• കൊയിലാണ്ടി
  • July 27, 2024
koyilandy-live-news-beach

ജനുവരി 4 വരെ എല്ലാ ബീച്ചുകളിലും നിയന്ത്രണം

കോഴിക്കോട് ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ  കാര്യമായ കുറവ് വന്നിട്ടില്ലാത്ത സാഹചര്യത്തിൽ ആഘോഷാവസരങ്ങളിൽ ആളുകൾ കൂടുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നതിനാലും പുതുവത്സര വേളയിൽ ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി  കലക്ടർ സാംബശിവ റാവു ഉത്തരവിട്ടു. ബീച്ചുകളിലും പൊതുസ്ഥലങ്ങളിലും പുതുവത്സരാഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഉണ്ടാവും. ഡിസംബർ 31 മുതൽ …

koyilandy-news-rdo

കൊയിലാണ്ടിയിലെ ഗതാഗത കുരുക്ക്: ആർ.ഡി.ഒ സന്ദർശിച്ചു

കൊയിലാണ്ടി: ദിവസങ്ങളായി കണ്ടു വരുന്ന അതി രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരം കാണുവാൻ വടകര ആർ.ഡി.ഒ വി.പി അബ്‌ദുറഹ്മാൻ കൊയിലാണ്ടിയിൽ സന്ദർശനം നടത്തി. ബുധനാഴ്ച രാത്രിയിൽ ആണ് അദ്ദേഹം കൊയിലാണ്ടി സന്ദർശിച്ചത്. കൊയിലാണ്ടി തഹസിൽദാർ സി.പി.മണി, ട്രാഫിക് എസ്.ഐ. സന്തോഷ് തുങ്ങിയവർ ആർ.ഡി.ഒ …

എല്ലാവര്‍ക്കും ഭവനം അതാണ് പ്രാഥമിക ദൗത്യം: നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കെപ്പാട്ട്

കൊയിലാണ്ടി : കാൽ നൂറ്റാണ്ട് പിന്നിട്ട കൊയിലാണ്ടി നഗരസഭയുടെ തുടർ ഭരണത്തിൽ എല്ലാവർക്കും ഭവനവും, ശുദ്ധ ജലം എന്നതിനാണ് പ്രഥമ പരിഗണനയെന്ന് ചെയർപെഴ്സൺ സുധ കിഴക്കെപ്പാട്ട് പറഞ്ഞു. നിലവിൽ പൂർത്തികരണ ഘട്ടത്തിലുള്ള 1500 വീടുകൾക്ക് പുറമെ പി.എം.എ വൈ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി …

ഒതയോത്തു താഴെ സജീവൻ (52)

കൊയിലാണ്ടി: കോഴിക്കോട് വലിയങ്ങാടിയിലെ ചുമട്ടുതൊഴിലാളി മൂടാടി ഒതയോത്തു താഴെ സജീവൻ (52) ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു. ഭാര്യ സുമ. പിതാവ്: പരേതനായ ഗോപാലൻ. മാതാവ്: ശാന്ത. മക്കൾ: അമൽ, അനുൻ

കൈപ്പാട്ടുമീത്തൽ നാരായണൻ നായർ (78)

കീഴരിയൂർ: നടുവത്തൂർ കൈപ്പാട്ടുമീത്തൽ നാരായണൻ നായർ (78) അന്തരിച്ചു. ഭാര്യ: കുഞ്ഞിലക്ഷ്മി അമ്മ. മക്കൾ: നന്ദകുമാർ, അനിത. മരുമക്കൾ: പ്രദീപൻ, ഷിജിന. സഹോദരങ്ങൾ: രാമൻനായർ, നാണി അമ്മ, മാധവി അമ്മ, ശാരദ അമ്മ, പരേതരായ കൃഷ്ണൻ നായർ ലക്ഷ്മി അമ്മ. സഞ്ചയനം: വ്യാഴം.

koyilandy-news-live-life-school-meeting

സ്കൂളുകൾ ജനുവരി 1 ന് ആരംഭിക്കും

കൊയിലാണ്ടി: കോവിഡ് മൂലം മാസങ്ങളായി അടഞ്ഞുകിടക്കുന്ന സ്കൂളുകളിലെ 10, 12 ക്ലാസുകളും, വി.എച്ച്.എസ്.ഇ രണ്ടാം വർഷ ക്ലാസുകളും, സംശയ ദുരീകരണത്തിനും പ്രാക്ടിക്കലിനും പരിശീലനങ്ങൾക്കും വേണ്ടി, മാനദണ്ഡങ്ങൾക്ക് വിധേയമായി ജനുവരി ഒന്നു മുതൽ ആരംഭിക്കാൻ നടപടികൾ തുടങ്ങി.  കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് സ്കൂളുകൾ …

koyilandy-news-live-ldf

സ്വീകരണം നല്‍കി

കൊയിലാണ്ടി നഗരസഭയിലെ ഇടതുപക്ഷ കൗൺസിലർമാർക്കു സ്വീകരണവും റാലിയും നടത്തി. കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാൻഡ് പരിസരത്തു വെച്ച് നടന്ന റാലി സി എൻ ചന്ദ്രൻ (സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം) ഉദ്ഘാടനം ചെയ്തു.

കാപ്പാട് ബീച്ചിന് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ

കൊയിലാണ്ടി: അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിച്ച കാപ്പാട് ബീച്ചിൽ ഇന്ന് ഔദ്യോഗികമായി ബ്ലൂ ഫ്ലാഗ് ഉയർത്തി. സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനാണ് ഫ്ലാഗ് ഉയർത്തിയത്. ഉയർന്ന പാരിസ്ഥിതിക ഗുണനിലവാരത്തെ അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകൾക്ക് നൽകുന്ന അംഗീകാരമാണ് ബ്ലൂ …

കോവിഡ് പ്രതിരോധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കൊയിലാണ്ടി: ജി.വി.എച്ച്.എസ്.എസ്, എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തിന്റെ ഭാഗമായി മാസ്ക്, ബോധവൽകരണ ലഘുലേഖ എന്നിവയുടെ വിതരണം നടത്തി. യൂണിറ്റിന്റെ ദത്തു ഗ്രാമമായ കൊയിലാണ്ടി നഗരസഭയിലെ ഇരുപതാം ഡിവിഷനിലാണ് പരിപാടി സംഘടിപ്പിച്ചത്. കൗൺസിലർ എൻ എസ് വിഷ്ണു, എ.ഡി.എസ് ഭാരവാഹി ഗീത …

