• കൊയിലാണ്ടി
  • July 27, 2024

കൃഷി കൂട്ടായ്മയുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി

കൊയിലാണ്ടി : നഗരസഭ 32-ാം വാർഡിൽ കൃഷി കൂട്ടായ്മയുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി. ഫ്ലൈഔവറിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ ഒരേക്കറോളം വരുന്ന സ്ഥലത്താണ് പ്രദേശവാസികളുടെ കൃഷി കൂട്ടായ്മയുടെ നേതൃതത്തിൽ ജൈവിക രീതിയിലുള്ള പച്ചക്കറി കൃഷി ആരംഭിച്ചത്. കൂട്ടായ്മയിലെ മുതിര്‍ന്ന അംഗം സി. കെ. ജയദേവന്‍ …

തിരുവങ്ങൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം

കൊയിലാണ്ടി: തിരുവങ്ങൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം.16 പവനും 20000 രൂപയും കളവു പോയി. തിരുവങ്ങൂർ പരത്തോട്ടത്തിൽ ഷർഷാദിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ശനിയാഴ്ച രാവിലെ കുടുംബ സമേതം കാസർഗോഡ് ബന്ധു വീട്ടിൽ പോയി ഞായറാഴ്ച രാത്രിയാണ് തിരിച്ചെത്തിയത്. ഇന്ന് രാവിലെ നോക്കുമ്പോഴാണ് വീടിൻ്റെ …

“എല്ലാവരും കൃഷിയിലേക്ക് “എന്ന സന്ദേശമുയർത്തിപ്പിടിച്ച് കോഴിക്കോട് ജില്ലാ നടീൽ ഉത്സവം : കീഴരിയൂരിൽ

കൊയിലാണ്ടി: എല്ലാവരും കൃഷിയിലേക്ക് എന്ന സന്ദേശമുയർത്തിപ്പിടിച്ച് കോഴിക്കോട് ജില്ലാ നടീൽ ഉത്സവം കൊയിലാണ്ടി ഏരിയയിൽ കീഴരിയൂരിൽ നടന്നു. സിപിഐ എം നേതൃത്വത്തിൽ നടക്കുന്ന സംയോജിത കൃഷിയുടെ ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി. വിഷുവിന് വിഷരഹിത പച്ചക്കറി എന്നത് പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിടുന്നു. കർഷകർ ,കർഷക …

സമൂഹ അടുക്കള ആരംഭിച്ചു

കൊയിലാണ്ടി: കോവിഡ് മൂന്നാം തരംഗം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കൊയിലാണ്ടിയില്‍ സമൂഹ അടുക്കളയ്ക്ക് തുടക്കമിട്ട് ഡി.വൈ.എഫ്.ഐ. വിവിധ കേന്ദ്രങ്ങളില്‍ നിന്നും പാചകം ചെയ്തു കൊണ്ടുവരുന്ന ഭക്ഷണങ്ങള്‍ കൊയിലാണ്ടി ബസ്റ്റാന്റ് പരിസരത്തുവെച്ചാണ് വിതരണം ചെയ്യുകയെന്ന് ഡി.വൈ.എഫ്.ഐ നേതാക്കൾ അറിയിച്ചു. എല്ലാ ദിവസവും ഭക്ഷണ വിതരണം ഉണ്ടാകും. …

ദാമു കാഞ്ഞിലശ്ശേരി സ്മാരക നാടക പുരസ്കാരം വേണു കുനിയിലിന്.

കൊയിലാണ്ടി: പ്രശസ്ത നാടക പ്രവർത്തകനും സംഘാടകനുമായിരുന്ന ദാമു കാഞ്ഞിലശ്ശേരിയുടെ സ്മരണാർത്ഥം പൂക്കാട് കലാലയം ഏർപ്പെടുത്തിയ നാടക പുരസ്കാരത്തിന് ഇത്തവണ വേണുകുനിയിലിനെ തെരഞ്ഞെടുത്തു. നാടക പിന്നണി പ്രവർത്തകൻ, സംഘാടകൻ, നടൻ എന്നീ നിലകളിൽ നാടക രംഗത്തെ നാലുപതിറ്റാണ്ടിലേറെക്കാലത്തെ  സംഭാവനകൾ പരിഗണിച്ചാണ് പുരസ്ക്കാരം. പൂക്കാട് കലാലയത്തിൻ്റെയും മറ്റ് ഗ്രാമീണ …

അകലാപ്പുഴയില്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായി ശിക്കാരി ബോട്ടുകളും

ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറിയ അകലാപ്പുഴയില്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായി ശിക്കാരി ബോട്ടുകളും എത്തിതുടങ്ങി. പത്തു പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ശിക്കാരി ബോട്ടിന്‍റെ ജലയാത്ര കഴിഞ്ഞ ദിവസം ആരംഭിച്ചു. പുറക്കാട് ഗോവിന്ദന്‍ക്കെട്ട് ബോട്ടിങ് കേന്ദ്രത്തില്‍ നിന്നാണ് യാത്രകള്‍‍ തുടങ്ങുക. 60 പേര്‍്ക്ക് സഞ്ചരിക്കാന്‍ …

കുമാരൻ (70)

കൊയിലാണ്ടി: കൊല്ലം വണ്ണാത്തി കണ്ടിയിൽ താമസിക്കും തണ്ണിമുഖത്ത് കുമാരൻ (70) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ : വിദ്യ, സൂര്യ, ശരൺ. സഹോദരങ്ങൾ. മരുമക്കൾ: വിവേക് (വണ്ടൂർ), ജിതേഷ് (തലശ്ശേരി) സഹോദരങ്ങൾ: വനജ, ചന്ദ്രൻ.

റെയിൽവെ അടിപ്പാതിയലേക്ക് ചരക്ക് ലോറി ഇടിച്ച് കയറി

കൊയിലാണ്ടി: റെയിൽവെ അണ്ടർ പാത്തിലേക്ക് ലോറി ഇടിച്ചു കയറി വൻ അപകടം ഒഴിവായി. ഇന്നു രാവിലെ ആറ് മണിയോടെയാണ് സംഭവം. ബാലുശ്ശേരി ഭാഗത്തു നിന്നും സിമൻ്റുമായെത്തിയ  ലോറിയാണ് അണ്ടർ പാത്തിലേക്ക് ഇടിച്ചു കയറിയത്. ദിശമാറി പോകുന്നത് കണ്ട് നാട്ടുകാർ ഒച്ച വെച്ചപ്പോഴാണ് ലോറി …