‍ എന്നീ …

വികസന സെമിനാർ

കൊയിലാണ്ടി:ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ പൂക്കാട് കലാലയം സർഗ്ഗവനി ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിടക്കയിൽ അധ്യക്ഷയായി കരട് പദ്ധതി രേഖ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി …

പൊയിൽക്കാവിൽ വാഹനാപകടം: ബൈക്ക് യാത്രക്കാരന് മരണമടഞ്ഞു

കൊയിലാണ്ടി: പൊയിൽക്കാവിൽ ബൈക്കും ലോറിയും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.കുരുവട്ടൂര്‍ സ്വദേശി രജത് കുമാര്‍ ഫിലിപ്പ് ആണ് മരിച്ചത്. കോഴിക്കോട് ഭാഗത്തിനിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന പശുവിനെ കയറ്റി വന്ന ലോറി എതിർവശം വന്ന ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയും തൊട്ടു …

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡില്‍ തിരുവങ്ങൂര്‍ സ്വദേശിയും

കൊയിലാണ്ടി.എം.കെ.അഭിജിത്ത്   ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ 835 തവണ ഇന്ദിരാഗാന്ധിയുടെ പേരെഴുതി  ചിത്രം വരച്ചതിനാണ് അഭിജിത്തിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ലഭിച്ചത് പേന ഉപയോഗിച്ചായിരുന്നു ചിത്രം വരച്ചത് കൊടുവള്ളി സി എച്ച് എം കെ എം ഗവർമെന്റ് ആർട്ട്സ് ആന്റ് സയൻസ് …

സാന്ത്വനം പാലിയേറ്റീവ്‌ കെയര്‍ പരിശീലന പരിപാടിക്ക് തുടക്കമായി

കൊയിലാണ്ടി നഗരസഭയും താലൂക്കാശുപത്രിയും സംയുക്തമായി നടത്തുന്ന സ്വാന്തനം പാലിയേറ്റീവ്‌ കെയര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലന പരിപടിക്ക് തുടക്കമായി.  ആശുപത്രി ഓഡിറ്റേറിയത്തില്‍ നടന്ന പരിപടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ആരോഗ്യക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി പ്രജില അദ്ധ്യക്ഷത വഹിച്ചു. …

വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: 15-02-21 തിങ്കളാഴ്ച കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ വരുന്ന ചില ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. കണയംകോട് ITI – വരകുന്ന് – എളാട്ടേരി  നമ്പറമ്പത്ത് തെക്കെയിൽ അമ്പലം, വാഴത്തോട്ടം, മാരുതി റോഡ്, കൊണ്ടം വള്ളി,  കുറുവങ്ങട്, കോമത്ത്കര, തച്ചംവള്ളി,  അക്വഡേറ്റ്, ബപ്പൻകാട് – ഈസ്റ്റ് റോഡ്, പുതിയ …

ഇ ഹെല്‍ത്ത് പദ്ധതിയുടെ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:   താലൂക്ക് ആശുപത്രിയില്‍ ഇ ഹെല്‍ത്ത് പദ്ധതിയുടെ പ്രവര്‍ത്തി മന്ത്രി കെ.കെ.ശൈലജ ഓണ്‍ ലൈനില്‍ ഉദ്ഘാടനം ചെയ്തു. കലക്ടര്‍ സീറാം സാംബശിവ റാവു മുഖ്യാതിഥിയായിരുന്നു. എഎല്‍എയുടെ ആസ്തി  വികസന ഫണ്ടില്‍നിന്ന് 65 ലക്ഷം രൂപ ഉപയോഗിച്ച് ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടന പരിപാടിയില്‍ …

മദ്യ നിരോധന സമിതി സ്ഥാനാർത്ഥികളെ നിർത്തും

കൊയിലാണ്ടി :പ്രകടനപത്രികയിൽ യു.ഡി.എഫ്. മദ്യനിരോധനം ഉറപ്പു തരുന്നില്ലെങ്കിൽ കേരള മദ്യനിരോധന സമിതി വരുന്ന തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടാകുമെന്ന് സമിതി സംസ്ഥാന ജന.സെക്രട്ടറി ഡോ.വിൻസെൻ്റ് മാളിയേക്കൽ കൊയിലാണ്ടിയിൽ പറഞ്ഞു. മദ്യനിരോധന സമിതിയുടെ തെരഞ്ഞെടുപ്പ് നയവിശദീകരണ സംസ്ഥാന ജാഥയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നുഅദ്ദേഹം.ജാഥാലീഡർ ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണൻ,ഫാദർവർഗീസ്മുഴുത്തേറ്റ് വി. …

ടി.വി.വിജയൻ അനുസ്മരണം

കൊയിലാണ്ടി: കോൺഗ്രസ് നേതാവും നാടകപ്രവർത്തകനും മുൻ നഗരസഭാ കൗൺസിലറുമായിരുന്ന ടി.വി.വിജയൻ്റ ഒന്നാം ചരമ വാർഷികം ആചരിച്ചു.കാലത്ത് വീട്ടിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.  കെ.പി.സി.സി.ജന:സെക്രട്ടറി.അഡ്വ.കെ.പ്രവീൺ കുമാർ നേതൃത്വം നൽകി.ഡി.സി.സി.പ്രസിഡണ്ട് യു ..രാജീവൻ, ബ്ലോക്ക് പ്രസിഡണ്ട് വി.വി.സുധാകരൻ, കൗൺസിലർ മനോജ് പയറ്റുവളപ്പിൽ, നേതൃത്വം നൽകി., അനുസ്മരണസമ്മേളനത്തിൽ …

ലഹരിക്കെതിരെ പോസ്റ്റർ പ്രദർശനം

കൊയിലാണ്ടി : ഒയിസ്ക ഇൻ്റർ ഇൻ്റെർനാഷണലിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് ബാബുരാജ് ചിത്രാലയം അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി സിവിൽ എക്സെ സൈസ് ഓഫീസർ നിഖിൽ ഉൽഘാടനം ചെയ്തു. അഡ്വ.പ്രവീൺ കുമാർ, താലൂക്ക് ഹോസ്പിപിറ്റൽ ഐ.സി.ടി.സി.കൗൺസിലർ ശ്രീലേഖ,റിഥി …

കടകളിലെ മോഷണം പതിവാകുന്നു: നൈറ്റ് പെട്രോൾ ശക്തമാക്കണം- വ്യാപാരികൾ

കൊയിലാണ്ടി നഗരത്തിലെ വ്യാപാര സ്‌ഥാപനങ്ങളിൽ മോഷണം പതിവാകുന്നു. പഴയ RT ഓഫീസ് പരിസരത്തെ മൂന്ന് ഷോപ്പിലാണ് മോഷണ ശ്രമം നടന്നത് ടയർ വേൾഡ് (MRF ഷോറൂം), ടോപ് മോസ്റ്റ്‌ ഫർണിച്ചർ, വി.ടി.എസ് വെജിറ്റബിൾ എന്നീ ഷോപ്പുകളിലാണ് കള്ളൻ കയറിയത്. ഷട്ടറിന്റെ പൂട്ട് തകർത്താണ് …

ഫോട്ടോഗ്രാഫറെ സഹായിക്കാൻ ചികിത്സാ കമ്മിറ്റി

കൊയിലാണ്ടി: ഗുരുതരമായ രോഗത്തെ തുടന്ന് വിഷമത്തിലായ അരിക്കുളത്തെ പിലാത്തോട്ടത്തിൽ മീത്തൽ പ്രിൻസിനെ സഹായിക്കാൻ നാട്ടുകാർ സഹായകമ്മിറ്റി രൂപീകരിച്ചു. ഫോട്ടോഗ്രാഫറായിരുന്ന ജെമിനിരാധാകൃഷ്ണൻ്റെയും. രാജിയുടെയും മകനായ പ്രിൻസും ഫോട്ടോഗ്രാഫറാണ്. രാധാകൃഷ്ണൻ്റെ മരണത്തെ തുടർന്ന് കുടുംബം പ്രയാസത്തിലാണ്. പണി പൂർത്തിയാവാത്ത വീട്ടിലാണ് താമസം രാജിയും ഫോട്ടോഗ്രാഫറായിരുന്നു. കോവിഡിനെ …