കൊയിലാണ്ടി കോടതിക്ക് ആകർഷകമായ കവാടമൊരുങ്ങുന്നു

കൊയിലാണ്ടി: നൂറ്റാണ്ടുകൾ പഴക്കമുള്ള കൊയിലാണ്ടി കോടതിക്ക് ആകർഷകമായ കവാടമൊരുങ്ങുന്നു. പഴമയുടെ പ്രൗഡിയും ഗരിമയും പേറുന്ന മനോഹരമായ കവാടത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. കെ.ദാസന്‍ എം.എല്‍.എ യുടെ ആസ്തിവികസന നിധിയില്‍ നിന്ന് അനുവദിച്ച 22 ലക്ഷം രൂപ ഉപയോഗിച്ചാണ് കവാടവും ചുറ്റുമതിലും പണിയുന്നത്. ദേശീയപാതയില്‍ നിന്നും …

koyilandy-live-news

വാജ്പേയ് അനുസ്മരണം

BJP കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അടൽ ബിഹാരി വാജ്പേയി അനുസ്മരണവും കിസാൻ സമ്മാൻ നിധിയുടെ ഏഴാമത്തെ ഗഡുവിതരണത്തിൻ്റെ ദേശീയ തലത്തിലുള്ള തത്സമയ സംപ്രേണവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് ജയ് കിഷ് മാസ്റ്റർ ഉൽഘാടനം ചെയ്തു. കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് …

koyilandy-news-live-shigella

ഷിഗല്ല എന്ന അതിസാരരോഗം പടര്‍ന്നു പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Dr. Harsha Rani BJ കോഴിക്കോട് വയറിളക്കം ബാധിച്ച് ഒരു കുട്ടി മരിക്കുകയും അത് ഷിഗല്ല ബാക്ടീരിയ കാരണമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ പൊതുജനം അതീവജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. ഷിഗല്ല സോനി വളരെ അപകടകാരിയായ ഒരു ബാക്ടീരിയ ആണ്. ഇതിന് സ്വന്തമായി ചലിക്കാന്‍ …

koyilandy-news-live-kseb

വൈദ്യുതി ഉപഭോക്താക്കളെ നോർത്ത് സെക്ഷൻ പരിധിയിലെക്ക് മാറ്റി

കൊയിലാണ്ടി: നിലവിൽ കൊയിലാണ്ടി സൗത്ത് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഉൾപ്പെട്ടിരുന്ന കൊയിലാണ്ടി ഗവ: ഐ.ടി.ഐ. മുതൽ ചേലിയ നടക്കൽ വരെയുള്ള പ്രദേശം, കൊണ്ടം വള്ളി, മനയടത്ത് പറമ്പ്, ദയാ പെട്രോൾ പമ്പ് മുതൽ മാടാക്കര പള്ളി, വസന്തപുരം, വരെയുള്ള പ്രദേശം തുടങ്ങിയ 25 …

കൊയിലാണ്ടി നഗരസഭ ചെയർപേഴ്സണായി സുധ കിഴക്കെപ്പാട്ടും, വൈസ് ചെയർമാനായി അഡ്വ.കെ. സത്യനും 28ന് ചുമതലയേൽക്കും

കൊയിലാണ്ടി: നഗരസഭ ചെയർപേഴ്സണായി സുധ കിഴക്കെപ്പാട്ടും, വൈസ് ചെയർമാനായി അഡ്വ.കെ. സത്യനും 28ന് ചുമതലയേൽക്കും. ആറാമത് നഗരസഭ ചെയർപേഴ്സണായാണ് സുധ കിഴക്കെപ്പാട്ടിനെ സിപിഐ(എം) തീരുമാനിച്ചത്. ഇന്ന് ചേർന്ന എൽ.ഡി.എഫ്. നഗരസഭ കമ്മിറ്റി യോഗത്തിൽ തീരുമാനം അവതരിപ്പിക്കുകയായിരുന്നു. നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായി …

സുഗതകുമാരിയെ അനുസ്മരിച്ചു

കൊയിലാണ്ടി: കേളപ്പജി നഗർ മദ്യനിരോധന സമിതി സുഗതകുമാരിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. ഹമീദ് പുതുക്കുടി, ഇയ്യച്ചേരി പദ്മിനി, വി.കെ ദാമോദരൻ, എ.ടി. വിനീഷ്, രജീഷ് മാണിക്കോത്ത്, പ്രമോദ് സമീർ, സി.രമേശൻ, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. സാഹിത്യത്തിന്റെ ഉത്തമ ധർമം സമൂഹത്തിന് കാട്ടിക്കൊടുത്ത മാതൃകാ …

koyilandy-news-live-cash-award

ക്യാഷ് അവാർഡിന് അപേക്ഷിക്കാം

കേരള ഷോപ്പ്സ് & കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് കോഴിക്കോട് ജില്ലാ ഓഫീസില്‍ അംഗത്വം ലഭിച്ച തൊഴിലാളികളുടെ മക്കളില്‍ 2019-2020 അദ്ധ്യയനവര്‍ഷത്തില്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പെടെയുള്ള ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ 60 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടി ഉന്നത …

koyilandy-news-live-eci

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കല്‍- സംഘടനകള്‍ ശ്രദ്ധ നല്‍കണം

അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രസിദ്ധീകരിച്ചിട്ടുളള വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടാത്ത ഭിന്നശേഷിക്കാരെയും ട്രാന്‍സ്ജന്‍ഡര്‍മാരെയും ഉള്‍പ്പെടുത്താന്‍ ബന്ധപ്പെട്ട സംഘടനകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധനല്‍കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഇതിന് ഡിസംബര്‍ 31 വരെ സമയം അനുവദിച്ചിട്ടുണ്ട്.  പേര് ചേര്‍ക്കലിനും …

