• കൊയിലാണ്ടി
  • April 21, 2024

മലയാള സിനിമയില് വില്ലന് കഥാപാത്രങ്ങളിലൂടെ തിളങ്ങിയ നടന് പി.സി ജോര്ജ് അന്തരിച്ചു. 74 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് വെച്ചായിരുന്നു അന്ത്യം. തൃശൂര് കൊരട്ടി സ്വദേശിയാണ്. ശനിയാഴ്ച കറുകുറ്റി സെന്റ് ജോസഫ് ബത്ലഹേം പള്ളിയില്വച്ചാണ് സംസ്കാരം . ശാരീരിക അവശതകളെ തുടര്ന്ന് ജോര്‍ജ് അടുത്തകാലത്ത് കലാരംഗത്ത് സജീവമായിരുന്നില്ല. അംബ അംബിക അംബാലിക എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് എത്തിയത്. ചാണക്യന്, അഥര്വം, ഇന്നലെ, സംഘം, ചാണക്യന്, അഥര്വം തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.