• കൊയിലാണ്ടി
  • April 21, 2024

കൊയിലാണ്ടി:സ്വച്ഛ് ഭാരത് മിഷൻ്റെ ഭാഗമായി – മഴക്കാലപൂർവ്വ ശുചീകരണ പ്രവൃത്തികൾ കൊയിലാണ്ടി നഗരസഭയിലെ 35 ആം വാർഡിലെ പൊതുസ്ഥലങ്ങൾ വൃത്തിയാക്കുന്ന പ്രവൃത്തിക്ക് തുടക്കമായി. കൗൺസിലർ കെ.കെ.വൈശാഖിൻ്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവൃത്തികൾ ആരംഭിച്ചത്. വാർഡിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്  മാലിന്യങ്ങൾ മുഴുവൻ മാറ്റി പാക്‌ചെയ്തു ഇനി അത് കയറ്റിഅയക്കും 2 പ്രദേശം കൂടി ചെയ്യാൻ ഉണ്ട് , അതോടപ്പം തീരമേഖലയിലെ മാലിന്യങ്ങളും മാറ്റാനുള്ള പ്രവർത്തവും തുടങ്ങുകയാണ് മെയ് 30 നു മുൻപായി വാർഡ് പൂർണമായി വൃത്തിയാക്കുക യാ ണ് ലക്ഷ്യമെന്ന് വൈശാഖ് പറഞ്ഞു. നാട്ടുകാരുടെ പൂർണ്ണ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് കൗൺസിലർ പറഞ്ഞു.  നിരവധി പേർ പങ്കെടുത്തു