കവയത്രി സുഗതകുമാരി വിടപറഞ്ഞു

സാമൂഹ്യ-സാംസ്കാരിക-സാഹിത്യ രംഗത്തെ നിറസാന്നിധ്യമായിരുന്ന കവയത്രി സുഗത കുമാരി അന്തരിച്ചു. കൊവിഡ് രോഗബാധിതയായി ചികിത്സയിലായിരുന്നു. സ്ത്രീത്വത്തെയും പ്രകൃതിയെയും മാനുഷികതയെയും അടയാളപ്പെടുത്തുന്ന എ‍ഴുത്തുകള്‍ കൊണ്ട് സാഹിത്യ രംഗത്ത് നിറഞ്ഞു നിന്ന കവയത്രിയാണ് സുഗത കുമാരി. കോവിഡ് ബാധിതയായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ …

ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട്: സതി കിഴക്കയിലിനു സാധ്യത

കൊയിലാണ്ടി: ചേമഞ്ചേരി എൽ ഡി എഫ് ഭരണം നിലനിർത്തിയ  ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിൽ സതി കിഴക്കയിൽ പ്രസിഡണ്ടാവും എന്നാണ് സൂചന. ചേമഞ്ചേരി ഒന്നാം വാർഡിൽ നിന്നും 312 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്  ഇവർ തിരഞ്ഞെടുക്കപെട്ടത്.ഇത് മൂന്നാം തവണയാണ് സതി കിഴക്കയിൽ ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2010-2015 …

കായലാട്ട് രവീന്ദ്രൻ അനുസ്മരണം

കൊയിലാണ്ടി: കായലാട്ട് രവീന്ദ്രൻ (കെപിസിസി) ഏട്ടാമാത് അനുസ്മരണം, നാളികേരം കോർപറേഷൻ ചെയർമാൻ നാരായണൻ ഉദ്ഘാടനം ചെയ്തു. ഇ കെ അജിത് അധ്യക്ഷത വഹിച്ചു. വി കെ രവി അനുസ്മരണ പ്രഭാഷണം നടത്തി. രാഗം മുഹമ്മദലി, സുനിൽ മോഹൻ, ചിന്നൻ നായർ, പി കെ …

കര്‍ഷക പ്രക്ഷോഭത്തില്‍ മരണമടഞ്ഞ കര്‍ഷകര്‍ക്ക് ആദരം അര്‍പ്പിച്ചു

കൊയിലാണ്ടി: കേന്ദ്രസര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ ഒരു മാസത്തോളമായി നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ മരണമടഞ്ഞ കര്‍ഷക സമരപോരാളികള്‍ക്ക് ആദരം അര്‍പ്പിച്ച് കൊയിലാണ്ടി കര്‍ഷകസംഘം. കൊയിലാണ്ടി ഏരിയാകമ്മിറ്റി സംഘടിപ്പിച്ച കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പരിപാടി. ജില്ലാ സെക്രട്ടറി പി. വിശ്വന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. …

ആര്‍ട്ട് ഓഫ് ലിവിങ് ആരോഗ്യ ശില്‍പ്പശാല

കൊയിലാണ്ടി: ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ നയിക്കുന്ന ആരോഗ്യ ആനന്ദ ശില്‍പ്പശാല ഡിസംബര്‍ 24 മുതല്‍ 27 വരെ ഓണ്‍ലൈനായി നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനാവശ്യമായ രോഗചര്യകള്‍, ധ്യാനം, പ്രാണയാമം, സുദര്‍ശനക്രിയ, ജ്ഞാനം എന്നിവ …

ഗീത – 63

കൊയിലാണ്ടി: കൊരയങ്ങാട് തെരുവിൽ പനങ്ങാടൻ കണ്ടിഗീത – 63-നിര്യാതയായി. ഭർത്താവ്.രാമകൃഷ്ണൻ മക്കൾ. അനുപമ, വിനോദ് കുമാർ (ഓട്ടോ ഡ്രൈവർ), മരുമകൻ – ഹരിദാസൻ (കോൺട്രാക്ടർ കീഴൂർ) സഹോദരങ്ങൾ – പത്മിനി, ലളിത (ബേപ്പൂർ) പ്രേമൻ, പ്രദീപൻ, പ്രമോദ്- 98 46888 199

ജെ.സി.ഐ ഭാരവാഹികള്‍ സ്ഥാനമേറ്റു

കൊയിലാണ്ടി: ജെ.സി.ഐ കൊയിലാണ്ടി മേഖലാ പ്രസിഡന്റായി ഡോ.ബി.ജി അഭിലാഷും സെക്രട്ടറിയായി യു.കെ ജിതേഷും സ്ഥാനമേറ്റു. ചടങ്ങില്‍ ദേശീയ പ്രസിഡന്റ് അനീഷ് മുഖ്യാത്ഥിയായിരുന്നു. ഡോ.സി സുഷാന്‍, ജിനേഷ് ഭാസ്‌ക്കര്‍, ഡോ.കെ റഹീസ്, ഡോ.അനൂപ് കൃഷ്ണ, കിരണ്‍കുമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു

ജനപ്രധിനിധികൾ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കൊയിലാണ്ടി: നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സത്യ പ്രതിജ്ഞ ചെയ്യതു. തിങ്കളാഴ്ച രാവിലെ കൃത്യം 10 മണിക്ക് കൊയിലാണ്ടി നഗരസഭ ഇ.എം.എസ്. ടൌൺഹാളിൽ വരണാധികാരിയും ജില്ലാ പട്ടികജാതി ഡെവലപ്പ്മെൻ്റ് ഓഫീസറുമായ (കൊയിലാണ്ടി നഗരസഭ) കെ. പി. ഷാജി മുതിർന്ന അംഗം രത്നവല്ലി ടീച്ചർക്ക് അദ്യമായി …

കൊയിലാണ്ടിയിൽ തിങ്കളാഴ്ച സത്യപ്രതിജ്ഞ

കൊയിലാണ്ടി: നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ തിങ്കളാഴ്ച രാവിലെ 10 മണിക്ക് സത്യ പ്രതിജ്ഞ ചെയ്യും. കൊയിലാണ്ടി നഗരസഭ ഇ.എം.എസ്. ടൌൺഹാളിൽ വരണാധികാരിയും ജില്ലാ പട്ടികജാതി ഡെവലപ്പ്മെൻ്റ് ഓഫീസറുമായ (കൊയിലാണ്ടി നഗരസഭ) കെ. പി. ഷാജി സത്യവാചകം ചൊല്ലിക്കൊടുക്കും നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുതിർന്ന അംഗം …

വാർഷിക കലണ്ടർ പ്രകാശനം

കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ വാർഷിക കലണ്ടർ. ബഹു അമേത്ത്‌ കുഞ്ഞഹമ്മദിനു നൽകി പ്രസിഡന്റ് K. K. നിയാസ് പ്രകാശം ചെയ്തു. K.P. രാജേഷ്, K. ദിനേശൻ, P ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.

