• കൊയിലാണ്ടി
  • March 28, 2024

കൊയിലാണ്ടി: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തിയതിന് ‘ഇടത് ജനാധിപത്യ മുന്നണി നേതാക്കൾക്കെതിരെ കൊയിലാണ്ടി പോലീസ്സ് കേസ്സെടുത്തു. ഇടത് സ്ഥാനാർത്ഥി കാനത്തിൽ ജമീലയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനാണ് കൊയിലാണ്ടി സ്റ്റേഡിയത്തിലെ പൊതു സ്ഥലത്ത് നടത്തിയത്, അനുമതി ചോദിച്ചിരുന്നെങ്കിലും പോലീസ് ‘അനുമതി നൽകിയിരുന്നില്ല.’ മന്ത്രി ടി.പി.രാമകൃഷ്ണനാണ് ഉൽഘാടനം ചെയ്തത്. എം.എൽ.എ. കെ.ദാസൻ, പി.വിശ്വൻ, സ്ഥാനാർത്ഥി കാനത്തിൽ ജമീല, പി.ശങ്കരൻ തുടങ്ങിയവരാണ് യോഗത്തിൽ സംസാരിച്ചത്. ജില്ലാ കലക്ടർ, സ്റ്റേഡിയം ഗ്രൗണ്ടിൽ ആണ് കൺവെൻഷനുകൾ നടത്താൻ അനുമതി നൽകിയിരുന്നത്.. കൂടാതെ ഇപ്പോൾ കൺവെൻഷൻ നടത്തിയ സ്ഥലം സ്റ്റേ ഓർഡർ നിലനിൽക്കുന്നുണ്ട്. നേരത്തെ നിരവധി പൊതുയോഗങ്ങൾ നടത്തുന്നത് സ്റ്റേഡിയത്തിലെ വ്യാപാരികൾക്ക് ബുദ്ധിമുട്ടായതിനെ തുടർന്നാണ് വ്യാപാരികൾ കോടതിയെ സമീപിച്ച് സ്റ്റേ ഓർഡർ വാങ്ങുകയായിരുന്നു. ഉത്തരവിൻ്റെ കോപ്പി സ്പോർട്സ് കൗൺസിൽ, ജില്ലാ കലക്ടർ, പോലീസ് മേധാവി, താലൂക്ക് തഹസിൽദാർ തുടങ്ങിയവർക്ക് ഉത്തരവിൻ്റെ കോപ്പി കോടതി അയച്ചുകൊടുത്തിരുന്നു. അനുമതിയില്ലാതെ കൺവെൻഷൻ നടത്തിയത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. എന്നാൽ പ്രധാന നേതാക്കൾക്കെതിരെ കേസെടുത്തില്ലെന്നാണ് അറിയാൻ കഴിയുന്നത്.