• കൊയിലാണ്ടി
  • April 19, 2024

കൊയിലാണ്ടി : ഡെൽഹിയിൽ നടക്കുന്ന രാജ്യദ്രോഹികളുടെ വ്യാജകർഷക സമരത്തിനെതിരെ ഭാരതത്തിന് അനുകൂലമായി സംസാരിച്ചതിൻ്റെ പേരിൽ യൂത്ത് കോൺഗ്രസ് രാജ്യത്തിന്റെ അഭിമാനമായ  പി ടി ഉഷയ്ക്ക് “കാക്കി ട്രൗസർ” അയച്ചു കൊടുത്തത് ആഭാസത്തരമാണെന്നും യുവമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മിറ്റി.
 ബിജെപിയെയോ കേന്ദ്രസർക്കാരിനെയോ പിടി ഉഷ പിന്തുണച്ചിട്ടല്ല പകരം രാജ്യം ഒന്നായി നിലനിൽക്കണമെന്ന് മാത്രമാണ് അവർ പറഞ്ഞത്.രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തിൽ ഇടപെടാൻ മറ്റുള്ളവർ വരേണ്ടെന്നും, നാനാത്വത്തിൽ ഏകത്വമുള്ള ഇന്ത്യക്ക് അതിനുള്ള കഴിവുണ്ടെന്നുമാണ് പി.ടി ഉഷയുടെ വാക്കുകൾ. പക്ഷെ അതിൻ്റെ പേരിൽ അവർക്ക് കാക്കി ട്രൗസർ അയച്ചുകൊടുത്തു കൊണ്ട് സംഘ പരിവാറിൽ ഉൾപ്പെടുത്താൻ ശ്രമിക്കുമ്പോൾ ആർ.എസ്.എസ്. കാർക്ക് മാത്രമേ രാജ്യസ്നേഹമുള്ളൂ എന്നാണ് യൂത്ത് കോൺഗ്രസ്സുകാർ വ്യക്തമാക്കുന്നതെന്നും യുവമോർച്ച നിയോജക മണ്ഡലം പ്രസിഡൻ്റ് അഭിൻ അശോകൻ പ്രസ്താവനയിൽ പറഞ്ഞു.ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ, ജില്ലാ പ്രസിഡണ്ട്. അഡ്വ.വി.കെ.സജീവൻ, തുടങ്ങിയ വർപി .ടി .ഉഷയെ സന്ദർശിച്ച് ഐക്യദാർഡ്യം പ്രഖ്യാപിച്ചിരുന്നു.രാജ്യത്തിനെ അനുകൂലിച്ച് സംസാരിച്ചതിൻ്റെ  പേരിൽ ആർക്കും പിടി ഉഷയെ ഒറ്റപ്പെടുത്താനാവില്ലന്നും യുവമോർച്ചയും ബിജെപിയും ഒപ്പം മുഴുവൻ ദേശസ്നേഹികളും  അവരോടൊപ്പം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.