കൊയിലാണ്ടി: നിയുക്ത രാജ്യസഭാ എം.പി – ഇന്ത്യയുടെ അഭിമാനമായ പി ടി ഉഷക്ക് എബിവിപി വിദ്യാർത്ഥികൾ കൊയിലാണ്ടി നഗർ സമിതിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ജില്ലാ സമിതി അംഗം പ്രണവ് കീഴരിയൂരിന്റെ നേതൃത്വത്തിൽ എബിവിപി കൊയിലാണ്ടി നഗർ സമിതി പൊന്നാട അണിയിച്ച് ആദരിച്ചു. നഗർ പ്രസിഡണ്ട് സിദ്ധാർഥ് മോഹൻ, സെക്രട്ടറി അശ്വന്ത് കൃഷ്ണഗിരി, വൈസ് പ്രസിഡന്റ്‌മാരായ അക്ഷയ് കടലൂർ, കൃഷ്ണപ്രിയ എന്നിവർ സന്നിഹിതരായിരുന്നു.