• കൊയിലാണ്ടി
  • February 28, 2024

കൊയിലാണ്ടി: റെയിൽവെ അണ്ടർ പാത്തിലേക്ക് ലോറി ഇടിച്ചു കയറി വൻ അപകടം ഒഴിവായി. ഇന്നു രാവിലെ ആറ് മണിയോടെയാണ് സംഭവം. ബാലുശ്ശേരി ഭാഗത്തു നിന്നും സിമൻ്റുമായെത്തിയ  ലോറിയാണ് അണ്ടർ പാത്തിലേക്ക് ഇടിച്ചു കയറിയത്. ദിശമാറി പോകുന്നത് കണ്ട് നാട്ടുകാർ ഒച്ച വെച്ചപ്പോഴാണ് ലോറി നിർത്തിയത് അപ്പോഴേക്കും അണ്ടർ പാത്തിലെ ബാരിക്കേഡിൽ ഇടിച്ചിരുന്നു. നിരവധി വാഹനങ്ങളും ആളുകളും കടന്നുപോകുന്ന അണ്ടർ പാത്തിൽ ആ സമയത്ത് ആരും ഇല്ലാതിരുന്നത് വൻ ദുരന്തമാണ് ഒഴിവായത്. കൊയിലാണ്ടി എസ്.ഐ. എസ്.എസ്. ശ്രീജേഷും സംഘവും കുതിച്ചെത്തി പി. സനൽ, പുഷ്പൻ തുടങ്ങിയവരും നേതൃത്വത്തിൽ പോലീസും, കൊയിലാണ്ടി അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ഡോർ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു.