• കൊയിലാണ്ടി
  • April 19, 2024

കൊയിലാണ്ടി: കോവിഡ് പ്രതിരോധ കുത്തിവെപ്പ് കേന്ദ്രങ്ങളിലൊന്നായ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു. കോഴിക്കോട് ജില്ലയിലെ 11 കേന്ദ്രങ്ങളിലാണ് കുത്തിവെച്ച് നടത്തിയത്. മൂന്ന് ഘട്ടങ്ങളായാണ് പ്രതിരോധ കുത്തിവെപ്പ് ക്രമീകരിച്ചത് ആദ്യഘട്ടത്തിൽ സ്വകാര്യ  ആശുപത്രി ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്കാണ് നൽകുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള 100 ആളുകളെ പ്രതിദിനം കുത്തിവെപ്പ് നടത്തുന്നുണ്ട്.താലൂക്ക് ആശുപത്രിയിൽ നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് കുത്തിവെപ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് കൗൺസിലർ അസീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു, സൂപ്രണ്ട് ഡോക്ടർ പ്രതിഭ. പി. സ്വാഗതവും, കോവിഡ 19 നോഡൽ ഓഫീസർ ഡോക്ടർ സന്ധ്യ കുറിപ്പ് ആശംസകളും നേർന്നു, ചടങ്ങിൽ ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ബാബു. സി.കെ. നന്ദി പറഞ്ഞു.