• കൊയിലാണ്ടി
  • April 21, 2024

കൊയിലാണ്ടി: പൊയിൽക്കാവ്. പൊയിൽക്കാവ് ക്ഷേത്രോത്സവം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കലാപരിപാടികൾ ഒഴിവാക്കി പതിവ് ചടങ്ങുകൾ മാത്രമാക്കി നടത്താൻ തീരുമാനിച്ചു. പഞ്ചായത്ത് ഓഫീസിൽ വിളിച്ചു ചേർത്ത പോലീസ്, റവന്യൂ, ഫയർ, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ക്ഷേത്ര ആഘോഷകമ്മിറ്റി ഭാരവാഹികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനമായത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് മുഴുവൻ ആളുകളുടെ സഹകരണം അഭ്യർത്ഥിച്ചിട്ടുണ്ട്.

യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡണ്ട് പി. വേണു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ബേബി സുന്ദർരാജ്, ഗീത കാരോൽ, ബിന്ദു, പഞ്ചായത്തംഗം രമേശൻ മറ്റ് രാഷ്ട്രീയ പാർട്ട് പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.