• കൊയിലാണ്ടി
  • April 25, 2024

കൊയിലാണ്ടി: കേന്ദ്രസര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ ഒരു മാസത്തോളമായി നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ മരണമടഞ്ഞ കര്‍ഷക സമരപോരാളികള്‍ക്ക് ആദരം അര്‍പ്പിച്ച് കൊയിലാണ്ടി കര്‍ഷകസംഘം. കൊയിലാണ്ടി ഏരിയാകമ്മിറ്റി സംഘടിപ്പിച്ച കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പരിപാടി.

ജില്ലാ സെക്രട്ടറി പി. വിശ്വന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ. ഷിജു അധ്യക്ഷത വഹിച്ചു. ഒ.ടി വിജയന്‍, സി.കെ സജീവന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചു.