• കൊയിലാണ്ടി
  • April 21, 2024

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കുന്നതിനായി ഏപ്രില്‍ 6 ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ കണ്ണൂർ-കോഴിക്കോട് ദേശീയപാതയിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തുമെന്ന് കൊയിലാണ്ടി പോലീസ് അറിയിച്ചു. കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് പോകുന്ന വാഹനങ്ങൾ പയ്യോളിയിൽ നിന്നും ഇടത്തോട്ട് തിരിഞ് പേരാമ്പ്ര ഉള്ളിയേരി വഴി കോഴിക്കോടേക്ക് പോകേണ്ടതും. കോഴിക്കോട് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ ഉള്ളിയേരി പേരാമ്പ്ര വഴി പോവേണ്ടതും ആണ്.