• കൊയിലാണ്ടി
  • April 21, 2024

കൊയിലാണ്ടി: ജെ.സി.ഐ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ച ട്രെയിനിങ് ക്ലബ്  കൊയിലാണ്ടി എം.എൽ.എ ശ്രീമതി കാനത്തിൽ ജമീല നിർവഹിച്ചു. ജെ സി ഐ യുടെ മികച്ച ട്രെയിനർ മാരുടെ സേവനം സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ആരംഭിച്ചിട്ടുള്ളത് . ചടങ്ങിന് ജെ.സി.ഐ കൊയിലാണ്ടി പ്രസിഡന്റ് ഡോ. ബി.ജി. അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. ശ്രീ.ജിനേഷ് ഭാസ്ക്കർ മുഖ്യാഥിതി ഉദയ് നാഷണൽ ട്രെയിനിങ് ദിനത്തിന്റെ ഭാഗമായി  മൈന്റ് യുവർ മൈന്റ് എന്ന വിഷയത്തിൽ ജെ.സി.ഐ നാഷണൽ ട്രെയിനർ പ്രമോദ് കുമാർ ക്ലാസ്സെടുത്തു.ചടങ്ങിൽ അശ്വിൻ മനോജ്,  അഡ്വ.ജെതീഷ് ബാബു , എൻ.ജെ. അർജ്ജുൻ, ഡോ.എസ്.എസ്. സൂരജ് , ഡോ. കെ.റഹീസ്, യു.കെ.ജിതേഷ് എന്നിവർ സംസാരിച്ചു. 
ട്രെയിനിങ്ങ്  ക്ലബിൽ സൗജന്യമായി ജോയിൻ ചെയ്യാൻ 9746530594 നമ്പറിൽ ബന്ധപ്പെടുക.