സഹൃദയവേദി അരിക്കുളം “എഴുത്തുകൂട്ടം” സംഘടിപ്പിച്ചു

കൊയിലാണ്ടി: സഹൃദയവേദി അരിക്കുളം സംഘടിപ്പിച്ച “എഴുത്തുകൂട്ടം” പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  എ. എം. സുഗതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നിടുമ്പൊയിൽ ബി. കെ. നായർ മെമ്മോറിയൽ യു.പി. സ്കൂൾ മാനേജരും അധ്യാത്മിക ചിന്തകനുമായ പൊയിലിൽ യു. കെ. ഗംഗാധരൻ മാസ്റ്റർ രചിച്ച ” …

തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വിശ്വാസ സംരക്ഷകരായത് ജനങ്ങളെ കബളിപ്പിക്കുന്നു

കൊയിലാണ്ടി:ബിജെപി ശബരിമല പ്രക്ഷോഭം നടത്തുന്ന  സമയത്ത് അൻപതിനായിരത്തിൽപരം പ്രവർത്തകർ കേസുകളിൽ  പ്രതികൾ ആയപ്പോൾ  ഒരു കേസിൽ പോലും പ്രതികൾ ആകാത്ത കോൺഗ്രസുകാർ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ തങ്ങളാണ് വിശ്വാസ സംരക്ഷകർ എന്ന്  ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് എന്ന് കർണാടക ഗവ.ചീഫ് വിപ്പും …

ഇ.കെ.പി.യെ അനുസ്മരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് ശക്തി തിയറ്റേഴ്സ് സ്ഥാപക അംഗവും നാടക പ്രവർത്തകനുമായിരുന്ന ഇ.കെ. പത്മനാഭൻ മാസ്റ്ററുടെ ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ശക്തി പബ്ലിക്ക് ലൈബ്രറിയും – തിയറ്റേഴ്സും ചേർന്ന് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം പാഠഭേദം എഡിറ്റർ വിജയരാഘവൻ ചേലിയ ഉദ്ഘാടനം …

കുട്ടികളുടെ ഓൺലൈൻ ചിത്രപ്രദർശനം തുടങ്ങി

കൊയിലാണ്ടി:നൈർമല്ല്യ ഭാവങ്ങൾ പ്രതിഫലിപ്പിക്കുന്ന കുട്ടികളുടെ അന്താരാഷ്ട്ര ഓൺലൈൻ ചിത്ര പ്രദർശനം ആരംഭിച്ചു. കോവിഡിൻ്റെ അടച്ചിടൽ കാലത്ത് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികൾ അനുഭവിക്കുന്ന പ്രയാസങ്ങളുടെ നേർ ചിത്രങ്ങൾ ആവിഷ്കരിക്കാൻ അവസരം നൽകുകയായിരുന്നു “റിഫ്ലക്ഷൻസ് ” എന്ന് പേരിട്ടിരിക്കുന്ന ചിത്രപ്രദർശനത്തിലൂടെ സംഘാടകർ.ചിത്രകൂടം പെയിൻ്റിംഗ് കമ്മ്യൂണിറ്റി …

പി ടി ഉഷയ്ക്ക് യുവമോർച്ചയുടെ ഐക്യദ്ധാർഢ്യം

കൊയിലാണ്ടി : ഡെൽഹിയിൽ നടക്കുന്ന രാജ്യദ്രോഹികളുടെ വ്യാജകർഷക സമരത്തിനെതിരെ ഭാരതത്തിന് അനുകൂലമായി സംസാരിച്ചതിൻ്റെ പേരിൽ യൂത്ത് കോൺഗ്രസ് രാജ്യത്തിന്റെ അഭിമാനമായ  പി ടി ഉഷയ്ക്ക് “കാക്കി ട്രൗസർ” അയച്ചു കൊടുത്തത് ആഭാസത്തരമാണെന്നും യുവമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മിറ്റി. ബിജെപിയെയോ കേന്ദ്രസർക്കാരിനെയോ പിടി ഉഷ പിന്തുണച്ചിട്ടല്ല …

ചിത്രകാരൻ സായി പ്രസാദിന് പുരസ്ക്കാരം

കൊയിലാണ്ടി: ഉത്തർപ്രദേശിലെ കലാരത്നം ഫൗണ്ടേഷൻ ഓഫ് ആർട്ട് സൊസൈറ്റി അഖിലേന്ത്യാ തലത്തിൽ നടത്തിയ ടോപ്ൺ ടെൻലൈൻ ആർട്ട് എക്സിബിഷനിൽ കേരളത്തിൽ നിന്നുള്ള  സായി പ്രസാദ് ചിത്രകൂടം ഒന്നാം സമ്മാനം കരസ്ഥമാക്കി. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയില്‍ നിന്നുള്ള ചിത്രകാരനാണ് സായി പ്രസാദ്‌ ചിത്രകൂടം.  പ്രശസ്ത …

കോവിഡ് വ്യാപനം : കൊയിലാണ്ടിയിൽ കൂടുതൽ നിയന്ത്രണങ്ങള്‍ വരുന്നു.

കൊയിലാണ്ടി: കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൊയിലാണ്ടിയിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ വ്യക്തമാക്കി. കഴിഞ്ഞ കുറേ ദിവസങ്ങളിലായി നഗരസഭ പ്രദേശത്ത് കൂടുതല്‍ കോവിഡ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. സമ്പർക്കംമൂലം നിരീക്ഷണത്തിലിരിക്കുന്ന ആളുകളുടെ എണ്ണം വലിയ തോതിൽ വർദ്ധിക്കുകയാണ്. …

പ്രകൃതി വിരുദ്ധ പീഡനം

കൊയിലാണ്ടി: : സ്കൂൾ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഢനത്തിന് വിധേ യ മാക്കിയ പ്രതിയെ പോക്സോ നിയമപ്രകാരം കൊയിലാണ്ടിപോലീസ്  അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതിയെ കൊയിലാണ്ടി കോടതി 14 ദിവസേത്തേക്ക് റിമാന്‍റ് ചെയ്തു. നന്തിസ്വദേശി കാഞ്ഞിരകുറ്റിമുസ്തഫയാണ് റിമാന്റിലായത്, കല്ല്യാണ വീടുകളില്‍ വെപ്പുകാരനായ പ്രതി …

കെ.എസ്.എസ്.പി.എ.സമ്മേളനം

കൊയിലാണ്ടി: നിയോജക മണ്ഡലം കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ വാർഷിക സമ്മേളനം കെ.സി.ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പി.മുത്തു കൃഷ്ണൻ സംസാരിച്ചു. ആരോഗ്യ ഇൻഷൂറൻസ് പദ്ധതി എല്ലാ പെൻഷൻകാർക്കും ഉടൻ നടപ്പിലാക്കുക, നിലവിലുള്ള ക്ഷാമാശ്വാസ കുടിശ്ശിക ഉടൻ അനുവദിക്കുക, പെൻഷൻകുടിശ്ശിക പരിഷ്കരണ കുടിശ്ശിക …

