• കൊയിലാണ്ടി
  • April 25, 2024

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രോത്സവത്തിന് കൊടിയേറി. മേൽശാന്തി സി.പി. സുഖലാലൻ ശാന്തിയുടെ നേതൃത്വത്തിൽ ഞായറാഴ്ച രാത്രി കൊടിയേറ്റം നടന്നു. 25-ന് കാഴ്ചശീവേലി, 26-ന് ചെറിയ വിളക്ക്, നാന്ദകം എഴുന്നള്ളിപ്പ്, 27-ന് വലിയ വിളക്ക്, ഗുളികന്റെ ഗുരുതി തർപ്പണം, 28-ന് താലപ്പൊലി, പാൽ എഴുന്നള്ളിപ്പ്, ആറാട്ട് കുടവരവ്, ഇളനീർക്കുല വരവ്, പള്ളിവേട്ട, 29-ന് ആറാട്ട്, ആറാട്ട് ബലി, വലിയ ഗുരുതി തർപ്പണം, കൊടിയിറക്കൽ എന്നിവയോടെ ഉത്സവം സമാപിക്കും.