• കൊയിലാണ്ടി
  • April 21, 2024

കൊയിലാണ്ടി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സമ്പൂർണ്ണ ലോക് ഡൗണിൻ്റെ മൂന്നാം ദിവസവും പ്രവർത്തി ദിവസവുമായ തിങ്കളാഴ്‌ച നഗരത്തിലെ ക്ക് വാഹനങ്ങളുടെ കുത്തൊഴുക്ക് പോലീസിൻ്റെ കർശനമായ പരിശോധനയിൽ അനാവശ്യ യാത്രക്കാരെ തിരിച്ചയച്ചു. ആശുപത്രികളിലെക്ക് പോകുന്നവരെയും, ബാങ്കിലെക്ക് പോകുന്നവരെയും മാത്രമാണ് പോലീസ് പോകാനനുവദിച്ചത്.നഗരത്തിൽ ഇന്ന് കർശനമായ പരിശോധനയായിരുന്നു. തിങ്കളാഴ്ച ആയതിനാൽ വാഹനങ്ങൾ കൂടുതൽ ഉണ്ടാകുമെന്നതിനാൽ പോലീസ് പരിശോധന കർശനമാക്കുകയായിരുന്നു. നിരവധി പേരെത്തുന്ന തിരക്കേറിയ കൊയിലാണ്ടി ഹാർബറും നിശ്ചലമായിരുന്നു.