• കൊയിലാണ്ടി
  • September 8, 2024

ഭാരതീയ മത്സ്യ പ്രവർത്തക സംഘം ധർണ്ണ നടത്തി

കൊയിലാണ്ടി: ഭാരതീയ മത്സ്യ പ്രവർത്തക സംഘം നേതൃത്വത്തിൽ ധർണ്ണ നടത്തി. തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷമായ ഭാഗങ്ങളിൽ കടൽഭിത്തി ശക്തമാക്കണമെന്നും, നിശ്ചിത സ്ഥലങ്ങളിൽ പുലിമുട്ടുകൾ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടും. മത്സ്യതൊഴിലാളി സമാശ്വാസ പദ്ധതിയിലെ തുക വിതരണം ചെയ്യണമെന്നും, ഡീസലിനും, മണ്ണെണ്ണയ്ക്കുംക്കും, മറ്റ് സംസ്ഥാനങ്ങൾ നൽകുന്നത് …

പി ടി ഉഷക്ക് എബിവിപിയുടെ ആദരവ്

കൊയിലാണ്ടി: നിയുക്ത രാജ്യസഭാ എം.പി – ഇന്ത്യയുടെ അഭിമാനമായ പി ടി ഉഷക്ക് എബിവിപി വിദ്യാർത്ഥികൾ കൊയിലാണ്ടി നഗർ സമിതിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ജില്ലാ സമിതി അംഗം പ്രണവ് കീഴരിയൂരിന്റെ നേതൃത്വത്തിൽ എബിവിപി കൊയിലാണ്ടി നഗർ സമിതി പൊന്നാട അണിയിച്ച് ആദരിച്ചു. നഗർ പ്രസിഡണ്ട് …

പെരുവട്ടൂരിൽ കലിയൻ ദിനാഘോഷം

കൊയിലാണ്ടി: പെരുവട്ടൂരിൽ കലിയൻ ദിനാഘോഷം സംഘടിപ്പിച്ചു. കള്ള കര്‍ക്കിടകം കലിതുള്ളുന്ന കാലവര്‍ഷം, വയ്യായ്കകള്‍ ഇല്ലായ്മകള്‍, കടുത്ത രോഗങ്ങള്‍ എല്ലാം കൊണ്ടും കര്‍ക്കിടകം ആളുകള്‍ക്കിഷ്ടമില്ലാത്ത മാസമാണ് കര്‍ക്കടകത്തിലെ കഷ്ടപ്പാടും ബുദ്ധിമുട്ടും ഒഴിവാക്കാനും വീട്ടില്‍ ഐശ്വര്യവും സമൃദ്ധിയും പുലരാനുമായി ഒട്ടേറെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നടത്താറുണ്ട്. മിഥുനത്തിലെ …

കൃഷി കൂട്ടായ്മയുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി

കൊയിലാണ്ടി : നഗരസഭ 32-ാം വാർഡിൽ കൃഷി കൂട്ടായ്മയുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി. ഫ്ലൈഔവറിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ ഒരേക്കറോളം വരുന്ന സ്ഥലത്താണ് പ്രദേശവാസികളുടെ കൃഷി കൂട്ടായ്മയുടെ നേതൃതത്തിൽ ജൈവിക രീതിയിലുള്ള പച്ചക്കറി കൃഷി ആരംഭിച്ചത്. കൂട്ടായ്മയിലെ മുതിര്‍ന്ന അംഗം സി. കെ. ജയദേവന്‍ …

സമൂഹ അടുക്കള ആരംഭിച്ചു

കൊയിലാണ്ടി: കോവിഡ് മൂന്നാം തരംഗം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കൊയിലാണ്ടിയില്‍ സമൂഹ അടുക്കളയ്ക്ക് തുടക്കമിട്ട് ഡി.വൈ.എഫ്.ഐ. വിവിധ കേന്ദ്രങ്ങളില്‍ നിന്നും പാചകം ചെയ്തു കൊണ്ടുവരുന്ന ഭക്ഷണങ്ങള്‍ കൊയിലാണ്ടി ബസ്റ്റാന്റ് പരിസരത്തുവെച്ചാണ് വിതരണം ചെയ്യുകയെന്ന് ഡി.വൈ.എഫ്.ഐ നേതാക്കൾ അറിയിച്ചു. എല്ലാ ദിവസവും ഭക്ഷണ വിതരണം ഉണ്ടാകും. …

അകലാപ്പുഴയില്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായി ശിക്കാരി ബോട്ടുകളും

ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറിയ അകലാപ്പുഴയില്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായി ശിക്കാരി ബോട്ടുകളും എത്തിതുടങ്ങി. പത്തു പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ശിക്കാരി ബോട്ടിന്‍റെ ജലയാത്ര കഴിഞ്ഞ ദിവസം ആരംഭിച്ചു. പുറക്കാട് ഗോവിന്ദന്‍ക്കെട്ട് ബോട്ടിങ് കേന്ദ്രത്തില്‍ നിന്നാണ് യാത്രകള്‍‍ തുടങ്ങുക. 60 പേര്‍്ക്ക് സഞ്ചരിക്കാന്‍ …

കാർഷിക വിപണന കേന്ദ്രം ആരംഭിച്ചു

കൊയിലാണ്ടി: നഗരസഭ കൃഷിശ്രീ കാർഷിക സംഘം കാർഷിക വിപണന കേന്ദ്രം ഉദ്ഘാടനം എം.എൽ.എ കാനത്തിൽ ജമീല നിർവ്വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ.പി. സുധ അധ്യക്ഷത വഹിച്ചു. ആദ്യ വിൽപ്പന വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ നിർവ്വഹിച്ചു. ചടങ്ങിൽ കൃഷി ഓഫീസർ ശുഭ …

കോവിഡ്‌ മൊബൈൽ മെഡിക്കൽ യുണിറ്റ് പ്രവർത്തനം ആരംഭിച്ചു

കൊയിലാണ്ടി: കോവിഡ്‌ മൊബൈൽ മെഡിക്കൽ യുണിറ്റ് മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവർത്തനം ആരംഭിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. കെ. പി. ഗോപാലൻനായർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രസന്ന പി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ചങ്ങാടത്ത്, മെഡിക്കൽ ഓഫീസർ …

