• കൊയിലാണ്ടി
  • April 26, 2024

കൊയിലാണ്ടി .കൊയിലാണ്ടി വെറ്ററിനറി ഹോസ്പിറ്റലിൻ്റെ കെട്ടിട സമുച്ചയം ഫിബ്രവരി 6 ന് വനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജു നിർവ്വഹിക്കും.കന്നുകുട്ടി പരിപാലനം, ആർ.പി. വിജിലൻസ് യൂണിറ്റ്, റീജിയണൽ അനിമൽ ഹസ്ബബൻ്ററി സെന്‍റര്‍ തുടങ്ങിയവയുടെ ജില്ലാതലഓഫീസുകൾ ഇവിടെയായിരിക്കും പ്രവർത്തിക്കുക. രാവിലെ 10- 30 ന് നടക്കുന്ന ചടങ്ങിൽ കെ.ദാസൻ എം.എൽ.എ.അദ്ധ്യക്ഷനായിരിക്കും. നഗരസഭാ ചെയർമാൻ സുധ കിഴക്കെപ്പാട്ട് മുഖ്യാതിഥിയായിരിക്കും. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.കെ.എം.ദിലീപ് മുഖ്യ പ്രഭാഷണം നടത്തും. കർഷകർക്ക് കുടുതൽ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനായാണ് ഓഫീസ് സമുച്ചയം നിർമ്മിച്ചിരിക്കുന്നത്. 2018ൽ വകുപ്പ് മന്ത്രി തന്നെയാണ് തറക്കല്ലിട്ടത്.