• കൊയിലാണ്ടി
  • April 21, 2024

കൊയിലാണ്ടി : യു.ഡി.എഫ്. അധികാരത്തിൽവന്നാൽ കെ. റെയിൽ നടപ്പാക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കൊയിലാണ്ടിയിൽ എൻ. സുബ്രഹ്മണ്യന്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഠത്തിൽ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. അച്യുതാനന്ദൻ സർക്കാരിൻ്റെ കാലത്ത് കൊണ്ടുവന്ന പദ്ധതി യു.ഡി.എഫ്. സർക്കാർ പഠനം നടത്തി തള്ളിയതാണ്. വോട്ട് ചെയ്യുന്നതുവരെ യു.ഡി.എഫ്. പ്രവർത്തകർ ജാഗ്രതപുലർത്തണം. കൃത്രിമ വോട്ടിലൂടെ അധികാരത്തിൽ തുടരാമെന്ന സി.പി.എമ്മിന്റെ ശ്രമം തടയാൻ ജാഗരൂകരാവണം -ഉമ്മൻചാണ്ടി പറഞ്ഞു.