• കൊയിലാണ്ടി
  • April 25, 2024

Health

ATM Homoeo Store Opp. Central Park Hotel Address Shop No 2,Sai Tirumala Towers,Hyderguda,Hyderabad – 500029Telangana. Telephone: 888676377840 66338778

Education

Harsh Technology MObile phone tech institute Address H. No. 212, Road No. 5,Jakarta Nagar East,Safilguda,Hyderabad – 500047Telangana. Business timings Sunday12:00 AM – 12:00 PMOpen 24 Hours Monday12:00 AM – 12:00 PMOpen …

Hotel and Beverages

Address H. No. 212, Road No. 5,Jakarta Nagar East,Safilguda,Hyderabad – 500047Telangana. Business timings Sunday12:00 AM – 12:00 PMOpen 24 Hours Monday12:00 AM – 12:00 PMOpen 24 Hours Tuesday12:00 AM – 12:00 …

Automotive

KL Registration,Model: 2016,2017 Registration,First Ownership,Fancy Number : 4455,Well Maintained,Company Service,Loan Available.ADDITIONAL VEHICLE INFORMATION:ABS: YesAdjustable Steering: YesNumber of Airbags: 6 airbagsAlloy Wheels: YesAnti Theft Device: YesAux Compatibility: YesBluetooth: YesColor: WhiteCruise Control: YesLock …

VACANCY

Teachers Language Teachers: French, English, Hindi Subject Teachers : Chemistry, Physics, Biology, Mathematics, ICT, Social Studies Qualification Graduate / Post-graduate with B.Ed / M.Ed Must have excellent command over the English …

ഭാരതീയ മത്സ്യ പ്രവർത്തക സംഘം ധർണ്ണ നടത്തി

കൊയിലാണ്ടി: ഭാരതീയ മത്സ്യ പ്രവർത്തക സംഘം നേതൃത്വത്തിൽ ധർണ്ണ നടത്തി. തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷമായ ഭാഗങ്ങളിൽ കടൽഭിത്തി ശക്തമാക്കണമെന്നും, നിശ്ചിത സ്ഥലങ്ങളിൽ പുലിമുട്ടുകൾ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടും. മത്സ്യതൊഴിലാളി സമാശ്വാസ പദ്ധതിയിലെ തുക വിതരണം ചെയ്യണമെന്നും, ഡീസലിനും, മണ്ണെണ്ണയ്ക്കുംക്കും, മറ്റ് സംസ്ഥാനങ്ങൾ നൽകുന്നത് …

പി ടി ഉഷക്ക് എബിവിപിയുടെ ആദരവ്

കൊയിലാണ്ടി: നിയുക്ത രാജ്യസഭാ എം.പി – ഇന്ത്യയുടെ അഭിമാനമായ പി ടി ഉഷക്ക് എബിവിപി വിദ്യാർത്ഥികൾ കൊയിലാണ്ടി നഗർ സമിതിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ജില്ലാ സമിതി അംഗം പ്രണവ് കീഴരിയൂരിന്റെ നേതൃത്വത്തിൽ എബിവിപി കൊയിലാണ്ടി നഗർ സമിതി പൊന്നാട അണിയിച്ച് ആദരിച്ചു. നഗർ പ്രസിഡണ്ട് …

പെരുവട്ടൂരിൽ കലിയൻ ദിനാഘോഷം

കൊയിലാണ്ടി: പെരുവട്ടൂരിൽ കലിയൻ ദിനാഘോഷം സംഘടിപ്പിച്ചു. കള്ള കര്‍ക്കിടകം കലിതുള്ളുന്ന കാലവര്‍ഷം, വയ്യായ്കകള്‍ ഇല്ലായ്മകള്‍, കടുത്ത രോഗങ്ങള്‍ എല്ലാം കൊണ്ടും കര്‍ക്കിടകം ആളുകള്‍ക്കിഷ്ടമില്ലാത്ത മാസമാണ് കര്‍ക്കടകത്തിലെ കഷ്ടപ്പാടും ബുദ്ധിമുട്ടും ഒഴിവാക്കാനും വീട്ടില്‍ ഐശ്വര്യവും സമൃദ്ധിയും പുലരാനുമായി ഒട്ടേറെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നടത്താറുണ്ട്. മിഥുനത്തിലെ …

”അണിചേരാം സ്ത്രീ പക്ഷ നവകേരളത്തിനായ്” കെ.എസ്.ടി.എ വനിതാ ദിനം ആചരിച്ചു

കൊയിലാണ്ടി: അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് കെ.എസ്.ടി.എ കൊയിലാണ്ടി വനിത വേദിയുടെ നേതൃത്വത്തിൽ വനിതാ ദിനം ആചരിച്ചു. അണിചേരാം സ്ത്രീ പക്ഷ നവകേരളത്തിനായ് എന്ന പരിപാടി കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി എ സംസ്ഥാന സമിതി അംഗം കെ. …

ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ കൊയിലാണ്ടി പൗരാവലി അനുശോചിച്ചു

കൊയിലാണ്ടി : മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടും കേരളത്തിൽ മതേതര ജനാധിപത്യം കാത്തു സൂക്ഷിക്കുന്നതിനു നേതൃത്വം നൽകുകയും ചെയ്ത പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ കൊയിലാണ്ടിയിലെ പൗരാവലി അനുശോചിച്ചു. അതുശോചന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷയായി. മുസ്ലിം …

കൃഷി കൂട്ടായ്മയുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി

കൊയിലാണ്ടി : നഗരസഭ 32-ാം വാർഡിൽ കൃഷി കൂട്ടായ്മയുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി. ഫ്ലൈഔവറിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ ഒരേക്കറോളം വരുന്ന സ്ഥലത്താണ് പ്രദേശവാസികളുടെ കൃഷി കൂട്ടായ്മയുടെ നേതൃതത്തിൽ ജൈവിക രീതിയിലുള്ള പച്ചക്കറി കൃഷി ആരംഭിച്ചത്. കൂട്ടായ്മയിലെ മുതിര്‍ന്ന അംഗം സി. കെ. ജയദേവന്‍ …

തിരുവങ്ങൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം

കൊയിലാണ്ടി: തിരുവങ്ങൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം.16 പവനും 20000 രൂപയും കളവു പോയി. തിരുവങ്ങൂർ പരത്തോട്ടത്തിൽ ഷർഷാദിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ശനിയാഴ്ച രാവിലെ കുടുംബ സമേതം കാസർഗോഡ് ബന്ധു വീട്ടിൽ പോയി ഞായറാഴ്ച രാത്രിയാണ് തിരിച്ചെത്തിയത്. ഇന്ന് രാവിലെ നോക്കുമ്പോഴാണ് വീടിൻ്റെ …

“എല്ലാവരും കൃഷിയിലേക്ക് “എന്ന സന്ദേശമുയർത്തിപ്പിടിച്ച് കോഴിക്കോട് ജില്ലാ നടീൽ ഉത്സവം : കീഴരിയൂരിൽ

കൊയിലാണ്ടി: എല്ലാവരും കൃഷിയിലേക്ക് എന്ന സന്ദേശമുയർത്തിപ്പിടിച്ച് കോഴിക്കോട് ജില്ലാ നടീൽ ഉത്സവം കൊയിലാണ്ടി ഏരിയയിൽ കീഴരിയൂരിൽ നടന്നു. സിപിഐ എം നേതൃത്വത്തിൽ നടക്കുന്ന സംയോജിത കൃഷിയുടെ ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി. വിഷുവിന് വിഷരഹിത പച്ചക്കറി എന്നത് പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിടുന്നു. കർഷകർ ,കർഷക …

സമൂഹ അടുക്കള ആരംഭിച്ചു

കൊയിലാണ്ടി: കോവിഡ് മൂന്നാം തരംഗം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കൊയിലാണ്ടിയില്‍ സമൂഹ അടുക്കളയ്ക്ക് തുടക്കമിട്ട് ഡി.വൈ.എഫ്.ഐ. വിവിധ കേന്ദ്രങ്ങളില്‍ നിന്നും പാചകം ചെയ്തു കൊണ്ടുവരുന്ന ഭക്ഷണങ്ങള്‍ കൊയിലാണ്ടി ബസ്റ്റാന്റ് പരിസരത്തുവെച്ചാണ് വിതരണം ചെയ്യുകയെന്ന് ഡി.വൈ.എഫ്.ഐ നേതാക്കൾ അറിയിച്ചു. എല്ലാ ദിവസവും ഭക്ഷണ വിതരണം ഉണ്ടാകും. …

ദാമു കാഞ്ഞിലശ്ശേരി സ്മാരക നാടക പുരസ്കാരം വേണു കുനിയിലിന്.

കൊയിലാണ്ടി: പ്രശസ്ത നാടക പ്രവർത്തകനും സംഘാടകനുമായിരുന്ന ദാമു കാഞ്ഞിലശ്ശേരിയുടെ സ്മരണാർത്ഥം പൂക്കാട് കലാലയം ഏർപ്പെടുത്തിയ നാടക പുരസ്കാരത്തിന് ഇത്തവണ വേണുകുനിയിലിനെ തെരഞ്ഞെടുത്തു. നാടക പിന്നണി പ്രവർത്തകൻ, സംഘാടകൻ, നടൻ എന്നീ നിലകളിൽ നാടക രംഗത്തെ നാലുപതിറ്റാണ്ടിലേറെക്കാലത്തെ  സംഭാവനകൾ പരിഗണിച്ചാണ് പുരസ്ക്കാരം. പൂക്കാട് കലാലയത്തിൻ്റെയും മറ്റ് ഗ്രാമീണ …

അകലാപ്പുഴയില്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായി ശിക്കാരി ബോട്ടുകളും

ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറിയ അകലാപ്പുഴയില്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായി ശിക്കാരി ബോട്ടുകളും എത്തിതുടങ്ങി. പത്തു പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ശിക്കാരി ബോട്ടിന്‍റെ ജലയാത്ര കഴിഞ്ഞ ദിവസം ആരംഭിച്ചു. പുറക്കാട് ഗോവിന്ദന്‍ക്കെട്ട് ബോട്ടിങ് കേന്ദ്രത്തില്‍ നിന്നാണ് യാത്രകള്‍‍ തുടങ്ങുക. 60 പേര്‍്ക്ക് സഞ്ചരിക്കാന്‍ …

കുമാരൻ (70)

കൊയിലാണ്ടി: കൊല്ലം വണ്ണാത്തി കണ്ടിയിൽ താമസിക്കും തണ്ണിമുഖത്ത് കുമാരൻ (70) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ : വിദ്യ, സൂര്യ, ശരൺ. സഹോദരങ്ങൾ. മരുമക്കൾ: വിവേക് (വണ്ടൂർ), ജിതേഷ് (തലശ്ശേരി) സഹോദരങ്ങൾ: വനജ, ചന്ദ്രൻ.

റെയിൽവെ അടിപ്പാതിയലേക്ക് ചരക്ക് ലോറി ഇടിച്ച് കയറി

കൊയിലാണ്ടി: റെയിൽവെ അണ്ടർ പാത്തിലേക്ക് ലോറി ഇടിച്ചു കയറി വൻ അപകടം ഒഴിവായി. ഇന്നു രാവിലെ ആറ് മണിയോടെയാണ് സംഭവം. ബാലുശ്ശേരി ഭാഗത്തു നിന്നും സിമൻ്റുമായെത്തിയ  ലോറിയാണ് അണ്ടർ പാത്തിലേക്ക് ഇടിച്ചു കയറിയത്. ദിശമാറി പോകുന്നത് കണ്ട് നാട്ടുകാർ ഒച്ച വെച്ചപ്പോഴാണ് ലോറി …

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന ചിത്രം “രണ്ട് ” ഫെബ്രുവരി 4 ന് ആമസോണ്‍ പ്രൈമിൽ

ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍ നിര്‍മ്മിച്ച്‌ സുജിത് ലാല്‍ സംവിധാനം ചെയ്ത “രണ്ട് ” ഫെബ്രുവരി 4 ന് ആമസോണ്‍ പ്രൈമിലെത്തുന്നു.ബിനുലാല്‍ ഉണ്ണി രചന നിര്‍വ്വഹിച്ച്‌ വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന ചിത്രം, മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തെ കളിയാക്കുന്നതോടൊപ്പം ആശയങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും നേരെയുള്ള …

കോഴിക്കോട് മയക്കുമരുന്ന് വില്‍പന നടത്തിയ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കോഴിക്കോട് : മാങ്കാവില്‍ വ്യാപാര സ്ഥാപനത്തില്‍ മയക്കുമരുന്ന് വില്‍പന നടത്തിയ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. പീപിള്‍സ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന പേപ്പര്‍ ഗ്ലാസ്,പ്ലേറ്റ് മൊത്തവ്യാപാര സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ നിഹാല്‍, അജയ് കുമാര്‍ എന്നിവരാണ് പിടിയിലായത്. പ്രതികളില്‍ നിന്ന് 2 ലക്ഷത്തിലധികം വിലവരുന്ന മാരക …

മൂരാട് പുതിയ പാലം: നിർമ്മാണ പ്രവൃത്തി പുരോഗമിക്കുന്നു

കൊയിലാണ്ടി: ദേശീയ പാതയിൽ മൂരാട് പുതിയ പാലം നിർമിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. പഴയ പാലത്തിന് തൊട്ടടുത്ത് കിഴക്ക് ഭാഗത്തായിട്ടാണ് 34 മീറ്റർ വീതിയിൽ പുതിയ പാലം നിർമിക്കുന്നത്. ദേശീയപാത ആറ് വരിയിൽ വികസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ പാലത്തിൻ്റെ നിർമാണം. മൂരാട് പാലവും പാലോളിപ്പാലവും …

കാർഷിക വിപണന കേന്ദ്രം ആരംഭിച്ചു

കൊയിലാണ്ടി: നഗരസഭ കൃഷിശ്രീ കാർഷിക സംഘം കാർഷിക വിപണന കേന്ദ്രം ഉദ്ഘാടനം എം.എൽ.എ കാനത്തിൽ ജമീല നിർവ്വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ.പി. സുധ അധ്യക്ഷത വഹിച്ചു. ആദ്യ വിൽപ്പന വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ നിർവ്വഹിച്ചു. ചടങ്ങിൽ കൃഷി ഓഫീസർ ശുഭ …

ഗാന്ധി സ്മൃതി സദസ് സംഘടിപ്പിച്ചു

അരിക്കുളം : രാഷ്ട്ര പിതാവിന്റെ 75ാം രക്തസാക്ഷി ദിനത്തിൽ അരിക്കുളം സി.യു.സി. കോ-ഓഡിനേഷന്റെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി സദസ് സംഘടിപ്പിച്ചു. ടി.എം. പ്രതാപചന്ദ്രന്റെ അധ്യക്ഷതയിൽ ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി സെക്രട്ടറി പി. കുട്ടികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡണ്ട് ടി.എം.സുകുമാരൻ, …

കൊയിലാണ്ടി നഗരസഭയില്‍: പ്രതിപക്ഷം ബഹളം

കൊയിലാണ്ടി: നഗരസഭക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചാണ് യു.ഡി.എഫ് അംഗങ്ങൾ ബഹളംവെച്ച് സഭയില്‍നിന്നും ഇറങ്ങിപ്പോയി. സർക്കാരിന്റെ കോവിഡ് മാനദണ്ഡ പ്രകാരം 50 പേർക്ക് യോഗങ്ങളിൽ പങ്കെടുക്കാം എന്നിരിക്കെ നഗരസഭ കൗൺസിൽ യോഗം ഓൺലൈനിൽ ആക്കാനുള്ള തീരുമാനം ചോദ്യങ്ങളിൽ നിന്ന് ഓളിച്ചോടനാണെന്ന് പ്രതിപക്ഷ നേതാക്കൾ. ഒരു …

കൊയിലാണ്ടി ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്ലസ് വൺ സയൻസ് ബാച്ച് അനുവദിച്ചു

കൊയിലാണ്ടി ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്ലസ് വൺ സയൻസ് ബാച്ച് അനുവദിച്ച് സർക്കാർ ഉത്തരവിട്ടു. കൊയിലാണ്ടി എ.എൽ.എ. കാനത്തിൽ ജമീല നടത്തിയ ഇടപെടലിന്റെ ഭാഗമായാണ് 2022-23 വർഷത്തേക്ക് പുതിയ താൽക്കാലിക ബാച്ചിന് അനുമതി നൽകി സർക്കാർ ഉത്തരവിറക്കിയത്. മേപ്പയ്യൂർ ഗവ. …

ATM കൗണ്ടറിലെ ക്യാഷ് ട്രേയിൽ പണം കണ്ടെത്തി

കൊയിലാണ്ടി: കനറാ ബാങ്കിലെ ATM കൗണ്ടറിലെ ക്യാഷ് ട്രേയിൽ നിന്ന് 9000 രൂപ കണ്ടെത്തി. ഇന്ന് രാവിലെയാണ് കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്തുള്ള പി. എം. ആർ. ബിൽഡിംഗിൽ പ്രവർത്തിക്കുന്ന കനറാ ബാങ്കിന്റെ ATM കൗണ്ടറിൽ നിന്ന് സെക്യൂരിറ്റി ജീവനക്കാരന് പണം …

ഇനി ഏകോപിത നവകേരളം കര്‍മപദ്ധതി: 4 മിഷന്‍ ഒന്നായി

തിരുവനന്തപുരം: നിലവിലുള്ള നാലു മിഷനുകളായ ലൈഫ്, ആര്ദ്രം, ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവയും റീബില്ഡ് കേരള ഇനിഷ്യേറ്റീവും ഉൾപ്പെടുത്തി ഏകോപിത നവകേരളം കര്മ്മപദ്ധതി 2 രൂപീകരിക്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന ആശയം ഏതാണ്ട് പൂര്ത്തീകരിച്ചതിനാലും ഇനി ഗുണമേന്മാ …