കാപ്പാട് തീരദേശ മേഖലയില്‍ കടല്‍ പ്രക്ഷുബ്ധം

കൊയിലാണ്ടി: വിനോദ സഞ്ചാര കേന്ദ്രമായ കാപ്പാട് തുവ്വപ്പാറ മുതൽ കൊയിലാണ്ടി ഹാർബർ വരെ കടലാക്രമണം രൂക്ഷം. കാപ്പാട് നിരവധി വൃക്ഷങ്ങൾ കടപുഴകി. തീരപ്രദേശത്തെ കടകൾക്ക് കേടുപാടുകൾ പറ്റിയിട്ടുണ്ട് ഏഴു കുടിക്കൽ വളപ്പിൽ ബീച്ചിൽ 25 മീറ്റർ നീളത്തിൽ തീരദേശ റോഡ് തകർന്നു. കൊയിലാണ്ടി ഹാർബർ …

ഓഫീസ് തുറന്നു എന്ന കുറ്റം ആരോപിച്ച് മാധ്യമ പ്രവർത്തകനെതിരെ പോലീസ് കേസ്

കൊയിലാണ്ടി : കൊയിലാണ്ടിയിലെ മുതിർന്ന മാധ്യമ പ്രവർത്തകന്‍ ബൈജു എംപീസിനെതിരെ പോലീസ് കേസെടുത്തു. ഓഫീസ് തുറന്നുവെച്ചു എന്ന കാരണം പറഞ്ഞാണ് കൊയിലാണ്ടി സിഐ സന്ദീപിൻ്റെ നേതൃത്വത്തിലുള്ള സംഘം കേസെടുത്തത്. കൊയിലാണ്ടി സ്റ്റേഡിയത്തിന് മുകളിൽ സ്റ്റുഡിയോയും മീഡിയാ ഓഫീസും ഒന്നിച്ച് പ്രവർത്തിക്കുന്ന ബൈജുവിന്‍റെ സ്ഥാപനത്തില്‍ …

ചെറിയമങ്ങാട് കടൽതീരം മാലിന്യ മുക്തമാക്കുന്നു

കൊയിലാണ്ടി: 35 ഡിവിഷനിലെ ചെറിയ മങ്ങാട് ഭാഗം 500 മീറ്റർ കടൽത്തീരം മാലിന്യങ്ങൾ നീക്കുന്ന യഞ്ജത്തിനു തുടക്കമായി. സ്വച്. ഭാരത്യ മിഷൻ രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായാണ് ഞായറാഴ്ച  വാർഡു കൗൺസിലർ കെ.കെ.വൈശാഖിൻ്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രംഗത്തിറങ്ങിയ ഇറങ്ങിയവർ 200 മീറ്റർ നീളത്തിൽ തീരം …

കൊയിലാണ്ടി പോലീസിന് ലയൺസ് ക്ലബ്ബ് സംഭാവന

കൊയിലാണ്ടി: കോവിഡിനെതിരെയുള്ള മുന്നണി പോരാളികളായി നിൽക്കുന്ന പോലീസിന് ലയൺസ് ക്ലബ്ബിൻ്റെ വക സഹായം ‘വിവിധ ആവശ്യങ്ങൾക്കായി കൊയിലാണ്ടിലയൺസ് ക്ലബ്ബ് 10,000 രൂപ സംഭാവന നൽകി. കൊയിലാണ്ടി ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ഡോ.കെ.ഗോപിനാഥ് സി.ഐ.സന്ദീപിന് കൈമാറി.ചടങ്ങിൽ സി.കെ. മനോജ്, ഹരീഷ് മറോളി, ജയപ്രകാശ്, ശിവദാസ് …

തെങ്ങ് മുറിക്കുന്നിടെ അപകടം ഫയർഫോഴ്സ് സിവിൽ ഡിഫൻസ് അംഗം മരണമടഞ്ഞു.

കൊയിലാണ്ടി: തെങ്ങ് മുറിക്കുന്നിടെ തെങ്ങ് മുറിഞ്ഞ് ദേഹത്ത് വീണ് അപകടം ഫയർഫോഴ്സ് സിവിൽ ഡിഫൻസ് അംഗം മേലൂർ ബാലൻ മരിച്ചു .ഫയർ & റെസ്ക്യൂ സർവീസിന്റെ പ്രിയ വളണ്ടിയറായിരുന്നു ബാലൻ. 2019 ഡിസംബറിൽ സിവിൽ ഡിഫെൻസ് അംഗമായ ബാലൻ നിരവധി രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി. …

ഫോക് ലോർ അക്കാദമിയുടെ അവാർഡ് സുവർണ്ണചന്ദ്രോത്തിന്

കൊയിലാണ്ടി. 2020ലെ ഫോക് ലോർ അക്കാദമിയുടെ  അവാർഡ് സുവർണ്ണചന്ദ്രോത്ത് അർഹയായി  തിരുവാതിര കളിക്ക് നൽകിയ സംഭാവന പരിഗണിച്ചാണ് അവാർഡിന് പരിഗണിച്ചത്. കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ബിഎഡും സെറ്റും , ഭാരതീദാസൻ സർവ്വകലാശാലയിൽ നിന്ന് ഭരതനാട്യത്തിൽ ബി.എഫ്.എ, തഞ്ചാവൂർ …

നെസ്റ്റ് : കിടപ്പ് രോഗികൾക്കായി 24 മണിക്കൂർ ഹോം കെയർ സർവ്വീസ് ആരംഭിക്കുന്നു

കൊയിലാണ്ടി: കഴിഞ്ഞ 15 വർഷമായി സ്വാന്തന പരിചരണരംഗത്ത് ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളുടെ പഠന പരിശീലന മേഖലയിലും പ്രവൃത്തിച്ചു വരുന്ന ഒരു സംരംഭമാണ് നെസ്റ്റ് കൊയിലാണ്ടി. ദിനേനയുള്ള നഴ്സ് ഹോം കെയർ, ആഴ്ചയിൽ രണ്ടു ദിവസം ഒ. പി, ഡോക്ടർ ഹോം കെയർ, സൈക്കാട്രി കെയർ, …

കൈവരികൾ പ്രയാസം സൃഷ്ടിക്കുന്നു: വ്യാപാരികൾ

കൊയിലാണ്ടി : ടൗണിലെ നവീകരണവുമായി ബന്ധപ്പെട്ട് റോഡിന്റെ ഇരു ഭാഗത്തും ഫുട്പാത്തിൻ്റെ മുകളിലൂടെയുള്ള കൈവരികൾക്കിടയിൽ പുറത്തേക്കുള്ള വഴി ഉണ്ടാക്കണമെന്ന് വ്യാപാരികൾ. നിലവിലെ നിർമ്മാണത്തിൽ വളരെയേറെ ദൂരം നടന്ന് കഴിഞ്ഞാൽ മാത്രമേ റോഡിലേക്കുള്ള പ്രവേശനം സാധ്യമാകുകയുള്ളൂ. ഇത് പൊതു ജനങ്ങൾക്കും വ്യാപാരികൾക്കും ഏറേ പ്രയാസം …

