• കൊയിലാണ്ടി
  • March 29, 2024

കൊയിലാണ്ടി: പഴയ ബസ്സ് സ്റ്റാന്റിൽ സ്വകാര്യ പരസ്യ കമ്പനിയുടെ അനധികൃത നിർമ്മാണം മുന്‍സിപ്പാലിറ്റി പൊളിച്ചുമാറ്റി. കഴിഞ്ഞ ഒന്നര വർഷം മുമ്പ് പൊളിച്ച് മാറ്റാൻ നഗരസഭ ഉത്തരവിട്ട പഴയ സ്റ്റാന്റിലെ കോടതിയുടെ ഭാഗത്തെ ബസ്സ്‌സ്‌റ്റോപ്പിലാണ് വീണ്ടും വലിയ പരസ്യബോർഡ് വെക്കാൻ പാകത്തിൽ കൺസ്ട്രക്ഷൻ ആരംഭിച്ചത്. വടകര ആസ്ഥാനമായി പ്രവർത്തിക്കുന്ന വി.എൻ.ആർ. ഔട്ട് ഡോർമീഡിയ എന്ന പരസ്യ കമ്പനിയാണ് അനധികൃത നിർമ്മാണത്തിന് നേതൃത്വം നൽകിയത്. എഗ്രിമെന്റ് പ്രകാരം ഒന്നര വർഷം മുമ്പ് പൊളിച്ച് മാറ്റാൻ ഉത്തരവിട്ട ബസ്സ് സ്‌സ്റ്റോപ്പിലാണ് വീണ്ടും നിർമ്മാണം നടത്തിയത്. അതിനിടെ നഗരസഭയുടെ അനുമതി ഇല്ലാതെ ഇവർ മറ്റ് പരസ്യങ്ങൾ നൽകി വൻ ലാഭം ഉണ്ടാക്കുകയും ചെയ്തു.