• കൊയിലാണ്ടി
  • April 21, 2024

തിരു : മറ്റു ജില്ലകളിലേക്കുള്ള യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശനവ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിവരുന്നു. വിവാഹം, മരണാനന്തര ചടങ്ങുകള്‍, ഏറ്റവും അടുത്ത രോഗിയായ ബന്ധുവിനെ സന്ദര്‍ശിക്കല്‍, രോഗിയെ മറ്റൊരിടത്തേക്ക് കൊണ്ടുപോകേണ്ട സാഹചര്യം എന്നിങ്ങനെ ഒഴിവാക്കാനാവാത്ത കാര്യങ്ങള്‍ക്കു മാത്രമേ ജില്ല വിട്ട് യാത്ര ചെയ്യാന്‍ അനുവദിക്കൂ. ജില്ല വിട്ടു യാത്രചെയ്യുന്നവര്‍ പോലീസ് നല്‍കുന്ന ഓണ്‍ലൈന്‍ പാസിനൊപ്പം തിരിച്ചറിയല്‍ കാര്‍ഡ് കൂടി കരുതണം. വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ പോകുന്നവര്‍ക്കും, അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനായി തൊട്ടടുത്ത കടകളില്‍ പോകുന്നവര്‍ക്കും സത്യവാങ്മൂലം മതി.