മൂടാടി ഗ്രാമപഞ്ചയത്ത് പ്രസിഡണ്ട് : സി കെ ശ്രീകുമാറിന് സാധ്യത

പയ്യോളി: മൂടാടി ഗ്രാമപഞ്ചായത്തിൽ വീണ്ടും അധികാരത്തിലെത്തിയ ഇടതു മുന്നണി സി.കെ ശ്രീകുമാറിനെ പ്രസിഡന്റായി പരിഗണിക്കുന്നു. കഴിഞ്ഞ ഭരണ സമിതിയിൽ ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി അധ്യക്ഷനായിരുന്ന ശ്രീകുമാർ ആറാം വാർഡിൽ നിന്നാണ് വിജയിച്ചത്. സിപിഎമ്മിന്റെ പയ്യോളി ഏരിയാ കമ്മിറ്റി അംഗമാണ്.

ഡിസി ബുക്ക്സ് ക്രൈം ഫിക്ഷൻ പുരസ്‌കാരം മുചുകുന്ന് സ്വദേശിക്ക്

അഗതാ ക്രിസ്റ്റിയുടെ എഴുത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ലോകമെങ്ങും നടക്കുന്ന ആഘോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ഡി സി ബുക്‌സ് സംഘടിപ്പിച്ച ക്രൈം ഫിക്ഷന്‍ മത്സരത്തിൽ കൊയിലാണ്ടി മുചുകുന്ന് സ്വദേശിയായ ശിവന്‍ എടമന രചിച്ച ‘ന്യൂറോ ഏരിയ’ മികച്ച നോവലായി തിരഞ്ഞെടുക്കപ്പെട്ടു. 50,000 രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം. …

koyilandy-news-live-chairperson

സുധ കിഴക്കെപ്പാട്ട് കൊയിലാണ്ടിയിലെ ആറാമത്തെ ചെയർപേഴ്സൺ

കൊയിലാണ്ടി നഗരസഭയിലെ പുതിയ ചെയർപേഴ്സണായി സുധ കിഴക്കെപ്പാട്ടിനെ തീരുമാനിച്ചു. ഇന്ന് ചേർന്ന സി.പി.ഐ.(എം) ഏരിയാ കമ്മിറ്റി യോഗത്തിലാണ് അന്തിമ തീരുമാനം എടുത്തത്. ഇന്നലെ ചേർന്ന സിപിഐ(എം) ജില്ലാ കമ്മിറ്റി യോഗത്തിൽ എടുത്ത തീരുമാനം ഏരിയാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ഇതോടെ നഗരസഭയുടെ ആറാമത്തെ ചെയർപേഴ്സണായി …

എൻ ഡി എ പ്രകടനം

കൊയിലാണ്ടി: തദ്ദേശ തിരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടിയദേശീയ ജനാധിപത്യ സഖ്യം പ്രവർത്തകർ കൊയിലാണ്ടിയിൽ വിജയാഹ്ലാദ പ്രകടനം നടത്തി. എസ്.ആർ.ജയ്കിഷ്, വായനാരി വിനോദ്.അഡ്വ. വി.സത്യൻ, കെ.പി.മോഹനൻ, കെ.വി.സുരേഷ്, വിജയിച്ച സ്ഥാനാർത്ഥികളായ സിന്ധു സുരേഷ്, വി.കെ.സുധാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.

അക്രമം അവസാനിപ്പിക്കണം

കൊയിലാണ്ടി : തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയാഹ്ളാദത്തിൻ്റെ മറവിൽ കോൺഗ്രസ്സ് പ്രവർത്തകരുടെ വീടുകളും, പാർട്ടി ഓഫീസുകളും അക്രമിക്കുന്ന സി.പി.എം.നടപടി അവസാനിപ്പിക്കണമെന്ന് കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു.കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡണ്ട് ജെറിൽ ബോസിൻ്റെയും, യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡണ്ട് അജയ്ബോസിൻ്റെയും …

അബ്ദുറഹിമാൻ

കൊയിലാണ്ടി:മൈതാനി വളപ്പിൽ അബ്ദുറഹിമാൻ 65 നിര്യാതനായി. ഭാര്യ ഫാത്തിമ മക്കൾ അഷ്‌റഫ്‌. ജമീല. മരുമക്കൾ അഫ്‌സാദ്. സജിത

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചു

തിരഞ്ഞെടുപ്പ് സമയത്ത് 31, 33 വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥികൾ ജനങ്ങൾക്ക് നൽകിയ വാഗ്ദാനമായ ബപ്പൻകാട് അടിപ്പാതയിലെ വെള്ളം മോട്ടോർ ഉപയോഗിച്ചു വറ്റിച്ചു ഗതാഗത യോഗ്യമാക്കി. നഗരസഭയുടെ പുതിയ 5 HP മോട്ടോർ ഉപയോഗ ശൂന്യമായി കിടക്കുന്ന സഹാചര്യത്തിൽ ചെറിയ മൂന്ന് മോട്ടോർ ഉപയോഗിച്ചാണ് …