ചിറ്റാരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നാടിന് സമര്‍പ്പിച്ചു

കൊയിലാണ്ടി: നഗരസഭയും ഉള്ള്യേരി ഗ്രാമ പഞ്ചായത്തും അതിര്‍ത്തി പങ്കിടുന്ന കോരപ്പുഴയുടെ കൈവഴിയായ രാമര്‍പുഴക്ക് കുറുകെ ചിറ്റാരിക്കടവില്‍ പണിത റഗുലേറ്റര്‍ കം ബ്രിഡ്ജ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നാടിന് സമര്‍പ്പിച്ചു. കടലില്‍ നിന്നുള്ള ഉപ്പുവെള്ളം തടഞ്ഞുകൊണ്ട് നഗരസഭയിലും ഉള്ള്യേരി, നടുവണ്ണൂര്‍, അരിക്കുളം, കീഴരിയൂര്‍ എന്നീ …

പൊയിൽക്കാവിൽ വാഹനാപകടം: ബൈക്ക് യാത്രക്കാരന് മരണമടഞ്ഞു

കൊയിലാണ്ടി: പൊയിൽക്കാവിൽ ബൈക്കും ലോറിയും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.കുരുവട്ടൂര്‍ സ്വദേശി രജത് കുമാര്‍ ഫിലിപ്പ് ആണ് മരിച്ചത്. കോഴിക്കോട് ഭാഗത്തിനിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന പശുവിനെ കയറ്റി വന്ന ലോറി എതിർവശം വന്ന ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയും തൊട്ടു …

പ്രഭാത സവാരിക്കിടെ ബൈക്കിടിച്ച് മരിച്ചു.

കൊയിലാണ്ടി: പ്രഭാത സവാരിക്കിടെ കോൺഗ്രസ് നേതാവ് ബൈക്കിടിച്ചു മരിച്ചു. ചെണ്ടോട്ടുകാവ് മുൻ പഞ്ചാത്ത് അംഗംവും കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റും സേവാദൾ മണ്ഡലം ചെയർമാനുമായിരുന്ന രാരംകണ്ടി ബാലകൃഷ്ണൻ (68) ആണ് മരിച്ചത്. ചെങ്ങോട്ടുകാവ്  മേൽപ്പാലത്തിന് സമീപം വെച്ച് തിങ്കളാഴ്ച പുലർച്ചെ യാണ് അപകടം. കോഴിക്കോട് സ്വകാര്യ …

കാരുണ്യ ലോട്ടറി ഒന്നാം സമ്മാനം കൊയിലാണ്ടിയിൽ, ബീഹാർ സ്വദേശി പോലീസ് സ്റ്റേഷനിൽ

കൊയിലാണ്ടി: ഇന്നലെ നറുക്കെടുത്ത കാരുണ്യ ലോട്ടറി ഒന്നാം സമ്മാനമായ 80 ലക്ഷം അടിച്ച ബിഹാർ സ്വദേശി കൂട്ടുകാരോടൊപ്പം കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചു. ശനിയാഴ്ച നറുക്കെടുത്ത KB 586838 നമ്പർ ടിക്കറ്റുമായാണ് ബീഹാർ സ്വദേശി മുഹമ്മദ് സായിദ്(41) കൂട്ടുകാരായ ആസാദുൽ, മാനിറുൽ എന്നിവരുമായി …

കൊരയങ്ങാട് തെരു മഹാ ഗണപതി – ഭഗവതി ക്ഷേത്രത്തിൽ ഗുരുതി ആഘോഷങ്ങൾ

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി – ഭഗവതി ക്ഷേത്രത്തിലെ ഗുരുതി ആഘോഷത്തിന് പുലർച്ചെ മഹാഗണപതി ഹോമത്തോടെ തുടക്കമായി. ഇതിൻ്റെ ഭാഗമായി ക്ഷേത്രത്തിനു മുന്നിൽ നിർമ്മിച്ച മണ്ഡപവും, കവാടവും, കരിമ്പാപൊയിൽ ക്ഷേത്രത്തിനു സമീപം നിർമ്മി ച്ച സ്റ്റോർ റൂമിൻ്റെയും സമർപ്പണവും നടത്തി. ക്ഷേത്രം തന്ത്രി …

സിത്താരയുടെ ചിത്രപ്രദർശനം തുടങ്ങി

വിശ്വോത്തര സാഹിത്യവും കലയുമൊക്കെ പിറവി കൊണ്ടത് സ്പാനിഷ് ഫ്ലൂ, പ്ളേഗ്, വസൂരി പോലുള്ള മഹാമാരികളുടെ കാലത്താണന്നത് ചരിത്രത്തിലെ വിരോധാഭാസമായി തോന്നാമെങ്കിലും അതൊരു യാഥാർത്ഥ്യം തന്നെയാണെന്ന് പ്രശസ്ത ചിത്രകാരൻ പോൾ കല്ലാനോട് പറഞ്ഞു. കൊയിലാണ്ടി ശ്രദ്ധ ഓഡിറ്റോറിയത്തിൽ സിത്താര നിതിൻ്റെ സോളോ പെയ്ൻ്റിംഗ്പ്രദർശനം ചിത്രം …

റിപ്പബ്ലിക് ദിനത്തിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുമായിബ്ലൂമിംഗ് ആർട്സ് യുവജനവേദി

കൊയിലാണ്ടി: ബ്ലൂമിoഗിൻ്റെ 44-ാം വാർഷികത്തോടനുബന്ധിച്ച് കൂനo വള്ളിക്കാവ് മുതൽ പാവട്ട് കണ്ടിമുക്ക് വരെ നട്ടുപിടിപ്പിച്ച 44 വൃക്ഷത്തൈകളുടെ പരിപാലന പ്രവർത്തനങ്ങളും, ബ്ലൂമിംഗ് പരിസര ശുചീകരണവും റിപ്പബ്ലിക് ദിനത്തിൽ മേപ്പയ്യൂർ ബ്ലൂമിoഗ് യുവജന വേദിയുടെ ആഭിമുഖ്യത്തിൽ നടത്തി.    ബ്ലൂമിംഗ് യുവജനവേദി സെക്രട്ടറി അനീസ് …

പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രോത്സവത്തിന് കൊടിയേറി. മേൽശാന്തി സി.പി. സുഖലാലൻ ശാന്തിയുടെ നേതൃത്വത്തിൽ ഞായറാഴ്ച രാത്രി കൊടിയേറ്റം നടന്നു. 25-ന് കാഴ്ചശീവേലി, 26-ന് ചെറിയ വിളക്ക്, നാന്ദകം എഴുന്നള്ളിപ്പ്, 27-ന് വലിയ വിളക്ക്, ഗുളികന്റെ ഗുരുതി തർപ്പണം, 28-ന് താലപ്പൊലി, പാൽ എഴുന്നള്ളിപ്പ്, …

തരിശ് നിലങ്ങൾ കൃഷിയോഗ്യമാക്കാൻ തുടക്കമായി

കൊയിലാണ്ടി: തരിശ് നിലങ്ങൾ കൃഷിയോഗ്യമാക്കുന്നതിന്കൊയിലാണ്ടി നഗരസഭ ഇരുപത്തിയേഴാം ഡിവിഷനിൽ വിപുലമായ പ്രവർത്തനങ്ങൾക്ക് തുടക്കമായി ആദ്യഘട്ടത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ആണ് ഒരുക്കുന്നത്. ഗ്രൂപ്പ് സംരംഭങ്ങളെയും വ്യക്തിഗത സംരംഭങ്ങളെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് പദ്ധതി വിപുലപ്പെടുത്തും. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതി പരമാവധി കർഷകരിലേക്ക് എത്തിക്കുക …

കോതമംഗലം വിഷ്ണു ക്ഷേത്രത്തിൽ ആറാട്ട്മ ഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയേറി. ജനു 17 മുതല്‍ 24 വരെ യാണ് ഉത്സവം . ക്ഷേത്രം തന്ത്രി ചവനപ്പുഴ മുണ്ടൊട്ട് പുളിയപ്പടമ്പ് ഇല്ലത്ത് കുബേരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമികത്ത്വത്തിലായിരുന്നു കൊടിയേറ്റം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രധാന ചടങ്ങുകൾ …

വിയ്യൂര്‍ വിഷ്ണു ക്ഷേത്ര ആറാട്ട് മഹോത്സവം

കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ തിങ്കളാഴ്ച വൈകീട്ട് 7 മണിക്ക് ആറാട്ട് മഹോത്സവത്തിന് കൊടിയേറും. ജനു 19 ചൊവ്വാഴ്ച മുതല്‍ 24 ഞായര്‍ വരെ ത്രികാല പൂജയും മറ്റു വിശേഷാല്‍ പൂജകളും നടക്കും. 25ന് തിങ്കളാഴ്ച സമാപന ദിവസം ആറാട്ട് എഴുന്നള്ളത്ത്, കുളിച്ചാറാട്ട്, …

അനധികൃത നിര്‍മ്മാണം തടഞ്ഞു

കൊയിലാണ്ടി: പഴയ ബസ്സ് സ്റ്റാന്റിൽ സ്വകാര്യ പരസ്യ കമ്പനിയുടെ അനധികൃത നിർമ്മാണം മുന്‍സിപ്പാലിറ്റി പൊളിച്ചുമാറ്റി. കഴിഞ്ഞ ഒന്നര വർഷം മുമ്പ് പൊളിച്ച് മാറ്റാൻ നഗരസഭ ഉത്തരവിട്ട പഴയ സ്റ്റാന്റിലെ കോടതിയുടെ ഭാഗത്തെ ബസ്സ്‌സ്‌റ്റോപ്പിലാണ് വീണ്ടും വലിയ പരസ്യബോർഡ് വെക്കാൻ പാകത്തിൽ കൺസ്ട്രക്ഷൻ ആരംഭിച്ചത്. …

koyilandy-news

അനുമോദനവും യാത്രയയപ്പും നൽകി

കൊയിലാണ്ടി: കൊയിലാണ്ടി ഗവ: വൊക്കേഷണൽ സ്കൂളിലെ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും, സർവ്വീസിൽ നിന്നു വിരമിക്കുന്ന അസ്സൻകോയ, ബാബു തുടങ്ങിയ അദ്ധ്യാപകർക്കു യാത്രയയപ്പും നൽകി. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉൽഘാടനവും ഉപഹാര സമർപ്പണവും നിർവ്വഹിച്ചു. വാർഡ് കൗൺസിലർ …

koyilandy-news-live-school-1

വിജയോത്സവ അനുമോദനം

കൊയിലാണ്ടി: നിയോജക മണ്ഡലം എം.എൽ.എയുടെ വിജയോൽസവം പദ്ധതിയുടെ ഭാഗമായി ഉന്നത വിജയം നേടിയ ജി.എം.വിച്ച്.എസ്.. എസ് ലെയും ‘ജി.വി.എച്ച്.എസ്.എസ്. ലെ യും വിദ്യാർത്ഥികളെ അനുമോദിച്ചു കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്.ൽ വെച്ച് നടന്ന ചടങ്ങിൽ എം.എൽ.എ. കെ.ദാസൻ ഉൽഘാടനം ചെയ്തു. നൂറ് ശതമാനം വിജയം നേടിയ …

സി പി ഐ എം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

കൊയിലാണ്ടി: കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിൽ  നടപ്പാക്കിയിട്ടുള്ള പ്രവേശന ഫീസ് പൂർണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സി പി ഐ എം കാപ്പാട് ലോക്കൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. നേരത്തെ സുനാമി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ടൂറിസ്റ്റ് …

