• കൊയിലാണ്ടി
  • October 11, 2024

കൊയിലാണ്ടി: കോവിഡ് മൂന്നാം തരംഗം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കൊയിലാണ്ടിയില്‍ സമൂഹ അടുക്കളയ്ക്ക് തുടക്കമിട്ട് ഡി.വൈ.എഫ്.ഐ. വിവിധ കേന്ദ്രങ്ങളില്‍ നിന്നും പാചകം ചെയ്തു കൊണ്ടുവരുന്ന ഭക്ഷണങ്ങള്‍ കൊയിലാണ്ടി ബസ്റ്റാന്റ് പരിസരത്തുവെച്ചാണ് വിതരണം ചെയ്യുകയെന്ന് ഡി.വൈ.എഫ്.ഐ നേതാക്കൾ അറിയിച്ചു. എല്ലാ ദിവസവും ഭക്ഷണ വിതരണം ഉണ്ടാകും. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മറ്റിയുടെ ആഹ്വാന പ്രകാരം സംഘടിപ്പിക്കുന്ന സമൂഹ അടുക്കള കൊയിലാണ്ടിയില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗം പി.കെ. അജീഷ് ഉദ്ഘാടനം ചെയ്തു. ഓരോ ദിവസം ഓരോ മേഖലാ കമ്മിറ്റികൾക്കാണ് ചുമതല നൽകിയിട്ടുള്ളത്. ബ്ലോക്ക് സെക്രട്ടറി ബി.പി ബബീഷ്, പ്രസിഡണ്ട് സി.എം രതീഷ്, സി.കെ. ദിനൂപ്, കെ.വി അനുഷ, വി.എം അജീഷ്, റിബിന്‍ കൃഷ്ണ എന്നിവര്‍ നേതൃത്വം നല്‍കി