ടിപിആര്‍ 19.55% കൊയിലാണ്ടി ഡി കാറ്റഗറിയിൽ തുടരും

കൊയിലാണ്ടിയിൽ ടി.പി.ആർ വീണ്ടും കൂടി 19.5.5 ശതമാനമായാണ് ഉയർന്നത്. ഇതോടെ നഗരസഭ ” ഡി ” കാറ്റഗറിയിൽ തുടരും. ഒരാഴ്ചത്തെ അവലോകന കണക്കിൽ 18.1 ശതമാനമാണ് ടി.പി.ആർ. ഇതോടെ രോഗം കൂടിയ 3 വാർഡുകൾ കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിച്ചു. മറ്റൊരു വാർഡ് മൈക്രോ …

സംസ്ഥാനത്തിന് 9,72,590 ഡോസ് വാക്‌സിന്‍ കൂടി ലഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തിന് 9,72,590 ഡോസ് വാക്‌സിന്‍ കൂടി ലഭിച്ചു. 8,97,870 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 74,720 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. എറണാകുളത്ത് 5 ലക്ഷം കോവീഷീല്‍ഡ് വാക്‌സിന്‍ സന്ധ്യയോടെ എത്തിയിട്ടുണ്ട്. ഇതുകൂടാതെ എറണാകുളത്ത് 1,72,380 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും കോഴിക്കോട് 77,220 ഡോസ് …

കിണറ്റിൽ വീണ യുവതിയെ രക്ഷിച്ച യുവാവിനെ പോലീസ് ആദരിച്ചു

കൊയിലാണ്ടി :   കിണറിൽ വീണ യുവതിയെ രക്ഷപ്പെടുത്തിയ യുവാവിന് കൊയിലാണ്ടി പോലീസിൻ്റെ ആദരം. കഴിഞ്ഞ ദിവസം  ഉച്ചയോടെ സ്വന്തം വീട്ടുകിണറ്റിൽ വീണ ഭർതൃമതിയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിയെയാണ് കുറുവങ്ങാട് കുന്നപ്പാണ്ടി താഴെ കുനിയിൽ ഹരിദാസൻ്റെയും റീനയുടെയും മകനായ ഹരികൃഷ്ണൻ അതിസാഹസികമായി …

കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റിന് ജംങ്ഷനിൽ ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രകൻ മരിച്ചു

കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റിന് ജംങ്ഷനിൽ ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രകൻ മരിച്ചു. ചേമഞ്ചേരി തിരുവങ്ങൂർ വെറ്റിലപ്പാറ റഷീജ് കോട്ടേജില്‍ മൊയ്തീൻ കുട്ടിയുടെ മകന്‍ സ്വദേശി അബ്ദുൾ മനാഫ് മരിച്ചത്. അൽപ്പം മുമ്പാണ് സംഭവം ബുള്ളറ്റിൽ യാത്ര ചെയ്യുകയായിരുന്ന യുവാവ് ബസ്സ്സ്റ്റാൻ്റിന് മുൻവശം കോഴിക്കോട് ഭാഗത്തേക്ക് …

കൂത്തം വള്ളി തോട് ശുചീകരിച്ചു.

കൊയിലാണ്ടി: ബി.ജെ.പി.  ബൂത്ത്(കൊല്ലം ബീച്ച്) കമ്മറ്റിയുടെ  നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായും മഴക്കാലപൂർവ്വ ശുചീകരണ യജ്ഞത്തിൻ്റെ യുംഭാഗമായി. കൂത്തം വള്ളി തോട് ശുചീകരിച്ചു.മാലിന്യം നിറഞ്ഞ് ദുർഗന്ധം പത്തുകയും പരിസരവാസികൾക്ക് ജലജന്യരോഗങ്ങൾ പകരുമെന്ന സാധ്യത കണക്കിലെടുത്താണ് ശുചീകരണം നടത്തിയത്.ബി.ജെ.പി. മണ്ഡലം കമ്മിറ്റി ജന:സിക്ര: …

ജെ.സി.ഐ കൊയിലാണ്ടി ട്രെയിനിങ് ക്ലബ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ജെ.സി.ഐ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ച ട്രെയിനിങ് ക്ലബ്  കൊയിലാണ്ടി എം.എൽ.എ ശ്രീമതി കാനത്തിൽ ജമീല നിർവഹിച്ചു. ജെ സി ഐ യുടെ മികച്ച ട്രെയിനർ മാരുടെ സേവനം സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ആരംഭിച്ചിട്ടുള്ളത് . ചടങ്ങിന് ജെ.സി.ഐ കൊയിലാണ്ടി …

മഴക്കാലപൂർവ്വ ശുചീകരണം

കൊയിലാണ്ടി: നഗരസഭയിലെ 41-ാം വാർഡി മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.വാർഡ് കൗൺസിലർ സിന്ധു സുരേഷ് ഉദ്ഘാടനം ചെയ്തു.വാർഡിലെ ചെറിയ തോട് ആദ്യഘട്ടത്തിൽ ശുചീകരിച്ചു. .തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.

കെ.പി.കൃഷ്ണൻ

കൊയിലാണ്ടി: ചേലോട്ട് താഴെ താമസിക്കും കൊണ്ടം വള്ളി കെ.പി.കൃഷ്ണൻ 78. നിര്യാതനായി .ഭാര്യ’ പരേതയായ ശാന്ത.മക്കൾ .. സുരേഷ്, സുനിത, മറു മരുമക്കൾ.കെ.ജയരാജൻ, സീമ, സഹോദരങ്ങൾ.ഭാസ് കരൻ, മാധവി, സരോജിനി, പരേതരായ ചെറിയമ്മ, കുമാരൻ, ദാമോദരൻ, ബാലൻ

പൂ​ജ​യു​ടെ പേ​രി​ലും ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ്

കോ​ഴി​ക്കോ​ട്: മ​ല​ബാ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് കീ​ഴി​ല്‍വ​രു​ന്ന പ്ര​ശ​സ്ത ക്ഷേ​ത്ര​ങ്ങ​ളി​ല്‍ വ​ഴി​പാ​ട്, പൂ​ജ എ​ന്നി​വ ന​ട​ത്തു​ന്ന​തി​ന് ഇ-​പൂ​ജ (e -pooja) എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന ഭ​ക്ത​ജ​ന​ങ്ങ​ളി​ല്‍ നി​ന്ന് പ​ണം ത​ട്ടി​പ്പു ന​ട​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​താ​യി മ​ല​ബാ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു. മ​ല​ബാ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡോ …

വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ പി.സി.ജോര്‍ജ് അന്തരിച്ചു

മലയാള സിനിമയില് വില്ലന് കഥാപാത്രങ്ങളിലൂടെ തിളങ്ങിയ നടന് പി.സി ജോര്ജ് അന്തരിച്ചു. 74 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് വെച്ചായിരുന്നു അന്ത്യം. തൃശൂര് കൊരട്ടി സ്വദേശിയാണ്. ശനിയാഴ്ച കറുകുറ്റി സെന്റ് ജോസഫ് ബത്ലഹേം പള്ളിയില്വച്ചാണ് സംസ്കാരം . ശാരീരിക അവശതകളെ തുടര്ന്ന് ജോര്‍ജ് …

കോവിഡ്‌ മൊബൈൽ മെഡിക്കൽ യുണിറ്റ് പ്രവർത്തനം ആരംഭിച്ചു

കൊയിലാണ്ടി: കോവിഡ്‌ മൊബൈൽ മെഡിക്കൽ യുണിറ്റ് മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവർത്തനം ആരംഭിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. കെ. പി. ഗോപാലൻനായർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രസന്ന പി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ചങ്ങാടത്ത്, മെഡിക്കൽ ഓഫീസർ …

അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണകിറ്റ് വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭ പരിധിയില്‍ താമസിക്കുന്ന  അതിഥി തൊഴിലാളികള്‍ക്കുളള ഭക്ഷണകിറ്റ് വിതരണം മുന്‍സിപ്പൽ ചെയര്‍പേയ്സണ്‍ കെ.പി. സുധ കിഴക്കെപാട്ട് നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഇ.കെ, അജിത്ത്, വില്ലേജ് ഓഫീസര്‍ അനില്‍ ചുക്കോത്ത് എന്നിവര്‍ പങ്കെടുത്തൂ. കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയില്‍ ആകെയുളള 450 അതിഥി തൊഴിലാളികള്‍ക്ക്  ഇന്നും നാളെയുമായ് കിറ്റ് വിതരണം …

കാപ്പാട് തീരദേശ മേഖലയില്‍ കടല്‍ പ്രക്ഷുബ്ധം

കൊയിലാണ്ടി: വിനോദ സഞ്ചാര കേന്ദ്രമായ കാപ്പാട് തുവ്വപ്പാറ മുതൽ കൊയിലാണ്ടി ഹാർബർ വരെ കടലാക്രമണം രൂക്ഷം. കാപ്പാട് നിരവധി വൃക്ഷങ്ങൾ കടപുഴകി. തീരപ്രദേശത്തെ കടകൾക്ക് കേടുപാടുകൾ പറ്റിയിട്ടുണ്ട് ഏഴു കുടിക്കൽ വളപ്പിൽ ബീച്ചിൽ 25 മീറ്റർ നീളത്തിൽ തീരദേശ റോഡ് തകർന്നു. കൊയിലാണ്ടി ഹാർബർ …

കാട്ടിലെ മയിൽ നാട്ടിലിറങ്ങി

കൊയിലാണ്ടി: കാട്ടിലെ മയിൽ നാട്ടിലിറങ്ങിയത് കൗതുക കാഴ്ചയായി ചെങ്ങോട്ടു കാവ് പഞ്ചായത്തിലെ കൊണ്ടം വള്ളിയിലാണ് ബുധനാഴ്ച രാവിലെ മയിൽ ഇറങ്ങിയത്. തങ്ങളുടെ വീടിനു മുന്നിലൂടെ മയിലിൻ്റെ കുണുങ്ങി കുണുങ്ങിയുള്ള നടത്തമാണ് നാട്ടുകാർക്കും കുട്ടികൾക്കും കൗതുകവുമായത് ഒപ്പം സന്തോഷവുമായത് . നിരവധി പേർകൗതുകത്തോടെ മയിലിൻ്റെ …

ഇന്ന് രാത്രി 10 മണിവരെ ഇറച്ചി കടകള്‍ക്ക് പ്രവര്‍ത്തിക്കാം, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധം: കൊവിഡ് മാനദണ്ഡം പുതുക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തു ലോക്ഡൗണ്‍ മാര്‍ഗരേഖ പുതുക്കി. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇവര്‍ യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂര്‍ മുന്പ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം. റംസാനോടനുബന്ധിച്ച്‌ ഹോം ഡെലിവറിക്കായി മേയ് 12ന് രാത്രി 10 മണി വരെ …

ഓഫീസ് തുറന്നു എന്ന കുറ്റം ആരോപിച്ച് മാധ്യമ പ്രവർത്തകനെതിരെ പോലീസ് കേസ്

കൊയിലാണ്ടി : കൊയിലാണ്ടിയിലെ മുതിർന്ന മാധ്യമ പ്രവർത്തകന്‍ ബൈജു എംപീസിനെതിരെ പോലീസ് കേസെടുത്തു. ഓഫീസ് തുറന്നുവെച്ചു എന്ന കാരണം പറഞ്ഞാണ് കൊയിലാണ്ടി സിഐ സന്ദീപിൻ്റെ നേതൃത്വത്തിലുള്ള സംഘം കേസെടുത്തത്. കൊയിലാണ്ടി സ്റ്റേഡിയത്തിന് മുകളിൽ സ്റ്റുഡിയോയും മീഡിയാ ഓഫീസും ഒന്നിച്ച് പ്രവർത്തിക്കുന്ന ബൈജുവിന്‍റെ സ്ഥാപനത്തില്‍ …

കെഎസ്‌ഇബി കണക്ഷൻ വിച്ഛേദിക്കൽ നിർത്തി; അടിയന്തര സേവനത്തിന് പവർ ബ്രിഗേഡും റിസർവ്‌ ടീമും

ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്തെ വൈദ്യുതി വിതരണം തടസ്സരഹിതമാക്കാൻ പവർ ബ്രിഗേഡും റിസർവ്‌ ടീമുമായി കെഎസ്‌ഇബി. അടിയന്തര സാഹചര്യങ്ങളിലെ സേവനത്തിനാണ്‌ ഈ സംവിധാനം. അനുസ്യൂതം വൈദ്യുതി ഉറപ്പാക്കാൻ നിലവിലുള്ള ജീവനക്കാരെ ഉൾപ്പെടുത്തിയാണ്‌ റിസർവ്‌ ടീം രൂപീകരിക്കുന്നത്‌. അംഗങ്ങൾ ഓഫീസ്‌ ഹെഡ്‌ക്വാർട്ടേഴ്‌സിൽ തുടരും. ഓഫീസ്‌ മേധാവിക്കാണ്‌ …

ജില്ലവിട്ടുള്ള യാത്ര അടിയന്തിര ആവശ്യങ്ങള്‍ക്കുമാത്രം

തിരു : മറ്റു ജില്ലകളിലേക്കുള്ള യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശനവ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിവരുന്നു. വിവാഹം, മരണാനന്തര ചടങ്ങുകള്‍, ഏറ്റവും അടുത്ത രോഗിയായ ബന്ധുവിനെ സന്ദര്‍ശിക്കല്‍, രോഗിയെ മറ്റൊരിടത്തേക്ക് കൊണ്ടുപോകേണ്ട സാഹചര്യം എന്നിങ്ങനെ ഒഴിവാക്കാനാവാത്ത കാര്യങ്ങള്‍ക്കു മാത്രമേ ജില്ല വിട്ട് യാത്ര ചെയ്യാന്‍ അനുവദിക്കൂ. ജില്ല …

കോഴിക്കോട് ജില്ലയിലെ സപ്ലൈകോ: വാട്‌സാപ്പ് വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം

കോഴിക്കോട്: ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ സപ്ലൈകോ കുടുംബശ്രീയുമായി ചേര്‍ന്ന് ജില്ലയിലെ തിരഞ്ഞെടുത്ത വില്പന ശാലകളിലൂടെ അവശ്യവസ്തുക്കള്‍ വീട്ടിലെത്തിക്കും. ഉപഭോക്താക്കള്‍ക്ക് വാട്സാപ്പ് നമ്പര്‍ വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാമെന്ന് മേഖലാ മാനേജര്‍ അറിയിച്ചു. സൂപ്പര്‍ മാര്‍ക്കറ്റിന്റെ പേര്, വാട്സാപ്പ് നമ്പര്‍ എന്നീ ക്രമത്തില്‍ : ചെറുവണ്ണൂര്‍ …

നഗരത്തില്‍ വാഹനങ്ങളുടെ കുത്തൊഴുക്ക് : നിയന്ത്രണം കടുപ്പിച്ച് പോലീസ്

കൊയിലാണ്ടി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സമ്പൂർണ്ണ ലോക് ഡൗണിൻ്റെ മൂന്നാം ദിവസവും പ്രവർത്തി ദിവസവുമായ തിങ്കളാഴ്‌ച നഗരത്തിലെ ക്ക് വാഹനങ്ങളുടെ കുത്തൊഴുക്ക് പോലീസിൻ്റെ കർശനമായ പരിശോധനയിൽ അനാവശ്യ യാത്രക്കാരെ തിരിച്ചയച്ചു. ആശുപത്രികളിലെക്ക് പോകുന്നവരെയും, ബാങ്കിലെക്ക് പോകുന്നവരെയും മാത്രമാണ് പോലീസ് പോകാനനുവദിച്ചത്.നഗരത്തിൽ ഇന്ന് കർശനമായ …

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് സ്ഥാപിച്ചു

കോഴിക്കോട് : ഓക്സിജൻ ആവശ്യമുള്ള കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് പി.കെ. സ്റ്റീൽ കോംപ്ലക്സിൽ നിന്നുള്ള 13 കിലോലിറ്റർ ശേഷിയുള്ള ടാങ്ക് മെഡിക്കൽ കോളേജ് കോമ്പൗണ്ടിലേക്ക് മാറ്റി സ്ഥാപിച്ചു. ദുരന്തനിവാരണ നിയമപ്രകാരമുള്ള കളക്ടറുടെ ഉത്തരവിൻമേലാണ് നടപടി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് …

അഭിനന്ദനവും, മംഗളപത്രവും

കൊയിലാണ്ടി: കോവിഡ് പ്രോട്ടോകോൾ പാലിച്ച് വിവാഹം പോലീസിൻ്റെ അഭിനന്ദനവും മംഗളപത്രവും നൽകി.ചെറിയമങ്ങാട് കിണറ്റിൻകര വൽസരാജിൻ്റെയും സ്നേഹയുടെയും മകൾ ശ്രുതിയും’ താനൂർ കാരയകത്ത് ദാമോദരൻ്റെയും ഷീലയുടെയും മകൻ നിദാന്തും തമ്മിലുള്ള വിവാഹമാണ് കൊയിലാണ്ടിയിലെ വധൂഗൃഹത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് 20 പേർ മാത്രം ചേർന്ന് …

ചെറിയമങ്ങാട് കടൽതീരം മാലിന്യ മുക്തമാക്കുന്നു

കൊയിലാണ്ടി: 35 ഡിവിഷനിലെ ചെറിയ മങ്ങാട് ഭാഗം 500 മീറ്റർ കടൽത്തീരം മാലിന്യങ്ങൾ നീക്കുന്ന യഞ്ജത്തിനു തുടക്കമായി. സ്വച്. ഭാരത്യ മിഷൻ രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായാണ് ഞായറാഴ്ച  വാർഡു കൗൺസിലർ കെ.കെ.വൈശാഖിൻ്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രംഗത്തിറങ്ങിയ ഇറങ്ങിയവർ 200 മീറ്റർ നീളത്തിൽ തീരം …

ഇന്ന് മുതല്‍ പൊലീസ് പാസ് നിര്‍ബന്ധം

തിരുവന്തപുരം: തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള യാത്രികര്‍ക്ക് ഇന്നുമുതല്‍ പൊലീസ് പാസ് നിര്‍ബന്ധം. ഇന്നും ജില്ലാ അതിര്‍ത്തി മേഖലകളില്‍ കൂടുതല്‍ പരിശോധനയുണ്ടാകും. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി.ചെക്ക്പോസ്റ്റുകളില്‍ സത്യവാങ്മൂലം പരിശോധിച്ചാണ് ആളുകളെ കടത്തി വിടുന്നത്. അടിയന്തര ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ക്ക് പൊലീസ് പാസ് നല്‍കി തുടങ്ങി. …

നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടം മാലിദ്വീപിന് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

നിയന്ത്രണം നഷ്ടപ്പെട്ട് ഭൗമാന്തരീക്ഷത്തിലേക്ക് കടന്ന ചൈനീസ് റോക്കറ്റ് ലോങ് മാര്‍ച്ച് 5 ബിയുടെ കോര്‍‌സ്റ്റേജ് കടലില്‍ പതിച്ചു. മാലിദ്വീപിന് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചുവെന്ന് ചൈന അറിയിച്ചു. റോക്കറ്റില്‍ നിന്നുള്ള മിക്ക അവശിഷ്ടങ്ങളും അന്തരീക്ഷത്തില്‍ കത്തിനശിച്ചതായി ചൈനീസ് സ്റ്റേറ്റ് മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് …

കൊയിലാണ്ടി പോലീസിന് ലയൺസ് ക്ലബ്ബ് സംഭാവന

കൊയിലാണ്ടി: കോവിഡിനെതിരെയുള്ള മുന്നണി പോരാളികളായി നിൽക്കുന്ന പോലീസിന് ലയൺസ് ക്ലബ്ബിൻ്റെ വക സഹായം ‘വിവിധ ആവശ്യങ്ങൾക്കായി കൊയിലാണ്ടിലയൺസ് ക്ലബ്ബ് 10,000 രൂപ സംഭാവന നൽകി. കൊയിലാണ്ടി ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ഡോ.കെ.ഗോപിനാഥ് സി.ഐ.സന്ദീപിന് കൈമാറി.ചടങ്ങിൽ സി.കെ. മനോജ്, ഹരീഷ് മറോളി, ജയപ്രകാശ്, ശിവദാസ് …

ലോക് ഡൗണ്‍ നിയന്ത്രണം; പോലീസ് പാസ്സിന് ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍ നിലവില്‍ വരും

സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണ്‍ ആരംഭിച്ചു. അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലോക്ഡൗണ്‍ സമയത്ത് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാം. ഇവര്‍ക്ക് പ്രത്യേകം പോലീസ് പാസ്സിന്റെ ആവശ്യമില്ല. വീട്ടുജോലിക്കാര്‍ക്കും കൂലിപ്പണിക്കാര്‍ക്കും തൊഴിലാളികള്‍ക്കും സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യില്‍ കരുതി യാത്ര …

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവില്‍ വന്നു; പൊലീസ് പരിശോധന കര്‍ശനമാക്കി

സംസ്ഥാനത്ത് ഇന്ന് മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവില്‍ വന്നു. പൊലീസ് രാവിലെ തന്നെ പരിശോധന തുടങ്ങി. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ 25,000 പൊലീസുകാരെ വിന്യസിച്ചാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്ത് പോകാന്‍ പൊലീസ് പാസ് നല്‍കും. വിവാഹം, മരണം, ആശുപത്രി യാത്രകള്‍ …

കേരളത്തിൽ അടച്ചിടലിന് തുല്യമായ നിയന്ത്രണം

തിരുവനന്തപുരം: അടുത്ത ഞായറാഴ്ചവരെ അടച്ചിടലിന് തുല്യമായ നിയന്ത്രണം സംസ്ഥാനത്തുണ്ടാകും. കോവിഡ് നിയന്ത്രണവിധേയമാക്കാൻ സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ അടിയന്തര സേവനമേഖലയിലുള്ള സംസ്ഥാന-കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും കോർപ്പറേഷനുകൾക്കും തടസ്സമില്ലാതെ പ്രവർത്തിക്കാം. ഇവയിലെ ജീവനക്കാർക്ക് യാത്രാവിലക്കില്ല. മറ്റുഓഫീസുകൾ അത്യാവശ്യം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കണം. • അടിയന്തരാവശ്യം …

തീരദേശത്ത്ശുചീകരണ പ്രവൃത്തികൾ തുടങ്ങി

കൊയിലാണ്ടി:സ്വച്ഛ് ഭാരത് മിഷൻ്റെ ഭാഗമായി – മഴക്കാലപൂർവ്വ ശുചീകരണ പ്രവൃത്തികൾ കൊയിലാണ്ടി നഗരസഭയിലെ 35 ആം വാർഡിലെ പൊതുസ്ഥലങ്ങൾ വൃത്തിയാക്കുന്ന പ്രവൃത്തിക്ക് തുടക്കമായി. കൗൺസിലർ കെ.കെ.വൈശാഖിൻ്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവൃത്തികൾ ആരംഭിച്ചത്. വാർഡിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്  മാലിന്യങ്ങൾ മുഴുവൻ മാറ്റി പാക്‌ചെയ്തു ഇനി …

ശങ്കരമേനോൻ അനുസ്മരണം

കൊയിലാണ്ടി: ജനസംഘം സ്ഥാപക നേതാവും ,സ്വാതന്ത്രസമര സേനാനിയും, ബി.ജെ.പി.യുടെ ദേശീയ സമിതി അംഗവുമായിരുന്ന എ..കെ ശങ്കരമേനോൻ അനുസ്മരണം  എൻ.പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു . എസ്.ജയ്കി ഷ് മാസ്റ്റ്ർ അദ്ധ്യക്ഷത വഹിച്ചു, കെ.പി മോഹനൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി, കെ.വി സുരേഷ് …

പിറന്നാൾ ആഘോഷത്തിനു മാറ്റി വെച്ച തുക; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെക്ക് നൽകി വിദ്യാർത്ഥി.

കൊയിലാണ്ടി: പിറന്നാളിനായി മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് കൈമാറി വിദ്യാർത്ഥി മാതൃകയായി. കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ സീനിയർ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് തരുൺ എസ് കുമാറാണ് മാതൃകയായത്. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ എ .ലളിത …

അടച്ചിടൽ കാലത്തെ വിദ്യാഭ്യാസത്തിന് മാതൃക യൊരുക്കിയ പ്രധാനധ്യാപകൻ പടിയിറങ്ങി

കൊയിലാണ്ടി: :പ്രതിസന്ധികളിൽ പകച്ചു നിൽക്കാതെ ഇച്ഛാശക്തിയോടെ വിവര സാങ്കേതിക വിദ്യയുടേയും കലയുടേയും സഹവർത്തികരുടേയും സാധ്യതകൾ ഉപയോഗപ്പെടുത്തി അടച്ചിടൽ കാലത്ത് മാതൃകാ വിദ്യാഭ്യാസമൊരുക്കി പ്രധാനാധ്യാപകൻശശികുമാർ പാലയ്ക്കൽ കാപ്പാട് ഗവ. മാപ്പിള യു.പി.സ്കൂളിൻ്റെ പടിയിറങ്ങി.ഭിന്നശേഷി ക്കാർ ഉൾപ്പടെ മുഴുവൻ വിദ്യാർഥികളേയും ഓൺലൈൻ – ഓഫ് ലൈൻ …

പരാഗ് ക്ലോത്ത് മാര്‍ട്ട് സന്ദര്‍ശിച്ചവര്‍ കൊറോണ ടെസ്റ്റ് നടത്തണം

കൊയിലാണ്ടി: ദേശീയപാതയിൽ ഷഹാനിയ ടവറിൽ പ്രവർത്തിക്കുന്ന പരാഗ് ക്ലോത്ത് മാർട്ടിൽ ഏപ്രിൽ 10-ാം തിയ്യതിവരെ തുണിത്തരങ്ങളും മറ്റും വാങ്ങാൻ എത്തിയവർ നിർബന്ധമായും ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തണമെന്ന് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. സ്ഥാപനത്തിൽ തൊഴിലെടുക്കുന്ന ഒരു ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ട സാഹചര്യത്തിലാണ് …

കൊയിലാണ്ടിയില്‍ നിയന്ത്രണം കടുപ്പിക്കുന്നു

കൊയിലാണ്ടി: കോവിഡ് വ്യാപനം കൊയിലാണ്ടി കടുത്ത നിയന്ത്രണത്തിലേക്ക്.  കൊവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിക്കുന്നതിന് നഗരത്തിൽ കടുത്ത നിയന്ത്രണങ്ങൾ നടത്തുന്നതിനും വാക്സിനേഷൻ പൂർണ്ണതയിലെത്തിക്കുന്നതിനും ഇന്ന് ചേർന്ന നഗരസഭ തല ആർ.ആർ.ടി. യോഗവും, തുടർന്ന് നടന്ന സർവ്വകക്ഷി, വ്യാപര, സന്നദ്ധ സംഘടന, മത സ്ഥാപന പ്രതിനിധികളുടെ യോഗവും …

ഗതാഗത നിയന്ത്രണം

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കുന്നതിനായി ഏപ്രില്‍ 6 ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ കണ്ണൂർ-കോഴിക്കോട് ദേശീയപാതയിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തുമെന്ന് കൊയിലാണ്ടി പോലീസ് അറിയിച്ചു. കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് പോകുന്ന വാഹനങ്ങൾ പയ്യോളിയിൽ …

അവശ വോട്ടറെ നിർബന്ധിച്ച് വോട്ട് ചെയ്യിച്ചതായി പരാതി

കൊയിലാണ്ടി: പെരുവട്ടൂർ 121-ാം ബൂത്തിലെ അവശ വോട്ടറെ കെ.പി.സി.സി. അംഗത്തിന്റെ ഒത്താശയോടെ നിർബന്ധിച്ച് വോട്ട് ചെയ്യിച്ചതായി പരാതി. പെരുവട്ടൂർ നടേരി റോഡിൽ ഫാത്തിമാസിൽ 81 വയസ്സുള്ള പാത്തുമ്മക്കുട്ടിയുടെ വോട്ടാണ് ഇത്തരത്തിൽ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് രേഖപ്പെടുത്തിയതായി പരാതി കൊടുത്തിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട LDF …

കെ. റെയിൽ നടപ്പാക്കില്ല: ഉമ്മൻചാണ്ടി

കൊയിലാണ്ടി : യു.ഡി.എഫ്. അധികാരത്തിൽവന്നാൽ കെ. റെയിൽ നടപ്പാക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കൊയിലാണ്ടിയിൽ എൻ. സുബ്രഹ്മണ്യന്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഠത്തിൽ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. അച്യുതാനന്ദൻ സർക്കാരിൻ്റെ കാലത്ത് കൊണ്ടുവന്ന പദ്ധതി യു.ഡി.എഫ്. സർക്കാർ പഠനം നടത്തി …

വാഹനാപകടം യുവാവ് മരിച്ചു

ചേമഞ്ചേരി :വാഹനാപകടത്തിൽ യൂവാവ് മരണപ്പെട്ടു കാഞ്ഞിലശ്ശേരി സ്വദേശി പൂക്കായത്ത്താഴെക്കുനി അമൽജിത്താണ് 20മരണപ്പെട്ടത്. ബൈക്കിന് പിറകിൽ സഞ്ചരിക്കവെ ചേമഞ്ചേരി റജിസ്ത്രാൾ ഓഫീസിന് സമീപം വെച്ച് ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോട് കൂടി അമൽജിത്ത് സഞ്ചരിച്ച ബൈക്കിന് വടകര ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു …

എൻ.ഡി.എ.സ്ഥാനാർത്ഥി പര്യടനം നടത്തി

കൊയിലാണ്ടി: എൻ.ഡി.എ.സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ്റെ തെരഞ്ഞെടുപ്പ് സന്ദർശന പരിപാടികൾ ആവേശപൂർവ്വം പുരോഗമിക്കുന്നു. ചെങ്ങോട്ടുകാവ്, ചേമഞ്ചേരി പഞ്ചായത്തുകളിൽ സന്ദർശനം നടത്തി. ഞാണംപൊയിൽ, ചേലിയ, മേലൂര്, തുടങ്ങിയ സ്ഥലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളെയും,സ്ഥാപനങ്ങളിലും സന്ദർശനം നടത്തി. ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.ഉച്ചയ്ക്ക് ശേഷം ചേമഞ്ചേരി പഞ്ചായത്തിലെ വെങ്ങളം, കാട്ടിൽ പീടിക, …

പത്മശ്രീ ഗുരു ചേമഞ്ചേരിക്ക് കഥകളി വിദ്യാലയം ശ്രദ്ധാഞ്ജലി അർപ്പിച്ചു

കൊയിലാണ്ടി: കഥകളി വിദ്യാലയം ചേലിയ,  ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അനുസ്മരണ പരിപാടി നടത്തി. കഥകളി പഠനത്തിനായി  ജന്മനാട്ടിൽ ഗുരു  സ്ഥാപിച്ച കഥകളി വിദ്യാലയത്തിൽ നടന്ന  ‘ഗുരു സ്മൃതി ‘  പരിപാടിയിൽ സാംസ്കാരിക പ്രവർത്തകരും, ശിഷ്യരും പ്രശിഷ്യരും , ആരാധകരും, നാട്ടുകാരുമടക്കം നൂറുകണക്കിനാളുകൾ  പങ്കെടുക്കുകയുണ്ടായി …

റോഡ് ഷോ നടത്തി

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ആവേശം വാരി വിതറി എൻ.ഡി.എ.സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ കൊയിലാണ്ടിയിൽ റോഡ് ഷോ നടത്തി. നൂറ് കണക്കിനാളുകൾ പങ്കെടുത്തു, ഈസ്റ്റ് റോഡിൽ നിന്നും ആരംഭിച്ച് നഗരം ചുറ്റി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സമാപിച്ചു, എസ്.ആർ.ജയ്കി ഷ്, ഉണ്ണികൃഷ്ണൻ മുത്താമ്പി, അഡ്വ.വി.സത്യൻ, വായനാരി വിനോദ് …

യുവ യാത്ര സമാപിച്ചു.

കൊയിലാണ്ടി: സി.പി.എം.ഭരണത്തിൽ പൊതുകടം വർധിച്ചതല്ലാതെ നാടിന് വേണ്ടി എന്ത് ചെയ്തു വെന്ന് പറയാനാ വാതെ പിണറായി സർക്കാർ നട്ടം തിരിയുകയാണെന്ന് എം.കെ. രാഘവൻ എം.പി. പറഞ്ഞു. കൊയിലാണ്ടിയിലെ യു.ഡി.എഫ്. സ്ഥാനാർഥി എൻ. സുബ്രഹ്മണ്യനെ വിജയിപ്പിക്കണമെന്ന സന്ദേശവു മായി യൂത്ത് ലീഗ് നിയോജക മണ്ഡലം …

സ്വാഗതസംഘം ഓഫീസ് തുറന്നു

കൊയിലാണ്ടി :ഏപ്രിൽ 8, 9, 10, 11 തിയ്യതികളിൽ നടക്കുന്ന ചരിത്ര പ്രസിദ്ധമായ കൊല്ലം പാറപ്പള്ളി മഖാം ഉറൂസിനോടാനുബന്ധിച്ചുള്ള സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം കോഴിക്കോട് വലിയ ഖാളി  സയ്യിദ് മുഹമ്മദ്‌ കോയ ജമലുല്ലൈലി തങ്ങൾ നിർവ്വഹിച്ചു.കൊല്ലം മഹല്ല് നാഇബ് ഖാളി മുഹമ്മദ്‌ …

ഏ.പി.ജെ അബ്ദുൾ കലാമിന്‍റെ ശില്പം സ്ഥാപിച്ചു

കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ശാസ്ത്ര പ്രതിഭയും മുൻ രാഷ്ട്രപതിയുമായ എ പി ജെ അബ്ദുൾ കലാമിന്റെ അർദ്ധ കായ പ്രതിമ സ്ഥാപിച്ചു. ഈ സ്കൂളിലെ കലാദ്ധ്യാപകനായ കെ റജികുമാർ ആണ് ശില്പം നിർമ്മിച്ചത്. മികച്ച ശില്പി കൂടിയാണ് ഈ …

എൻ.ഡി.എ.തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

കൊയിലാണ്ടി: എൻ.ഡി.എ.സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ജില്ലാ വൈ. പ്രസി. എം.സി.ശശീന്ദ്രൻ ഉൽഘാടനം ചെയ്തു  ശബരിമലവിഷയത്തിൽ വിശ്വാസികളെ മുന്നിൽ നിന്നു കുത്തിയ എൽ.ഡി.എഫിനെയും, പിന്നിൽ നിന്ന് കുത്തിയ യു.ഡി.എഫിനെയും വിശ്വാസികൾ പാഠം പഠിപ്പിക്കുമെന്നും എൻ.ഡി.എ. കേരളത്തിൽ വൻ ശക്തിയാവുമെന്നും മുഖ്യ പ്രഭാഷണം നടത്തിയ. …