വെറ്ററിനറി ആശുപത്രി കെട്ടിട സമുച്ചയം ഉദ്ഘാടനം

കൊയിലാണ്ടി .കൊയിലാണ്ടി വെറ്ററിനറി ഹോസ്പിറ്റലിൻ്റെ കെട്ടിട സമുച്ചയം ഫിബ്രവരി 6 ന് വനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജു നിർവ്വഹിക്കും.കന്നുകുട്ടി പരിപാലനം, ആർ.പി. വിജിലൻസ് യൂണിറ്റ്, റീജിയണൽ അനിമൽ ഹസ്ബബൻ്ററി സെന്‍റര്‍ തുടങ്ങിയവയുടെ ജില്ലാതലഓഫീസുകൾ ഇവിടെയായിരിക്കും പ്രവർത്തിക്കുക. രാവിലെ 10- 30 ന് …

വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം, യുവാവ് പിടിയിൽ

കൊയിലാണ്ടി: സ്കൂൾ വീട്ടിലെക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ കൊയിലാണ്ടി പോലീസ് അതിവിദഗ്ദമായി പിടികൂടി. കാപ്പാട് മുനമ്പത്ത് മുളവങ്ങരക്കണ്ടി ഫൈജാസ് 26 നെ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് സംഭവം സ്കൂൾ വിട്ട് കൂട്ടുകാരോടൊപ്പം പോകവെ പൊയിൽക്കാവ് കോട്ട …

കൊയിലാണ്ടി പള്ളിക്കുളത്തിൽ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി: മൊയ്തീൻ പള്ളിക്കുളത്തിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ജുമാഅത്ത് പള്ളിക്ക് സമീപം. അത്താസ് വളപ്പിൽ (ബൈത്തുൽ ഫർഹയിൽ) ഉമ്മർ (58) നെ യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നുപുലർച്ചെ പള്ളിയിലെത്തിയവരാണ് മൃതദേഹം കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി, മൃതദേഹം …

അലയന്‍സ് ക്ലബ്ബ് വാര്‍ഷിക കണ്‍വന്‍ഷനും അവാര്‍ഡ് വിതരണവും

കൊയിലാണ്ടി: അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 224 (എസ്) വാര്‍ഷിക കണ്‍വന്‍ഷനും അവാര്‍ഡ് വിതരണവും  ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ചെയര്‍മാന്‍ കെ.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. മികച്ച ക്ലബ്ബുകള്‍ക്കുള്ള അവാര്‍ഡ് വിതരണം ഡിസ്ട്രിക്ട് ഗവര്‍ണര്‍ …

കാരുണ്യ ലോട്ടറി ഒന്നാം സമ്മാനം കൊയിലാണ്ടിയിൽ, ബീഹാർ സ്വദേശി പോലീസ് സ്റ്റേഷനിൽ

കൊയിലാണ്ടി: ഇന്നലെ നറുക്കെടുത്ത കാരുണ്യ ലോട്ടറി ഒന്നാം സമ്മാനമായ 80 ലക്ഷം അടിച്ച ബിഹാർ സ്വദേശി കൂട്ടുകാരോടൊപ്പം കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചു. ശനിയാഴ്ച നറുക്കെടുത്ത KB 586838 നമ്പർ ടിക്കറ്റുമായാണ് ബീഹാർ സ്വദേശി മുഹമ്മദ് സായിദ്(41) കൂട്ടുകാരായ ആസാദുൽ, മാനിറുൽ എന്നിവരുമായി …

കൊയിലാണ്ടി താലൂക്ക് ആശുപത്രി സ്മാര്‍ട്ടാകുന്നു

കൊയിലാണ്ടി : താലൂക്ക് ആശുപത്രിയിലും തിരുവങ്ങൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലും ഇ. ഹെല്‍ത്ത് സംവിധാനമൊരുങ്ങുന്നു. ആശുപത്രിയിലെ പ്രവര്‍ത്തനങ്ങള്‍ വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പരസ്പരം ബന്ധിപ്പിക്കുന്നതാണ് പദ്ധതി. ചികിത്സ തേടിയെത്തുന്ന വ്യക്തികളുടെ വിവരങ്ങള്‍ ഡിജിറ്റലായി സൂക്ഷിക്കാനാകും. കെ. ദാസന്‍ എം.എല്‍.എ. യുടെ ആസ്തിവികസന ഫണ്ടില്‍ നിന്നനുവദിച്ച 87 ലക്ഷം …

15 പേര്‍ക്ക് കോവിഡ്, 14 ലും സന്പര്‍ക്കം വഴി

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് 15 പേര്‍ക്ക് കോവിഡ് ബാധിച്ചു, 14 ലും സന്പര്‍ക്കം വഴിയാണ്. അതില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല തുടര്‍ച്ചയായി ദിനങ്ങളില്‍ രോഗികളുടെ എണ്ണം 15 മുകളില്‍തന്നെയാണ്.ദിനം പ്രതി സന്പര്‍ക്കം വഴി രോഗികളുടെ എണ്ണം കൂടിവരുന്നത് ആശങ്ക ഉണ്ടാക്കുന്നു.

കൊയിലാണ്ടി നോർത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ ചില പ്രദേശങ്ങളെ മൂടാടിയിലേക്ക് മാറ്റി

കൊയിലാണ്ടി: നിലവിൽ കൊയിലാണ്ടി നോർത്ത് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഉൾപ്പെട്ടിരുന്ന വിയ്യൂർ ക്ഷേത്രം മുതൽ പൊറ്റോൽതാഴ, കേളു ഏട്ടൻ മന്ദിരം, കുന്നത്ത് താഴ, കൊല്ലം എസ്.എൻ.ഡി.പി.കോളേജ്, കൊല്ലം ഗേറ്റ്, കുന്നത്ത് താഴ വരെയുള്ള 6 ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന വൈദ്യുതി ഉപഭോക്താക്കളെ 2021 …

ഫല വൃക്ഷ തൈ വിതരണം ചെയ്തു

കൊയിലാണ്ടി നഗരസഭജനകീയാസൂത്രണം 2020-21-ൽ നഗരസഭയിൽ ഫലവൃക്ഷതൈ വിതരണവും വിത്തും വളം വിതരണത്തിൻ്റെ ഉദ്ഘാടനം   കൃഷിഭവനിൽ വച്ച് നഗരസഭാ ചെയർപേഴ്സൺ  കെ.പി. സുധ നിർവ്വഹിച്ചു .1250 പേർക്ക് ഫലവൃക്ഷത്തൈ വിതരണവും 4000 പേർക്കുള്ള വിത്തും വളം വിതരണവുമാണ് നടക്കുന്നത് പരിപാടിയിൽ വികസന സ്റ്റാൻഡിംങ്ങ് കമ്മറ്റി …

കേരള കർഷക സംഘം ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു

കൊയിലാണ്ടി: കേരള കർഷക സംഘം ഏരിയ കൺവെൻഷൻ സംസ്ഥാന ജോയിൻ സെക്രട്ടറി സഖാവ് പി. വിശ്വൻ  മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഏരിയയിലെ മെമ്പർഷിപ്പ് സേലം രക്തസാക്ഷി ദിനത്തിൽ പൂർത്തീകരിക്കാൻ കൺവെൻഷൻ തീരുമാനിച്ചു. സംസ്ഥാന ജോ. സെക്രട്ടറി കെ. വി. വിജയദാസ് എംഎൽഎയുടെ നിര്യാണത്തിൽ യോഗം …

ഓർമ്മ മരം നട്ടു

കൊയിലാണ്ടി: പ്രശസ്ത പരിസ്ഥിതി പ്രവർത്തകയും മലയാളത്തിൻ്റെ പ്രിയ കവയത്രിയുമായ സുഗതകുമാരിയുടെ ജന്മദിനത്തിൽ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ഓർമ്മ മരം നട്ടു. വാർഡ് കൗൺസിലർ എ.ലളിത വ്യക്ഷതൈ നട്ടു. പ്രിൻസിപ്പൽ പി. വത്സല, പി.ടി.എ പ്രസിഡണ്ട് അഡ്വ. പി. പ്രശാന്ത്, ശ്രീലാൽ പെരുവട്ടൂർ, …

