• കൊയിലാണ്ടി
  • April 30, 2024

കൊയിലാണ്ടി: കോഴിക്കോട് ദേശീയപാത 66-ൽ കൊയിലാണ്ടി റെയിൽവെ മേൽപ്പാലം റോഡ് ജംഗ്ഷനിൽ (പഴയ ബസ്സ് സ്റ്റാന്റിന് മുൻവശം) ഇൻറർ ലോക്ക് ടൈൽ പതിക്കുന്നതിനാൽ ജനുവരി 9-ാം തിയ്യതി മുതൽ ജോലി തീരുന്നത് വരെ വടകര ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ ആനക്കുളത്ത് നിന്നും ഇടത്തോട്ട് തിരിഞ്ഞ് മുചുകുന്ന് റോഡിലൂടെ പുളിയഞ്ചേരി, നെല്യാടി റോഡിൽ പ്രവേശിച്ച് – വിയ്യൂർ – ഇല്ലത്ത് താഴെ വഴി പെരുവട്ടൂർ – മുത്താമ്പി റോഡ്, റെയിൽവെ മേൽപ്പാലം, കുറുവങ്ങാട് വഴി ചെങ്ങോട്ട്കാവ് ദേശീയപാതയിൽ പ്രവേശിക്കേണ്ടതുമാണ്.

കോഴിക്കോട് ഭാഗത്ത് നിന്നും വടകര ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ അരങ്ങാടത്ത് 14-ാം മൈൽസിൽ ഇടത്തോട്ട് തിരിഞ്ഞ്, ഹാർബർ ബീച്ച് റോഡ്, പഴയ പോലീസ് സ്റ്റേഷൻ റോഡ് (ട്രാഫിക് പോലീസ് സ്റ്റേഷൻ) വഴി ദേശീയപാതയിൽ പ്രവേശിച്ച് വടകര ഭാഗത്തേക്ക് പോകേണ്ടതുമാണ്. കൂടാതെ കണ്ണൂർ, നാദാപുരം ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ കുറ്റ്യാടി, പേരാമ്പ്ര, ഉള്ള്യേരി, അത്തോളി വഴി പോകേണ്ടതുമാണ്. ഇന്നലെ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ അധ്യക്ഷയായ ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്.