• കൊയിലാണ്ടി
  • April 21, 2024

കൊയിലാണ്ടി: സി.പി.എം.ഭരണത്തിൽ പൊതുകടം വർധിച്ചതല്ലാതെ നാടിന് വേണ്ടി എന്ത് ചെയ്തു വെന്ന് പറയാനാ വാതെ പിണറായി സർക്കാർ നട്ടം തിരിയുകയാണെന്ന് എം.കെ. രാഘവൻ എം.പി. പറഞ്ഞു. കൊയിലാണ്ടിയിലെ യു.ഡി.എഫ്. സ്ഥാനാർഥി എൻ. സുബ്രഹ്മണ്യനെ വിജയിപ്പിക്കണമെന്ന സന്ദേശവു മായി യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ യുവ യാത്ര സംഗമം ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം. കരയിലെ മുഴുവൻ സമ്പത്തും കൊള്ളടിച്ച ശേഷം കടൽ പോലും വിൽക്കാനും ഇവർ മടിച്ചില്ല. ഇന്ത്യയിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാവണമെന്ന വാശിയിലാണ് പിണറായി വിജയൻ – രാഘവൻ പറഞ്ഞു. രണ്ടിടങ്ങളിൽ നിന്നാരംഭിച്ച യുവ യാത്ര കൊയിലാണ്ടി സ്റ്റേഡിയത്തിൽ സമാപിച്ചു. വടക്കൻ ജാഥ പയ്യോളിയിൽ നിന്നും തെക്കൻ ജാഥ കാട്ടിലെ പീടികയിൽ നിന്നുമാണ്  തുടങ്ങിയത്. നൂറു കണക്കിന് യുവാക്ക ളാണ്  കാൽനടയായെത്തിയത്. സമാപന പൊതുയോഗത്തിൽ സമദ് നടേരി അധ്യക്ഷനായി. സ്ഥാനാർഥി എൻ. സുബ്രഹ്മണ്യൻ, ഇസ്മായിൽ വയനാട്,  ടി.ടി.  ഇസ്മായി ൽ, വി.പി. ഇബ്രാഹിം കുട്ടി, സമദ് പൂക്കാട്,  അലി കൊയിലാണ്ടി, എസ്.എം. ബാസിത്ത് തുടങ്ങിയവർ സംസാരിച്ചു.ജാഥയ്ക്ക് ഒ.കെ. ഫൈസൽ, ആസിഫ് കലാം, ടി.സി. നിസാർ, കെ.കെ. റിയാസ്, കെ.എം. ഷമീം, റഫീക്ക്‌, സുനൈദ്, ഫാസിൽ നടേരി, യഹിയ കോവുമ്മൽ, ഫസൽ പനായി, ഷഫീക്ക് കരേക്കാട്, നിസാർ മാടാക്കര തുടങ്ങിയവർ നേതൃത്വം നൽകി.