ഉള്ളിയേരി: മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വർഷംതോറും നടത്തി വരാറുള്ള ഗുരുവായൂർ ഏകാദശി നവംബർ 25ന് ബുധനാഴ്ച കോവിഡ് മാനദണ്ഡപ്രകാരം നടത്തുവാൻ തീരുമാനിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.
കാലത്ത് ഗണപതി ഹോമം, വിശേഷാൽ പുജകൾ, വൈകീട്ട് ദീപാരാധന എന്നിവ നടക്കും. ക്ഷേത്രം തന്ത്രി ശ്രീ ഏളപ്പില കുമാരൻ നമ്പുതിരിയും ക്ഷേത്രം ശാന്തി ശ്രീ മായഞ്ചേരി ഇല്ലത്ത് നരായണൻ നമ്പുതിരിയും മുഖ്യ കാർമ്മികത്വം വഹിക്കും. ഭക്തജനങ്ങളുടെ സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്ന് വീനിനതമായി അപേക്ഷിക്കുന്നു. ക്ഷേത്ര സമിതിക്ക് വേണ്ടി സെക്രട്ടറി.