കർഷക സമരത്തിന് ഡൽഹിയിലേക്ക് പുറപ്പെട്ട പോരാളികൾക്ക് യാത്രയയപ്പ് നൽകി

കൊയിലാണ്ടി: ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ പോകുന്ന സഖാക്കൾക്ക് കൊയിലാണ്ടിയിൽ ഉജ്ജ്വല യാത്രയയപ്പ് നൽകി. കേരള കർഷക സംഘം കൊയിലാണ്ടി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച യാത്രയപ്പ് യോഗം കർഷക സംഘം ജില്ലാ സെക്രട്ടറി  പി. വിശ്വൻ  ഉദ്ഘാടനം ചെയ്തു. പി. സി.സതീഷ് …

ചലച്ചിത്ര നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി(98) അന്തരിച്ചു. ഇന്ന് വൈകീട്ട് പയ്യന്നൂരിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കോവിഡ് ബാധിതനായി ചികിത്സയിൽ ആയിരുന്നു അദ്ദേഹം. പക്ഷെ പിന്നീട് കോവിഡ് നെഗറ്റീവ് ആയി വീട്ടിൽ വിശ്രമത്തിൽ ആയിരിക്കുമ്പോൾ ആണ് അപ്രതീക്ഷിത അന്ത്യം. സിനിമകളിൽ മുത്തച്ഛൻ വേഷങ്ങളിലൂടെ …

koyilandy-news-live-korayangad

കൊരയങ്ങാട് തെരു ക്ഷേത്രത്തിലെ ഗുരുതി ആഘോഷം

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിലെ ഗുരുതി ആഘോഷം ജനുവരി 30, 31 തിയ്യതികളിൽ. ലളിതമായ ചടങ്ങുകളോടെയാണ് ആഘോഷം. ജനുവരി 30 ന് കാലത്ത് ക്ഷേത്രം തന്ത്രി നരിക്കിനി എടമന ഇല്ലം മോഹനൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമവും, വിശേഷാൽ പൂജകളും …

koyilandy-news

അദ്ധ്യാപകർ വിദ്യാർത്ഥികളുടെ അരികിലേക്ക്

കൊയിലാണ്ടി: ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ അദ്ധ്യാപകർ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ചു. കഴിഞ്ഞ ജൂൺ മാസം മുതൽ ഓൺലൈനിൽ പഠനം നടത്തുന്ന വിദ്യാർത്ഥികളുടെ ക്ഷേമാന്വേഷണത്തിനും പഠനപ്രവർത്തനങ്ങളുടെ വിലയിരുത്തലിനും അദ്ധ്യാപകരും, വിദ്യാലയ സമിതി പ്രവർത്തകരും വീടുകളിലേക്ക് പോയപ്പോൾ ഓൺ ലൈൻ ക്ലാസിനെപ്പറ്റി രക്ഷിതാക്കളുടെ …

‘ജ്യോതിസ് ലാബിന്’ അംഗീകാരം

കൊയിലാണ്ടി: താലൂക്കാസ്പത്രിയിൽ പ്രവർത്തിക്കുന്ന ജ്യോതിസ് ലാബിന് നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻറ് കാലിബറേഷൻ ലാബോറട്ടറീസ് അംഗീകാരം ലഭിച്ചു. സംസ്ഥാനത്ത് നിന്ന് തിരഞ്ഞെടുത്ത ആറ് ടെസ്റ്റിങ് സെൻ്ററുകളിലൊന്നാണിത്. എച്ച്.ഐ.വി. രോഗം നിർണയിക്കുന്നതിനും കൗൺസിലിങ് നടത്തുന്നതിനുമായി കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ …

കെ ദാസന്‍ ഉള്‍പ്പടെ നാല് എംഎല്‍എമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് നാല് എംഎല്‍എമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കെ ദാസന്‍, ആന്‍സലന്‍, ബിജിമോള്‍, മുകേഷ് എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിയമസഭാ സമ്മേളനം നടക്കുന്നതിനിടെയാണ് എംഎല്‍എമാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഇവര്‍ നാല് പേരും നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. കെ ദാസനും ആന്‍സലനും തിരുവന്തപുരം മെഡിക്കല്‍ …

വാക്സിന്‍ എടുത്താലും ജാ​ഗ്രത തുടരണമെന്ന് ആരോ​ഗ്യമന്ത്രി

കണ്ണൂര്‍: കൊവിഡ് വാക്സിന്‍ എടുത്താലും ജാ​ഗ്രത തുടരണമെന്ന് ആരോ​ഗ്യമന്ത്രി കെ കെ ശൈലജ. എന്നാല്‍ വാക്സിന്‍ സ്വീകരിച്ചാല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക വേണ്ട. പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ വാക്സിനാണ് കൊവിഷീല്‍ഡ്. വരും ദിവസങ്ങളില്‍ കേരളത്തിന് കൂടൂതല്‍ വാക്സിനുകള്‍ കിട്ടണം. വാക്സിന്‍ കേന്ദ്രങ്ങള്‍ തയ്യാറാക്കിയതിലെ വിവാദം …

അനധികൃത നിര്‍മ്മാണം തടഞ്ഞു

കൊയിലാണ്ടി: പഴയ ബസ്സ് സ്റ്റാന്റിൽ സ്വകാര്യ പരസ്യ കമ്പനിയുടെ അനധികൃത നിർമ്മാണം മുന്‍സിപ്പാലിറ്റി പൊളിച്ചുമാറ്റി. കഴിഞ്ഞ ഒന്നര വർഷം മുമ്പ് പൊളിച്ച് മാറ്റാൻ നഗരസഭ ഉത്തരവിട്ട പഴയ സ്റ്റാന്റിലെ കോടതിയുടെ ഭാഗത്തെ ബസ്സ്‌സ്‌റ്റോപ്പിലാണ് വീണ്ടും വലിയ പരസ്യബോർഡ് വെക്കാൻ പാകത്തിൽ കൺസ്ട്രക്ഷൻ ആരംഭിച്ചത്. …

koyilandy-news-live-makara

മകരസംക്രാന്തി ആഘോഷിച്ചു

കുറുവങ്ങാട്: താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിൽ മകരവിളക്കിനോട് അനുബന്ധിച്ചു വർഷാവർഷം നടത്തി വരാറുള്ള സഹസ്ര ദീപ സമർപ്പണവും മകര സംക്രമണ വിശേഷാൽ പൂജകളും നടന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരുന്നു പരിപാടി.

