• കൊയിലാണ്ടി
  • March 29, 2024

കൊയിലാണ്ടി : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊയിലാണ്ടി RT ഓഫീസിലേക്ക് ഓട്ടോ, ടാക്സി, ലൈറ്റ് മോട്ടോര്‍ വര്‍ക്കേര്‍ഴ്സ് യൂണിയന്‍, CITU ഏരിയാ കമ്മറ്റി നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി.
ധര്‍ണ്ണ ഓട്ടോ, ടാക്സി, ലൈറ്റ് മോട്ടോര്‍ ജില്ലാ സെക്രട്ടറി എ. സോമശേഖരന്‍ ഉത്ഘാടനം ചെയ്തു. കെ. കെ. രാധാകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. ലിബീഷ് L B സ്വാഗതവും ഗോപീഷെല്‍ട്ടര്‍ നന്ദിയും പറഞ്ഞു. ധര്‍ണയ്ക്ക്, എ. കെ. ശിവദാസ്, പി. കെ. രാജു, A. K. ഹമീദ്, ഗിരീഷ് എന്നിവര്‍ നേതൃത്വം നല്‍കി.