ഇന്ന് (09-01-2021) മുതൽ ഗതാഗത നിയന്ത്രണം

കൊയിലാണ്ടി: കോഴിക്കോട് ദേശീയപാത 66-ൽ കൊയിലാണ്ടി റെയിൽവെ മേൽപ്പാലം റോഡ് ജംഗ്ഷനിൽ (പഴയ ബസ്സ് സ്റ്റാന്റിന് മുൻവശം) ഇൻറർ ലോക്ക് ടൈൽ പതിക്കുന്നതിനാൽ ജനുവരി 9-ാം തിയ്യതി മുതൽ ജോലി തീരുന്നത് വരെ വടകര ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട ചെറിയ …

koyilandy-live-news

കൊയിലാണ്ടി താലൂക്ക് അദാലത്തില്‍ 10 പരാതികള്‍ തീര്‍പ്പാക്കി

ജില്ലാ കലക്ടറുടെ കൊയിലാണ്ടി താലൂക്ക് പരാതി പരിഹാര അദാലത്തില്‍ 10 പരാതികള്‍ തീര്‍പ്പാക്കി.  ആകെ 30 പരാതികളാണ് പരിഗണിച്ചത്.  ശേഷിക്കുന്നവ തീര്‍പ്പാക്കുന്നതിന് അതത് ഓഫീസുകളിലേക്ക് അയച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന അദാലത്തില്‍ വിവിധ പഞ്ചായത്തുകളിലെ അക്ഷയ ഇ-കേന്ദ്രങ്ങളിലെത്തിയാണ് പരാതിക്കാര്‍ പങ്കെടുത്തത്. പരാതികള്‍ കേട്ട …

koyilandy-news-live-accident

കണ്ടയ്നർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

കൊയിലാണ്ടി: ദേശീയ പാതയിൽ ചേമഞ്ചേരിയിൽ ലോറി മറിഞ്ഞു. പെട്രോൾ പമ്പിനു സമീപത്ത്’ വയലിലെക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇന്നു പുലർച്ചെയാണ് അപകടം. ആർക്കും പരിക്കില്ലെന്നാണ് വിവരം

koyilandy-news-live-kseb

വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: നാളെ 07-01-2021നു് രാവിലെ 6.30 മുതൽ വൈകീട്ട് 3 മണി വരെ, കൊയിലാണ്ടി ടൗൺ, കോടതി പരിസരം, സബ് ജയിൽ, ബീച്ച് റോഡ്, താലൂക്ക് ഹോസ്പിറ്റൽ, ബി.എസ്.എൻ.എൽ എന്നിവിടങ്ങളിൾ HT Maintenance/Touching Clearing നടക്കുന്നതിനാൽ വൈദ്യുതി മുടങ്ങും. മാന്യ ഉപഭോക്താക്കൾ സഹകരിക്കുക.

വിവിധ സാമൂഹ്യ ക്ഷേമ പെൻഷൻ.വാങ്ങിക്കുന്നവർ മസ്റ്ററിംഗ് നടത്തണം എന്ന പ്രചാരണം അടിസ്ഥാനരഹിതം

തിരുവനന്തപുരം. വാർദ്ധക്യകാല പെൻഷൻ , വിധവ- അവിവാഹിതപെൻഷൻ, വികലാംഗ പെൻഷൻ, കർഷക തൊഴിലാളി പെൻഷൻ തുടങ്ങി സാമൂഹ്യ ക്ഷേമ പെൻഷൻ വാങ്ങിക്കുന്നവർ മസ്റ്ററിങ്ങ് നടത്തണം എന്നരീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശനങ്ങൾ തികച്ചും അടിസ്ഥനരഹിതമാണ് 2021 ജനുവരി 1 മുതൽ മാർച്ച് 20 …

koyilandy-news-rdo

കൊയിലാണ്ടിയിലെ ഗതാഗത കുരുക്ക്: ആർ.ഡി.ഒ സന്ദർശിച്ചു

കൊയിലാണ്ടി: ദിവസങ്ങളായി കണ്ടു വരുന്ന അതി രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരം കാണുവാൻ വടകര ആർ.ഡി.ഒ വി.പി അബ്‌ദുറഹ്മാൻ കൊയിലാണ്ടിയിൽ സന്ദർശനം നടത്തി. ബുധനാഴ്ച രാത്രിയിൽ ആണ് അദ്ദേഹം കൊയിലാണ്ടി സന്ദർശിച്ചത്. കൊയിലാണ്ടി തഹസിൽദാർ സി.പി.മണി, ട്രാഫിക് എസ്.ഐ. സന്തോഷ് തുങ്ങിയവർ ആർ.ഡി.ഒ …

koyilandy-news-live-life-school-meeting

സ്കൂളുകൾ ജനുവരി 1 ന് ആരംഭിക്കും

കൊയിലാണ്ടി: കോവിഡ് മൂലം മാസങ്ങളായി അടഞ്ഞുകിടക്കുന്ന സ്കൂളുകളിലെ 10, 12 ക്ലാസുകളും, വി.എച്ച്.എസ്.ഇ രണ്ടാം വർഷ ക്ലാസുകളും, സംശയ ദുരീകരണത്തിനും പ്രാക്ടിക്കലിനും പരിശീലനങ്ങൾക്കും വേണ്ടി, മാനദണ്ഡങ്ങൾക്ക് വിധേയമായി ജനുവരി ഒന്നു മുതൽ ആരംഭിക്കാൻ നടപടികൾ തുടങ്ങി.  കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് സ്കൂളുകൾ …

koyilandy-news-live-ldf

സ്വീകരണം നല്‍കി

കൊയിലാണ്ടി നഗരസഭയിലെ ഇടതുപക്ഷ കൗൺസിലർമാർക്കു സ്വീകരണവും റാലിയും നടത്തി. കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാൻഡ് പരിസരത്തു വെച്ച് നടന്ന റാലി സി എൻ ചന്ദ്രൻ (സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം) ഉദ്ഘാടനം ചെയ്തു.

koyilandy-live-news

വാജ്പേയ് അനുസ്മരണം

BJP കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അടൽ ബിഹാരി വാജ്പേയി അനുസ്മരണവും കിസാൻ സമ്മാൻ നിധിയുടെ ഏഴാമത്തെ ഗഡുവിതരണത്തിൻ്റെ ദേശീയ തലത്തിലുള്ള തത്സമയ സംപ്രേണവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് ജയ് കിഷ് മാസ്റ്റർ ഉൽഘാടനം ചെയ്തു. കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് …

koyilandy-news-live-kseb

വൈദ്യുതി ഉപഭോക്താക്കളെ നോർത്ത് സെക്ഷൻ പരിധിയിലെക്ക് മാറ്റി

കൊയിലാണ്ടി: നിലവിൽ കൊയിലാണ്ടി സൗത്ത് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഉൾപ്പെട്ടിരുന്ന കൊയിലാണ്ടി ഗവ: ഐ.ടി.ഐ. മുതൽ ചേലിയ നടക്കൽ വരെയുള്ള പ്രദേശം, കൊണ്ടം വള്ളി, മനയടത്ത് പറമ്പ്, ദയാ പെട്രോൾ പമ്പ് മുതൽ മാടാക്കര പള്ളി, വസന്തപുരം, വരെയുള്ള പ്രദേശം തുടങ്ങിയ 25 …

