• കൊയിലാണ്ടി
  • April 21, 2024

കൊയിലാണ്ടി: രണ്ടാം ശനിയാഴ്ചയും ഞായറാഴ്ച പൊതു അവധിയും തിങ്കൾ ചൊവ്വ ദിവസങ്ങളിലെ ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്കും നടക്കുന്നതിനാൽ തുടർച്ചയായ 4 ദിവസങ്ങളിലാണ് ബാങ്കിംഗ് മേഖല നിശ്ചലമാകുക. ജീവനക്കാരുടെ ഐക്യ വേദിയുടെ നേതൃത്വത്തിലാണ് രണ്ട് ദിവസം രാജ്യ വ്യാപകമായി പണിമുടക്കുന്നത്. മിക്ക ബാങ്കുകളിലും ഭൂരിഭാഗം ജീവനക്കാരും പണിമുടക്കുന്നതോടെ മേഖല പൂർണ്ണമായും നിശ്ചലമാകുമെന്നാണ് അറിയുന്നത്. ഇടപാടുകാർ നന്നെ വിഷമത്തിലാകുമെന്നാണ് കണക്ക്കൂട്ടൽ എ.ടി.എം. കൗണ്ടറിൽ മതിയായ പണം ഇല്ലാതാകുന്നതോടെ ജനങ്ങൾ വലിയതോതിൽ പ്രയാസം നേരിടും.