കോഴിക്കോട്ട് ഒരു കുട്ടി മരിച്ചു; ഒന്‍പത് കുട്ടികളില്‍ രോഗലക്ഷണം

കോഴിക്കോട്: മാലിന്യത്തിലൂടെ പകരുന്ന ഗുരുതര രോഗമായ ഷിഗെല്ല ബാക്ടീരിയ ബാധ മൂലം കോഴിക്കോട്ട് ഒരു കുട്ടി മരിച്ചു. ഒന്‍പത് കുട്ടികളില്‍ രോഗലക്ഷണം ഉളളതായി റിപ്പോര്‍ട്ട്. മായനാട്, കോട്ടാംപറമ്പിലെ പതിനൊന്നുകാരനാണ് മരിച്ചത്. കഴിഞ്ഞദിവസമാണ് കുട്ടിയെ ഛര്‍ദ്ദിയും വയറിളക്കവുമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. സോഡിയവും …

നിയുക്ത കൗൺസിലറെ എം.ടി.രമേശ് സന്ദർശിച്ചു

കൊയിലാണ്ടി: മുപ്പത്തി അഞ്ചാം വാർഡ് നിയുക്ത കൗൺസിലർ  വൈശാഖിനെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് സന്ദർശിച്ചു‌ ജില്ലാ പ്രസിഡണ്ട്.വി കെ സജീവൻ, എസ് ആർ ,ജയ് കിഷ് തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഫലപ്രഖ്യാപനത്തിനിടെ കൊയിലാണ്ടിയിൽ വെച്ച് നടന്ന രാഷ്ട്രീയ …

koyilandy-news-live-state-election-commission

ഡിസംബർ 21 ന് സത്യപ്രതിജ്ഞ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ള്‍ ഡി​സം​ബ​ര്‍ 21ന് ​സ​ത്യ​പ്ര​തി​ജ്​​ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ല്‍​ക്ക​ണ​മെ​ന്ന് സം​സ്​​ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ അ​റി​യി​ച്ചു. ഗ്രാ​മ, ബ്ലോക്ക്, ജി​ല്ല പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ആ​ദ്യ അം​ഗ​ത്തെ പ്ര​തി​ജ്​​ഞ ചെ​യ്യി​ക്കേ​ണ്ട​ത് അ​ത​ത് സ്ഥാ​പ​ന​ങ്ങ​ളി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ളാ​ണ്. മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ലു​ക​ളി​ല്‍ ക​മീ​ഷ​ന്‍ നി​യോ​ഗി​ച്ച ഭ​ര​ണാ​ധി​കാ​രി​ക​ളാ​ണ് പ്ര​തി​ജ്ഞ …

koyilandy-news-live-chairperson

ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ടിന് സാധ്യത

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭാ ഭരണം നിലനിർത്തിയതോടെ ചെയർപേഴ്സണായി സുധ കിഴക്കെപ്പാട്ടിന് സാധ്യത. നഗരസഭയിലെ 14-ാം വാർഡായ പന്തലായനി സെൻട്രൽ വാർഡിൽ നിന്നും 226 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയം കൈവരിച്ചത്. 2010 ൽ പന്തലായനി വാർഡിൽ നിന്നും 3 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ യു.ഡി.എഫിൻ്റെ സീറ്റ് …

koyilandy-news-ldf

കൊയിലാണ്ടിയിൽ ഇടതുമുന്നണിക്ക് മികച്ച വിജയം

കൊയിലാണ്ടി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ ഡി. എഫ്. ഭരണം നിലനിർത്തി. ആകെയുള്ള 44 വാർഡുകളിൽ ഇടതുമുന്നണി 25 വാർഡുകളിൽ വിജയിച്ചു. 16 വാർഡുകളിൽ യു.ഡി.എഫും, 3 വാർഡുകളിൽ എൻ.ഡി.എ.യും വിജയിച്ചു. മുൻ നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ 15-ാം …

ചേമഞ്ചേരിയിൽ നാളെ (17-12-2020) UDF ഹർത്താൽ

UDF പ്രവർത്തകരുടെ വീടാക്രമിച്ചതിൽ പ്രതിഷേധിച്ച് നാളെ ചേമഞ്ചേരിയിൽ UDF ഹർത്താൽ. നാളെ (17-12-2020) ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ കാലത്ത് 6 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ഹർത്താൽ.

koyilandy-news-live-voting

സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

കോഴിക്കോട്: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്കോഭട് ജില്ലകളില്‍ ഇന്ന് വിധിയെഴുതും.കോവിഡ് മാനദണ്ഡങ്ങള്‍ പോലും ലംഘിച്ചുള്ള കൊട്ടിക്കക്കലാശത്തിനു പിന്നാലെയാണ്ജില്ലകളില്‍ ഇന്ന്‌ പോളിങ് ആരംഭിക്കുന്ന്ത് .നാല് ജില്ലകളിലായി 10,834 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്ന്ത്. 10,842 പോളിങ്ങ് ബൂത്തുകളില്‍ …

കൊയിലാണ്ടിയുടെ സ്വന്തം കഥാകാരൻ യു എ ഖാദർ അന്തരിച്ചു

മലയാള സാഹിത്യത്തിലെ വിഖ്യാത എഴുത്തുകാരന്‍ യുഎ ഖാദര്‍ ( 85) അന്തരിച്ചു. അസുഖ ബാധിതനായി കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു ഇദ്ദേഹം. 1935ല്‍ മൊയ്തീന്‍ കുട്ടി ഹാജി, മാമെദി ദമ്പതികളുടെ മകനായി പഴയ ബര്‍മ്മയിലെ റംഗൂണിനു സമീപം മോണ്‍ സംസ്ഥാനത്തായിരുന്നു യു എ ഖാദര്‍ …

കാക്ക പ്പൊയിൽ സരിത (39)

കൊയിലാണ്ടി കാക്ക പ്പൊയിൽ സരിത 39 നിര്യാതയായി. ഭർത്താവ് തെക്കെ പുറത്തോട്ട് പ്രകാശൻ പരേതനായ ഉണ്ണീരിയുടെയും, ജാനകിയുടെയും മകളാണ്. മകൻ അർജുൻ, സഹോദരി പ്രസീത.

