• കൊയിലാണ്ടി
  • March 29, 2024

കൊയിലാണ്ടി:നൈർമല്ല്യ ഭാവങ്ങൾ പ്രതിഫലിപ്പിക്കുന്ന കുട്ടികളുടെ അന്താരാഷ്ട്ര ഓൺലൈൻ ചിത്ര പ്രദർശനം ആരംഭിച്ചു. കോവിഡിൻ്റെ അടച്ചിടൽ കാലത്ത് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികൾ അനുഭവിക്കുന്ന പ്രയാസങ്ങളുടെ നേർ ചിത്രങ്ങൾ ആവിഷ്കരിക്കാൻ അവസരം നൽകുകയായിരുന്നു “റിഫ്ലക്ഷൻസ് ” എന്ന് പേരിട്ടിരിക്കുന്ന ചിത്രപ്രദർശനത്തിലൂടെ സംഘാടകർ.ചിത്രകൂടം പെയിൻ്റിംഗ് കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ചിത്രപ്രദർശനം കവിയും ചിത്രകാരനുമായ യു.കെ.രാഘവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചിത്രകൂടം മേധാവിയും പ്രദർശനത്തിൻ്റെ ക്യൂറേറ്ററുമായ സായ് പ്രസാദ് സ്വാഗതം പറഞ്ഞു. എൻ.കെ.മുരളി ആശംസകളർപ്പിച്ചു സംസാരിച്ചു.ബാല്യകാല ചിത്രകലക്ക് പുതിയ ഭാവുകങ്ങൾ നൽകുന്ന താൽപതിലധികം ചിത്രങ്ങളാണ് വിവിധ രാജ്യങ്ങളിലെ കുട്ടികളുടേതായി പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്ക് പുറമെ ഈ അടുത്ത കാലത്ത് സ്വതന്ത്രരാജ്യമായി തീർന്ന കൊസോവൊ പോലുള്ള രാജ്യങ്ങളിലെ കുട്ടികളും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. 2021 ഫെബ്രുവരി 7 മുതൽ മാർച്ച് 30 വരെ ചിത്ര-വീഡിയോ ഫോർമാറ്റുകളിലായി ഫെയ്സ് ബുക്ക്, യൂ- ട്യൂബ് എന്നീ ഓൺലൈ മീഡിയകളിലായി പ്രദർശനം കാണാവുന്നതാണ്.