• കൊയിലാണ്ടി
  • April 19, 2024
koyilandy-news-live-school

കോവിഡ് ആശങ്കകൾക്കിടയിലും സംസ്ഥാനത്തു വിദ്യാലയങ്ങൾ തുറന്നു. പൊതു പരീക്ഷകൾ ഉള്ള 10, 12 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് മാത്രമാണ് അധ്യയനം പുനരാരംഭിച്ചത്. കര്‍ശന കോവിഡ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ശരീര ഊഷ്മാവ് പരിശോധിച്ചാവും കുട്ടികളെ സ്കൂളിനകത്തേക്കു പ്രവേശിപ്പിക്കുക. പ്രാക്ടിക്കൽ ക്ലാസ്സു്കളും റിവിഷനും പൂർത്തിയാക്കുകയാണ് ലക്‌ഷ്യം.

സ്കൂളുകളിൽ ബോധവൽക്കരണ പോസ്റ്ററുകൾ പതിച്ചിട്ടുണ്ടാവും. ഹാൻഡ്‌വാഷ്, സാനിറ്റൈസർ എന്നിവ ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ വൃത്തിയാക്കാനും നിർദ്ദേശമുണ്ട്.