അരിക്കുളം : രാഷ്ട്ര പിതാവിന്റെ 75ാം രക്തസാക്ഷി ദിനത്തിൽ അരിക്കുളം സി.യു.സി. കോ-ഓഡിനേഷന്റെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി സദസ് സംഘടിപ്പിച്ചു. ടി.എം. പ്രതാപചന്ദ്രന്റെ അധ്യക്ഷതയിൽ ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി സെക്രട്ടറി പി. കുട്ടികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡണ്ട് ടി.എം.സുകുമാരൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പി.എം.രാധ ടീച്ചർ, സി.രാഘവൻ നായർ, ബാലൻ കൈലാസ്,സതീദേവി പള്ളിക്കൽ, എൻ . കെ.ഉണ്ണികൃഷ്ണൻ , പ്രകാശൻ അച്ചുതാലയം, സുനിൽകുമാർ മാവട്ട് താഴെക്കുനി, ചിത്തിര രാമചന്ദ്രൻ , ബീന വരമ്പി ച്ചേരി, ഗീത കോട്ട മഠത്തിൽ, ശ്രീജ പള്ളിക്കൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന വർഗ്ഗീയ വിരുദ്ധ സദസ്സിൽ രാമചന്ദ്രൻ നീലാംബരി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.