• കൊയിലാണ്ടി
  • April 18, 2024

ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്തെ വൈദ്യുതി വിതരണം തടസ്സരഹിതമാക്കാൻ പവർ ബ്രിഗേഡും റിസർവ്‌ ടീമുമായി കെഎസ്‌ഇബി. അടിയന്തര സാഹചര്യങ്ങളിലെ സേവനത്തിനാണ്‌ ഈ സംവിധാനം.

അനുസ്യൂതം വൈദ്യുതി ഉറപ്പാക്കാൻ നിലവിലുള്ള ജീവനക്കാരെ ഉൾപ്പെടുത്തിയാണ്‌ റിസർവ്‌ ടീം രൂപീകരിക്കുന്നത്‌. അംഗങ്ങൾ ഓഫീസ്‌ ഹെഡ്‌ക്വാർട്ടേഴ്‌സിൽ തുടരും. ഓഫീസ്‌ മേധാവിക്കാണ്‌ ടീം തയ്യാറാക്കേണ്ടതിന്റെയും വിന്യസിക്കേണ്ടതിന്റെയും ചുമതല.

സേവനം ആവശ്യമായ സന്ദർഭങ്ങളിൽ ഡിവിഷൻ എക്‌സിക്യൂട്ടീവ്‌ വാട്സ്ആപ്പ് വഴി ജില്ലാതല ഇൻസിഡന്റ്‌ കമാൻഡറെ അറിയിക്കും. പവർ ബ്രിഗേഡ്‌ അംഗങ്ങളെ അനുയോജ്യമായ ഓഫീസുകളിൽ കമാൻഡർ നിയോഗിക്കും. ജീവനക്കാർ, കരാർ തൊഴിലാളികൾ, 65 വയസ്സ്‌ കഴിയാത്ത വിരമിച്ച ജീവനക്കാർ എന്നിവരടങ്ങുന്നതാണിത്‌. പവർ ബ്രിഗേഡിലുള്ള വിരമിച്ചവർക്ക്‌ പ്രതിദിനം 750 രൂപ ഓണറേറിയം നൽകും.

കോവിഡിന്റെ ഒന്നാംഘട്ടത്തിലും പവർബ്രിഗേഡ്‌ രൂപീകരിച്ചിരുന്നു. വൈദ്യുതി ഉറപ്പാക്കാനും ഓഫീസ്‌ പ്രവർത്തനങ്ങൾ സുഗമമാക്കാനും ആവശ്യമായ മറ്റുക്രമീകരണങ്ങൾ ഇതിനകം കെഎസ്‌ഇബി നടപ്പാക്കിയിട്ടുണ്ട്‌.