കായലാട്ട് രവീന്ദ്രൻ അനുസ്മരണം

കൊയിലാണ്ടി: കായലാട്ട് രവീന്ദ്രൻ (കെപിസിസി) ഏട്ടാമാത് അനുസ്മരണം, നാളികേരം കോർപറേഷൻ ചെയർമാൻ നാരായണൻ ഉദ്ഘാടനം ചെയ്തു. ഇ കെ അജിത് അധ്യക്ഷത വഹിച്ചു. വി കെ രവി അനുസ്മരണ പ്രഭാഷണം നടത്തി. രാഗം മുഹമ്മദലി, സുനിൽ മോഹൻ, ചിന്നൻ നായർ, പി കെ …

ആര്‍ട്ട് ഓഫ് ലിവിങ് ആരോഗ്യ ശില്‍പ്പശാല

കൊയിലാണ്ടി: ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ നയിക്കുന്ന ആരോഗ്യ ആനന്ദ ശില്‍പ്പശാല ഡിസംബര്‍ 24 മുതല്‍ 27 വരെ ഓണ്‍ലൈനായി നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനാവശ്യമായ രോഗചര്യകള്‍, ധ്യാനം, പ്രാണയാമം, സുദര്‍ശനക്രിയ, ജ്ഞാനം എന്നിവ …

ജനപ്രധിനിധികൾ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കൊയിലാണ്ടി: നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സത്യ പ്രതിജ്ഞ ചെയ്യതു. തിങ്കളാഴ്ച രാവിലെ കൃത്യം 10 മണിക്ക് കൊയിലാണ്ടി നഗരസഭ ഇ.എം.എസ്. ടൌൺഹാളിൽ വരണാധികാരിയും ജില്ലാ പട്ടികജാതി ഡെവലപ്പ്മെൻ്റ് ഓഫീസറുമായ (കൊയിലാണ്ടി നഗരസഭ) കെ. പി. ഷാജി മുതിർന്ന അംഗം രത്നവല്ലി ടീച്ചർക്ക് അദ്യമായി …

കൊയിലാണ്ടിയിൽ തിങ്കളാഴ്ച സത്യപ്രതിജ്ഞ

കൊയിലാണ്ടി: നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ തിങ്കളാഴ്ച രാവിലെ 10 മണിക്ക് സത്യ പ്രതിജ്ഞ ചെയ്യും. കൊയിലാണ്ടി നഗരസഭ ഇ.എം.എസ്. ടൌൺഹാളിൽ വരണാധികാരിയും ജില്ലാ പട്ടികജാതി ഡെവലപ്പ്മെൻ്റ് ഓഫീസറുമായ (കൊയിലാണ്ടി നഗരസഭ) കെ. പി. ഷാജി സത്യവാചകം ചൊല്ലിക്കൊടുക്കും നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുതിർന്ന അംഗം …

വാർഷിക കലണ്ടർ പ്രകാശനം

കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ വാർഷിക കലണ്ടർ. ബഹു അമേത്ത്‌ കുഞ്ഞഹമ്മദിനു നൽകി പ്രസിഡന്റ് K. K. നിയാസ് പ്രകാശം ചെയ്തു. K.P. രാജേഷ്, K. ദിനേശൻ, P ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.

ഡിസി ബുക്ക്സ് ക്രൈം ഫിക്ഷൻ പുരസ്‌കാരം മുചുകുന്ന് സ്വദേശിക്ക്

അഗതാ ക്രിസ്റ്റിയുടെ എഴുത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ലോകമെങ്ങും നടക്കുന്ന ആഘോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ഡി സി ബുക്‌സ് സംഘടിപ്പിച്ച ക്രൈം ഫിക്ഷന്‍ മത്സരത്തിൽ കൊയിലാണ്ടി മുചുകുന്ന് സ്വദേശിയായ ശിവന്‍ എടമന രചിച്ച ‘ന്യൂറോ ഏരിയ’ മികച്ച നോവലായി തിരഞ്ഞെടുക്കപ്പെട്ടു. 50,000 രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം. …

koyilandy-news-live-chairperson

സുധ കിഴക്കെപ്പാട്ട് കൊയിലാണ്ടിയിലെ ആറാമത്തെ ചെയർപേഴ്സൺ

കൊയിലാണ്ടി നഗരസഭയിലെ പുതിയ ചെയർപേഴ്സണായി സുധ കിഴക്കെപ്പാട്ടിനെ തീരുമാനിച്ചു. ഇന്ന് ചേർന്ന സി.പി.ഐ.(എം) ഏരിയാ കമ്മിറ്റി യോഗത്തിലാണ് അന്തിമ തീരുമാനം എടുത്തത്. ഇന്നലെ ചേർന്ന സിപിഐ(എം) ജില്ലാ കമ്മിറ്റി യോഗത്തിൽ എടുത്ത തീരുമാനം ഏരിയാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ഇതോടെ നഗരസഭയുടെ ആറാമത്തെ ചെയർപേഴ്സണായി …

അക്രമം അവസാനിപ്പിക്കണം

കൊയിലാണ്ടി : തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയാഹ്ളാദത്തിൻ്റെ മറവിൽ കോൺഗ്രസ്സ് പ്രവർത്തകരുടെ വീടുകളും, പാർട്ടി ഓഫീസുകളും അക്രമിക്കുന്ന സി.പി.എം.നടപടി അവസാനിപ്പിക്കണമെന്ന് കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു.കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡണ്ട് ജെറിൽ ബോസിൻ്റെയും, യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡണ്ട് അജയ്ബോസിൻ്റെയും …

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചു

തിരഞ്ഞെടുപ്പ് സമയത്ത് 31, 33 വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥികൾ ജനങ്ങൾക്ക് നൽകിയ വാഗ്ദാനമായ ബപ്പൻകാട് അടിപ്പാതയിലെ വെള്ളം മോട്ടോർ ഉപയോഗിച്ചു വറ്റിച്ചു ഗതാഗത യോഗ്യമാക്കി. നഗരസഭയുടെ പുതിയ 5 HP മോട്ടോർ ഉപയോഗ ശൂന്യമായി കിടക്കുന്ന സഹാചര്യത്തിൽ ചെറിയ മൂന്ന് മോട്ടോർ ഉപയോഗിച്ചാണ് …

koyilandy-news-live-chairperson

ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ടിന് സാധ്യത

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭാ ഭരണം നിലനിർത്തിയതോടെ ചെയർപേഴ്സണായി സുധ കിഴക്കെപ്പാട്ടിന് സാധ്യത. നഗരസഭയിലെ 14-ാം വാർഡായ പന്തലായനി സെൻട്രൽ വാർഡിൽ നിന്നും 226 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയം കൈവരിച്ചത്. 2010 ൽ പന്തലായനി വാർഡിൽ നിന്നും 3 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ യു.ഡി.എഫിൻ്റെ സീറ്റ് …

