• കൊയിലാണ്ടി
  • April 21, 2024

കൊയിലാണ്ടി: കനറാ ബാങ്കിലെ ATM കൗണ്ടറിലെ ക്യാഷ് ട്രേയിൽ നിന്ന് 9000 രൂപ കണ്ടെത്തി. ഇന്ന് രാവിലെയാണ് കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്തുള്ള പി. എം. ആർ. ബിൽഡിംഗിൽ പ്രവർത്തിക്കുന്ന കനറാ ബാങ്കിന്റെ ATM കൗണ്ടറിൽ നിന്ന് സെക്യൂരിറ്റി ജീവനക്കാരന് പണം കിട്ടിയത്. ഒരു സ്ത്രീ വന്ന് ഇടപാട് നടത്തിയതിന് ശേഷം മറ്റൊരാൾ കൗണ്ടറിൽ കയറിയപ്പോഴാണ് പണം ട്രേയിൽ കിടക്കുന്നത് ശ്രദ്ധയിൽപെട്ടത്.

ഉടൻതന്നെ സെക്യൂരിറ്റി ജീവനക്കാരനെ വിവരമറിയിക്കുകയായിരുന്നു. ട്രാൻസാക്ഷൻ നടത്തിയ ആൾ ട്രേയിൽ പണം വരുന്നത് കാത്തു നിൽക്കാതെ പോയതാണെന്ന് സംശയിക്കുന്നു. പണം ഇപ്പോൾ സെക്യൂരിറ്റി ജീവനക്കാരന്റ കൈവശമുണ്ട് ഉടമസ്ഥൻ തെളിവ് സഹിതം എത്തിയാൽ പണം കൈമാറാമെന്ന് അറിയിച്ചിട്ടുണ്ട്. 9388584308 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.