എൻ.പി.രാധാകൃഷ്ണൻ നാമനിർദേശ പത്രിക സമർപ്പിച്ചു

കൊയിലാണ്ടി: എൻ.ഡി.എ.സ്ഥാനാർത്ഥി.എൻ.പി.രാധാകൃഷ്ണൻ നാമനിർദേശ പത്രിക സമർപ്പിച്ചു. അസി.റിട്ടേണിംഗ് ഓഫീസറായ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ ഫത്തീല മുൻപാകെയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത് .കൊയിലാാണ്ടി സ്റ്റേേഡിയത്തിൽ നിന്നും പ്രകടനമായാണ് നാമനിർദേശ പത്രിക.സമർപ്പണത്തിനായി എത്തിയത്. നേതാക്കളായ എസ്.ആർ.ജയ് കിഷ്, അഡ്വ.വി.സത്യൻ, വായനാരി വിനോദ് ,ഏ …

എൻ. സുബ്രഹ്മണ്യൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കൊയിലാണ്ടി: ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എൻ. സുബ്രഹ്മണ്യൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അസി.റിട്ടേണിംഗ് ഓഫീസറായ പന്തലായനിബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. ഫത്തീല മുൻപാകെയാണ് പത്രികാ സമർപ്പണം നടത്തിയത്. ഡി.സി.സി. പ്രസിഡൻ്റ് യു. രാജീവൻ, ടി.ടി. ഇസ്മായിൽ, .യു.ഡി.എഫ്. തിരഞ്ഞെടുപ്പു കമ്മറ്റി മണ്ഡലം …

എൻ.ഡി.എ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം

കൊയിലാണ്ടി: എൻ.ഡി.എ കൊയിലാണ്ടി നിയോജക മണ്ഡലം സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കൊയിലാണ്ടി പഴയ ആർ .ടി.ഒ.ഓഫീസിനു സമീപത്തെ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. . കൊല്ലം പിഷാരികാവ് ക്ഷേത്രം മുൻ മേൽശാന്തി നാരായണൻ മൂസ്സത് ദീപം കൊളുത്തി ചടങ്ങ് നിർവ്വഹിച്ചത്. നിയോജക മണ്ഡലം …

എൻ.ഡി.എ.സ്ഥാനാർത്ഥി പര്യടനം ആരംഭിച്ചു

കൊയിലാണ്ടി: എൻ.ഡി.എ.സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ ‘ പയ്യോളിയിൽ പര്യടനം നടത്തി. ബലിദാനി സി.ടി.മനോജിൻ്റെ ബലികുടീരത്തിൽ പുഷ്പാർച്ചന നടത്തികൊണ്ടാണ് പ്രചരണം ആരംഭിച്ചത്.തുടർന്ന് പ്രമുഖരായ വ്യക്തികളെയും, പ്രവർത്തകരെയും കണ്ട് വോട്ടഭ്യർത്ഥിച്ചു.കൂടാതെ അയനിക്കാട്, നൃത്തകലാലയം, മൂടാടി, തിക്കോടി മേഖലകളിലും പര്യടനം നടത്തി. കെ.വി.സുരേഷ്,എസ്.ആർ.ജയ് കാഷ്, അഡ്വ.വി.സത്യൻ, വിശ്വൻപിലാച്ചേരി, എം.സി.ശശീന്ദ്രൻ …

കാനത്തിൽ ജമീല പത്രിക സമർപ്പിച്ചു

കൊയിലാണ്ടി: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കാനത്തിൽ ജമീല നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അസി.റിട്ടേണിംഗ് ഓഫീസറായ പന്തലായനിബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ ഫത്തീല മുൻപാകെയാണ് പത്രികാ സമർപ്പണം നടത്തിയത്. കെ ദാസൻ എം എൽ എ, എൽ ഡി എഫ് തെരഞ്ഞെടുപ്പു കമ്മറ്റി …

ഗുരു ചേമഞ്ചേരിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: കഥകളി രംഗത്ത് പ്രതിഭ കൊണ്ടും പ്രതിബദ്ധത കൊണ്ടും വിസ്മയം തീർത്ത കലാകാരനായിരുന്നു ഗുരു ചേമഞ്ചേരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കഥകളിയിലെ അതുല്യ ഗുരുവായ ചേമഞ്ചേരിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി. കഥകളിയുടെ പ്രചാരത്തിനും ഇളംതലമുറയെ കഥകളി പരിശീലിപ്പിക്കുന്നതിനും ജീവിതം സമര്പ്പിച്ച …

ഗുരു ചേമഞ്ചേരി അരങ്ങൊഴിഞ്ഞു.

കൊയിലാണ്ടി: കഥകളിയാചാര്യനും നൃത്തഅധ്യാപകനുമായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻനായർ അന്തരിച്ചു. 105 വയസായിരുന്നു. പുലർച്ചെ നാലോടെ കോഴിക്കോട് കൊയിലാണ്ടി ചേലിയയിലെ വീട്ടിലാണ് അന്ത്യം.കഥകളിക്കായി മാറ്റിവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഭരതനാട്യം, കേരള നടനം എന്നീ കലാരൂപങ്ങളിലും പ്രാവീണ്യമുണ്ടായിരുന്നു. 15 വയസുമുതൽ കഥകളി രംഗത്തുള്ള അദ്ദേഹത്തെ പത്മശ്രീ …

അനുമതിയില്ലാതെ തെരഞ്ഞെടുപ്പ് കൺവെൻഷൻ, ഇടതുമുന്നണി നേതാക്കൾക്കെതിരെ കേസ്സെടുത്തു

കൊയിലാണ്ടി: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തിയതിന് ‘ഇടത് ജനാധിപത്യ മുന്നണി നേതാക്കൾക്കെതിരെ കൊയിലാണ്ടി പോലീസ്സ് കേസ്സെടുത്തു. ഇടത് സ്ഥാനാർത്ഥി കാനത്തിൽ ജമീലയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനാണ് കൊയിലാണ്ടി സ്റ്റേഡിയത്തിലെ പൊതു സ്ഥലത്ത് നടത്തിയത്, അനുമതി ചോദിച്ചിരുന്നെങ്കിലും പോലീസ് ‘അനുമതി നൽകിയിരുന്നില്ല.’ മന്ത്രി …

പൊയിൽക്കാവ് മഹോത്സവം

കൊയിലാണ്ടി: പൊയിൽക്കാവ്. പൊയിൽക്കാവ് ക്ഷേത്രോത്സവം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കലാപരിപാടികൾ ഒഴിവാക്കി പതിവ് ചടങ്ങുകൾ മാത്രമാക്കി നടത്താൻ തീരുമാനിച്ചു. പഞ്ചായത്ത് ഓഫീസിൽ വിളിച്ചു ചേർത്ത പോലീസ്, റവന്യൂ, ഫയർ, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ക്ഷേത്ര ആഘോഷകമ്മിറ്റി ഭാരവാഹികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ സംയുക്ത …

എൽ.ഡി.എഫ് സ്ഥാനാർത്ഥി കാ​ന​ത്തി​ല്‍ ജ​മീ​ല പ്രചാരണ രംഗത്തിറങ്ങി

കൊ​യി​ലാ​ണ്ടി: ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ര്‍​ത്ഥി കാ​ന​ത്തി​ല്‍ ജ​മീ​ല തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം തു​ട​ങ്ങി. കാ​ന​ത്തി​ല്‍ ജ​മീ​ല വി​വി​ധ കേ​ന്ദ്ര​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച്‌ വോ​ട്ട് അ​ഭ്യ​ര്‍​ഥി​ച്ചു. കാ​പ്പാ​ട് ക​നി​വ് സ്നേ​ഹ​തീ​രം അ​ന്തേ​വാ​സി​ക​ളെ കാ​ന​ത്തി​ല്‍ ജ​മീ​ല സ​ന്ദ​ര്‍​ശി​ച്ചു. പ​ന്ത​ലാ​യ​നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡണ്ട് പി. ​ബാ​ബു​രാ​ജ്, ചേ​മ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡണ്ട് …

നാല് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല

കൊയിലാണ്ടി: രണ്ടാം ശനിയാഴ്ചയും ഞായറാഴ്ച പൊതു അവധിയും തിങ്കൾ ചൊവ്വ ദിവസങ്ങളിലെ ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്കും നടക്കുന്നതിനാൽ തുടർച്ചയായ 4 ദിവസങ്ങളിലാണ് ബാങ്കിംഗ് മേഖല നിശ്ചലമാകുക. ജീവനക്കാരുടെ ഐക്യ വേദിയുടെ നേതൃത്വത്തിലാണ് രണ്ട് ദിവസം രാജ്യ വ്യാപകമായി പണിമുടക്കുന്നത്. മിക്ക ബാങ്കുകളിലും …

ശിവരാത്രി ക്ഷേത്രങ്ങളിൽ തിരക്ക്

കൊയിലാണ്ടി: മഹാശിവരാത്രി ക്ഷേത്രങ്ങളിൽ ഭക്തജന തിരക്ക്.ദക്ഷിണകാശി എന്നറിയപ്പെടുന്ന കാഞ്ഞിലശ്ശേരി ക്ഷേത്രത്തിൽ ശിവരാത്രി ദിവസമായ ഇന്ന് വൻ തിരക്കാണ് രാവിലെ കാഴ്ചശീവേലി, വൈകീട്ട് മലക്കെഴുന്നള്ളിപ്പ്, ആലിൻകീഴ് മേളം, തായമ്പക, രാത്രി കുളിച്ചാറോട്ടോടെ ഉൽസവം സമാപിക്കും. മാരാമുറ്റം തെരു മഹാ ഗണപതി ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിൻ്റെ …

ഊരുത്സവം നടത്തി

കൊയിലാണ്ടി : കീഴരിയൂർ തിയേറ്റർ വില്ലേജിൻ്റെ ആഭിമുഖ്യത്തിൽ സാംസ്കാരികോൽസവമായി സംഘടിപ്പിച്ച ‘ഊരുൽസവം-2021’ എഴുത്തുകാരനും പ്രമുഖ പ്രഭാഷകനുമായ എം.ജെ.ശ്രീചിത്രൻ ഉദ്ഘാടനം ചെയ്തു.മാലത്ത് നാരായണൻ സ്മാരക സാഹിത്യ അവാർഡ് നേടിയ കൊച്ചിൻ സർവകലാശാല അസി. ലൈബ്രേറിയൻ കെ.രതീഷിനുള്ള അവാർഡ്‌ സമർപ്പണം എം.ജെ ശ്രീചിത്രൻ നിർവഹിച്ചു. സംഘാടക …

യു.ഡി. എഫ് കൗൺസിലർമാർ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

കൊയിലാണ്ടി: തെരുവ് വിളക്കുകൾ കത്തിക്കാതെ നാടും നഗരവും ഇരുട്ടിലാഴ്ത്തിയ നഗരസഭയുടെ അനാസ്ഥക്കെതിരെ യു.ഡി.എഫ് കൗൺസിൽ പാർട്ടിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് മാർച്ചും പ്രതിഷേധ ധർണ്ണയും നടത്തി. മാസങ്ങളോളമായി നഗരസഭാ പരിധിയിൽ തെരുവ് വിളക്കുകൾ കണ്ണടച്ചിരിക്കുകയാണ്.  തെരുവ് വിളക്കുകൾ റിപ്പയർ ചെയ്യുന്നതിനായി ലക്ഷക്കണക്കിന് രൂപയാണ് നഗരസഭ ചെലവഴിക്കുന്നത് …

ജി.എസ്.പ്രദീപിന്‍റ അശ്വമേധം ഇന്ന് കൊയിലാണ്ടിയില്‍

കൊയിലാണ്ടി: ജി.എസ്.പ്രദീപ്  കൊയിലാണ്ടിയിൽ അശ്വമേധം പരിപാടി വ്യാഴാഴ്ച വൈകീട്ട് 3 മണിക്ക് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ചാണ് പരിപാടി നടക്കും. ഡിവൈഎഫ്ഐ മുഖമാസികയായ യുവധാരയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളപ്പെരുമ, യുവധയുടെ അശ്വമേധം എന്ന പേരിലാണ് പരിപാടി. കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 50 …

കെ.ഡി.സി. ബാങ്ക് എംപ്ലോയീസ് യൂണിയൻ പണിമുടക്ക് സമരം നടത്തി

കൊയിലാണ്ടി : ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.ഡി.സി. ബാങ്ക് എംപ്ലോയീസ് യൂണിയൻ കേരള ബാങ്ക് ഓഫീസിനു മുന്നിൽ പണിമുടക്ക് സമരം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ലീന ഉദ്ഘാടനം ചെയ്തു. കെ.എം. സോമൻ, ശശി അമ്പാടി, പി.കെ. സുരേഷ്, സെറീന എന്നിവർ …

വാകയാട് HSS ൽ ആർച്ച പദ്ധതിക്ക് തുടക്കമായി

കൊയിലാണ്ടി: വാകയാട് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്‌കീം ജില്ലാ പോലീസിൻ്റെ സഹകരണത്തോടെ നടത്തുന്ന ആർച്ച പദ്ധതി ബാലുശ്ശേരി സബ് ഇൻസ്‌പെക്ടർ കെ.പി. സതീഷ് ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.എം. ശശി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ …

മുതിർന്ന കോൺഗ്രസ് നേതാവ് വായനാരി രാമകൃഷ്ണൻ നിര്യാതനായി

കൊയിലാണ്ടി: മുതിർന്ന കോൺഗ്രസ് നേതാവും കൊയിലാണ്ടി സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ പെരുവട്ടൂരിലെ വായനാരി രാമകൃഷ്ണൻ (85) അന്തരിച്ചു. കോൺഗ്രസ് ജില്ലാ സെക്രട്ടറി, ബ്ലോക്ക് – മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ്, കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. …

കൊയി‌ലാണ്ടിയില്‍ കെ ദാസനും, എ. മഹബൂബും സാധ്യത പട്ടികയില്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ സിപിഐഎം സ്ഥാനാര്‍ത്ഥികളുടെ സാധ്യതാപട്ടിക തയ്യാറാക്കി ജില്ലാ സെക്രട്ടേറിയറ്റ്. സിറ്റിങ് എംഎല്‍എമാരെയടക്കം പരിഗണിച്ചാണ് സാധ്യതാപട്ടിക. കൊയ്‌ലാണ്ടിയില്‍ കെ ദാസന്‍, പേരാമ്പ്രയില്‍ ടിപി രാമകൃഷ്ണന്‍, കോഴിക്കോട് നോര്‍ത്തില്‍ എ പ്രദീപ് കുമാര്‍ എന്നിവരെയാണ് സിറ്റിങ് സീറ്റുകളില്‍ പരിഗണിക്കുന്നത്. പേരാമ്പ്രയില്‍ ജില്ലാ സെക്രട്ടറി …

മേലൂർ ക്ഷേത്രക്കുളത്തിൽ നിന്ന് നാലടിയോളം വലിപ്പമുള്ള വിഗ്രഹം കണ്ടെടുത്തു

കൊയിലാണ്ടി: മേലൂർ മഹാ ശിവക്ഷേത്രത്തിനു മുൻവശത്തെ കുളത്തിൽ വിഗ്രഹം കണ്ടെത്തി പുറത്തെടുത്തു. നാല് അടിയോളം ഉയരമുള്ള വിഗ്രഹമാണ് പുറത്തെടുത്തത്. പുരാവസ്തു വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ കുളത്തിൽ നടത്തിയ പരിശോധനയിലാണ് വിഗ്രഹം കണ്ടെത്തി പുറത്തെടുത്തത്.വിഗ്രഹം തിരിച്ചറിയാനുള്ള പരിശോധന തുടരുകയാണ്. ഇത്തരത്തിലൊരു വിഗ്രഹം കുളത്തിൽ ഉണ്ട് …

തെങ്ങ് മുറിക്കുന്നിടെ അപകടം ഫയർഫോഴ്സ് സിവിൽ ഡിഫൻസ് അംഗം മരണമടഞ്ഞു.