ഉള്ള്യേരിക്കണ്ടി മീത്തൽ നാരായണൻ

കൊയിലാണ്ടി: പന്തലായനി ഉള്ള്യേരിക്കണ്ടി മീത്തൽ നാരായണൻ (90) അന്തരിച്ചു. ഭാര്യമാർ: ലക്ഷ്മി, പരേതയായ മാണിക്യം. മക്കൾ: ബാബു, ദിനേശൻ. മരുമക്കൾ: സുധ, സിന്ധു. സഹോദരങ്ങൾ: ശാരദ, വാസു, ശ്രീധരൻ, നാണി, ജാനകി, കൃഷ്ണൻ, പരേതയായ നാരായണി.

കൊയിലാണ്ടിയിൽ കൊട്ടിക്കലാശം ഗ്രാമങ്ങളിൽ ഒതുങ്ങി

കൊയിലാണ്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെക്കുള്ള തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ സമാപന ദിവസമായ ഇന്ന് കൊയിലാണ്ടി സ്റ്റേഷൻ പരിധിയിലെ കോവിഡ് ഭീതിയുടെ സാഹചര്യത്തിൽ കൊട്ടിക്കലാശം നടത്തുന്നില്ലെന്ന് കൊയിലാണ്ടി സ്റ്റേഷനിൽ വിളിച്ചു ചേർത്ത വിവിധ കക്ഷി നേതാക്കളുടെ യോഗത്തിൽ തീരുമാനമായി  കൊയിലാണ്ടി സി.ഐ.സി.കെ.സുഭാഷ് ബാബുവാണ് യോഗം …

ഇലട്രിക് പോസ്റ്റ് തകർന്നു

കൊയിലാണ്ടി : ടൗണിൽ വൈദ്യുതി പോസ്റ്റ് തകർന്നു.കൊയിലാണ്ടി ദേശീയപാതയിൽ പച്ചക്കറി മാർക്കറ്റിനു മുൻവശമുള്ള പോസ്റ്റാണ് തകർന്നത്. ഇന്നു പുലർച്ചെ വാഹനമിടിച്ചാണ് തകർന്നതെന്ന് കരുതുന്നു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റിൻ്റ അടിഭാഗം രണ്ടായി മുറിഞ്ഞിട്ടുണ്ട് മുകളിലെ കമ്പിയിൽ നിൽക്കുകയാണ്. ഇടിച്ച വാഹനം ഏതാണെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല. …

കോവിഡ് ബാധിതര്‍ക്ക് നേരിട്ടെത്തി വോട്ട് ചെയ്യാം

രോഗം ഡിസംബര്‍ 13 വൈകിട്ട് മൂന്നിന് ശേഷം സ്ഥിരീകരിക്കുന്നവര്‍ക്ക് ഡിസംബര്‍ 13 വൈകിട്ട് മൂന്ന് മുതല്‍ തെരഞ്ഞെടുപ്പ് ദിവസം (ഡിസംബര്‍ 14) വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും ക്വാറന്റീനില്‍ ഉള്ളവര്‍ക്കും പോളിംഗ് സ്റ്റേഷനില്‍ നേരിട്ടെത്തി വോട്ടു ചെയ്യാം. ഇത്തരത്തിലുള്ള വോട്ടര്‍മാര്‍ ഡെസിഗ്നേറ്റഡ് …

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ  എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പുരുഷന്‍മാര്‍ക്ക് തൊഴിലവസരം.  ജില്ലയിലെ സ്വകാര്യ  സ്ഥാപനത്തില്‍  ഒഴിവുളള  ക്രെഡിറ്റ്  അസിസ്റ്റന്റ് (യോഗ്യത : പ്ലസ് ടു ), എച്ച്.ആര്‍ അഡ്മിന്‍  (യോഗ്യത : എം.ബി.എ, പ്രവൃത്തി പരിചയം), ടീം ലീഡര്‍ സെയില്‍സ് (യോഗ്യത : …

koyilandy-news-live-voted

പോളിംഗ് ബൂത്തുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം

പോളിംഗ് ബൂത്തുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു.ബൂത്തിന് പുറത്ത് വെള്ളം, സോപ്പ് എന്നിവയും ബൂത്തിനകത്ത് സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണം. ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേക്ക് പോകുമ്പോഴും പോളിംഗ് അസിസ്റ്റന്റുമാരാണ് സാനിറ്റൈസര്‍ വിതരണം ചെയ്യുക. പോളിംഗ് ഉദ്യോഗസ്ഥര്‍ ഫെയ്‌സ് …

koyilandy-news-army-recruitment

റിക്രൂട്ട്മെന്റ് റാലി 16 ന്

വനിതാ മിലിറ്ററി പോലീസ് ജനറല്‍ ഡ്യൂട്ടിയിലേക്ക് അപേക്ഷിച്ചുവര്‍ക്കുളള റിക്രൂട്ട്മെന്റ് റാലി ഡിസംബര്‍ 16ന് ബാഗ്ലൂര്‍ ജയനഗറിലെ കിട്ടൂര്‍ രാണിച്ചെല്ലമ്മ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0495 2771881. കടപ്പാട് : PRD

കൊയിലാണ്ടിയിൽ വാഹനാപകടം സ്ക്കൂട്ടര് യാത്രക്കാരി മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ കണ്ടൈനർ ലോറി ബൈക്കിലിടിച്ചു യുവതി മരണപ്പെട്ടു. ആനക്കുളം അട്ടവയലിൽ പ്രമോദിന്റെ ഭാര്യ സുപ്രിയ (34) മരണപ്പെട്ടത്. ഇന്ന് രാവിലെ 7 മണിക്ക് കൊയിലാണ്ടി ശോഭിക വെഡ്ഡിംഗ്സിനടുത്താണ് അപകടം നടന്നത്.കൊയിലാണ്ടിയിൽ നിന്ന് ആനക്കുളത്തെ വീട്ടിലേക്കു വരുന്നവഴി ഭർത്താവും മക്കളുമൊത്ത് ബൈക്കിൽ സഞ്ചരിക്കവേയാണ് …

koyilandy-news-live-id-info

സ്‌കോളര്‍ഷിപ്പ്: അപേക്ഷ തിയതി നീട്ടി

2020-21 അധ്യയന വര്‍ഷത്തില്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന നല്‍കി വരുന്ന വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാനുള്ള തിയതി 31 വരെ നീട്ടി. സ്ഥാപന മേധാവിക്ക് വെരിഫിക്കേഷന്‍ & അപ്രൂവല്‍ ചെയ്യുന്നതിനുള്ള സമയപരിധി ജനുവരി 15 വരെയും ദീര്‍ഘിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: …

