കൊയിലാണ്ടി: കോവിഡ് വ്യാപനം കൊയിലാണ്ടി കടുത്ത നിയന്ത്രണത്തിലേക്ക്. കൊവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിക്കുന്നതിന് നഗരത്തിൽ കടുത്ത നിയന്ത്രണങ്ങൾ നടത്തുന്നതിനും വാക്സിനേഷൻ പൂർണ്ണതയിലെത്തിക്കുന്നതിനും ഇന്ന് ചേർന്ന നഗരസഭ തല ആർ.ആർ.ടി. യോഗവും, തുടർന്ന് നടന്ന സർവ്വകക്ഷി, വ്യാപര, സന്നദ്ധ സംഘടന, മത സ്ഥാപന പ്രതിനിധികളുടെ യോഗവും തീരുമാനിച്ചു.
വാർഡ് തല ആർ.ആർ.ടി.യോഗങ്ങൾ 3 ദിവസത്തിനകം പൂർത്തിയാക്കും. സാമൂഹിക അകലം പാലിക്കുന്നതിന് മുൻ സിപ്പൽ തല നിരീക്ഷണ സമിതിയുടെ പ്രവർത്തനം സജീവമാക്കും. ഏപ്രിൽ 21 മുതൽ 24 വരെ ടൗൺ ഹാളിൽ വെച്ചും, തുടർന്ന് പ്രാദേശികമായും വാക്സിനേഷൻ ക്യാമ്പുകൾ നടത്താനും തീരുമാനിച്ചു.
യോഗത്തിൽ ചെയർ പേഴ്സൻ കെ.പി.സുധ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസറുടെ പ്രതിനിധികളായി ഡോ: പ്രമോദ് കുമാർ പി.പി, ഡോ : സുരേഷ്. ടി, താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ: പ്രതിഭ, തിരുവങ്ങൂർ, അരിക്കുളം മെഡിക്കൽ ഓഫീസർമാർ. സ്റ്റാന്റിഗ് കമ്മറ്റി ചെയർമാൻമാർ, കൗൺസിൽ പാർട്ടി ലീഡർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാര സംഘടനാ പ്രതിനിധികൾ, ഫയർ ഓഫീസർ, പോലീസ് ഓഫീസർ, തുടങ്ങിയവർ സംസാരിച്ചു. വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ സ്വാഗതവും, മുൻസിപ്പൽ സെക്രട്ടറി എൻ. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.