കൊയിലാണ്ടി: തെങ്ങ് മുറിക്കുന്നിടെ തെങ്ങ് മുറിഞ്ഞ് ദേഹത്ത് വീണ് അപകടം ഫയർഫോഴ്സ് സിവിൽ ഡിഫൻസ് അംഗം മേലൂർ ബാലൻ മരിച്ചു .ഫയർ & റെസ്ക്യൂ സർവീസിന്റെ പ്രിയ വളണ്ടിയറായിരുന്നു ബാലൻ. 2019 ഡിസംബറിൽ സിവിൽ ഡിഫെൻസ് അംഗമായ ബാലൻ നിരവധി രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി. …

ഫോക് ലോർ അക്കാദമിയുടെ അവാർഡ് സുവർണ്ണചന്ദ്രോത്തിന്

കൊയിലാണ്ടി. 2020ലെ ഫോക് ലോർ അക്കാദമിയുടെ  അവാർഡ് സുവർണ്ണചന്ദ്രോത്ത് അർഹയായി  തിരുവാതിര കളിക്ക് നൽകിയ സംഭാവന പരിഗണിച്ചാണ് അവാർഡിന് പരിഗണിച്ചത്. കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ബിഎഡും സെറ്റും , ഭാരതീദാസൻ സർവ്വകലാശാലയിൽ നിന്ന് ഭരതനാട്യത്തിൽ ബി.എഫ്.എ, തഞ്ചാവൂർ …

രാഘവൻ(77)

കൊയിലാണ്ടി : ചേരിക്കുന്നുമ്മൽ സി.കെ. രാഘവൻ (77) നിര്യാതനായി (പന്തലായനി പാൽ സൊസൈറ്റി, സിപിഐ(എം) ടൗൺ ബ്രാഞ്ച് അംഗം) ഭാര്യ പരേതയായ രാധ, മക്കൾ: ബാബു, ചന്ദ്രിക, പ്രദീപൻ, സുമ. മരുമക്കൾ: കുഞ്ഞിക്കണ്ണൻ (മേപ്പയ്യൂർ), നാരായണൻ (പയ്യോളി), ശ്രീജ, സീന (എം.എം.സി. ഉള്ള്യേരി). …

സേവാ മെഡിക്കൽസ് ബാലുശ്ശേരിയിൽ ആരംഭിച്ചു

കൊയിലാണ്ടി : സേവാഭാരതി ബാലുശ്ശേരിയിൽ ആരംഭിച്ച സേവാമെഡിസിൻസിന്റെ ഉദ്ഘാടനം സംപൂജ്യ ചിദാനന്ദപുരി സ്വാമികൾ നിർവ്വഹിച്ചു. എല്ലാ ബ്രാൻഡഡ് ഇംഗ്ലീഷ് മരുന്നുകളും 13% മുതൽ 60% വരെ വിലക്കുറവിൽ നൽകുന്ന ഈ സ്ഥാപനം എല്ലാ സർക്കാർ/സ്വകാര്യ ആശുപത്രികളിലെയും ശീട്ടുകളിലെ മരുന്നുകളും ലഭ്യമാക്കും. ജനങ്ങൾക്ക് കൂടുതൽ സഹായം …

കൂൾബാറിന് തീപിടിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ കൂൾബാറിന് തീപിടിച്ചു. രാവിലെ 11 മണിയോടുകൂടിയാണ് ബപ്പൻകാട് ജംങ്ഷനിലുള്ള ഓർമ കൂൾബാറിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചത്. ഉടൻതന്നെ കൊയിലാണ്ടി ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. നിമിഷ നേരംകൊണ്ട് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ കെ. സജീവൻ്റെ നേതൃത്വത്തിൽ എത്തി്ചചേർന്ന 2 യൂണിറ്റ് ഫയർഫോഴ്സ് …

എൻ.ജി.ഒ യൂണിയൻ ധർണ്ണ

കൊയിലാണ്ടി: എൻ ജി ഒ യൂണിയൻ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കൂട്ട ധർണ്ണ സംസ്ഥാന കമ്മിറ്റി അംഗം എസ് ഗോപകുമാർ കൊയിലാണ്ടിയിൽ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് സർക്കാറിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകരുക, കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ അണിനിരക്കുക, പി …

നെസ്റ്റ് : കിടപ്പ് രോഗികൾക്കായി 24 മണിക്കൂർ ഹോം കെയർ സർവ്വീസ് ആരംഭിക്കുന്നു

കൊയിലാണ്ടി: കഴിഞ്ഞ 15 വർഷമായി സ്വാന്തന പരിചരണരംഗത്ത് ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളുടെ പഠന പരിശീലന മേഖലയിലും പ്രവൃത്തിച്ചു വരുന്ന ഒരു സംരംഭമാണ് നെസ്റ്റ് കൊയിലാണ്ടി. ദിനേനയുള്ള നഴ്സ് ഹോം കെയർ, ആഴ്ചയിൽ രണ്ടു ദിവസം ഒ. പി, ഡോക്ടർ ഹോം കെയർ, സൈക്കാട്രി കെയർ, …

പ്രതിഷേധ പ്രകടനം നടത്തി

കൊയിലാണ്ടി:ആലപ്പുഴയിൽ ആർഎസ്എസ് പ്രവർത്തകനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ വെട്ടി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ സംഘപരിവാർ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ജയ് കിഷ് എസ് ആർ,  ഉണ്ണികൃഷ്ണൻ മുത്താമ്പി, ഓ മാധവൻ, അഭിൻ അശോക്, വി കെ ഷാജി, വൈശാഖ് അരിക്കുളം, രാജേഷ് ഒറ്റക്കണ്ടം …

വിജയ യാത്ര നാളെ കൊയിലാണ്ടിയിൽ

കൊയിലാണ്ടി: അഴിമതി മുക്തം, പ്രീണനവിരുദ്ധം, സമഗ്ര വികസനം പുതിയ കേരളത്തിനായ് എന്ന മുദ്രാവാക്യവുമായി ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ സ്വീകരണത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ബി.ജെ.പി.നേതാക്കൾ അറിയിച്ചു. നാളെ ബുധനാഴ്ച (24ന്) ഉച്ചയ്ക്ക് 12 മണിക്ക് വിജയ യാത്ര കൊയി …

കൈവരികൾ പ്രയാസം സൃഷ്ടിക്കുന്നു: വ്യാപാരികൾ

കൊയിലാണ്ടി : ടൗണിലെ നവീകരണവുമായി ബന്ധപ്പെട്ട് റോഡിന്റെ ഇരു ഭാഗത്തും ഫുട്പാത്തിൻ്റെ മുകളിലൂടെയുള്ള കൈവരികൾക്കിടയിൽ പുറത്തേക്കുള്ള വഴി ഉണ്ടാക്കണമെന്ന് വ്യാപാരികൾ. നിലവിലെ നിർമ്മാണത്തിൽ വളരെയേറെ ദൂരം നടന്ന് കഴിഞ്ഞാൽ മാത്രമേ റോഡിലേക്കുള്ള പ്രവേശനം സാധ്യമാകുകയുള്ളൂ. ഇത് പൊതു ജനങ്ങൾക്കും വ്യാപാരികൾക്കും ഏറേ പ്രയാസം …

മൂടാടി ഊരാളത്ത് സോയ ദാമോദരനെ അനുമോദിച്ചു

കൊയിലാണ്ടി : സംസ്കൃത സാഹിത്യത്തിൽ കാളിദാസന്റെ വർണ്ണ സങ്കൽപ്പം എന്ന വിഷയത്തിൽ കാലടി സംസ്കൃത സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടിയ മൂടാടി ഊരാളത്ത് സോയ ദാമോദരനെ കൊയിലാണ്ടി സേവാഭാരതി വീട്ടിൽ വെച്ച് അനുമോദിച്ചു. ഡോ: പ്രശാന്ത് സേവാഭാരതിയുടെ പുരസ്ക്കാരം സോയ ദാമോദരന് നൽകി …

ചിറ്റാരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നാടിന് സമര്‍പ്പിച്ചു

കൊയിലാണ്ടി: നഗരസഭയും ഉള്ള്യേരി ഗ്രാമ പഞ്ചായത്തും അതിര്‍ത്തി പങ്കിടുന്ന കോരപ്പുഴയുടെ കൈവഴിയായ രാമര്‍പുഴക്ക് കുറുകെ ചിറ്റാരിക്കടവില്‍ പണിത റഗുലേറ്റര്‍ കം ബ്രിഡ്ജ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നാടിന് സമര്‍പ്പിച്ചു. കടലില്‍ നിന്നുള്ള ഉപ്പുവെള്ളം തടഞ്ഞുകൊണ്ട് നഗരസഭയിലും ഉള്ള്യേരി, നടുവണ്ണൂര്‍, അരിക്കുളം, കീഴരിയൂര്‍ എന്നീ …

വികസന സെമിനാർ

കൊയിലാണ്ടി:ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ പൂക്കാട് കലാലയം സർഗ്ഗവനി ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിടക്കയിൽ അധ്യക്ഷയായി കരട് പദ്ധതി രേഖ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി …

പൊയിൽക്കാവിൽ വാഹനാപകടം: ബൈക്ക് യാത്രക്കാരന് മരണമടഞ്ഞു

കൊയിലാണ്ടി: പൊയിൽക്കാവിൽ ബൈക്കും ലോറിയും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.കുരുവട്ടൂര്‍ സ്വദേശി രജത് കുമാര്‍ ഫിലിപ്പ് ആണ് മരിച്ചത്. കോഴിക്കോട് ഭാഗത്തിനിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന പശുവിനെ കയറ്റി വന്ന ലോറി എതിർവശം വന്ന ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയും തൊട്ടു …

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡില്‍ തിരുവങ്ങൂര്‍ സ്വദേശിയും

കൊയിലാണ്ടി.എം.കെ.അഭിജിത്ത്   ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ 835 തവണ ഇന്ദിരാഗാന്ധിയുടെ പേരെഴുതി  ചിത്രം വരച്ചതിനാണ് അഭിജിത്തിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ലഭിച്ചത് പേന ഉപയോഗിച്ചായിരുന്നു ചിത്രം വരച്ചത് കൊടുവള്ളി സി എച്ച് എം കെ എം ഗവർമെന്റ് ആർട്ട്സ് ആന്റ് സയൻസ് …

പ്രഭാത സവാരിക്കിടെ ബൈക്കിടിച്ച് മരിച്ചു.

കൊയിലാണ്ടി: പ്രഭാത സവാരിക്കിടെ കോൺഗ്രസ് നേതാവ് ബൈക്കിടിച്ചു മരിച്ചു. ചെണ്ടോട്ടുകാവ് മുൻ പഞ്ചാത്ത് അംഗംവും കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റും സേവാദൾ മണ്ഡലം ചെയർമാനുമായിരുന്ന രാരംകണ്ടി ബാലകൃഷ്ണൻ (68) ആണ് മരിച്ചത്. ചെങ്ങോട്ടുകാവ്  മേൽപ്പാലത്തിന് സമീപം വെച്ച് തിങ്കളാഴ്ച പുലർച്ചെ യാണ് അപകടം. കോഴിക്കോട് സ്വകാര്യ …

സാന്ത്വനം പാലിയേറ്റീവ്‌ കെയര്‍ പരിശീലന പരിപാടിക്ക് തുടക്കമായി

കൊയിലാണ്ടി നഗരസഭയും താലൂക്കാശുപത്രിയും സംയുക്തമായി നടത്തുന്ന സ്വാന്തനം പാലിയേറ്റീവ്‌ കെയര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലന പരിപടിക്ക് തുടക്കമായി.  ആശുപത്രി ഓഡിറ്റേറിയത്തില്‍ നടന്ന പരിപടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ആരോഗ്യക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി പ്രജില അദ്ധ്യക്ഷത വഹിച്ചു. …

വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: 15-02-21 തിങ്കളാഴ്ച കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ വരുന്ന ചില ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. കണയംകോട് ITI – വരകുന്ന് – എളാട്ടേരി  നമ്പറമ്പത്ത് തെക്കെയിൽ അമ്പലം, വാഴത്തോട്ടം, മാരുതി റോഡ്, കൊണ്ടം വള്ളി,  കുറുവങ്ങട്, കോമത്ത്കര, തച്ചംവള്ളി,  അക്വഡേറ്റ്, ബപ്പൻകാട് – ഈസ്റ്റ് റോഡ്, പുതിയ …

ഇ ഹെല്‍ത്ത് പദ്ധതിയുടെ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:   താലൂക്ക് ആശുപത്രിയില്‍ ഇ ഹെല്‍ത്ത് പദ്ധതിയുടെ പ്രവര്‍ത്തി മന്ത്രി കെ.കെ.ശൈലജ ഓണ്‍ ലൈനില്‍ ഉദ്ഘാടനം ചെയ്തു. കലക്ടര്‍ സീറാം സാംബശിവ റാവു മുഖ്യാതിഥിയായിരുന്നു. എഎല്‍എയുടെ ആസ്തി  വികസന ഫണ്ടില്‍നിന്ന് 65 ലക്ഷം രൂപ ഉപയോഗിച്ച് ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടന പരിപാടിയില്‍ …

സ്പീക്കിംഗ് യംഗ് 12 ന്

കൊയിലാണ്ടി: ഭാവി കേരളത്തിനായി യുവാക്കളുടെ നിർദേശങ്ങൾ സമാഹരിക്കുന്നതിനായി.യുവജനക്ഷേമ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ എല്ലാ നിയോജക മണ്ഡലങ്ങളിലും സംഘടിപ്പിക്കുന്ന സ്പീക്കിംഗ് യംഗ് പരിപാടിയുടെ സ്വാഗത സംഘം രൂപീകരിച്ചു.സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും കൊയിലാണ്ടിനിയോജക മണ്ഡലം പരിപാടി 12 ന് വൈകു’: …

മദ്യ നിരോധന സമിതി സ്ഥാനാർത്ഥികളെ നിർത്തും

കൊയിലാണ്ടി :പ്രകടനപത്രികയിൽ യു.ഡി.എഫ്. മദ്യനിരോധനം ഉറപ്പു തരുന്നില്ലെങ്കിൽ കേരള മദ്യനിരോധന സമിതി വരുന്ന തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടാകുമെന്ന് സമിതി സംസ്ഥാന ജന.സെക്രട്ടറി ഡോ.വിൻസെൻ്റ് മാളിയേക്കൽ കൊയിലാണ്ടിയിൽ പറഞ്ഞു. മദ്യനിരോധന സമിതിയുടെ തെരഞ്ഞെടുപ്പ് നയവിശദീകരണ സംസ്ഥാന ജാഥയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നുഅദ്ദേഹം.ജാഥാലീഡർ ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണൻ,ഫാദർവർഗീസ്മുഴുത്തേറ്റ് വി. …

സീനിയർ ചേംബർ പ്രതിഷേധിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിലെ വ്യാപാരിയും, സാമൂഹ്യ പ്രവർത്തകനുമായ ഹെർബർട്ട് സാമുവലിനെ കടയുടെ മുന്നിൽ വെച്ച് ഏതാനും പേർ ആക്രമിച്ച സംഭവത്തിൽ സീനിയർ ചേംബർ കൊയിലാണ്ടി യൂണിറ്റ് പ്രതിഷേധിച്ചു.സി.എസ്.ജതീ ഷ് ബാബുവിൻ്റെ അദ്ധ്യക്ഷത വഹിച്ചു. പി ഇ സുകുമാർ ,വയൽ പുരയിൽ മനോജ്, രവീന്ദ്രൻ കോമത്ത്, …

ടി.വി.വിജയൻ അനുസ്മരണം

കൊയിലാണ്ടി: കോൺഗ്രസ് നേതാവും നാടകപ്രവർത്തകനും മുൻ നഗരസഭാ കൗൺസിലറുമായിരുന്ന ടി.വി.വിജയൻ്റ ഒന്നാം ചരമ വാർഷികം ആചരിച്ചു.കാലത്ത് വീട്ടിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.  കെ.പി.സി.സി.ജന:സെക്രട്ടറി.അഡ്വ.കെ.പ്രവീൺ കുമാർ നേതൃത്വം നൽകി.ഡി.സി.സി.പ്രസിഡണ്ട് യു ..രാജീവൻ, ബ്ലോക്ക് പ്രസിഡണ്ട് വി.വി.സുധാകരൻ, കൗൺസിലർ മനോജ് പയറ്റുവളപ്പിൽ, നേതൃത്വം നൽകി., അനുസ്മരണസമ്മേളനത്തിൽ …

ലഹരിക്കെതിരെ പോസ്റ്റർ പ്രദർശനം

കൊയിലാണ്ടി : ഒയിസ്ക ഇൻ്റർ ഇൻ്റെർനാഷണലിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് ബാബുരാജ് ചിത്രാലയം അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി സിവിൽ എക്സെ സൈസ് ഓഫീസർ നിഖിൽ ഉൽഘാടനം ചെയ്തു. അഡ്വ.പ്രവീൺ കുമാർ, താലൂക്ക് ഹോസ്പിപിറ്റൽ ഐ.സി.ടി.സി.കൗൺസിലർ ശ്രീലേഖ,റിഥി …

കടകളിലെ മോഷണം പതിവാകുന്നു: നൈറ്റ് പെട്രോൾ ശക്തമാക്കണം- വ്യാപാരികൾ

കൊയിലാണ്ടി നഗരത്തിലെ വ്യാപാര സ്‌ഥാപനങ്ങളിൽ മോഷണം പതിവാകുന്നു. പഴയ RT ഓഫീസ് പരിസരത്തെ മൂന്ന് ഷോപ്പിലാണ് മോഷണ ശ്രമം നടന്നത് ടയർ വേൾഡ് (MRF ഷോറൂം), ടോപ് മോസ്റ്റ്‌ ഫർണിച്ചർ, വി.ടി.എസ് വെജിറ്റബിൾ എന്നീ ഷോപ്പുകളിലാണ് കള്ളൻ കയറിയത്. ഷട്ടറിന്റെ പൂട്ട് തകർത്താണ് …

ഫോട്ടോഗ്രാഫറെ സഹായിക്കാൻ ചികിത്സാ കമ്മിറ്റി

കൊയിലാണ്ടി: ഗുരുതരമായ രോഗത്തെ തുടന്ന് വിഷമത്തിലായ അരിക്കുളത്തെ പിലാത്തോട്ടത്തിൽ മീത്തൽ പ്രിൻസിനെ സഹായിക്കാൻ നാട്ടുകാർ സഹായകമ്മിറ്റി രൂപീകരിച്ചു. ഫോട്ടോഗ്രാഫറായിരുന്ന ജെമിനിരാധാകൃഷ്ണൻ്റെയും. രാജിയുടെയും മകനായ പ്രിൻസും ഫോട്ടോഗ്രാഫറാണ്. രാധാകൃഷ്ണൻ്റെ മരണത്തെ തുടർന്ന് കുടുംബം പ്രയാസത്തിലാണ്. പണി പൂർത്തിയാവാത്ത വീട്ടിലാണ് താമസം രാജിയും ഫോട്ടോഗ്രാഫറായിരുന്നു. കോവിഡിനെ …