koyilandy-live-news

കാന്‍ഡിഡേറ്റ് സെറ്റിംഗ് 10,11 തീയതികളില്‍; സ്ഥാനാര്‍ത്ഥികളോ പ്രതിനിധികളോ പങ്കെടുക്കണം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് ഡിസംബര്‍ 10, 11 തീയതികളില്‍  രാവിലെ 9 മണി മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.  ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളോ പ്രതിനിധികളോ പങ്കെടുക്കണം.  സ്ട്രോംഗ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ഥികളുടെ …

koyilandy-news-live-form

ഇന്‍ഷുറന്‍സ് : പ്രൊപ്പോസല്‍ ഫോം ഹാജരാക്കണം

കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കായി 2021 ജനുവരി ഒന്നിന് നിലവില്‍ വരുന്ന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് പുതുതായി രജിസറ്റര്‍  ചെയ്ത മുഴുവന്‍ തൊഴിലാളികളും ഡിസംബര്‍ 10 നകം കോഴിക്കോട് ഈസ്റ്റ്ഹില്ലിലെ  ജില്ലാ ക്ഷേമനിധി ഓഫീസില്‍ പ്രൊപ്പോസല്‍ ഫോം ഹാജരാക്കണമെന്ന് വെല്‍ഫെയര്‍ …

koyilandy-news-live-blind

കാഴ്ച പരിമിതർക്ക് വോട്ട് ചെയ്യാൻ സഹായി

കാഴ്ച പരിമിതർക്കും ശാരീരിക അവശതയുള്ളവർക്കും വോട്ട് ചെയ്യാൻ സഹായിയെ അനുവദിക്കും. ഇവർക്ക് വോട്ടിങ്ങ് യന്ത്രത്തിലെ ചിഹ്നം തിരിച്ചറിയാനോ ബട്ടൺ അമർത്തിയോ ബട്ടണോട് ചേർന്ന ബ്രെയിൽ ലിപി സ്പർശിച്ചോ വോട്ട് രേഖപ്പെടുത്താൻ കഴിയില്ലെന്ന് പ്രിസൈഡിങ് ഓഫീസർക്ക് ബോധ്യപ്പെടണം.  വോട്ടർ നിർദ്ദേശിക്കുന്നതും 18 വയസ്സ് പൂർത്തിയായതുമായ …

koyilandy-news-live-road-auto

ഓട്ടോറിക്ഷകളുടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യണം

കോഴിക്കോട് നഗരത്തിലെ സി.സി പെര്‍മിറ്റുളള ഓട്ടോറിക്ഷകളുടെ വിശദാംശങ്ങള്‍ വാഹന ഉടമകള്‍ district-kozhikode എന്ന വെബ്സൈറ്റിലെ city Auto Registration എന്ന ലിങ്ക് വഴി അപ്ലോഡ് ചെയ്യണമെന്ന് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. സി.സി പെര്‍മിറ്റ്, ടാക്സ,് ഫിറ്റ്നസ്, ഇന്‍ഷൂറന്‍സ് എന്നീ രേഖകളുടെ സ്‌കാന്‍ …

koyilandy-live-news

വിമുക്തഭടന്മാര്‍ക്ക് സീനിയോറിറ്റി പുതുക്കാം

1999 ജനുവരി ഒന്ന് മുതല്‍ 2019 ഡിസംബര്‍ 31 വരെയുളള കാലയളവില്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികളായ വിമുക്തഭടന്മാര്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തികൊണ്ട് രജിസ്ട്രേഷന്‍ പുതുക്കുന്നതിന് 2021 ഫെബ്രുവരി 28 വരെ സമയം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.  വിമുക്തഭടന്മാര്‍ ഈ …

തെരഞ്ഞെടുപ്പ്; സ്വകാര്യസ്ഥാപനങ്ങള്‍ക്ക് വേതനത്തോടുകൂടിയ അവധി

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെടുപ്പ് നടക്കുന്ന ദിവസം സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും  വേതനത്തോടുകൂടിയ അവധി അനുവദിക്കുന്നതിന് ലേബര്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കി.  സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്ന തീയതികളില്‍ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്കും വേതനത്തോട് …

koyilandy-news-live-life-certificate

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

മദ്രസ അധ്യാപക ക്ഷേമനിധിയില്‍ നിന്നും പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്ന എല്ലാവരും പെന്‍ഷന്‍ തടസ്സം കൂടാതെ ലഭിക്കുന്നതിന് ഡിസംബര്‍ 30 നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. മാതൃക www.kmtboard.in ലഭ്യമാണ്. കടപ്പാട് : PRD

koyilandy-news-live-manifesto-ldf

പ്രകടനപത്രിക പ്രകാശനം ചെയ്തു

കൊയിലാണ്ടി: വരുന്ന നഗരസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രകടനപത്രിക മന്ത്രി ടി.പി.രാമകൃഷ്ണന്‍ പ്രകാശനം ചെയ്തു. എല്‍.ജി.ലിജീഷ് നയിക്കുന്ന വികസന മുന്നേറ്റ ജാഥയുടെ ഉദ്ഘാടന സദസ്സിലായിരുന്നു പ്രകാശനം നടന്നത്. പി.കെ.വിശ്വന്‍ അധ്യക്ഷത വഹിച്ചു. കെ.ദാസന്‍ എം.എല്‍.എ, മുന്നണി നേതാക്കളായ കെ.കെ.മുഹമ്മദ്, ഇ.കെ.അജിത്, സി.രാമകൃഷ്ണന്‍, …

koyilandy-news-live-id-card

തിരിച്ചറിയൽ കാർഡ് വിതരണം

കൊയിലാണ്ടി : നഗരസഭയിലെ പുതിയ വോട്ടർമാർക്കുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് താഴെ കൊടുത്ത പ്രകാരം നഗര സഭ ഓഫീസിൽ നിന്നും ഓഫീസ് പ്രവർത്തി സമയത്തു വിതരണം ചെയ്യുന്നതാണ്. തിരിച്ചറിയൽ കാർഡ് കൈപ്പറ്റുവാൻ സമ്മതി ദായകർ നേരിട്ട് ഹാജരാകേണ്ടതാണ് എന്ന് കൊയിലാണ്ടി നഗരസഭാ …