ഹാർബറിലെ അടിയന്തര ആവശ്യങ്ങൾക്ക് മന്ത്രിക്ക് നിവേദനം നല്‍കി

കൊയിലാണ്ടി ഹാർബറിൽ അടിയന്തരമായി നടപ്പാക്കേണ്ട കാര്യങ്ങൾക്ക് സിഐടിയു മന്ത്രിക്ക് നിവേദനം നൽകി. കഴിഞ്ഞ ദിവസം ചേർന്ന സിഐടിയു ഏരിയാ കമ്മിറ്റിയുടെ തീരുമാനത്തിന്റെ ഭാഗമായാണ് അടിയന്തര പ്രാധാന്യമുള്ള നിരവധി ആവശ്യങ്ങൾ മുൻനിർത്തി വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് കെ. ദാസൻ എം.എൽ.എ. മുഖാന്തരം നിവേദനം നൽകിയത്. …

koyilandy-news-live-school-1

വിജയോത്സവ അനുമോദനം

കൊയിലാണ്ടി: നിയോജക മണ്ഡലം എം.എൽ.എയുടെ വിജയോൽസവം പദ്ധതിയുടെ ഭാഗമായി ഉന്നത വിജയം നേടിയ ജി.എം.വിച്ച്.എസ്.. എസ് ലെയും ‘ജി.വി.എച്ച്.എസ്.എസ്. ലെ യും വിദ്യാർത്ഥികളെ അനുമോദിച്ചു കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്.ൽ വെച്ച് നടന്ന ചടങ്ങിൽ എം.എൽ.എ. കെ.ദാസൻ ഉൽഘാടനം ചെയ്തു. നൂറ് ശതമാനം വിജയം നേടിയ …

സി പി ഐ എം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

കൊയിലാണ്ടി: കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിൽ  നടപ്പാക്കിയിട്ടുള്ള പ്രവേശന ഫീസ് പൂർണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സി പി ഐ എം കാപ്പാട് ലോക്കൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. നേരത്തെ സുനാമി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ടൂറിസ്റ്റ് …

ഇന്ന് (09-01-2021) മുതൽ ഗതാഗത നിയന്ത്രണം

കൊയിലാണ്ടി: കോഴിക്കോട് ദേശീയപാത 66-ൽ കൊയിലാണ്ടി റെയിൽവെ മേൽപ്പാലം റോഡ് ജംഗ്ഷനിൽ (പഴയ ബസ്സ് സ്റ്റാന്റിന് മുൻവശം) ഇൻറർ ലോക്ക് ടൈൽ പതിക്കുന്നതിനാൽ ജനുവരി 9-ാം തിയ്യതി മുതൽ ജോലി തീരുന്നത് വരെ വടകര ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട ചെറിയ …

koyilandy-news-live-bird-flu

പക്ഷിപ്പനി: മുട്ടയും ഇറച്ചിയും കഴിക്കാം, പക്ഷേ…

സംസ്ഥാനത്ത് ചില ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ആശങ്കപ്പെടണ്ടതില്ലെന്നും നന്നായി പാകം ചെയ്ത മുട്ട, കോഴിയിറച്ചി എന്നിവ ഭക്ഷ്യയോഗ്യമാണെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ബുൾസ് ഐ പോലുള്ള പകുതി വേവിച്ച മുട്ടയും പകുതി വേവിച്ച മാംസവും ഒഴിവാക്കണം. കൂടാതെ പാകം ചെയ്യുന്നതിനായി പച്ച …

koyilandy-news-live-mizhivu

ഓൺലൈൻ വീഡിയോ മത്സരം ‘മിഴിവ്’ 2021

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി ‘മിഴിവ് 2021’ എന്ന പേരിൽ ഓൺലൈൻ വീഡിയോ മത്സരം സംഘലടിപ്പിക്കുന്നു. ഈ മാസം ആറ് മുതൽ 26 വരെ www.mizhiv.kerala.gov.in ൽ രജിസ്റ്റർ ചെയ്ത് മത്സരത്തിൽ പങ്കെടുക്കാം. ‘നിങ്ങൾ കണ്ട വികസന കാഴ്ച’ എന്നതാണ് വിഷയം. കഴിഞ്ഞ നാലര …

koyilandy-live-news

കൊയിലാണ്ടി താലൂക്ക് അദാലത്തില്‍ 10 പരാതികള്‍ തീര്‍പ്പാക്കി

ജില്ലാ കലക്ടറുടെ കൊയിലാണ്ടി താലൂക്ക് പരാതി പരിഹാര അദാലത്തില്‍ 10 പരാതികള്‍ തീര്‍പ്പാക്കി.  ആകെ 30 പരാതികളാണ് പരിഗണിച്ചത്.  ശേഷിക്കുന്നവ തീര്‍പ്പാക്കുന്നതിന് അതത് ഓഫീസുകളിലേക്ക് അയച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന അദാലത്തില്‍ വിവിധ പഞ്ചായത്തുകളിലെ അക്ഷയ ഇ-കേന്ദ്രങ്ങളിലെത്തിയാണ് പരാതിക്കാര്‍ പങ്കെടുത്തത്. പരാതികള്‍ കേട്ട …

koyilandy-news-live-accident

കണ്ടയ്നർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

കൊയിലാണ്ടി: ദേശീയ പാതയിൽ ചേമഞ്ചേരിയിൽ ലോറി മറിഞ്ഞു. പെട്രോൾ പമ്പിനു സമീപത്ത്’ വയലിലെക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇന്നു പുലർച്ചെയാണ് അപകടം. ആർക്കും പരിക്കില്ലെന്നാണ് വിവരം

koyilandy-news-live-kseb

വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: നാളെ 07-01-2021നു് രാവിലെ 6.30 മുതൽ വൈകീട്ട് 3 മണി വരെ, കൊയിലാണ്ടി ടൗൺ, കോടതി പരിസരം, സബ് ജയിൽ, ബീച്ച് റോഡ്, താലൂക്ക് ഹോസ്പിറ്റൽ, ബി.എസ്.എൻ.എൽ എന്നിവിടങ്ങളിൾ HT Maintenance/Touching Clearing നടക്കുന്നതിനാൽ വൈദ്യുതി മുടങ്ങും. മാന്യ ഉപഭോക്താക്കൾ സഹകരിക്കുക.

ആനപ്പാറ കരിങ്കല്‍ ക്വാറിക്കെതിരെ പ്രക്ഷോഭം ശക്തമാകുന്നു.

കൊയിലാണ്ടി : കീഴരിയൂര്‍ പഞ്ചായത്തിലെ ആനപ്പാറ കരിങ്കല്‍ ക്വാറിയുടെ ഖനനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പരിസര വാസികളുടെ പ്രക്ഷോഭം ശക്തമായി. ക്വാറിക്കെതിരെ പ്രദേശവാസികള്‍ കഴിഞ്ഞ കുറെ നാളുകളായി  പ്രക്ഷോഭത്തിലാണ്. ക്വാറിയില്‍ സ്‌ഫോടനം നടത്തുന്നത് കാരണം തങ്ങളുടെ വീടിന് കേടുപാടുകള്‍ സംഭവിക്കുന്നതായി ജനങ്ങള്‍ പറയുന്നു സ്ത്രീകളും കുട്ടികളുമടക്കമുളളവരാണ് …

വിവിധ സാമൂഹ്യ ക്ഷേമ പെൻഷൻ.വാങ്ങിക്കുന്നവർ മസ്റ്ററിംഗ് നടത്തണം എന്ന പ്രചാരണം അടിസ്ഥാനരഹിതം

തിരുവനന്തപുരം. വാർദ്ധക്യകാല പെൻഷൻ , വിധവ- അവിവാഹിതപെൻഷൻ, വികലാംഗ പെൻഷൻ, കർഷക തൊഴിലാളി പെൻഷൻ തുടങ്ങി സാമൂഹ്യ ക്ഷേമ പെൻഷൻ വാങ്ങിക്കുന്നവർ മസ്റ്ററിങ്ങ് നടത്തണം എന്നരീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശനങ്ങൾ തികച്ചും അടിസ്ഥനരഹിതമാണ് 2021 ജനുവരി 1 മുതൽ മാർച്ച് 20 …

