• കൊയിലാണ്ടി
  • May 21, 2024

കൊയിലാണ്ടി: വീരമൃത്യു വരിച്ച ജവാന്‍ സുബിനേഷിന്റെ അഞ്ചാമത് രക്തസാക്ഷിദിനം ആചരിച്ചു. ചെങ്ങോട്ടുകാവ് ചേലിയ മുത്തു ബസാര്‍ സ്മൃതിമണ്ഡപത്തില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ കാലത്ത് പുഷ്പാഞ്ജലി അര്‍പ്പിച്ച് പതാക ഉയര്‍ത്തിയതിനു ശേഷം അനുസ്മരണഭാഷണം നടത്തി. കെ.ദാസന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുമാകരന്‍, പി.വിശ്വന്‍, വായനാരി വിനോദ്, കെ.എം.ജോഷി എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ എല്‍.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു.
പടം. ജവാന്‍ സുബിനേഷിന്റെ അഞ്ചാമത് രക്തസാക്ഷിദിനം ചെങ്ങോട്ടുകാവ് ചേലിയ മുത്തു ബസാറില്‍ ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു