• കൊയിലാണ്ടി
  • April 18, 2024

കൊയിലാണ്ടി: കുറുവങ്ങാട് ശക്തി തിയറ്റേഴ്സ് സ്ഥാപക അംഗവും നാടക പ്രവർത്തകനുമായിരുന്ന ഇ.കെ. പത്മനാഭൻ മാസ്റ്ററുടെ ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ശക്തി പബ്ലിക്ക് ലൈബ്രറിയും – തിയറ്റേഴ്സും ചേർന്ന് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം പാഠഭേദം എഡിറ്റർ വിജയരാഘവൻ ചേലിയ ഉദ്ഘാടനം ചെയ്തു. ലൈബ്രറിയുടെ സെക്രട്ടറി എൻ.കെ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ സിനിമ – സാംസ്കാരിക പ്രവർത്തകനായ എൻ. ഇ. ഹരികുമാർ, രവീന്ദ്രൻ പാമ്പിരിക്കുന്ന്, കെ. സുകുമാരൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ശക്തി തിയറ്റേഴ്സ് സെക്രട്ടറി എൻ.കെ. മുരളി സ്വാഗതവും പ്രസിഡൻ്റ് ഇ.കെ. പ്രജേഷ് നന്ദിയും പറഞ്ഞു.