സഹൃദയവേദി അരിക്കുളം “എഴുത്തുകൂട്ടം” സംഘടിപ്പിച്ചു

കൊയിലാണ്ടി: സഹൃദയവേദി അരിക്കുളം സംഘടിപ്പിച്ച “എഴുത്തുകൂട്ടം” പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  എ. എം. സുഗതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നിടുമ്പൊയിൽ ബി. കെ. നായർ മെമ്മോറിയൽ യു.പി. സ്കൂൾ മാനേജരും അധ്യാത്മിക ചിന്തകനുമായ പൊയിലിൽ യു. കെ. ഗംഗാധരൻ മാസ്റ്റർ രചിച്ച ” …

തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വിശ്വാസ സംരക്ഷകരായത് ജനങ്ങളെ കബളിപ്പിക്കുന്നു

കൊയിലാണ്ടി:ബിജെപി ശബരിമല പ്രക്ഷോഭം നടത്തുന്ന  സമയത്ത് അൻപതിനായിരത്തിൽപരം പ്രവർത്തകർ കേസുകളിൽ  പ്രതികൾ ആയപ്പോൾ  ഒരു കേസിൽ പോലും പ്രതികൾ ആകാത്ത കോൺഗ്രസുകാർ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ തങ്ങളാണ് വിശ്വാസ സംരക്ഷകർ എന്ന്  ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് എന്ന് കർണാടക ഗവ.ചീഫ് വിപ്പും …

ഇ.കെ.പി.യെ അനുസ്മരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് ശക്തി തിയറ്റേഴ്സ് സ്ഥാപക അംഗവും നാടക പ്രവർത്തകനുമായിരുന്ന ഇ.കെ. പത്മനാഭൻ മാസ്റ്ററുടെ ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ശക്തി പബ്ലിക്ക് ലൈബ്രറിയും – തിയറ്റേഴ്സും ചേർന്ന് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം പാഠഭേദം എഡിറ്റർ വിജയരാഘവൻ ചേലിയ ഉദ്ഘാടനം …

കുട്ടികളുടെ ഓൺലൈൻ ചിത്രപ്രദർശനം തുടങ്ങി

കൊയിലാണ്ടി:നൈർമല്ല്യ ഭാവങ്ങൾ പ്രതിഫലിപ്പിക്കുന്ന കുട്ടികളുടെ അന്താരാഷ്ട്ര ഓൺലൈൻ ചിത്ര പ്രദർശനം ആരംഭിച്ചു. കോവിഡിൻ്റെ അടച്ചിടൽ കാലത്ത് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികൾ അനുഭവിക്കുന്ന പ്രയാസങ്ങളുടെ നേർ ചിത്രങ്ങൾ ആവിഷ്കരിക്കാൻ അവസരം നൽകുകയായിരുന്നു “റിഫ്ലക്ഷൻസ് ” എന്ന് പേരിട്ടിരിക്കുന്ന ചിത്രപ്രദർശനത്തിലൂടെ സംഘാടകർ.ചിത്രകൂടം പെയിൻ്റിംഗ് കമ്മ്യൂണിറ്റി …

പി ടി ഉഷയ്ക്ക് യുവമോർച്ചയുടെ ഐക്യദ്ധാർഢ്യം

കൊയിലാണ്ടി : ഡെൽഹിയിൽ നടക്കുന്ന രാജ്യദ്രോഹികളുടെ വ്യാജകർഷക സമരത്തിനെതിരെ ഭാരതത്തിന് അനുകൂലമായി സംസാരിച്ചതിൻ്റെ പേരിൽ യൂത്ത് കോൺഗ്രസ് രാജ്യത്തിന്റെ അഭിമാനമായ  പി ടി ഉഷയ്ക്ക് “കാക്കി ട്രൗസർ” അയച്ചു കൊടുത്തത് ആഭാസത്തരമാണെന്നും യുവമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മിറ്റി. ബിജെപിയെയോ കേന്ദ്രസർക്കാരിനെയോ പിടി ഉഷ പിന്തുണച്ചിട്ടല്ല …

ചിത്രകാരൻ സായി പ്രസാദിന് പുരസ്ക്കാരം

കൊയിലാണ്ടി: ഉത്തർപ്രദേശിലെ കലാരത്നം ഫൗണ്ടേഷൻ ഓഫ് ആർട്ട് സൊസൈറ്റി അഖിലേന്ത്യാ തലത്തിൽ നടത്തിയ ടോപ്ൺ ടെൻലൈൻ ആർട്ട് എക്സിബിഷനിൽ കേരളത്തിൽ നിന്നുള്ള  സായി പ്രസാദ് ചിത്രകൂടം ഒന്നാം സമ്മാനം കരസ്ഥമാക്കി. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയില്‍ നിന്നുള്ള ചിത്രകാരനാണ് സായി പ്രസാദ്‌ ചിത്രകൂടം.  പ്രശസ്ത …

രാജൻ നായർ

കൊയിലാണ്ടി: കൊയിലാണ്ടി ഈസ്റ്റ് റോഡിലെ മലഞ്ചരക്ക് വ്യാപാരി രാജൻ നായർ (62) മുളിയപ്പുറത്ത് (മാധവം) നിര്യാതനായി. ഭാര്യ രാജശ്രീ. മക്കൾ – രധുരാഗ്, ജിതുരാഗ് .മരുമക്കൾ – ഭാഗ്യശ്രീ, ശ്രീദേവി.സഹോദരങ്ങൾ – ശ്യാമള, പരേതനായ വേണുഗോപാലൻ.സഞ്ചയനം – വ്യാഴം.

കോവിഡ് വ്യാപനം : കൊയിലാണ്ടിയിൽ കൂടുതൽ നിയന്ത്രണങ്ങള്‍ വരുന്നു.

കൊയിലാണ്ടി: കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൊയിലാണ്ടിയിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ വ്യക്തമാക്കി. കഴിഞ്ഞ കുറേ ദിവസങ്ങളിലായി നഗരസഭ പ്രദേശത്ത് കൂടുതല്‍ കോവിഡ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. സമ്പർക്കംമൂലം നിരീക്ഷണത്തിലിരിക്കുന്ന ആളുകളുടെ എണ്ണം വലിയ തോതിൽ വർദ്ധിക്കുകയാണ്. …

പ്രകൃതി വിരുദ്ധ പീഡനം

കൊയിലാണ്ടി: : സ്കൂൾ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഢനത്തിന് വിധേ യ മാക്കിയ പ്രതിയെ പോക്സോ നിയമപ്രകാരം കൊയിലാണ്ടിപോലീസ്  അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതിയെ കൊയിലാണ്ടി കോടതി 14 ദിവസേത്തേക്ക് റിമാന്‍റ് ചെയ്തു. നന്തിസ്വദേശി കാഞ്ഞിരകുറ്റിമുസ്തഫയാണ് റിമാന്റിലായത്, കല്ല്യാണ വീടുകളില്‍ വെപ്പുകാരനായ പ്രതി …

കെ.എസ്.എസ്.പി.എ.സമ്മേളനം

കൊയിലാണ്ടി: നിയോജക മണ്ഡലം കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ വാർഷിക സമ്മേളനം കെ.സി.ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പി.മുത്തു കൃഷ്ണൻ സംസാരിച്ചു. ആരോഗ്യ ഇൻഷൂറൻസ് പദ്ധതി എല്ലാ പെൻഷൻകാർക്കും ഉടൻ നടപ്പിലാക്കുക, നിലവിലുള്ള ക്ഷാമാശ്വാസ കുടിശ്ശിക ഉടൻ അനുവദിക്കുക, പെൻഷൻകുടിശ്ശിക പരിഷ്കരണ കുടിശ്ശിക …

വെറ്ററിനറി ആശുപത്രി കെട്ടിട സമുച്ചയം ഉദ്ഘാടനം

കൊയിലാണ്ടി .കൊയിലാണ്ടി വെറ്ററിനറി ഹോസ്പിറ്റലിൻ്റെ കെട്ടിട സമുച്ചയം ഫിബ്രവരി 6 ന് വനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജു നിർവ്വഹിക്കും.കന്നുകുട്ടി പരിപാലനം, ആർ.പി. വിജിലൻസ് യൂണിറ്റ്, റീജിയണൽ അനിമൽ ഹസ്ബബൻ്ററി സെന്‍റര്‍ തുടങ്ങിയവയുടെ ജില്ലാതലഓഫീസുകൾ ഇവിടെയായിരിക്കും പ്രവർത്തിക്കുക. രാവിലെ 10- 30 ന് …

വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം, യുവാവ് പിടിയിൽ

കൊയിലാണ്ടി: സ്കൂൾ വീട്ടിലെക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ കൊയിലാണ്ടി പോലീസ് അതിവിദഗ്ദമായി പിടികൂടി. കാപ്പാട് മുനമ്പത്ത് മുളവങ്ങരക്കണ്ടി ഫൈജാസ് 26 നെ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് സംഭവം സ്കൂൾ വിട്ട് കൂട്ടുകാരോടൊപ്പം പോകവെ പൊയിൽക്കാവ് കോട്ട …

കൊയിലാണ്ടി പള്ളിക്കുളത്തിൽ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി: മൊയ്തീൻ പള്ളിക്കുളത്തിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ജുമാഅത്ത് പള്ളിക്ക് സമീപം. അത്താസ് വളപ്പിൽ (ബൈത്തുൽ ഫർഹയിൽ) ഉമ്മർ (58) നെ യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നുപുലർച്ചെ പള്ളിയിലെത്തിയവരാണ് മൃതദേഹം കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി, മൃതദേഹം …

രാമദാസൻ പണിക്കർ

കൊയിലാണ്ടി:പരേതനായ നൊച്ചാട്ട് ഗോപാലപ്പ ണി ക്കരുടേയും ജാനുവിൻ്റെ യും മകൻ പി കെ രാമദാസൻ പണിക്കർ ജ്യോൽസൃൻ 68 കുറുവങ്ങാട് പുതിയാവിൽ ക്ഷേത്രത്തിന് സമീപം നിര്യാതനായി കയന മOo ഭാര്യ..വിമല..മക്കൾ സച്ചിൻ ദാസ്: വിപിൻദാസ് :മരുമകൾ ,സംസീത സഹോദരങ്ങൾ പി.കെ ബാലകൃഷ്ണൻ, പി …

വ്യാപാരിയെ ആക്രമിച്ചതിൽ പ്രതിഷേധം

കൊയിലാണ്ടി :സ്റ്റേറ്റ് ബാങ്കിന് സമീപം കീർത്തി ഏജൻസി ഉടമ സാമുവലിനെ കടയിൽ കയറി ആക്രമിച്ചതിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് പ്രതിഷേധിച്ചു .പ്രസിഡന്റ്കെ .എം .രാജീവൻ അധ്യക്ഷം വഹിച്ചു. ജില്ലാവൈസ് പ്രസിഡന്റ് മണിയോത് മൂസ്സ ഹാജി ,ജനറൽ സെക്രട്ടറി …

അലയന്‍സ് ക്ലബ്ബ് വാര്‍ഷിക കണ്‍വന്‍ഷനും അവാര്‍ഡ് വിതരണവും

കൊയിലാണ്ടി: അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 224 (എസ്) വാര്‍ഷിക കണ്‍വന്‍ഷനും അവാര്‍ഡ് വിതരണവും  ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ചെയര്‍മാന്‍ കെ.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. മികച്ച ക്ലബ്ബുകള്‍ക്കുള്ള അവാര്‍ഡ് വിതരണം ഡിസ്ട്രിക്ട് ഗവര്‍ണര്‍ …

ഫുട്ബോൾ സെലക്ഷൻ

കൊയിലാണ്ടി: തേജസ് ഫുട്ബോൾ അക്കാദമി 2008നും 2011 നും ഇടയിൽ ജനിച്ച ആൺകുട്ടികൾക്ക് ഫെബ്രുവരി 3 ബുധനാഴ്ച വൈകീട്ട് 3 മണിക്ക് കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ വെച്ച് ഫുട്ബോൾ സെലക്ഷൻ നടത്തുന്നു.താല്പര്യമുള്ളവർ അന്നേ ദിവസം വൈകീട്ട് 3 മണിക്ക് കൊയിലാണ്ടി സ്റ്റേഡിയത്തിൽ …

കൊയിലാണ്ടി താലൂക്ക് ആശുപത്രി സ്മാര്‍ട്ടാകുന്നു

കൊയിലാണ്ടി : താലൂക്ക് ആശുപത്രിയിലും തിരുവങ്ങൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലും ഇ. ഹെല്‍ത്ത് സംവിധാനമൊരുങ്ങുന്നു. ആശുപത്രിയിലെ പ്രവര്‍ത്തനങ്ങള്‍ വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പരസ്പരം ബന്ധിപ്പിക്കുന്നതാണ് പദ്ധതി. ചികിത്സ തേടിയെത്തുന്ന വ്യക്തികളുടെ വിവരങ്ങള്‍ ഡിജിറ്റലായി സൂക്ഷിക്കാനാകും. കെ. ദാസന്‍ എം.എല്‍.എ. യുടെ ആസ്തിവികസന ഫണ്ടില്‍ നിന്നനുവദിച്ച 87 ലക്ഷം …

കൊരയങ്ങാട് തെരു മഹാ ഗണപതി – ഭഗവതി ക്ഷേത്രത്തിൽ ഗുരുതി ആഘോഷങ്ങൾ

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി – ഭഗവതി ക്ഷേത്രത്തിലെ ഗുരുതി ആഘോഷത്തിന് പുലർച്ചെ മഹാഗണപതി ഹോമത്തോടെ തുടക്കമായി. ഇതിൻ്റെ ഭാഗമായി ക്ഷേത്രത്തിനു മുന്നിൽ നിർമ്മിച്ച മണ്ഡപവും, കവാടവും, കരിമ്പാപൊയിൽ ക്ഷേത്രത്തിനു സമീപം നിർമ്മി ച്ച സ്റ്റോർ റൂമിൻ്റെയും സമർപ്പണവും നടത്തി. ക്ഷേത്രം തന്ത്രി …

15 പേര്‍ക്ക് കോവിഡ്, 14 ലും സന്പര്‍ക്കം വഴി

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് 15 പേര്‍ക്ക് കോവിഡ് ബാധിച്ചു, 14 ലും സന്പര്‍ക്കം വഴിയാണ്. അതില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല തുടര്‍ച്ചയായി ദിനങ്ങളില്‍ രോഗികളുടെ എണ്ണം 15 മുകളില്‍തന്നെയാണ്.ദിനം പ്രതി സന്പര്‍ക്കം വഴി രോഗികളുടെ എണ്ണം കൂടിവരുന്നത് ആശങ്ക ഉണ്ടാക്കുന്നു.

ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃ സംഗമവും അദാലത്തും സംഘടിപ്പിച്ചു

കൊയിലാണ്ടി : ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃ സംഗമവും അദാലത്തും സംഘടിപ്പിച്ചു .സംസ്ഥാനത്ത് ലൈഫ് പദ്ധതിയില്‍ പണിപൂര്‍ത്തികരിച്ച രണ്ടരലക്ഷം വീടുകളുടെ ഉദ്ഘാടനത്തിന്‍റ ഭാഗമായി കൊയിലാണ്ടിയില്‍ ഗുണഭോക്തൃ സംഗമവും അദാലത്തും നഗരസഭ ചെയര്‍പേഴ്സണ്‍ കെ.പി സുധ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കെ സത്യന്‍ അധ്യക്ഷനായിരുന്നു. …

സിത്താരയുടെ ചിത്രപ്രദർശനം തുടങ്ങി

വിശ്വോത്തര സാഹിത്യവും കലയുമൊക്കെ പിറവി കൊണ്ടത് സ്പാനിഷ് ഫ്ലൂ, പ്ളേഗ്, വസൂരി പോലുള്ള മഹാമാരികളുടെ കാലത്താണന്നത് ചരിത്രത്തിലെ വിരോധാഭാസമായി തോന്നാമെങ്കിലും അതൊരു യാഥാർത്ഥ്യം തന്നെയാണെന്ന് പ്രശസ്ത ചിത്രകാരൻ പോൾ കല്ലാനോട് പറഞ്ഞു. കൊയിലാണ്ടി ശ്രദ്ധ ഓഡിറ്റോറിയത്തിൽ സിത്താര നിതിൻ്റെ സോളോ പെയ്ൻ്റിംഗ്പ്രദർശനം ചിത്രം …

കൊയിലാണ്ടിയിൽ സുബ്രഹ്മണ്യന് സാധ്യത

കൊയിലാണ്ടി:  നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളുമായി മുന്നണികള്‍ സജീവം.കഴിഞ്ഞ മൂന്ന് തവണ കൈവിട്ട കൊയിലാണ്ടി മണ്ഡലത്തെ തിരിച്ചു പിടിക്കാന്‍ യൂ.ഡി.എഫ് ശക്തമായ പ്രവര്‍ത്തനം തുടങ്ങി. കഴിഞ്ഞ തവണ കൊയിലാണ്ടിയില്‍ മല്‍സരിച്ച കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്മണ്യന്‍ …

റിപ്പബ്ലിക് ദിനത്തിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുമായിബ്ലൂമിംഗ് ആർട്സ് യുവജനവേദി

