• കൊയിലാണ്ടി
  • April 19, 2024

കൊയിലാണ്ടി: സഹൃദയവേദി അരിക്കുളം സംഘടിപ്പിച്ച “എഴുത്തുകൂട്ടം” പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  എ. എം. സുഗതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നിടുമ്പൊയിൽ ബി. കെ. നായർ മെമ്മോറിയൽ യു.പി. സ്കൂൾ മാനേജരും അധ്യാത്മിക ചിന്തകനുമായ പൊയിലിൽ യു. കെ. ഗംഗാധരൻ മാസ്റ്റർ രചിച്ച ” നാം എങ്ങോട്ട് ” എന്ന ഗ്രന്ഥത്തിന്റെ പ്രകാശന കർമ്മം മദ്യവർജ്ജന സമിതി അഖിലേന്ത്യാ സെക്രട്ടറിയും ശാന്തി സേന സംസ്ഥാന ചെയർമാനുമായ ഇളയടത്ത് വേണുഗോപാൽ നിർവ്വഹിച്ചു.

തപസ്യ മുൻ സംസ്ഥാന സെക്രട്ടറി എം. ഹർഷൻ ആദ്യ കോപ്പി ഏറ്റുവാങ്ങി. പ്രൊഫ: എം.പി.ശ്രീധരൻ അധ്യക്ഷത വഹിച്ചു. നാഷനൽ യൂത്ത് പ്രമോഷൻ കൗൺസിൽ വൈസ് ചെയർമാൻ പി.അനിൽ, രാമചന്ദ്രൻ നീലാംബരി, ദിവാകരൻ മഠത്തിൽ, ദിനേശ് പള്ളിയ്ക്കൽ, അശോകൻ അരുണിമ, പി. സതീദേവി, ദേവനന്ദ, യു. കെ. രാഘവൻ നായർ, യു.കെ. ഗംഗാധരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.