• കൊയിലാണ്ടി
  • April 21, 2024

കോഴിക്കോട് : മാങ്കാവില്‍ വ്യാപാര സ്ഥാപനത്തില്‍ മയക്കുമരുന്ന് വില്‍പന നടത്തിയ രണ്ട് യുവാക്കള്‍ അറസ്റ്റില്‍.

പീപിള്‍സ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന പേപ്പര്‍ ഗ്ലാസ്,പ്ലേറ്റ് മൊത്തവ്യാപാര സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ നിഹാല്‍, അജയ് കുമാര്‍ എന്നിവരാണ് പിടിയിലായത്.

പ്രതികളില്‍ നിന്ന് 2 ലക്ഷത്തിലധികം വിലവരുന്ന മാരക മയക്കുമരുന്നുകളായ 27ഗ്രാം എംഡിഎംഎ, 18 ബോട്ടില്‍ ഹാഷിഷ് ഓയില്‍, എല്‍എസ്ഡി സ്റ്റാമ്ബുകള്‍ എന്നിവ പിടിച്ചെടുത്തു. എക്‌സ്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.