കൊയിലാണ്ടി: അഴിമതി മുക്തം, പ്രീണനവിരുദ്ധം, സമഗ്ര വികസനം പുതിയ കേരളത്തിനായ് എന്ന മുദ്രാവാക്യവുമായി ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ സ്വീകരണത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ബി.ജെ.പി.നേതാക്കൾ അറിയിച്ചു. നാളെ ബുധനാഴ്ച (24ന്) ഉച്ചയ്ക്ക് 12 മണിക്ക് വിജയ യാത്ര കൊയി ലാണ്ടിയിൽ എത്തിച്ചേരും. കാലത്ത് 10 മണിക്ക് കൊയിലാണ്ടിയിൽ പൊതുസമ്മേളനം ആരംഭിക്കും. സംസ്ഥാന നേതാക്കൾ ഇതില്‍ സംസാരിക്കും. മണ്ഡല അതിർത്തിയായ കണയങ്കോട് വെച്ച് യാത്രയെ വാദ്യമേളങ്ങളോടെ സ്വീകരിച്ച് നൂറ് കണക്കിന് ബൈക്കുകളോടെ അകമ്പടിയോടെ കൊയിലാണ്ടി ബസ് സ്റ്റാൻ്റിൽ ഒരുക്കുന്ന സ്വീകരണ വേദിയിലെക്ക് ആനയിക്കും. തുടർന്ന് കെ.സുരേന്ദ്രൻ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും വിജയ യാത്രയുടെ വിജയത്തിനായി കൊയിലാണ്ടി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ വിളംബര ജാഥകൾ സംഘടിപ്പിച്ചു. മഹിളാ മോർച്ചയുടെ നേതൃത്വത്തിലായിരുന്നു ജാഥകൾ. കൊയിലാണ്ടിയിൽ നടത്തിയ ജാഥയ്ക്ക് കൗൺസിലർ സിന്ധു സുരേഷ്, സി. നിഷ, ഗിരിജാ ഷാജി, പ്രിയ ഒരുവമ്മൽ, കെ.ടി.സതീ ദേവി, സിംന തുടങ്ങിയവർ നേതൃത്വം നൽകി. പത്രസമ്മേളനത്തിൽ പ്രസിഡണ്ട് എസ്.ആർ. ജയ്കിഷ്, ടി.കെ.പത്മനാഭൻ, വായനാരി വിനോദ്, അഡ്വ.വി.സത്യൻ, വി.വി.സ്മിതാ ലക്ഷ്മി ടീച്ചർ, കെ.വി.സുരേഷ്, ടി.പി.രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.