• കൊയിലാണ്ടി
  • March 29, 2024

കൊയിലാണ്ടി: അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 224 (എസ്) വാര്‍ഷിക കണ്‍വന്‍ഷനും അവാര്‍ഡ് വിതരണവും  ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ചെയര്‍മാന്‍ കെ.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. മികച്ച ക്ലബ്ബുകള്‍ക്കുള്ള അവാര്‍ഡ് വിതരണം ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുരേഷ് ബാബു നിര്‍വ്വഹിച്ചു. വി.പി.സുകമാരന്‍, റിനില്‍ മനോഹര്‍, അരുണ്‍മണമല്‍, ബാബുരാജ് ചിത്രാലയം, ജി.പ്രവീണ്‍ കുമാര്‍, വര്‍ണ ഷെനിത്ത്‌രാജ് തുടങ്ങിയവര്‍ സംസാരിച്ചു.