കോവിഡ്​: ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

സംസ്​ഥാനത്ത്​ അതിതീവ്ര കോവിഡ്​ റിപ്പോര്‍ട്ട്​ ചെയ്യുകയും രോഗവ്യാപനം കൂടുമെന്ന്​ മുന്നറിയിപ്പുണ്ടാകുകയും ചെയ്​ത സാഹചര്യത്തില്‍ ഉത്സവങ്ങള്‍ക്കും പൊതു പരിപാടികള്‍ക്കുമായി ആരോഗ്യ വകുപ്പ്​ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമുള്ളവര്‍ എന്നവരൊന്നും പരിപാടികളിലോ ചടങ്ങുകളിലോ പ​​ങ്കെടുക്കരുത്​. എല്ലാവരും മാസ്​ക്​ ധരിക്കണം. ആള്‍ക്കൂട്ടം ഉണ്ടാകാന്‍ പാടില്ല. …

koyilandy-news-live-agenda

“മദ്യ നിരോധനത്തിനു രാഷ്ട്രീയ കക്ഷികൾ താല്പര്യം എടുക്കണം”

കൊയിലാണ്ടി: മദ്യനിരോധനം നടപ്പാകണമെങ്കിൽ അത് രാഷ്ട്രീയകക്ഷികളുടെ അജണ്ടയിൽ ഉൾപ്പെടുത്തണമെന്ന് പയ്യോളി മുൻസിപ്പൽ ചെയർമാൻ വടക്കെയിൽ ഷെഫീഖ് ആവശ്യപ്പെട്ടു. ഫെബ്രു.12 മുതൽ ജില്ലയിൽ പര്യടനം നടത്തുന്ന കേരള മദ്യനിരോധന സംസ്ഥാന ജാഥയുടെ പ്രചാരണാർത്ഥം കൊയിലാണ്ടി താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം പയ്യോളിബസ് സ്റ്റാന്റ് പരിസരത്ത് …

koyilandy-news-live-school

സംസ്ഥാനത്ത് വിദ്യാലയങ്ങൾ തുറന്നു

കോവിഡ് ആശങ്കകൾക്കിടയിലും സംസ്ഥാനത്തു വിദ്യാലയങ്ങൾ തുറന്നു. പൊതു പരീക്ഷകൾ ഉള്ള 10, 12 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് മാത്രമാണ് അധ്യയനം പുനരാരംഭിച്ചത്. കര്‍ശന കോവിഡ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ശരീര ഊഷ്മാവ് പരിശോധിച്ചാവും കുട്ടികളെ സ്കൂളിനകത്തേക്കു പ്രവേശിപ്പിക്കുക. പ്രാക്ടിക്കൽ ക്ലാസ്സു്കളും റിവിഷനും പൂർത്തിയാക്കുകയാണ് ലക്‌ഷ്യം. സ്കൂളുകളിൽ …

കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ : നിവേദനം നല്‍കി

കൊയിലാണ്ടി : മുൻസിപ്പാലിറ്റി പുതിയ നഗരസഭ ചെയർപേഴ്സൺ വൈസ് ചെയർമാൻ എന്നിവക്ക് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ നിവേദനം നല്‍കി . കൊയിലാണ്ടിയിലെ നവീകരണ പ്രവർത്തി ഇഴഞ്ഞു നീങ്ങുമ്പോഴുള്ള ഗതാഗത കുരുക്ക് പരിഹരിക്കാനുള്ള നടപടി ഉള്‍പ്പെടെയുള്ളവയാണ് നിവേദനത്തില്‍‌ . പ്രസിഡന്റ്. കെ കെ …

koyilandy-live-news-beach

ജനുവരി 4 വരെ എല്ലാ ബീച്ചുകളിലും നിയന്ത്രണം

കോഴിക്കോട് ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ  കാര്യമായ കുറവ് വന്നിട്ടില്ലാത്ത സാഹചര്യത്തിൽ ആഘോഷാവസരങ്ങളിൽ ആളുകൾ കൂടുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നതിനാലും പുതുവത്സര വേളയിൽ ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി  കലക്ടർ സാംബശിവ റാവു ഉത്തരവിട്ടു. ബീച്ചുകളിലും പൊതുസ്ഥലങ്ങളിലും പുതുവത്സരാഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഉണ്ടാവും. ഡിസംബർ 31 മുതൽ …

koyilandy-news-rdo

കൊയിലാണ്ടിയിലെ ഗതാഗത കുരുക്ക്: ആർ.ഡി.ഒ സന്ദർശിച്ചു

കൊയിലാണ്ടി: ദിവസങ്ങളായി കണ്ടു വരുന്ന അതി രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരം കാണുവാൻ വടകര ആർ.ഡി.ഒ വി.പി അബ്‌ദുറഹ്മാൻ കൊയിലാണ്ടിയിൽ സന്ദർശനം നടത്തി. ബുധനാഴ്ച രാത്രിയിൽ ആണ് അദ്ദേഹം കൊയിലാണ്ടി സന്ദർശിച്ചത്. കൊയിലാണ്ടി തഹസിൽദാർ സി.പി.മണി, ട്രാഫിക് എസ്.ഐ. സന്തോഷ് തുങ്ങിയവർ ആർ.ഡി.ഒ …

എല്ലാവര്‍ക്കും ഭവനം അതാണ് പ്രാഥമിക ദൗത്യം: നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കെപ്പാട്ട്

കൊയിലാണ്ടി : കാൽ നൂറ്റാണ്ട് പിന്നിട്ട കൊയിലാണ്ടി നഗരസഭയുടെ തുടർ ഭരണത്തിൽ എല്ലാവർക്കും ഭവനവും, ശുദ്ധ ജലം എന്നതിനാണ് പ്രഥമ പരിഗണനയെന്ന് ചെയർപെഴ്സൺ സുധ കിഴക്കെപ്പാട്ട് പറഞ്ഞു. നിലവിൽ പൂർത്തികരണ ഘട്ടത്തിലുള്ള 1500 വീടുകൾക്ക് പുറമെ പി.എം.എ വൈ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി …

koyilandy-news-live-life-school-meeting

സ്കൂളുകൾ ജനുവരി 1 ന് ആരംഭിക്കും

കൊയിലാണ്ടി: കോവിഡ് മൂലം മാസങ്ങളായി അടഞ്ഞുകിടക്കുന്ന സ്കൂളുകളിലെ 10, 12 ക്ലാസുകളും, വി.എച്ച്.എസ്.ഇ രണ്ടാം വർഷ ക്ലാസുകളും, സംശയ ദുരീകരണത്തിനും പ്രാക്ടിക്കലിനും പരിശീലനങ്ങൾക്കും വേണ്ടി, മാനദണ്ഡങ്ങൾക്ക് വിധേയമായി ജനുവരി ഒന്നു മുതൽ ആരംഭിക്കാൻ നടപടികൾ തുടങ്ങി.  കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് സ്കൂളുകൾ …

koyilandy-news-live-ldf

സ്വീകരണം നല്‍കി

കൊയിലാണ്ടി നഗരസഭയിലെ ഇടതുപക്ഷ കൗൺസിലർമാർക്കു സ്വീകരണവും റാലിയും നടത്തി. കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാൻഡ് പരിസരത്തു വെച്ച് നടന്ന റാലി സി എൻ ചന്ദ്രൻ (സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം) ഉദ്ഘാടനം ചെയ്തു.

കാപ്പാട് ബീച്ചിന് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ

കൊയിലാണ്ടി: അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിച്ച കാപ്പാട് ബീച്ചിൽ ഇന്ന് ഔദ്യോഗികമായി ബ്ലൂ ഫ്ലാഗ് ഉയർത്തി. സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനാണ് ഫ്ലാഗ് ഉയർത്തിയത്. ഉയർന്ന പാരിസ്ഥിതിക ഗുണനിലവാരത്തെ അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകൾക്ക് നൽകുന്ന അംഗീകാരമാണ് ബ്ലൂ …

കോവിഡ് പ്രതിരോധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കൊയിലാണ്ടി: ജി.വി.എച്ച്.എസ്.എസ്, എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തിന്റെ ഭാഗമായി മാസ്ക്, ബോധവൽകരണ ലഘുലേഖ എന്നിവയുടെ വിതരണം നടത്തി. യൂണിറ്റിന്റെ ദത്തു ഗ്രാമമായ കൊയിലാണ്ടി നഗരസഭയിലെ ഇരുപതാം ഡിവിഷനിലാണ് പരിപാടി സംഘടിപ്പിച്ചത്. കൗൺസിലർ എൻ എസ് വിഷ്ണു, എ.ഡി.എസ് ഭാരവാഹി ഗീത …

കൊയിലാണ്ടി കോടതിക്ക് ആകർഷകമായ കവാടമൊരുങ്ങുന്നു

കൊയിലാണ്ടി: നൂറ്റാണ്ടുകൾ പഴക്കമുള്ള കൊയിലാണ്ടി കോടതിക്ക് ആകർഷകമായ കവാടമൊരുങ്ങുന്നു. പഴമയുടെ പ്രൗഡിയും ഗരിമയും പേറുന്ന മനോഹരമായ കവാടത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. കെ.ദാസന്‍ എം.എല്‍.എ യുടെ ആസ്തിവികസന നിധിയില്‍ നിന്ന് അനുവദിച്ച 22 ലക്ഷം രൂപ ഉപയോഗിച്ചാണ് കവാടവും ചുറ്റുമതിലും പണിയുന്നത്. ദേശീയപാതയില്‍ നിന്നും …

koyilandy-news-live-shigella

ഷിഗല്ല എന്ന അതിസാരരോഗം പടര്‍ന്നു പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Dr. Harsha Rani BJ കോഴിക്കോട് വയറിളക്കം ബാധിച്ച് ഒരു കുട്ടി മരിക്കുകയും അത് ഷിഗല്ല ബാക്ടീരിയ കാരണമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ പൊതുജനം അതീവജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. ഷിഗല്ല സോനി വളരെ അപകടകാരിയായ ഒരു ബാക്ടീരിയ ആണ്. ഇതിന് സ്വന്തമായി ചലിക്കാന്‍ …

കൊയിലാണ്ടി നഗരസഭ ചെയർപേഴ്സണായി സുധ കിഴക്കെപ്പാട്ടും, വൈസ് ചെയർമാനായി അഡ്വ.കെ. സത്യനും 28ന് ചുമതലയേൽക്കും

കൊയിലാണ്ടി: നഗരസഭ ചെയർപേഴ്സണായി സുധ കിഴക്കെപ്പാട്ടും, വൈസ് ചെയർമാനായി അഡ്വ.കെ. സത്യനും 28ന് ചുമതലയേൽക്കും. ആറാമത് നഗരസഭ ചെയർപേഴ്സണായാണ് സുധ കിഴക്കെപ്പാട്ടിനെ സിപിഐ(എം) തീരുമാനിച്ചത്. ഇന്ന് ചേർന്ന എൽ.ഡി.എഫ്. നഗരസഭ കമ്മിറ്റി യോഗത്തിൽ തീരുമാനം അവതരിപ്പിക്കുകയായിരുന്നു. നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായി …

സുഗതകുമാരിയെ അനുസ്മരിച്ചു

കൊയിലാണ്ടി: കേളപ്പജി നഗർ മദ്യനിരോധന സമിതി സുഗതകുമാരിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. ഹമീദ് പുതുക്കുടി, ഇയ്യച്ചേരി പദ്മിനി, വി.കെ ദാമോദരൻ, എ.ടി. വിനീഷ്, രജീഷ് മാണിക്കോത്ത്, പ്രമോദ് സമീർ, സി.രമേശൻ, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. സാഹിത്യത്തിന്റെ ഉത്തമ ധർമം സമൂഹത്തിന് കാട്ടിക്കൊടുത്ത മാതൃകാ …

koyilandy-news-live-cash-award

ക്യാഷ് അവാർഡിന് അപേക്ഷിക്കാം

കേരള ഷോപ്പ്സ് & കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് കോഴിക്കോട് ജില്ലാ ഓഫീസില്‍ അംഗത്വം ലഭിച്ച തൊഴിലാളികളുടെ മക്കളില്‍ 2019-2020 അദ്ധ്യയനവര്‍ഷത്തില്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പെടെയുള്ള ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ 60 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടി ഉന്നത …

koyilandy-news-live-eci

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കല്‍- സംഘടനകള്‍ ശ്രദ്ധ നല്‍കണം

അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രസിദ്ധീകരിച്ചിട്ടുളള വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടാത്ത ഭിന്നശേഷിക്കാരെയും ട്രാന്‍സ്ജന്‍ഡര്‍മാരെയും ഉള്‍പ്പെടുത്താന്‍ ബന്ധപ്പെട്ട സംഘടനകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധനല്‍കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഇതിന് ഡിസംബര്‍ 31 വരെ സമയം അനുവദിച്ചിട്ടുണ്ട്.  പേര് ചേര്‍ക്കലിനും …

കവയത്രി സുഗതകുമാരി വിടപറഞ്ഞു

സാമൂഹ്യ-സാംസ്കാരിക-സാഹിത്യ രംഗത്തെ നിറസാന്നിധ്യമായിരുന്ന കവയത്രി സുഗത കുമാരി അന്തരിച്ചു. കൊവിഡ് രോഗബാധിതയായി ചികിത്സയിലായിരുന്നു. സ്ത്രീത്വത്തെയും പ്രകൃതിയെയും മാനുഷികതയെയും അടയാളപ്പെടുത്തുന്ന എ‍ഴുത്തുകള്‍ കൊണ്ട് സാഹിത്യ രംഗത്ത് നിറഞ്ഞു നിന്ന കവയത്രിയാണ് സുഗത കുമാരി. കോവിഡ് ബാധിതയായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ …

ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട്: സതി കിഴക്കയിലിനു സാധ്യത

കൊയിലാണ്ടി: ചേമഞ്ചേരി എൽ ഡി എഫ് ഭരണം നിലനിർത്തിയ  ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിൽ സതി കിഴക്കയിൽ പ്രസിഡണ്ടാവും എന്നാണ് സൂചന. ചേമഞ്ചേരി ഒന്നാം വാർഡിൽ നിന്നും 312 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്  ഇവർ തിരഞ്ഞെടുക്കപെട്ടത്.ഇത് മൂന്നാം തവണയാണ് സതി കിഴക്കയിൽ ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2010-2015 …

കായലാട്ട് രവീന്ദ്രൻ അനുസ്മരണം

കൊയിലാണ്ടി: കായലാട്ട് രവീന്ദ്രൻ (കെപിസിസി) ഏട്ടാമാത് അനുസ്മരണം, നാളികേരം കോർപറേഷൻ ചെയർമാൻ നാരായണൻ ഉദ്ഘാടനം ചെയ്തു. ഇ കെ അജിത് അധ്യക്ഷത വഹിച്ചു. വി കെ രവി അനുസ്മരണ പ്രഭാഷണം നടത്തി. രാഗം മുഹമ്മദലി, സുനിൽ മോഹൻ, ചിന്നൻ നായർ, പി കെ …

കര്‍ഷക പ്രക്ഷോഭത്തില്‍ മരണമടഞ്ഞ കര്‍ഷകര്‍ക്ക് ആദരം അര്‍പ്പിച്ചു

കൊയിലാണ്ടി: കേന്ദ്രസര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ ഒരു മാസത്തോളമായി നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ മരണമടഞ്ഞ കര്‍ഷക സമരപോരാളികള്‍ക്ക് ആദരം അര്‍പ്പിച്ച് കൊയിലാണ്ടി കര്‍ഷകസംഘം. കൊയിലാണ്ടി ഏരിയാകമ്മിറ്റി സംഘടിപ്പിച്ച കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പരിപാടി. ജില്ലാ സെക്രട്ടറി പി. വിശ്വന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. …

