• കൊയിലാണ്ടി
  • April 19, 2024
koyilandy-news-live-voting

കോഴിക്കോട്: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്കോഭട് ജില്ലകളില്‍ ഇന്ന് വിധിയെഴുതും.
കോവിഡ് മാനദണ്ഡങ്ങള്‍ പോലും ലംഘിച്ചുള്ള കൊട്ടിക്കക്കലാശത്തിനു പിന്നാലെയാണ്
ജില്ലകളില്‍ ഇന്ന്‌ പോളിങ് ആരംഭിക്കുന്ന്ത് .
നാല് ജില്ലകളിലായി 10,834 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്ന്ത്. 10,842 പോളിങ്ങ് ബൂത്തുകളില്‍ 1105 പ്രശ്‌നബാധിത ബൂത്തുകളായതിനാല്‍ വെബ്കാസ്റ്റിങ് ഏര്പ്പെ്ടുത്തിയിട്ടുണ്ട്. 354 തദ്ദേശസ്ഥാപനങ്ങളിലെ 6867 വാര്ഡുെകളിലായി 22,151 സ്ഥാനാര്‍ത്ഥികളാണ് മത്സരത്തിനിറങ്ങുന്നത്. 89,74,993 ആകെ വോട്ടര്മാ്രാണുളളത്.


രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ഇന്നലെ വൈകിട്ട് 3 മുതല്‍ വോട്ടെടുപ്പ് അവസാനിക്കുംവരെ സര്ട്ടിവഫൈഡ് ലിസ്റ്റില്‍ ഉള്പ്പെുടുന്ന കോവിഡ് ബാധിതര്ക്കും ക്വാറന്റീനിലുളളവര്ക്കുംസ ആരോഗ്യവകുപ്പിലെ ചുമതലപ്പെട്ട ഹെല്ത്ത് ഓഫീസര്‍ നല്കു്ന്ന സാക്ഷ്യപത്രം ഹാജരാക്കി പിപിഇ കിറ്റ് ധരിച്ച് 6 നകം നേരിട്ടെത്തി വോട്ടുചെയ്യാം. ക്യൂവിലുളള മറ്റെല്ലാവരും വോട്ടു ചെയ്തി പോയിട്ടാണ് ഇവര്ക്കു ളള പ്രവേശനം. പോളിങ് സ്റ്റേഷനുകളിലെ വോട്ടിങ് യന്ത്രങ്ങളുടെയും സാമഗ്രികളുടെയും വിതരണം ഇന്നലെ പൂര്ത്തി യായി.16 നാണ് വോട്ടെല്‍ നടക്കുന്നത്.

പുളിയഞ്ചേരിയില്‍ വോട്ട് ചെയ്യുന്ന M L A കെ.ദാസന്‍


ആദ്യ രണ്ടു ഘട്ടങ്ങളില്‍ പോളിങ് ശരാശരി 74.84 ശതമാനമായിരുന്നു. സമാനമായ പോളിംഗാണ് അവസാനഘട്ടത്തിലും പ്രതീക്ഷിക്കുന്നത്.