• കൊയിലാണ്ടി
  • April 21, 2024

കൊയിലാണ്ടി :ഏപ്രിൽ 8, 9, 10, 11 തിയ്യതികളിൽ നടക്കുന്ന ചരിത്ര പ്രസിദ്ധമായ കൊല്ലം പാറപ്പള്ളി മഖാം ഉറൂസിനോടാനുബന്ധിച്ചുള്ള സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം കോഴിക്കോട് വലിയ ഖാളി  സയ്യിദ് മുഹമ്മദ്‌ കോയ ജമലുല്ലൈലി തങ്ങൾ നിർവ്വഹിച്ചു.
കൊല്ലം മഹല്ല് നാഇബ് ഖാളി മുഹമ്മദ്‌ സബറത്ത് റഹ്‌മാനി, മഹല്ല് പ്രസിഡന്റ് സിദ്ദീഖ് കൂട്ടുമ്മുഖം, മൊയ്തു ഹാജി മൊകേരി, അൻസാർ കൊല്ലം, എം. കെ. അബ്ദുൽ ഗഫൂർ, മുഹമ്മദ്‌ ദാരിമി, ടി. ടി. കെ. അഷ്‌റഫ്‌ തുടങ്ങിയവർ സംബന്ധിച്ചു.