ചേമഞ്ചേരിയിൽ നാളെ (17-12-2020) UDF ഹർത്താൽ

UDF പ്രവർത്തകരുടെ വീടാക്രമിച്ചതിൽ പ്രതിഷേധിച്ച് നാളെ ചേമഞ്ചേരിയിൽ UDF ഹർത്താൽ. നാളെ (17-12-2020) ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ കാലത്ത് 6 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ഹർത്താൽ.

koyilandy-news-live-voting

സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

കോഴിക്കോട്: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്കോഭട് ജില്ലകളില്‍ ഇന്ന് വിധിയെഴുതും.കോവിഡ് മാനദണ്ഡങ്ങള്‍ പോലും ലംഘിച്ചുള്ള കൊട്ടിക്കക്കലാശത്തിനു പിന്നാലെയാണ്ജില്ലകളില്‍ ഇന്ന്‌ പോളിങ് ആരംഭിക്കുന്ന്ത് .നാല് ജില്ലകളിലായി 10,834 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്ന്ത്. 10,842 പോളിങ്ങ് ബൂത്തുകളില്‍ …

കൊയിലാണ്ടിയുടെ സ്വന്തം കഥാകാരൻ യു എ ഖാദർ അന്തരിച്ചു

മലയാള സാഹിത്യത്തിലെ വിഖ്യാത എഴുത്തുകാരന്‍ യുഎ ഖാദര്‍ ( 85) അന്തരിച്ചു. അസുഖ ബാധിതനായി കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു ഇദ്ദേഹം. 1935ല്‍ മൊയ്തീന്‍ കുട്ടി ഹാജി, മാമെദി ദമ്പതികളുടെ മകനായി പഴയ ബര്‍മ്മയിലെ റംഗൂണിനു സമീപം മോണ്‍ സംസ്ഥാനത്തായിരുന്നു യു എ ഖാദര്‍ …

കൊയിലാണ്ടിയിൽ കൊട്ടിക്കലാശം ഗ്രാമങ്ങളിൽ ഒതുങ്ങി

കൊയിലാണ്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെക്കുള്ള തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ സമാപന ദിവസമായ ഇന്ന് കൊയിലാണ്ടി സ്റ്റേഷൻ പരിധിയിലെ കോവിഡ് ഭീതിയുടെ സാഹചര്യത്തിൽ കൊട്ടിക്കലാശം നടത്തുന്നില്ലെന്ന് കൊയിലാണ്ടി സ്റ്റേഷനിൽ വിളിച്ചു ചേർത്ത വിവിധ കക്ഷി നേതാക്കളുടെ യോഗത്തിൽ തീരുമാനമായി  കൊയിലാണ്ടി സി.ഐ.സി.കെ.സുഭാഷ് ബാബുവാണ് യോഗം …

ഇലട്രിക് പോസ്റ്റ് തകർന്നു

കൊയിലാണ്ടി : ടൗണിൽ വൈദ്യുതി പോസ്റ്റ് തകർന്നു.കൊയിലാണ്ടി ദേശീയപാതയിൽ പച്ചക്കറി മാർക്കറ്റിനു മുൻവശമുള്ള പോസ്റ്റാണ് തകർന്നത്. ഇന്നു പുലർച്ചെ വാഹനമിടിച്ചാണ് തകർന്നതെന്ന് കരുതുന്നു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റിൻ്റ അടിഭാഗം രണ്ടായി മുറിഞ്ഞിട്ടുണ്ട് മുകളിലെ കമ്പിയിൽ നിൽക്കുകയാണ്. ഇടിച്ച വാഹനം ഏതാണെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല. …

കൊയിലാണ്ടിയിൽ വാഹനാപകടം സ്ക്കൂട്ടര് യാത്രക്കാരി മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ കണ്ടൈനർ ലോറി ബൈക്കിലിടിച്ചു യുവതി മരണപ്പെട്ടു. ആനക്കുളം അട്ടവയലിൽ പ്രമോദിന്റെ ഭാര്യ സുപ്രിയ (34) മരണപ്പെട്ടത്. ഇന്ന് രാവിലെ 7 മണിക്ക് കൊയിലാണ്ടി ശോഭിക വെഡ്ഡിംഗ്സിനടുത്താണ് അപകടം നടന്നത്.കൊയിലാണ്ടിയിൽ നിന്ന് ആനക്കുളത്തെ വീട്ടിലേക്കു വരുന്നവഴി ഭർത്താവും മക്കളുമൊത്ത് ബൈക്കിൽ സഞ്ചരിക്കവേയാണ് …

koyilandy-news-live-id-card

തിരിച്ചറിയൽ കാർഡ് വിതരണം

കൊയിലാണ്ടി : നഗരസഭയിലെ പുതിയ വോട്ടർമാർക്കുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് താഴെ കൊടുത്ത പ്രകാരം നഗര സഭ ഓഫീസിൽ നിന്നും ഓഫീസ് പ്രവർത്തി സമയത്തു വിതരണം ചെയ്യുന്നതാണ്. തിരിച്ചറിയൽ കാർഡ് കൈപ്പറ്റുവാൻ സമ്മതി ദായകർ നേരിട്ട് ഹാജരാകേണ്ടതാണ് എന്ന് കൊയിലാണ്ടി നഗരസഭാ …

koyilandy-news-live-employment

എംപ്ലോയ്മെന്റില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ എംപ്ലോയ്മെന്റില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് തൊഴിലിനും വിദ്യാഭ്യാസത്തിനും 10% സംവരണം നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതിനാല്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള നിയമനങ്ങളില്‍ ഈ ആനുകൂല്യം …

koyilandy-live-news-iti

ഐ.ടി.ഐയിൽ ഒഴിവ്

കൊയിലാണ്ടി:ഗവ.ഐ.ടി ഐ (എസ്.സി.ഡി. ഡി) കുറുവങ്ങാടിൽ എൻ.സി വി.ടി അംഗീകാരമുള്ള പ്ലംബർ ട്രേഡിൽ എസ്.സി വിഭാഗത്തിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. പ്രവേശനം നേടാൻ താല്പര്യമുള്ളവർ എസ്.എസ് എൽ സി, ടി.സി, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് എന്നിവ സഹിതം രക്ഷിതാക്കളോടൊപ്പം കുറുവങ്ങാട് ഐ.ടി.ഐയിൽ ഇന്ന് തന്നെ …

ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥി സംഗമം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി:ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥി സംഗമം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ഉദ്ഘാടനം ചെയ്തു.   തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ഫലം പുറത്തു വരുമ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മെമ്പർമാരുള്ള പാർട്ടിയായി ബി.ജെ.പി മാറുമെന്നും ജനങ്ങൾ ബി.ജെ.പിയെ സ്വീകരിക്കാനായി കാത്തിരിക്കുകയാണെന്നും …

koyilandy-live-news

കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാർഡ്യം

കേന്ദ്ര ഗവർമെന്റിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചികൊണ്ട് ഇടത്പക്ഷ കർഷക സംഘടനകളുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകളുടെ മുൻപിലേക്ക് നടന്നിയ മാർച്ചിന്റെ ഭാഗമായി കൊയിലാണ്ടി ഹെഡ് പോസ്റ്റോഫിസിന്റെ മുൻപിൽ പ്രതിഷേധ സമരം നടന്നു സമരം കർഷക സംഘം …

പണിമുടക്കിൻ്റെ ഭാഗമായി കൊയിലാണ്ടി ടൗണിൽ പ്രകടനവും പൊതുയോഗവും നടന്നു

ദേശീയ പണിമുടക്കിൻ്റെ ഭാഗമായി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ പ്രകടനവും പൊതുയോഗവും നടന്നു.പൊതുയോഗത്തിൽ എം.പത്മനാഭൻ ,എം.എ.ഷാജി (സി.ഐ.ടി.യു), അഡ്വ: സുനിൽ മോഹൻ, കെ.സന്തോഷ് (എ.ഐ.ടി.യു.സി), ആർ.എം.രാജൻ മാസ്റ്റർ (FSCTO), എ.ടി.വിനീഷ് (AKSTA) എന്നിവർ സംസാരിച്ചു.

ദേശീയ പണിമുടക്ക് ആരംഭിച്ചു; സംസ്ഥാനത്ത് പണിമുടക്ക് ഹര്‍ത്താലായി മാറി

കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ചിരുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു. നവംബര്‍ 25 അര്‍ദ്ധരാത്രി ആരംഭിച്ച പണിമുടക്ക് 26 അര്‍ദ്ധരാത്രിവരെ നീളും. അവശ്യസേവനങ്ങളൊഴികെയുള്ള തൊഴിലാളികളും കര്‍ഷകരും പണിമുടക്കില്‍ പങ്കെടുക്കും. ബിഎംഎസ് പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും …

പേരാമ്പ്രയില്‍ 13 പേര്‍ക്ക് തെരുവുനായുടെ കടിയേറ്റു

പേരാമ്പ്ര: പേരാമ്പ്രയില്‍ 13 പേര്‍ക്ക് തെരുവുനായുടെ കടിയേറ്റു. മമ്മിളിക്കുളം ചാലപ്പറമ്പില്‍ ബിജു (38), മടവൂര്‍ വിളയന്‍പട്ടുമ്മല്‍ ഗിരീഷ് (45), കിഴക്കന്‍ പേരാമ്പ്ര വള്ളിക്കാട്ടുമ്മല്‍ അമ്മത് (76), പേരാമ്പ്ര ചീക്കിലോട്ട് മുഹമ്മദ് ഫാദില്‍ (നാല്), പേരാമ്പ്രയിലെ ഹോം ഹാര്‍ഡായ കൂത്താളി മേച്ചേരിക്കണ്ടി രാജീവന്‍ (58), …

ബി.ജെ.പി. ബോർഡ് നശിപ്പിച്ചതായി പരാതി

കൊയിലാണ്ടി: ബി.ജെ.പി.അരിക്കുളം പഞ്ചായത്തിലെ 10-ാം വാർഡ് സ്ഥാനാർത്ഥി എ.സി.ബബിതയുടെ പ്രചരണാർത്ഥം സ്ഥാപിച്ച തിരഞ്ഞെടുപ്പ് പ്രചരണ ബോർഡ് നശിപ്പിച്ചതായി പരാതി അരിക്കുളം മാവട്ട് സ്ഥാപിച്ച ബോർഡാണ്. ഞായറാഴ്ച രാത്രിയാണ് നശിപ്പിച്ചത് ബോർഡോടു കൂടി എടുത്ത് കൊണ്ട് പോയതാണെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു. കൊയിലാണ്ടി പോലീസിൽ …

യു.ഡി.എഫ്. ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് തുറന്നു

കൊയിലാണ്ടി: നഗരസഭ തെരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ്. ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് തുറന്നു. കെ.മുരളീധരന്‍ എം.പി. ഉദ്ഘാടനം ചെയ്തു. മുന്നണി നേതാക്കളായ സി.വി.ബാലകൃഷ്ണന്‍, വി.പി.ഇബ്രാഹിംകുട്ടി, വി.ടി.സുരേന്ദ്രന്‍, വി.വി.സുധാകരന്‍, അന്‍വര്‍ ഇയ്യഞ്ചേരി, കെ.കെ.രാജന്‍, കെ.പി.പ്രഭാകരന്‍, നടേരി ഭാസ്‌കരന്‍, എം.സതീഷ് കുമാര്‍, വി.എം.ബഷീര്‍, കെ.എം.ഷമീം, പി.ടി.ഉമേന്ദ്രന്‍, എം.കെ.റഷീദ് പുളിയഞ്ചേരി …

ജവാന്‍ സുബിനേഷ് രക്തസാക്ഷിദിനം ആചരിച്ചു

കൊയിലാണ്ടി: വീരമൃത്യു വരിച്ച ജവാന്‍ സുബിനേഷിന്റെ അഞ്ചാമത് രക്തസാക്ഷിദിനം ആചരിച്ചു. ചെങ്ങോട്ടുകാവ് ചേലിയ മുത്തു ബസാര്‍ സ്മൃതിമണ്ഡപത്തില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ കാലത്ത് പുഷ്പാഞ്ജലി അര്‍പ്പിച്ച് പതാക ഉയര്‍ത്തിയതിനു ശേഷം അനുസ്മരണഭാഷണം നടത്തി. കെ.ദാസന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുമാകരന്‍, …