• കൊയിലാണ്ടി
  • April 21, 2024

കൊയിലാണ്ടി: മഹാശിവരാത്രി ക്ഷേത്രങ്ങളിൽ ഭക്തജന തിരക്ക്.ദക്ഷിണകാശി എന്നറിയപ്പെടുന്ന കാഞ്ഞിലശ്ശേരി ക്ഷേത്രത്തിൽ ശിവരാത്രി ദിവസമായ ഇന്ന് വൻ തിരക്കാണ് രാവിലെ കാഴ്ചശീവേലി, വൈകീട്ട് മലക്കെഴുന്നള്ളിപ്പ്, ആലിൻകീഴ് മേളം, തായമ്പക, രാത്രി കുളിച്ചാറോട്ടോടെ ഉൽസവം സമാപിക്കും. മാരാമുറ്റം തെരു മഹാ ഗണപതി ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി രാവിലെ ശീവേലി എഴുന്നള്ളിപ്പ് നടന്നു. പന്തലായനി ശിവക്ഷേത്രം, മേലൂർ ശിവക്ഷേത്രം കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രം, പഴയ തെരു ഗണപതി ക്ഷേത്രം, തുടങ്ങിയ ക്ഷേത്രങ്ങളിലും. ശിവരാത്രിയുടെ ഭാഗമായി വിവിധ പൂജകളും, രാത്രി എഴുനള്ളിപ്പും ഉണ്ടായിരിക്കും.