• കൊയിലാണ്ടി
  • April 21, 2024

കൊയിലാണ്ടി: പിറന്നാളിനായി മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് കൈമാറി വിദ്യാർത്ഥി മാതൃകയായി. കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ സീനിയർ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് തരുൺ എസ് കുമാറാണ് മാതൃകയായത്. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ എ .ലളിത ഏറ്റുവാങ്ങി.പി.ടി.എ.പ്രസിഡണ്ട്, അഡ്വ.പി.പ്രശാന്ത്. എസ്.പി.സി.പോലീസ് എസ് ഐ.മുനീർ.,എഫ്.എം..നസീർ മാസ്റ്റർ, റംല, ശ്രീലാൽ പെരുവെട്ടൂർ, പി.സുധീർ കുമാർ ‘അദ്ധ്യാപകരായ, എം.ബി.പ്രസന്ന, പി.സിന്ധു, ടി. സജിത ,എം.ജ്യോത്സ്ന തുടങ്ങിയവർ പങ്കെടുത്തു.