കൊയിലാണ്ടി: ബ്ലൂമിoഗിൻ്റെ 44-ാം വാർഷികത്തോടനുബന്ധിച്ച് കൂനo വള്ളിക്കാവ് മുതൽ പാവട്ട് കണ്ടിമുക്ക് വരെ നട്ടുപിടിപ്പിച്ച 44 വൃക്ഷത്തൈകളുടെ പരിപാലന പ്രവർത്തനങ്ങളും, ബ്ലൂമിംഗ് പരിസര ശുചീകരണവും റിപ്പബ്ലിക് ദിനത്തിൽ മേപ്പയ്യൂർ ബ്ലൂമിoഗ് യുവജന വേദിയുടെ ആഭിമുഖ്യത്തിൽ നടത്തി.    ബ്ലൂമിംഗ് യുവജനവേദി സെക്രട്ടറി അനീസ് …

രക്ഷകനെ കൈവിടാതെ രണ്ട് വയസുകാരൻ

കൊയിലാണ്ടി: അപകടത്തിൽപ്പെട്ട രണ്ട് വയസുകാരൻ രക്ഷകനെ കൈവെടിയാതെ നിന്നത് താലൂക്ക് ആശുപത്രിയിൽ നിരവധി പേർ സാക്ഷികളായി പെയിൻ്റിംഗ് തൊഴിലാളിയായ കോതമംഗലം വരണ്ടയിൽ കിരൺ ലാൽ 22 നെയാണ് അപകടത്തിൽ പെട്ട കാറിലുണ്ടായിരുന്ന രണ്ട് വയസുകാരനായ കുട്ടിരക്ഷകനെ കൈവിടാതെ നിന്നത്. ചൊവാഴ്ച  രാവിലെ 11 …

കൊയിലാണ്ടി നോർത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ ചില പ്രദേശങ്ങളെ മൂടാടിയിലേക്ക് മാറ്റി

കൊയിലാണ്ടി: നിലവിൽ കൊയിലാണ്ടി നോർത്ത് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഉൾപ്പെട്ടിരുന്ന വിയ്യൂർ ക്ഷേത്രം മുതൽ പൊറ്റോൽതാഴ, കേളു ഏട്ടൻ മന്ദിരം, കുന്നത്ത് താഴ, കൊല്ലം എസ്.എൻ.ഡി.പി.കോളേജ്, കൊല്ലം ഗേറ്റ്, കുന്നത്ത് താഴ വരെയുള്ള 6 ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന വൈദ്യുതി ഉപഭോക്താക്കളെ 2021 …

ഫല വൃക്ഷ തൈ വിതരണം ചെയ്തു

കൊയിലാണ്ടി നഗരസഭജനകീയാസൂത്രണം 2020-21-ൽ നഗരസഭയിൽ ഫലവൃക്ഷതൈ വിതരണവും വിത്തും വളം വിതരണത്തിൻ്റെ ഉദ്ഘാടനം   കൃഷിഭവനിൽ വച്ച് നഗരസഭാ ചെയർപേഴ്സൺ  കെ.പി. സുധ നിർവ്വഹിച്ചു .1250 പേർക്ക് ഫലവൃക്ഷത്തൈ വിതരണവും 4000 പേർക്കുള്ള വിത്തും വളം വിതരണവുമാണ് നടക്കുന്നത് പരിപാടിയിൽ വികസന സ്റ്റാൻഡിംങ്ങ് കമ്മറ്റി …

പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രോത്സവത്തിന് കൊടിയേറി. മേൽശാന്തി സി.പി. സുഖലാലൻ ശാന്തിയുടെ നേതൃത്വത്തിൽ ഞായറാഴ്ച രാത്രി കൊടിയേറ്റം നടന്നു. 25-ന് കാഴ്ചശീവേലി, 26-ന് ചെറിയ വിളക്ക്, നാന്ദകം എഴുന്നള്ളിപ്പ്, 27-ന് വലിയ വിളക്ക്, ഗുളികന്റെ ഗുരുതി തർപ്പണം, 28-ന് താലപ്പൊലി, പാൽ എഴുന്നള്ളിപ്പ്, …

തരിശ് നിലങ്ങൾ കൃഷിയോഗ്യമാക്കാൻ തുടക്കമായി

കൊയിലാണ്ടി: തരിശ് നിലങ്ങൾ കൃഷിയോഗ്യമാക്കുന്നതിന്കൊയിലാണ്ടി നഗരസഭ ഇരുപത്തിയേഴാം ഡിവിഷനിൽ വിപുലമായ പ്രവർത്തനങ്ങൾക്ക് തുടക്കമായി ആദ്യഘട്ടത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ആണ് ഒരുക്കുന്നത്. ഗ്രൂപ്പ് സംരംഭങ്ങളെയും വ്യക്തിഗത സംരംഭങ്ങളെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് പദ്ധതി വിപുലപ്പെടുത്തും. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതി പരമാവധി കർഷകരിലേക്ക് എത്തിക്കുക …

കർഷക സമരത്തിന് ഡൽഹിയിലേക്ക് പുറപ്പെട്ട പോരാളികൾക്ക് യാത്രയയപ്പ് നൽകി

കൊയിലാണ്ടി: ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ പോകുന്ന സഖാക്കൾക്ക് കൊയിലാണ്ടിയിൽ ഉജ്ജ്വല യാത്രയയപ്പ് നൽകി. കേരള കർഷക സംഘം കൊയിലാണ്ടി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച യാത്രയപ്പ് യോഗം കർഷക സംഘം ജില്ലാ സെക്രട്ടറി  പി. വിശ്വൻ  ഉദ്ഘാടനം ചെയ്തു. പി. സി.സതീഷ് …

koyilandy-news

കൊയിലാണ്ടി ഹാർബറിനു മുൻവശത്തെ ഓടയുടെ പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കണം: നാട്ടുകാർ

കൊയിലാണ്ടി: ഹാർബറിനു മുൻവശത്തെ അഴുക്ക് ചാൽ നിർമ്മാണം പൂർത്തിയാകാത്തത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് നാട്ടുകാർ. ഏതാനും മാസം മുമ്പ് ഏഷ്യയിലെ ഏറ്റവും വലിയ ഹാർബർ എന്ന് പറഞ്ഞ് ഉൽഘാടനം കഴിച്ച കൊയിലാണ്ടി ഹാർബറിനു മുൻവശത്തെ ഓടയാണ് പൂർത്തിയാകാത്തത്. മാലിന്യങ്ങൾ നിറഞ്ഞ്, ജീവികൾ …

കോതമംഗലം വിഷ്ണു ക്ഷേത്രത്തിൽ ആറാട്ട്മ ഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയേറി. ജനു 17 മുതല്‍ 24 വരെ യാണ് ഉത്സവം . ക്ഷേത്രം തന്ത്രി ചവനപ്പുഴ മുണ്ടൊട്ട് പുളിയപ്പടമ്പ് ഇല്ലത്ത് കുബേരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമികത്ത്വത്തിലായിരുന്നു കൊടിയേറ്റം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രധാന ചടങ്ങുകൾ …

ക്ഷേത്ര വാദ്യകലാ അക്കാദമി ജില്ലാ സമ്മേളനം

കൊയിലാണ്ടി: കേരളക്ഷേത്രവാദ്യ കലാ അക്കാദമി കോഴിക്കോട് ജില്ലാ സമ്മേളനം തിരുവങ്ങൂരിൽ തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാരും സംഘവും അവതരിപ്പിച്ച കേളികൊട്ടോടെയാണ് സമ്മേളന നടപടികൾ ആരംഭിച്ചത് . തുടർന്നു പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ കടമേരി പതാക ഉയർത്തി.ഹരികൃഷ്ണൻ മുണ്ടകാശേരിയുടെ സോപാന സംഗീതത്തോടെ  അക്കാദമി സംസ്ഥാന പ്രസിഡണ്ട് അന്തിക്കാട് പത്മനാഭൻ …

കെ ദാസന്‍ ഉള്‍പ്പടെ നാല് എംഎല്‍എമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് നാല് എംഎല്‍എമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കെ ദാസന്‍, ആന്‍സലന്‍, ബിജിമോള്‍, മുകേഷ് എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിയമസഭാ സമ്മേളനം നടക്കുന്നതിനിടെയാണ് എംഎല്‍എമാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഇവര്‍ നാല് പേരും നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. കെ ദാസനും ആന്‍സലനും തിരുവന്തപുരം മെഡിക്കല്‍ …

ആര്‍ടി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

കൊയിലാണ്ടി : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊയിലാണ്ടി RT ഓഫീസിലേക്ക് ഓട്ടോ, ടാക്സി, ലൈറ്റ് മോട്ടോര്‍ വര്‍ക്കേര്‍ഴ്സ് യൂണിയന്‍, CITU ഏരിയാ കമ്മറ്റി നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി.ധര്‍ണ്ണ ഓട്ടോ, ടാക്സി, ലൈറ്റ് മോട്ടോര്‍ ജില്ലാ സെക്രട്ടറി എ. സോമശേഖരന്‍ ഉത്ഘാടനം ചെയ്തു. …

വിയ്യൂര്‍ വിഷ്ണു ക്ഷേത്ര ആറാട്ട് മഹോത്സവം

കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ തിങ്കളാഴ്ച വൈകീട്ട് 7 മണിക്ക് ആറാട്ട് മഹോത്സവത്തിന് കൊടിയേറും. ജനു 19 ചൊവ്വാഴ്ച മുതല്‍ 24 ഞായര്‍ വരെ ത്രികാല പൂജയും മറ്റു വിശേഷാല്‍ പൂജകളും നടക്കും. 25ന് തിങ്കളാഴ്ച സമാപന ദിവസം ആറാട്ട് എഴുന്നള്ളത്ത്, കുളിച്ചാറാട്ട്, …

പക്ഷിപ്പനി പടര്‍ന്നു പിടിക്കുന്ന ഈ സാഹചര്യത്തില്‍ കോഴിയിറച്ചിയും മുട്ടയും കഴിക്കുന്നത് സുരക്ഷിതമോ…?

Dr. Harsha Rani BJ കോട്ടയത്തും ആലപ്പുഴയിലും പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുകയും സാംപിള്‍ പരിശോധനയ്ക്ക് ശേഷം അത് പക്ഷിപ്പനി ആണെന്ന് സ്ഥിതീകരിക്കുകയും ചെയ്തു. ഇത് കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരാതിരിക്കാനും  മനുഷ്യരുടെ സുരക്ഷയ്ക്കും എന്തൊക്കെ മുന്‍കരുതലുകള്‍ ആണ് സ്ഥിരീകരിക്കേണ്ടത് എന്ന് നോക്കാം.  H598 എന്ന …

കോവിഡ് 19 പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു

കൊയിലാണ്ടി: കോവിഡ് പ്രതിരോധ കുത്തിവെപ്പ് കേന്ദ്രങ്ങളിലൊന്നായ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു. കോഴിക്കോട് ജില്ലയിലെ 11 കേന്ദ്രങ്ങളിലാണ് കുത്തിവെച്ച് നടത്തിയത്. മൂന്ന് ഘട്ടങ്ങളായാണ് പ്രതിരോധ കുത്തിവെപ്പ് ക്രമീകരിച്ചത് ആദ്യഘട്ടത്തിൽ സ്വകാര്യ  ആശുപത്രി ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്കാണ് നൽകുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള …

വാക്സിന്‍ എടുത്താലും ജാ​ഗ്രത തുടരണമെന്ന് ആരോ​ഗ്യമന്ത്രി

കണ്ണൂര്‍: കൊവിഡ് വാക്സിന്‍ എടുത്താലും ജാ​ഗ്രത തുടരണമെന്ന് ആരോ​ഗ്യമന്ത്രി കെ കെ ശൈലജ. എന്നാല്‍ വാക്സിന്‍ സ്വീകരിച്ചാല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക വേണ്ട. പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ വാക്സിനാണ് കൊവിഷീല്‍ഡ്. വരും ദിവസങ്ങളില്‍ കേരളത്തിന് കൂടൂതല്‍ വാക്സിനുകള്‍ കിട്ടണം. വാക്സിന്‍ കേന്ദ്രങ്ങള്‍ തയ്യാറാക്കിയതിലെ വിവാദം …

കൊയിലാണ്ടി അസംബ്ലി സീറ്റിന് മുസ്ലിം ലീഗ് നീക്കങ്ങള്‍ ആരംഭിച്ചു

കൊയിലാണ്ടി: നിയമസഭ തെരഞ്ഞെടുപ്പിൽ കൊയിലാണ്ടി അസംബ്ലി മണ്ഡലത്തിൽ മുസ്ലിം ലീഗ് മത്സരിക്കണമെന്ന് നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രവർത്തക സമിതി യോഗം പ്രമേയം പാസാക്കി. യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് കെ. എം. ഷമീം ആണ് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചത്. പരമ്പരാഗതമായി യു.ഡി.എഫിന്റെ കൈകളിൽ ഭദ്രമായിരുന്ന …

അനധികൃത നിര്‍മ്മാണം തടഞ്ഞു

കൊയിലാണ്ടി: പഴയ ബസ്സ് സ്റ്റാന്റിൽ സ്വകാര്യ പരസ്യ കമ്പനിയുടെ അനധികൃത നിർമ്മാണം മുന്‍സിപ്പാലിറ്റി പൊളിച്ചുമാറ്റി. കഴിഞ്ഞ ഒന്നര വർഷം മുമ്പ് പൊളിച്ച് മാറ്റാൻ നഗരസഭ ഉത്തരവിട്ട പഴയ സ്റ്റാന്റിലെ കോടതിയുടെ ഭാഗത്തെ ബസ്സ്‌സ്‌റ്റോപ്പിലാണ് വീണ്ടും വലിയ പരസ്യബോർഡ് വെക്കാൻ പാകത്തിൽ കൺസ്ട്രക്ഷൻ ആരംഭിച്ചത്. …

വ്യാജ പ്രൊഫൈൽ ഉപയോഗിച്ച് പണം തട്ടിയ ആൾ പിടിയിൽ

കൊയിലാണ്ടി: വ്യാജ പ്രൊഫൈൽ ഉപയോഗിച്ച് നവ മാധ്യമങ്ങളിലൂടെ പണം തട്ടിയ ആൾ പിടിയിൽ. ചെറിയ കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് ചികിത്സ സഹായം ആവശ്യപ്പെട്ട്‌കൊണ്ടാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. പാനൂർ രൂപക്കുന്ന് സ്വദേശിയായ ഉസ്മാൻ എന്നയാളുടെ മകൻ മുജ്തബ ആണ് പ്രതി. കൊയിലാണ്ടി പോലീസ് …

ദേശീയ യുവജന ദിനം ആചരിച്ചു

കൊയിലാണ്ടി : ജെ സി ഐ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ  ദേശീയ യുവജന ദിനം ആചരിച്ചു. കൊയിലാണ്ടി സ്റ്റഡിയം പരിസരത്ത്  ജ്വാല തെളിയിച്ചു.  വൈസ് പ്രസിഡണ്ട് ശ്രീജിത്ത് ചിത്രം അദ്ധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് ഡോ. ബി.ജി. അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. യു.കെ.ജിതേഷ് .എൻ.ജെ. അർജുൻ …

സജിനേഷിനെ വെട്ടി പരിക്കേൽപ്പിച്ചതിൽ ബി.ജെ.പി കൊയിലാണ്ടി മണ്ഡലം ശക്തമായി പ്രതിഷേധിച്ചു.

ബി.ജെ.പി പ്രവർത്തകനായ മീത്തലെ അത്തിശ്ശേരി സജിനേഷിനെ വെട്ടി പരിക്കേൽപ്പിച്ചതിൽ ബി.ജെ.പി കൊയിലാണ്ടി മണ്ഡലം ശക്തമായി പ്രതിഷേധിച്ചു.ഗുരുതരമായി പരിക്കേറ്റ സജിനേഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കാണ്. ഇന്നലെ രാത്രി 12 മണിക്ക് വിയ്യൂരുള്ള വിവാഹ സൽക്കാര ചടങ്ങിൽ സംബന്ധിച്ച് വീട്ടിലേക്ക് നടന്ന് …

വ്യാപാരി കളുടെ നികുതി വെട്ടി കുറക്കണം ഏകോപന സമിതി

കൊയിലാണ്ടി : ലോക്ക് ഡൗൺ കഴിഞ്ഞ് കടകൾ തുറന്നു മാസങ്ങൾ കഴിഞ്ഞിട്ടും വ്യാപാരി കളുടെ പ്രതിസന്ധി മ റി കടക്കാൻ കഴിഞ്ഞിട്ടില്ലന്നും  പ്രയാസങ്ങൾ ഇപ്പോഴും അനുഭവിച്ചുകൊണ്ട് ഇരിക്കുകയാണെന്നും. എല്ലാ വിധ നികുതി ഇളവ് വ്യാപാരി കൾക്കും നൽകണമെന്നും മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. …

ഒരു ഇളവ് കൂടി പിന്‍വലിച്ചു:ഇനി മുതല്‍ ശനിയാഴ്ചയും പ്രവര്‍ത്തിദിനം

സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി മുതല്‍ ശനിയാഴ്ചയും പ്രവര്‍ത്തിക്കും. ശനിയാഴ്ച്ചയും പ്രവര്‍ത്തി ദിവസമാക്കിയ ഉത്തരവ് പുറത്തിറക്കി. രണ്ടാം ശനിയാഴ്ച ഒഴികെ എല്ലാ ശനിയാഴ്ചകളിലും സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. ലോക്ക് ഡൗണില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മറ്റൊരു ഇളവ് കൂടിയാണ് ഇതോടെ പിന്‍വലിക്കുന്നത്. സര്‍ക്കാര്‍, …

ഹാർബറിലെ അടിയന്തര ആവശ്യങ്ങൾക്ക് മന്ത്രിക്ക് നിവേദനം നല്‍കി

കൊയിലാണ്ടി ഹാർബറിൽ അടിയന്തരമായി നടപ്പാക്കേണ്ട കാര്യങ്ങൾക്ക് സിഐടിയു മന്ത്രിക്ക് നിവേദനം നൽകി. കഴിഞ്ഞ ദിവസം ചേർന്ന സിഐടിയു ഏരിയാ കമ്മിറ്റിയുടെ തീരുമാനത്തിന്റെ ഭാഗമായാണ് അടിയന്തര പ്രാധാന്യമുള്ള നിരവധി ആവശ്യങ്ങൾ മുൻനിർത്തി വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് കെ. ദാസൻ എം.എൽ.എ. മുഖാന്തരം നിവേദനം നൽകിയത്. …

ജനദ്രോഹ കർഷക ബിൽ പിൻവലിക്കണം : കെ.എസ്.ടി.എ

കൊയിലാണ്ടി: കെ.എസ്.ടി.എ കൊയിലാണ്ടി ഉപജില്ല 30-ാം വാർഷിക സമ്മേളനം ടി. ശിവദാസൻ മാസ്റ്റർ നഗറിൽ (മൊടക്കല്ലൂർ എ.യു.പി.എസ്) വെച്ച് നടന്നു. ജനദ്രോഹപരമായ കാർഷിക ബിൽ പിൻവലിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.  സമ്മേളനം സംസ്ഥാന സമിതി അംഗം സജീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ കൊയിലാണ്ടി …

ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് പണം തട്ടിയ കേസിൽ പ്രതി പോലീസ് പിടിയിൽ

കൊയിലാണ്ടി: ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് പണം തട്ടിയ കേസിൽ പ്രതി പോലീസ് പിടിയിൽ. കഴിഞ്ഞ ദിവസം കൽക്കത്ത സ്വദേശിയായ നിപു പൈറയെ ആക്രമിച്ച് പണവും, ആധാർ കാർഡും കവർച്ച നടത്തിയ കേസ്സിൽ പ്രതിയായ മുചുകുന്ന് എരോത്ത് താഴ സുഗീഷ് (35)നെയാണ് കൊയിലാണ്ടി …

ആനപ്പാറ കരിങ്കല്‍ ക്വാറിക്കെതിരെ പ്രക്ഷോഭം ശക്തമാകുന്നു.

