• കൊയിലാണ്ടി
  • July 27, 2024

കൊയിലാണ്ടി: ഭാരതീയ മത്സ്യ പ്രവർത്തക സംഘം നേതൃത്വത്തിൽ ധർണ്ണ നടത്തി. തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷമായ ഭാഗങ്ങളിൽ കടൽഭിത്തി ശക്തമാക്കണമെന്നും, നിശ്ചിത സ്ഥലങ്ങളിൽ പുലിമുട്ടുകൾ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടും. മത്സ്യതൊഴിലാളി സമാശ്വാസ പദ്ധതിയിലെ തുക വിതരണം ചെയ്യണമെന്നും, ഡീസലിനും, മണ്ണെണ്ണയ്ക്കുംക്കും, മറ്റ് സംസ്ഥാനങ്ങൾ നൽകുന്നത് പോലെ സബ്ബ്സിഡി നൽകണമെന്നും തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടടത്തിയത്.

ഭാരതീയ മത്സ്യ പ്രവർത്തക സംഘം കൊയിലാണ്ടി സമിതിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി ഹാർബറിൽ നടത്തിയ ധർണ്ണ സംസ്ഥാന പ്രസിഡണ്ട്. പി,പി. ഉദയഘോഷ് ഉൽഘാടനം ചെയ്തു. വി.കെ. രാമൻ അദ്ധ്യക്ഷനായിരുന്നു. കൗൺസിലർ കെ.കെ. വൈശാഖ്, പി.പി. സന്തോഷ്, കെ.പി. മണി, സി.എ. പിതാമ്പരൻ എന്നിവർ സംസാരിച്ചു.