• കൊയിലാണ്ടി
  • April 21, 2024

കൊയിലാണ്ടി: 35 ഡിവിഷനിലെ ചെറിയ മങ്ങാട് ഭാഗം 500 മീറ്റർ കടൽത്തീരം മാലിന്യങ്ങൾ നീക്കുന്ന യഞ്ജത്തിനു തുടക്കമായി. സ്വച്. ഭാരത്യ മിഷൻ രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായാണ് ഞായറാഴ്ച  വാർഡു കൗൺസിലർ കെ.കെ.വൈശാഖിൻ്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രംഗത്തിറങ്ങിയ ഇറങ്ങിയവർ 200 മീറ്റർ നീളത്തിൽ തീരം വൃത്തിയാക്കി  പ്ലാസ്റ്റിക് മാലിന്യങ്ങൾ മുഴുവൻ പെറുക്കി പാക്‌ചെയ്തു  വെച്ച ശേഷം കയറ്റിഅയക്കാനാണ് തീരുമാനം. കടലും കടൽത്തീരങ്ങളും ദിനം പ്രതി മാലിന്യത്താൽ വൃത്തിഹീനമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തീരദേശം മാലിന്യ മുക്തമാക്കാൻ രംഗത്തിറങ്ങിയത്.