കൊയിലാണ്ടി: കോവിഡ് മൊബൈൽ മെഡിക്കൽ യുണിറ്റ് മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവർത്തനം ആരംഭിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. കെ. പി. ഗോപാലൻനായർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രസന്ന പി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ചങ്ങാടത്ത്, മെഡിക്കൽ ഓഫീസർ ഡോ. ഷിൻജു അപല, ബ്ലോക്ക് സെക്രട്ടറി, സരുൺ, ഹെൽത്ത് സൂപ്പർവൈസർ ബിനോയ് ജോൺ തുടങ്ങിയവർ പങ്കെടുത്തു.