• കൊയിലാണ്ടി
  • April 21, 2024

കൊയിലാണ്ടി : കൊയിലാണ്ടിയിലെ മുതിർന്ന മാധ്യമ പ്രവർത്തകന്‍ ബൈജു എംപീസിനെതിരെ പോലീസ് കേസെടുത്തു. ഓഫീസ് തുറന്നുവെച്ചു എന്ന കാരണം പറഞ്ഞാണ് കൊയിലാണ്ടി സിഐ സന്ദീപിൻ്റെ നേതൃത്വത്തിലുള്ള സംഘം കേസെടുത്തത്. കൊയിലാണ്ടി സ്റ്റേഡിയത്തിന് മുകളിൽ സ്റ്റുഡിയോയും മീഡിയാ ഓഫീസും ഒന്നിച്ച് പ്രവർത്തിക്കുന്ന ബൈജുവിന്‍റെ സ്ഥാപനത്തില്‍ കഴിഞ്ഞ ദിവസം വൈകീട്ടോടെ പോലീസ് സംഘമെത്തി കേസെടുക്കുകയായിരുന്നു . മാധ്യമപ്രവർത്തകനാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും കേരള കോവിഡ് എപ്പിഡമിക് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൊയിലാണ്ടി പ്രസ് ക്ലബ്ബും, മീഡിയാ ക്ലബ്ബും ശക്തമായി പ്രതിഷേധിച്ചു.