ജെ.സി.ഐ ഭാരവാഹികള്‍ സ്ഥാനമേറ്റു

കൊയിലാണ്ടി: ജെ.സി.ഐ കൊയിലാണ്ടി മേഖലാ പ്രസിഡന്റായി ഡോ.ബി.ജി അഭിലാഷും സെക്രട്ടറിയായി യു.കെ ജിതേഷും സ്ഥാനമേറ്റു. ചടങ്ങില്‍ ദേശീയ പ്രസിഡന്റ് അനീഷ് മുഖ്യാത്ഥിയായിരുന്നു. ഡോ.സി സുഷാന്‍, ജിനേഷ് ഭാസ്‌ക്കര്‍, ഡോ.കെ റഹീസ്, ഡോ.അനൂപ് കൃഷ്ണ, കിരണ്‍കുമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു

ജനപ്രധിനിധികൾ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കൊയിലാണ്ടി: നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സത്യ പ്രതിജ്ഞ ചെയ്യതു. തിങ്കളാഴ്ച രാവിലെ കൃത്യം 10 മണിക്ക് കൊയിലാണ്ടി നഗരസഭ ഇ.എം.എസ്. ടൌൺഹാളിൽ വരണാധികാരിയും ജില്ലാ പട്ടികജാതി ഡെവലപ്പ്മെൻ്റ് ഓഫീസറുമായ (കൊയിലാണ്ടി നഗരസഭ) കെ. പി. ഷാജി മുതിർന്ന അംഗം രത്നവല്ലി ടീച്ചർക്ക് അദ്യമായി …

കൊയിലാണ്ടിയിൽ തിങ്കളാഴ്ച സത്യപ്രതിജ്ഞ

കൊയിലാണ്ടി: നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ തിങ്കളാഴ്ച രാവിലെ 10 മണിക്ക് സത്യ പ്രതിജ്ഞ ചെയ്യും. കൊയിലാണ്ടി നഗരസഭ ഇ.എം.എസ്. ടൌൺഹാളിൽ വരണാധികാരിയും ജില്ലാ പട്ടികജാതി ഡെവലപ്പ്മെൻ്റ് ഓഫീസറുമായ (കൊയിലാണ്ടി നഗരസഭ) കെ. പി. ഷാജി സത്യവാചകം ചൊല്ലിക്കൊടുക്കും നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുതിർന്ന അംഗം …

വാർഷിക കലണ്ടർ പ്രകാശനം

കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ വാർഷിക കലണ്ടർ. ബഹു അമേത്ത്‌ കുഞ്ഞഹമ്മദിനു നൽകി പ്രസിഡന്റ് K. K. നിയാസ് പ്രകാശം ചെയ്തു. K.P. രാജേഷ്, K. ദിനേശൻ, P ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.

മൂടാടി ഗ്രാമപഞ്ചയത്ത് പ്രസിഡണ്ട് : സി കെ ശ്രീകുമാറിന് സാധ്യത

പയ്യോളി: മൂടാടി ഗ്രാമപഞ്ചായത്തിൽ വീണ്ടും അധികാരത്തിലെത്തിയ ഇടതു മുന്നണി സി.കെ ശ്രീകുമാറിനെ പ്രസിഡന്റായി പരിഗണിക്കുന്നു. കഴിഞ്ഞ ഭരണ സമിതിയിൽ ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി അധ്യക്ഷനായിരുന്ന ശ്രീകുമാർ ആറാം വാർഡിൽ നിന്നാണ് വിജയിച്ചത്. സിപിഎമ്മിന്റെ പയ്യോളി ഏരിയാ കമ്മിറ്റി അംഗമാണ്.

ഡിസി ബുക്ക്സ് ക്രൈം ഫിക്ഷൻ പുരസ്‌കാരം മുചുകുന്ന് സ്വദേശിക്ക്

അഗതാ ക്രിസ്റ്റിയുടെ എഴുത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ലോകമെങ്ങും നടക്കുന്ന ആഘോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ഡി സി ബുക്‌സ് സംഘടിപ്പിച്ച ക്രൈം ഫിക്ഷന്‍ മത്സരത്തിൽ കൊയിലാണ്ടി മുചുകുന്ന് സ്വദേശിയായ ശിവന്‍ എടമന രചിച്ച ‘ന്യൂറോ ഏരിയ’ മികച്ച നോവലായി തിരഞ്ഞെടുക്കപ്പെട്ടു. 50,000 രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം. …

koyilandy-news-live-chairperson

സുധ കിഴക്കെപ്പാട്ട് കൊയിലാണ്ടിയിലെ ആറാമത്തെ ചെയർപേഴ്സൺ

കൊയിലാണ്ടി നഗരസഭയിലെ പുതിയ ചെയർപേഴ്സണായി സുധ കിഴക്കെപ്പാട്ടിനെ തീരുമാനിച്ചു. ഇന്ന് ചേർന്ന സി.പി.ഐ.(എം) ഏരിയാ കമ്മിറ്റി യോഗത്തിലാണ് അന്തിമ തീരുമാനം എടുത്തത്. ഇന്നലെ ചേർന്ന സിപിഐ(എം) ജില്ലാ കമ്മിറ്റി യോഗത്തിൽ എടുത്ത തീരുമാനം ഏരിയാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ഇതോടെ നഗരസഭയുടെ ആറാമത്തെ ചെയർപേഴ്സണായി …

എൻ ഡി എ പ്രകടനം

കൊയിലാണ്ടി: തദ്ദേശ തിരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടിയദേശീയ ജനാധിപത്യ സഖ്യം പ്രവർത്തകർ കൊയിലാണ്ടിയിൽ വിജയാഹ്ലാദ പ്രകടനം നടത്തി. എസ്.ആർ.ജയ്കിഷ്, വായനാരി വിനോദ്.അഡ്വ. വി.സത്യൻ, കെ.പി.മോഹനൻ, കെ.വി.സുരേഷ്, വിജയിച്ച സ്ഥാനാർത്ഥികളായ സിന്ധു സുരേഷ്, വി.കെ.സുധാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചു

തിരഞ്ഞെടുപ്പ് സമയത്ത് 31, 33 വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥികൾ ജനങ്ങൾക്ക് നൽകിയ വാഗ്ദാനമായ ബപ്പൻകാട് അടിപ്പാതയിലെ വെള്ളം മോട്ടോർ ഉപയോഗിച്ചു വറ്റിച്ചു ഗതാഗത യോഗ്യമാക്കി. നഗരസഭയുടെ പുതിയ 5 HP മോട്ടോർ ഉപയോഗ ശൂന്യമായി കിടക്കുന്ന സഹാചര്യത്തിൽ ചെറിയ മൂന്ന് മോട്ടോർ ഉപയോഗിച്ചാണ് …

കോഴിക്കോട്ട് ഒരു കുട്ടി മരിച്ചു; ഒന്‍പത് കുട്ടികളില്‍ രോഗലക്ഷണം

കോഴിക്കോട്: മാലിന്യത്തിലൂടെ പകരുന്ന ഗുരുതര രോഗമായ ഷിഗെല്ല ബാക്ടീരിയ ബാധ മൂലം കോഴിക്കോട്ട് ഒരു കുട്ടി മരിച്ചു. ഒന്‍പത് കുട്ടികളില്‍ രോഗലക്ഷണം ഉളളതായി റിപ്പോര്‍ട്ട്. മായനാട്, കോട്ടാംപറമ്പിലെ പതിനൊന്നുകാരനാണ് മരിച്ചത്. കഴിഞ്ഞദിവസമാണ് കുട്ടിയെ ഛര്‍ദ്ദിയും വയറിളക്കവുമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. സോഡിയവും …