Dr. Harsha Rani BJ
കോട്ടയത്തും ആലപ്പുഴയിലും പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുകയും സാംപിള്‍ പരിശോധനയ്ക്ക് ശേഷം അത് പക്ഷിപ്പനി ആണെന്ന് സ്ഥിതീകരിക്കുകയും ചെയ്തു. ഇത് കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരാതിരിക്കാനും മനുഷ്യരുടെ സുരക്ഷയ്ക്കും എന്തൊക്കെ മുന്‍കരുതലുകള്‍ ആണ് സ്ഥിരീകരിക്കേണ്ടത് എന്ന് നോക്കാം.
H598 എന്ന വിഭാഗത്തില്‍പെടുന്ന ഈ വൈറസ് കൊറോണ വൈറസിനെപ്പോലെത്തന്നെ ജനിതകമാറ്റം വന്നതായതിനാല്‍ ഭാവിയില്‍ മനുഷ്യന് വരാന്‍ സാധ്യതയുണ്ടോ എന്ന ഭയപ്പാടുണ്ട്. അതിനാല്‍ ആണ് കര്‍ശനമായി ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചത്.
സാധാരണയായി വീട്ടില്‍ വളര്‍ത്തുന്ന പക്ഷികളിലും കാട്ടുപക്ഷികളിലും ദേശാനടപക്ഷകളിലുമാണ് ഈ വൈറസ് രോഗം കണ്ടുവരുന്നത്. പക്ഷികളില്‍ നിന്നും പക്ഷികളിലേക്ക് വളരെ വേഗം രോഗം പടരുന്നു. വളരെ വിരളമായി മനുഷ്യരിലേക്കും പക്ഷിപ്പനി പടരാന്‍ സാധ്യതയുണ്ട്. പക്ഷികളുമായി അടുത്തിടപഴകുന്ന ആളുകള്‍ക്കാണ് കൂടുതല്‍ സാധ്യത. എന്നാല്‍ ഇപ്പോള്‍ ജനിതക മാറ്റം വന്ന വൈറസ് ആയതിനാല്‍, വൈറസ് പടരാനുള്ള സാധ്യതയുടെ വ്യാപ്തി പ്രവചനാതീതമാണ്.
പക്ഷികളിലെ പക്ഷിപനിയുടെ ലക്ഷണം
- സാധാരണ ഭക്ഷണം എടുക്കുന്ന താറാവോ കോഴിയോ ആണെങ്കില്‍ തീറ്റയെടുക്കുന്നത് നിര്‍ത്തുക.
- മുട്ടയിടുന്നത് നിര്‍ത്തുക
- തൂങ്ങിയിരിക്കുക
- മൂക്കൊലിപ്പ്, ചുമ
- കുഴഞ്ഞു വീണ് ചത്ത്പോവുക
- ആരോഗ്യത്തോടെ ഇരിക്കുന്ന പക്ഷികള്‍ പെട്ടന്ന് കുഴഞ്ഞ് വീണ് ചത്ത് പോവുന്നതും കാണാം.
ജലദോഷം, തൊണ്ടവേദന, പനി, ക്ഷീണം, ശര്ദി, വയറിളക്കം, ചെങ്കണ്ണ്, എന്നിവ കാണാം.
മനുഷ്യരിലെ രോഗലക്ഷണങ്ങള്‍
മനുഷ്യരില്‍ നിന്ന് മന്ഷ്യരിലേക്ക് പകരുന്ന സാഹചര്യം ഇല്ലെങ്കിലും ജനിതക മാറ്റം വന്നാല്‍ പകരാന്‍ സാധ്യതയുണ്ട്.
ഇറച്ചി, മുട്ട എന്നിവയിലൂടെ പകരുമോ?
സാധാരണയായി പക്ഷികളുമായി അടുത്തിടപഴകുന്നവര്‍ക്കാണ് പക്ഷിപ്പനി പകരുന്നത് കണ്ടുവരുന്നത്. ഇറച്ചിയിലൂടെയും മുട്ടയിലൂടെയും പകരാനുള്ള സാധ്യത വളരെ കുറവാണ്. ഇറച്ചിയും മുട്ടയും 70 ഡിഗ്രി സെല്‍ഷ്യസ് വരെ പാകം ചെയ്തു കഴിക്കുമ്പോള്‍ ഈ വൈറസ് നശിച്ചുപോകുന്നതാണ്, അതുകൊണ്ട് ഇത്തരത്തിലൊരു ഭീതിയുടെ ആവശ്യമില്ല.
പ്രാവ്, തത്ത, താറാവ്, ലവ് ബേര്‍ഡ്സ്, കോഴി, എന്നീ വളര്‍ത്തു പക്ഷികളുമായി ഇടപഴകുന്നവര്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുക. പക്ഷികളുമായി ഇടപഴകുമ്പോള്‍ മാസ്ക്, ഗ്ലൌസ്, എന്നിവ ഉപയോഗിക്കുക. പക്ഷിപരിചരണ സമയത്ത് പ്രത്യേക ചെരുപ്പുകളോ, ബൂട്സുകളോ ഉപയോഗിക്കുക. ശേഷം സോപ്പുപയോഗിച്ചു കഴുകി വൃത്തിയാക്കുക. കേരളത്തിലുള്ള നാട്ടിലെ പക്ഷികള്‍ ദേശാടന പക്ഷികളുമായി ഇടപഴകാന്‍ സാധ്യതയുള്ളത് കൊണ്ടുതന്നെ കേരളത്തില്‍ എവിടെയും പക്ഷിപ്പനി വരാന്‍ സാധ്യതയുണ്ട്, ആയതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കാന്‍ ശ്രദ്ധിക്കുമല്ലോ..?