• കൊയിലാണ്ടി
  • April 19, 2024

കൊയിലാണ്ടി: താലൂക്കാസ്പത്രിയിൽ പ്രവർത്തിക്കുന്ന ജ്യോതിസ് ലാബിന് നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻറ് കാലിബറേഷൻ ലാബോറട്ടറീസ് അംഗീകാരം ലഭിച്ചു. സംസ്ഥാനത്ത് നിന്ന് തിരഞ്ഞെടുത്ത ആറ് ടെസ്റ്റിങ് സെൻ്ററുകളിലൊന്നാണിത്. എച്ച്.ഐ.വി. രോഗം നിർണയിക്കുന്നതിനും കൗൺസിലിങ് നടത്തുന്നതിനുമായി കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിലാണ് ലാബ് പ്രവർത്തിക്കുന്നത്.