കൊയിലാണ്ടി : കീഴരിയൂര്‍ പഞ്ചായത്തിലെ ആനപ്പാറ കരിങ്കല്‍ ക്വാറിയുടെ ഖനനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പരിസര വാസികളുടെ പ്രക്ഷോഭം ശക്തമായി. ക്വാറിക്കെതിരെ പ്രദേശവാസികള്‍ കഴിഞ്ഞ കുറെ നാളുകളായി  പ്രക്ഷോഭത്തിലാണ്. ക്വാറിയില്‍ സ്‌ഫോടനം നടത്തുന്നത് കാരണം തങ്ങളുടെ വീടിന് കേടുപാടുകള്‍ സംഭവിക്കുന്നതായി ജനങ്ങള്‍ പറയുന്നു സ്ത്രീകളും കുട്ടികളുമടക്കമുളളവരാണ് …

വിവിധ സാമൂഹ്യ ക്ഷേമ പെൻഷൻ.വാങ്ങിക്കുന്നവർ മസ്റ്ററിംഗ് നടത്തണം എന്ന പ്രചാരണം അടിസ്ഥാനരഹിതം

തിരുവനന്തപുരം. വാർദ്ധക്യകാല പെൻഷൻ , വിധവ- അവിവാഹിതപെൻഷൻ, വികലാംഗ പെൻഷൻ, കർഷക തൊഴിലാളി പെൻഷൻ തുടങ്ങി സാമൂഹ്യ ക്ഷേമ പെൻഷൻ വാങ്ങിക്കുന്നവർ മസ്റ്ററിങ്ങ് നടത്തണം എന്നരീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശനങ്ങൾ തികച്ചും അടിസ്ഥനരഹിതമാണ് 2021 ജനുവരി 1 മുതൽ മാർച്ച് 20 …

കോവിഡ്​: ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

സംസ്​ഥാനത്ത്​ അതിതീവ്ര കോവിഡ്​ റിപ്പോര്‍ട്ട്​ ചെയ്യുകയും രോഗവ്യാപനം കൂടുമെന്ന്​ മുന്നറിയിപ്പുണ്ടാകുകയും ചെയ്​ത സാഹചര്യത്തില്‍ ഉത്സവങ്ങള്‍ക്കും പൊതു പരിപാടികള്‍ക്കുമായി ആരോഗ്യ വകുപ്പ്​ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമുള്ളവര്‍ എന്നവരൊന്നും പരിപാടികളിലോ ചടങ്ങുകളിലോ പ​​ങ്കെടുക്കരുത്​. എല്ലാവരും മാസ്​ക്​ ധരിക്കണം. ആള്‍ക്കൂട്ടം ഉണ്ടാകാന്‍ പാടില്ല. …

കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ : നിവേദനം നല്‍കി

കൊയിലാണ്ടി : മുൻസിപ്പാലിറ്റി പുതിയ നഗരസഭ ചെയർപേഴ്സൺ വൈസ് ചെയർമാൻ എന്നിവക്ക് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ നിവേദനം നല്‍കി . കൊയിലാണ്ടിയിലെ നവീകരണ പ്രവർത്തി ഇഴഞ്ഞു നീങ്ങുമ്പോഴുള്ള ഗതാഗത കുരുക്ക് പരിഹരിക്കാനുള്ള നടപടി ഉള്‍പ്പെടെയുള്ളവയാണ് നിവേദനത്തില്‍‌ . പ്രസിഡന്റ്. കെ കെ …

എല്ലാവര്‍ക്കും ഭവനം അതാണ് പ്രാഥമിക ദൗത്യം: നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കെപ്പാട്ട്

കൊയിലാണ്ടി : കാൽ നൂറ്റാണ്ട് പിന്നിട്ട കൊയിലാണ്ടി നഗരസഭയുടെ തുടർ ഭരണത്തിൽ എല്ലാവർക്കും ഭവനവും, ശുദ്ധ ജലം എന്നതിനാണ് പ്രഥമ പരിഗണനയെന്ന് ചെയർപെഴ്സൺ സുധ കിഴക്കെപ്പാട്ട് പറഞ്ഞു. നിലവിൽ പൂർത്തികരണ ഘട്ടത്തിലുള്ള 1500 വീടുകൾക്ക് പുറമെ പി.എം.എ വൈ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി …

കാപ്പാട് ബീച്ചിന് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ

കൊയിലാണ്ടി: അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിച്ച കാപ്പാട് ബീച്ചിൽ ഇന്ന് ഔദ്യോഗികമായി ബ്ലൂ ഫ്ലാഗ് ഉയർത്തി. സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനാണ് ഫ്ലാഗ് ഉയർത്തിയത്. ഉയർന്ന പാരിസ്ഥിതിക ഗുണനിലവാരത്തെ അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകൾക്ക് നൽകുന്ന അംഗീകാരമാണ് ബ്ലൂ …

കോവിഡ് പ്രതിരോധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കൊയിലാണ്ടി: ജി.വി.എച്ച്.എസ്.എസ്, എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തിന്റെ ഭാഗമായി മാസ്ക്, ബോധവൽകരണ ലഘുലേഖ എന്നിവയുടെ വിതരണം നടത്തി. യൂണിറ്റിന്റെ ദത്തു ഗ്രാമമായ കൊയിലാണ്ടി നഗരസഭയിലെ ഇരുപതാം ഡിവിഷനിലാണ് പരിപാടി സംഘടിപ്പിച്ചത്. കൗൺസിലർ എൻ എസ് വിഷ്ണു, എ.ഡി.എസ് ഭാരവാഹി ഗീത …

കൊയിലാണ്ടി കോടതിക്ക് ആകർഷകമായ കവാടമൊരുങ്ങുന്നു

കൊയിലാണ്ടി: നൂറ്റാണ്ടുകൾ പഴക്കമുള്ള കൊയിലാണ്ടി കോടതിക്ക് ആകർഷകമായ കവാടമൊരുങ്ങുന്നു. പഴമയുടെ പ്രൗഡിയും ഗരിമയും പേറുന്ന മനോഹരമായ കവാടത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. കെ.ദാസന്‍ എം.എല്‍.എ യുടെ ആസ്തിവികസന നിധിയില്‍ നിന്ന് അനുവദിച്ച 22 ലക്ഷം രൂപ ഉപയോഗിച്ചാണ് കവാടവും ചുറ്റുമതിലും പണിയുന്നത്. ദേശീയപാതയില്‍ നിന്നും …

കൊയിലാണ്ടി നഗരസഭ ചെയർപേഴ്സണായി സുധ കിഴക്കെപ്പാട്ടും, വൈസ് ചെയർമാനായി അഡ്വ.കെ. സത്യനും 28ന് ചുമതലയേൽക്കും

കൊയിലാണ്ടി: നഗരസഭ ചെയർപേഴ്സണായി സുധ കിഴക്കെപ്പാട്ടും, വൈസ് ചെയർമാനായി അഡ്വ.കെ. സത്യനും 28ന് ചുമതലയേൽക്കും. ആറാമത് നഗരസഭ ചെയർപേഴ്സണായാണ് സുധ കിഴക്കെപ്പാട്ടിനെ സിപിഐ(എം) തീരുമാനിച്ചത്. ഇന്ന് ചേർന്ന എൽ.ഡി.എഫ്. നഗരസഭ കമ്മിറ്റി യോഗത്തിൽ തീരുമാനം അവതരിപ്പിക്കുകയായിരുന്നു. നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായി …

കവയത്രി സുഗതകുമാരി വിടപറഞ്ഞു

സാമൂഹ്യ-സാംസ്കാരിക-സാഹിത്യ രംഗത്തെ നിറസാന്നിധ്യമായിരുന്ന കവയത്രി സുഗത കുമാരി അന്തരിച്ചു. കൊവിഡ് രോഗബാധിതയായി ചികിത്സയിലായിരുന്നു. സ്ത്രീത്വത്തെയും പ്രകൃതിയെയും മാനുഷികതയെയും അടയാളപ്പെടുത്തുന്ന എ‍ഴുത്തുകള്‍ കൊണ്ട് സാഹിത്യ രംഗത്ത് നിറഞ്ഞു നിന്ന കവയത്രിയാണ് സുഗത കുമാരി. കോവിഡ് ബാധിതയായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ …

ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട്: സതി കിഴക്കയിലിനു സാധ്യത

കൊയിലാണ്ടി: ചേമഞ്ചേരി എൽ ഡി എഫ് ഭരണം നിലനിർത്തിയ  ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിൽ സതി കിഴക്കയിൽ പ്രസിഡണ്ടാവും എന്നാണ് സൂചന. ചേമഞ്ചേരി ഒന്നാം വാർഡിൽ നിന്നും 312 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്  ഇവർ തിരഞ്ഞെടുക്കപെട്ടത്.ഇത് മൂന്നാം തവണയാണ് സതി കിഴക്കയിൽ ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2010-2015 …

കര്‍ഷക പ്രക്ഷോഭത്തില്‍ മരണമടഞ്ഞ കര്‍ഷകര്‍ക്ക് ആദരം അര്‍പ്പിച്ചു

കൊയിലാണ്ടി: കേന്ദ്രസര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ ഒരു മാസത്തോളമായി നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ മരണമടഞ്ഞ കര്‍ഷക സമരപോരാളികള്‍ക്ക് ആദരം അര്‍പ്പിച്ച് കൊയിലാണ്ടി കര്‍ഷകസംഘം. കൊയിലാണ്ടി ഏരിയാകമ്മിറ്റി സംഘടിപ്പിച്ച കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പരിപാടി. ജില്ലാ സെക്രട്ടറി പി. വിശ്വന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. …

ആര്‍ട്ട് ഓഫ് ലിവിങ് ആരോഗ്യ ശില്‍പ്പശാല

കൊയിലാണ്ടി: ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ നയിക്കുന്ന ആരോഗ്യ ആനന്ദ ശില്‍പ്പശാല ഡിസംബര്‍ 24 മുതല്‍ 27 വരെ ഓണ്‍ലൈനായി നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനാവശ്യമായ രോഗചര്യകള്‍, ധ്യാനം, പ്രാണയാമം, സുദര്‍ശനക്രിയ, ജ്ഞാനം എന്നിവ …

ഗീത – 63

കൊയിലാണ്ടി: കൊരയങ്ങാട് തെരുവിൽ പനങ്ങാടൻ കണ്ടിഗീത – 63-നിര്യാതയായി. ഭർത്താവ്.രാമകൃഷ്ണൻ മക്കൾ. അനുപമ, വിനോദ് കുമാർ (ഓട്ടോ ഡ്രൈവർ), മരുമകൻ – ഹരിദാസൻ (കോൺട്രാക്ടർ കീഴൂർ) സഹോദരങ്ങൾ – പത്മിനി, ലളിത (ബേപ്പൂർ) പ്രേമൻ, പ്രദീപൻ, പ്രമോദ്- 98 46888 199

ജെ.സി.ഐ ഭാരവാഹികള്‍ സ്ഥാനമേറ്റു

കൊയിലാണ്ടി: ജെ.സി.ഐ കൊയിലാണ്ടി മേഖലാ പ്രസിഡന്റായി ഡോ.ബി.ജി അഭിലാഷും സെക്രട്ടറിയായി യു.കെ ജിതേഷും സ്ഥാനമേറ്റു. ചടങ്ങില്‍ ദേശീയ പ്രസിഡന്റ് അനീഷ് മുഖ്യാത്ഥിയായിരുന്നു. ഡോ.സി സുഷാന്‍, ജിനേഷ് ഭാസ്‌ക്കര്‍, ഡോ.കെ റഹീസ്, ഡോ.അനൂപ് കൃഷ്ണ, കിരണ്‍കുമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു

മൂടാടി ഗ്രാമപഞ്ചയത്ത് പ്രസിഡണ്ട് : സി കെ ശ്രീകുമാറിന് സാധ്യത

പയ്യോളി: മൂടാടി ഗ്രാമപഞ്ചായത്തിൽ വീണ്ടും അധികാരത്തിലെത്തിയ ഇടതു മുന്നണി സി.കെ ശ്രീകുമാറിനെ പ്രസിഡന്റായി പരിഗണിക്കുന്നു. കഴിഞ്ഞ ഭരണ സമിതിയിൽ ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി അധ്യക്ഷനായിരുന്ന ശ്രീകുമാർ ആറാം വാർഡിൽ നിന്നാണ് വിജയിച്ചത്. സിപിഎമ്മിന്റെ പയ്യോളി ഏരിയാ കമ്മിറ്റി അംഗമാണ്.

എൻ ഡി എ പ്രകടനം

കൊയിലാണ്ടി: തദ്ദേശ തിരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടിയദേശീയ ജനാധിപത്യ സഖ്യം പ്രവർത്തകർ കൊയിലാണ്ടിയിൽ വിജയാഹ്ലാദ പ്രകടനം നടത്തി. എസ്.ആർ.ജയ്കിഷ്, വായനാരി വിനോദ്.അഡ്വ. വി.സത്യൻ, കെ.പി.മോഹനൻ, കെ.വി.സുരേഷ്, വിജയിച്ച സ്ഥാനാർത്ഥികളായ സിന്ധു സുരേഷ്, വി.കെ.സുധാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.

അക്രമം അവസാനിപ്പിക്കണം

കൊയിലാണ്ടി : തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയാഹ്ളാദത്തിൻ്റെ മറവിൽ കോൺഗ്രസ്സ് പ്രവർത്തകരുടെ വീടുകളും, പാർട്ടി ഓഫീസുകളും അക്രമിക്കുന്ന സി.പി.എം.നടപടി അവസാനിപ്പിക്കണമെന്ന് കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു.കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡണ്ട് ജെറിൽ ബോസിൻ്റെയും, യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡണ്ട് അജയ്ബോസിൻ്റെയും …

അബ്ദുറഹിമാൻ

കൊയിലാണ്ടി:മൈതാനി വളപ്പിൽ അബ്ദുറഹിമാൻ 65 നിര്യാതനായി. ഭാര്യ ഫാത്തിമ മക്കൾ അഷ്‌റഫ്‌. ജമീല. മരുമക്കൾ അഫ്‌സാദ്. സജിത

നിയുക്ത കൗൺസിലറെ എം.ടി.രമേശ് സന്ദർശിച്ചു

കൊയിലാണ്ടി: മുപ്പത്തി അഞ്ചാം വാർഡ് നിയുക്ത കൗൺസിലർ  വൈശാഖിനെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് സന്ദർശിച്ചു‌ ജില്ലാ പ്രസിഡണ്ട്.വി കെ സജീവൻ, എസ് ആർ ,ജയ് കിഷ് തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഫലപ്രഖ്യാപനത്തിനിടെ കൊയിലാണ്ടിയിൽ വെച്ച് നടന്ന രാഷ്ട്രീയ …

koyilandy-news-live-chairperson

ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ടിന് സാധ്യത

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭാ ഭരണം നിലനിർത്തിയതോടെ ചെയർപേഴ്സണായി സുധ കിഴക്കെപ്പാട്ടിന് സാധ്യത. നഗരസഭയിലെ 14-ാം വാർഡായ പന്തലായനി സെൻട്രൽ വാർഡിൽ നിന്നും 226 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയം കൈവരിച്ചത്. 2010 ൽ പന്തലായനി വാർഡിൽ നിന്നും 3 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ യു.ഡി.എഫിൻ്റെ സീറ്റ് …