koyilandy-news-live-beach

ജില്ലയിലെ ബീച്ചുകളിൽ ഇന്ന് മുതൽ പ്രവേശനം അനുവദിക്കും

കോഴിക്കോട് ജില്ലയിലെ  ബീച്ചുകളിലും പൊതു പാർക്കുകളിലും ഇന്നു (ഡിസംബർ 4) മുതൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് പൊതുജനങ്ങൾക്ക്  പ്രവേശനം നൽകാൻ ജില്ലാകലക്ടർ സാംബശിവ റാവു അനുമതി നൽകി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചെയ്യാൻ പാടുള്ളതും പാടില്ലാത്തതുമായ കാര്യങ്ങളെ സംബന്ധിച്ച് ഇവിടങ്ങളിൽ  …

koyilandy-news-live-sabarimala

ന്യൂനമര്‍ദ്ദം: ശബരിമലതീര്‍ത്ഥാടനം മാറ്റിവെക്കണം

കോഴിക്കോട് : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കേരളത്തിലെ തെക്കന്‍ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ പ്രകൃതിക്ഷോഭത്തിന് കാരണമായേക്കാവുന്ന സാഹചര്യത്തില്‍ ഭീഷണി ഒഴിയുന്നതുവരെ ശബരിമല തീര്‍ത്ഥാടനം മാറ്റിവെക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.  കടലില്‍ പോകുന്നത് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പൂര്‍ണ്ണമായും നിരോധിക്കുകയും …

koyilandy-news-live-covid

കോവിഡ് വാക്സിന്‍: ആരോഗ്യ പ്രവര്‍ത്തകരുടെ വിവരം നല്‍കണം

കോവിഡ് വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെയും ലബോറട്ടറികളിലെയും സ്‌കാനിംഗ് സെന്ററുകളിലെയും  മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരുടെയും വിവരം ഡിസംബര്‍ അഞ്ച് വൈകീട്ട് മൂന്ന്  മണിക്കകം ലഭ്യമാക്കണമെന്ന് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.  വിവരശേഖരണത്തിനായി ഒരു ഫോര്‍മാറ്റ് എല്ലാ സ്ഥാപനങ്ങളിലേക്കും അയച്ചിട്ടുണ്ട്.  ഫോര്‍മാറ്റ് …

koyilandy-news-live-employment

എംപ്ലോയ്മെന്റ് സീനിയോറിറ്റി പുനഃസ്ഥാപിക്കാം

കോഴിക്കോട് റീജ്യണല്‍ പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ്  എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളളവരില്‍ 1999 ജനുവരി ഒന്നു മുതല്‍2019 ഡിസംബര്‍ 31 വരെയുളള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് സീനിയോറിറ്റി പുനഃസ്ഥാപിക്കാന്‍ അവസരം.   ഉദ്യോഗാര്‍ത്ഥികള്‍ക്കും (രജിസ്ട്രേഷന്‍ ഐഡന്റിററി കാര്‍ഡില്‍ …

koyilandy-live-news

ഡമ്മി ബാലറ്റ് പേപ്പറും ബാലറ്റ് യൂണിറ്റുകളും ഉപയോഗിക്കാം

സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ കക്ഷികള്‍ക്കും വോട്ടര്‍മാരെ ബോധവത്കരിക്കുന്നതിന് ഡമ്മി ബാലറ്റ് പേപ്പറും ഡമ്മി ബാലറ്റ് യൂണിറ്റുകളും വ്യവസ്ഥകള്‍ പാലിച്ച് ഉപയോഗിക്കാം. ഡമ്മി ബാലറ്റ് പേപ്പറിന് വലിപ്പത്തിലും നിറത്തിലും അസ്സല്‍ ബാലറ്റ് പേപ്പറിനോട് സാമ്യമുണ്ടാകാന്‍ പാടില്ല. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയ്ക്ക് വെള്ളയും ജില്ലാ പഞ്ചായത്തുകള്‍ക്ക് …

koyilandy-news-live-employment

എംപ്ലോയ്മെന്റില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ എംപ്ലോയ്മെന്റില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് തൊഴിലിനും വിദ്യാഭ്യാസത്തിനും 10% സംവരണം നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതിനാല്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള നിയമനങ്ങളില്‍ ഈ ആനുകൂല്യം …

പ്രത്യേക പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ അപേക്ഷ ഫോം- വിതരണത്തിന് തയ്യാറായി

കോവിഡ് പോസിറ്റീവായവര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും വോട്ടു ചെയ്യാനുള്ള പ്രത്യേക പോസ്റ്റല്‍ ബാലറ്റ് പേപ്പറിനുള്ള അപേക്ഷ ഫോമുകള്‍ ജില്ലയില്‍ വിതരണത്തിന് തയ്യാറായി. കൊവിഡ് പശ്ചാത്തലത്തില്‍ പ്രത്യേകം തയ്യാറാക്കിയ ഫോറങ്ങളും കവറുകളും അച്ചടി പൂര്‍ത്തിയാക്കി കലക്ട്രേറ്റിലേറ്റിലെ മെറ്റീരിയല്‍ സെല്ലിലേക്ക് മാറ്റി.  പ്രത്യേക പോസ്റ്റല്‍ ബാലറ്റ് പേപ്പറിനുള്ള അപേക്ഷ, …

koyilandy-news-live-road-close

ഗതാഗത നിയന്ത്രണം

കോഴിക്കോട് ജില്ലയില്‍ ദേശീയപാത 66 ല്‍ പൂഴിത്തല മുതല്‍ കൈനാട്ടി വരെയുളള റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ഡിസംബര്‍ ഒന്ന്) മുതല്‍ പ്രവൃത്തി തീരുന്നതു വരെ ഇതുവഴിയുള്ള ഗതാഗതത്തിന്  നിയന്ത്രണം ഏർപ്പെടുത്തിയതായി  എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കടപ്പാട് : PRD